Sunday, May 25, 2008

കര്‍ണാടകയില്‍ മതേതരകക്ഷികള്‍ക്ക് കനത്ത പരാജയം

കര്‍ണാടക നിയമസഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ യെദ്യൂരപ്പയുടെ നേതൃത്വത്തിലുള്ള ബി.ജെ.പി അധികാരത്തിലേക്ക്. 224 നിയമസഭാ സീറ്റുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ സീറ്റ് നേടി ബി.ജെ.പി ഏറ്റവും വലിയ ഒറ്റകക്ഷിയായി. കോണ്‍ഗ്രസിന് സീറ്റ് മാത്രമെ നേടാനായുള്ളു. ജനതാദള്‍(എസ്) 28 സീറ്റ് നേടി. മറ്റുള്ള കക്ഷികള്‍ സീറ്റ് നേടി.
ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായ ബി.എസ്. യദ്യൂരപ്പ ശിക്കാരിപുരയില്‍ സമാജ്വാദി പാര്‍ട്ടിയിലെ ബംഗാരപ്പയെ പരാജയപ്പെടുത്തി. കോണ്‍ഗ്രസ് ഇവിടെ സ്ഥാനാര്‍ഥിയെ നിര്‍ത്തിയിരുന്നില്ള. രാമനഗറില്‍ മുന്‍മുഖ്യമന്ത്രിയും ജെഡിഎസ് സ്ഥാനാര്‍ഥിയുമായ എച്ച്.ഡി. കുമാരസ്വാമി 40,000 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ചു. ബിജെ.പിയുടെ എം. രുദ്രേഷിനെ ആണ് അദ്ദേഹം പരാജയപ്പെടുത്തിയത്. മുന്‍ മുഖ്യമന്ത്രി രാമകൃഷ്ണഹെഗ്ഡെയുടെ മകള്‍ മമ്ത നിച്ചാനിയ്ക്ക് മൂന്നാമത് എത്താനേ കഴിഞ്ഞുള്ളു.
മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ധരംസിഗ് വിജയിച്ചു. എന്നാല്‍ പ്രമുഖ കോണ്‍ഗ്രസ് പ്രമുഖ നേതാക്കളായ അംബരീഷ്, എം.പി. പ്രകാശ് എന്നിവര്‍ പരാജയപ്പെട്ടു.
മംഗലാപുരം ആസ്ഥാനമായ ദക്ഷിണ കന്നഡ ജില്ലയിലെ സുള്ള്യ മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ഥി എസ്. അംഗാര നാലായിരത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ചു. ഇതു ബിജെപിയുടെ സിറ്റിങ് സീറ്റു കൂടിയാണ്.
ബെല്ലാരി ജില്ലയിലെ കംപ്ളി സീറ്റില്‍ ബിജെപി സ്ഥാനാര്‍ഥി ടി.എച്ച്. സുരേഷ് ബാബു 22,138 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ചു. 26 വയസു മാത്രമുള്ള സുരേഷ് ബാബുവാണു കര്‍ണാടകയില്‍ മല്‍സരരംഗത്തുണ്ടായിരുന്ന ഏറ്റവും പ്രായംകുറഞ്ഞ പ്രമുഖ പാര്‍ട്ടി സ്ഥാനാര്‍ഥി.
കോലാര്‍ ജില്ലയിലെ മുളബാഗിലു സംവരണ മണ്ഡലത്തില്‍ ജനതാദള്‍ (എസ്) സ്ഥാനാര്‍ഥി എന്‍. മുനി ആഞ്ജനപ്പ 809 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ചു. സിരുഗുപ്പയിലെ കുന്താപ്പുര മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ഥി വിജയിച്ചു.
ബാംഗ്ളൂര്‍ നഗരത്തിലെ സര്‍വജ്ഞ നഗറില്‍ മല്‍സരിച്ച കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയും മുന്‍ മന്ത്രിയും മലയാളിയുമായ കെ.ജെ. ജോര്‍ജ് 22000 വോട്ടിനു വിജയിച്ചു. ശാന്തിനഗറില്‍ മല്‍സരിച്ച മലയാളിയായ എന്‍.എ. ഹാരിസ് 14000 വോട്ടിന് വിജയിച്ചു.

1 comment:

ജനശക്തി ന്യൂസ്‌ said...

കര്‍ണാടകയില്‍ മതേതരകക്ഷികള്‍ക്ക് കനത്ത പരാജയം

ബാംഗ്ളൂര്‍: കര്‍ണാടക നിയമസഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ യെദ്യൂരപ്പയുടെ നേതൃത്വത്തിലുള്ള ബി.ജെ.പി അധികാരത്തിലേക്ക്. 224 നിയമസഭാ സീറ്റുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ സീറ്റ് നേടി ബി.ജെ.പി ഏറ്റവും വലിയ ഒറ്റകക്ഷിയായി. കോണ്‍ഗ്രസിന്
സീറ്റ് മാത്രമെ നേടാനായുള്ളു. ജനതാദള്‍(എസ്) 28 സീറ്റ് നേടി. മറ്റുള്ള കക്ഷികള്‍ സീറ്റ് നേടി.