Saturday, May 10, 2008
സന്തോഷ്മാധവനെതിരെ പുതിയ തെളിവുകള്‍
സന്തോഷ്മാധവനെതിരെ പുതിയ തെളിവുകള്‍
സന്തോഷ്മാധവനെതിരെ പുതിയ തെളിവുകള്‍ വഞ്ചനാകേസില്‍ ഇന്റര്‍പോള്‍ തെരയുന്ന സന്തോഷ് മാധവന്‍ തന്നെയാണ് ഇന്നലെ മാധ്യമങ്ങളില്‍ വന്നതെന്ന് പോലീസ് സ്ഥിരീകരിച്ചു. എറണാകുളം റേഞ്ച് ഐ.ജി വിന്‍സന്റ് എം.പോളാണ് ഇത് സ്ഥിരീകരിച്ചത്. എന്നാല്‍ സിബിഐ അന്വേഷിക്കുന്ന സന്തോഷ് മാധവന്‍ ഇയാള്‍ തന്നെയാണോ എന്ന് അറിയില്ല. ശാന്തിതീരം ഗസ്റ് ഹൌസില്‍ നടത്തിയ തിരച്ചിലിന്റെയും മറ്റ് അന്വേഷണങ്ങളുടെയും വിശദാംശങ്ങള്‍ ഇന്റര്‍പോളിന് അയച്ചു കൊടുത്തിട്ടുണ്ട്. അവിടെനിന്ന് നിര്‍ദ്ദേശം ലഭിച്ചാല്‍ മാത്രമേ തുടര്‍ നടപടികള്‍ ഉണ്ടാകൂ എന്നും ഐ.ജി വിന്‍സന്റ് എം.പോള്‍ പറഞ്ഞു. അമൃത ചൈതന്യ എന്ന സന്തോഷ് മാധവനെതിരെ പുതിയ തെളിവുകളും പുറത്തുവന്നിട്ടുണ്ട്. സന്തോഷ് മാധവന്‍ തന്നില്‍ നിന്ന് 40 ലക്ഷം രൂപ തട്ടിയെടുത്തുവെന്ന് ദുബായില്‍ ബിസ്സിനസ്സ് ചെയ്യുന്ന തിരുവനന്തപുരം സ്വദേശിനി സറാഫിന്‍ എഡ്വിന്‍ വെളിപ്പെടുത്തി. അമൃത ചൈതന്യ എന്ന പേരില്‍ അറിയപ്പെടുന്നത് സന്തോഷ് മാധവന്‍ തന്നെയാണെന്നും ദുബായില്‍ നിന്ന് ടെലിഫോണില്‍ വിവിധ ടിവി ചാനലുകാരോട് സംസാരിക്കവേ അവര്‍ പറഞ്ഞു. എന്നാല്‍ സംസ്ഥാന പോലീസിന്റേയോ അന്വേഷണ ഏജന്‍സിയുടേയോ അഭ്യര്‍ത്ഥന പ്രകാരമായിരിക്കാം വെബ്സൈറ്റില്‍ നിന്ന് സന്തോഷ് മാധവന്റെ ഫോട്ടോ മാറ്റിയതെന്ന് ദില്ലിയിലെ ഇന്റര്‍പോള്‍ വൃത്തങ്ങള്‍ അറിയിച്ചു. എന്നാല്‍ ഉച്ചയോടുകൂടി ഇന്റെര്‍നെറ്റില്‍ ഫോട്ടോ വീണ്ടും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. അതേസമയം, ഇന്റര്‍പോള്‍ അന്വേഷിക്കുന്ന സന്തോഷ് മാധവന്‍ താനല്ലെന്ന് അമൃത ചൈതന്യ വ്യക്തമാക്കി. ശാന്തിതീരത്തിനെതിരായ ചിലരുടെ നീക്കങ്ങളുടെ ഭാഗമായാണ് തനിക്കെതിരായ ആരോപണങ്ങളെന്ന് സന്തോഷ് മാധവന്‍ പറഞ്ഞു. സത്യങ്ങള്‍ പോലീസിനോട് തുറന്നുപറയാന്‍ എപ്പോഴും തയ്യാറാണെന്നും സന്തോഷ് മാധവന്‍ കൊച്ചിയില്‍ ഇന്ത്യാവിഷനോട് പറഞ്ഞു. സത്യം ആരുടെ മുന്നിലും തുറന്നു പറയാന്‍ തയ്യാറാണ്. വ്യക്തിപരമായി തന്നെ ദ്രോഹിക്കാനും ശാന്തി തീരം ആശ്രമത്തെ തകര്‍ക്കാനുമാണ് ശ്രമങ്ങള്‍ നടക്കുന്നത്. പേരിലെ സാദൃശ്യം മാത്രമാണ് ഇപ്പോഴത്തെ വിവാദങ്ങള്‍ക്ക് കാരണം. മുബൈ കലാപകാലത്ത് താന്‍ വിദ്യാര്‍ത്ഥി മാത്രമാണ്. അതുകൊണ്ട് ഇപ്പോഴത്തെ വിവാദങ്ങളില്‍ ദുരൂഹതയുണ്ട്. ശാന്തിതീരം ഒരു ആശ്രമമല്ല. ആത്മീയ പ്രചരിപ്പിക്കുന്ന സ്ഥാപനം മാത്രമാണ്. താന്‍ സന്ന്യാസിയല്ല. മന്ത്രദീക്ഷ സ്വീകരിച്ചു എന്ന് മാത്രമാണ്. ആത്മീയ പ്രചാരണം നടത്തുന്നവരെ തകര്‍ക്കാന്‍ ഗൂഡശക്തികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ആദ്യ ഭാര്യയെ ഉപേക്ഷിച്ചത് ആശയ പരമായ ഭിന്നത കൊണ്ട് മാത്രമാണ്. എന്നാല്‍ മാധ്യമങ്ങളില്‍ തുടര്‍ന്നും ഇത്തരം വാര്‍ത്തകള്‍ വന്നാല്‍ മാനനഷ്ട കേസു നല്‍കുന്നതിനെ പറ്റി ആലോചിക്കേണ്ടി വരും. നിലവിലുള്ള ആത്മീയ പ്രവര്‍ത്തനങ്ങലുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം പറഞു.
Subscribe to:
Post Comments (Atom)
4 comments:
സന്തോഷ്മാധവനെതിരെ പുതിയ തെളിവുകള്‍
വഞ്ചനാകേസില്‍ ഇന്റര്‍പോള്‍ തെരയുന്ന സന്തോഷ് മാധവന്‍ തന്നെയാണ് ഇന്നലെ മാധ്യമങ്ങളില്‍ വന്നതെന്ന് പോലീസ് സ്ഥിരീകരിച്ചു. എറണാകുളം റേഞ്ച് ഐ.ജി വിന്‍സന്റ് എം.പോളാണ് ഇത് സ്ഥിരീകരിച്ചത്. എന്നാല്‍ സിബിഐ അന്വേഷിക്കുന്ന സന്തോഷ് മാധവന്‍ ഇയാള്‍ തന്നെയാണോ എന്ന് അറിയില്ല. ശാന്തിതീരം ഗസ്റ് ഹൌസില്‍ നടത്തിയ തിരച്ചിലിന്റെയും മറ്റ് അന്വേഷണങ്ങളുടെയും വിശദാംശങ്ങള്‍ ഇന്റര്‍പോളിന് അയച്ചു കൊടുത്തിട്ടുണ്ട്. അവിടെനിന്ന് നിര്‍ദ്ദേശം ലഭിച്ചാല്‍ മാത്രമേ തുടര്‍ നടപടികള്‍ ഉണ്ടാകൂ എന്നും ഐ.ജി വിന്‍സന്റ് എം.പോള്‍ പറഞ്ഞു. അമൃത ചൈതന്യ എന്ന സന്തോഷ് മാധവനെതിരെ പുതിയ തെളിവുകളും പുറത്തുവന്നിട്ടുണ്ട്. സന്തോഷ് മാധവന്‍ തന്നില്‍ നിന്ന് 40 ലക്ഷം രൂപ തട്ടിയെടുത്തുവെന്ന് ദുബായില്‍ ബിസ്സിനസ്സ് ചെയ്യുന്ന തിരുവനന്തപുരം സ്വദേശിനി സറാഫിന്‍ എഡ്വിന്‍ വെളിപ്പെടുത്തി. അമൃത ചൈതന്യ എന്ന പേരില്‍ അറിയപ്പെടുന്നത് സന്തോഷ് മാധവന്‍ തന്നെയാണെന്നും ദുബായില്‍ നിന്ന് ടെലിഫോണില്‍ വിവിധ ടിവി ചാനലുകാരോട് സംസാരിക്കവേ അവര്‍ പറഞ്ഞു. എന്നാല്‍ സംസ്ഥാന പോലീസിന്റേയോ അന്വേഷണ ഏജന്‍സിയുടേയോ അഭ്യര്‍ത്ഥന പ്രകാരമായിരിക്കാം വെബ്സൈറ്റില്‍ നിന്ന് സന്തോഷ് മാധവന്റെ ഫോട്ടോ മാറ്റിയതെന്ന് ദില്ലിയിലെ ഇന്റര്‍പോള്‍ വൃത്തങ്ങള്‍ അറിയിച്ചു. എന്നാല്‍ ഉച്ചയോടുകൂടി ഇന്റെര്‍നെറ്റില്‍ ഫോട്ടോ വീണ്ടും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. അതേസമയം, ഇന്റര്‍പോള്‍ അന്വേഷിക്കുന്ന സന്തോഷ് മാധവന്‍ താനല്ലെന്ന് അമൃത ചൈതന്യ വ്യക്തമാക്കി. ശാന്തിതീരത്തിനെതിരായ ചിലരുടെ നീക്കങ്ങളുടെ ഭാഗമായാണ് തനിക്കെതിരായ ആരോപണങ്ങളെന്ന് സന്തോഷ് മാധവന്‍ പറഞ്ഞു. സത്യങ്ങള്‍ പോലീസിനോട് തുറന്നുപറയാന്‍ എപ്പോഴും തയ്യാറാണെന്നും സന്തോഷ് മാധവന്‍ കൊച്ചിയില്‍ ഇന്ത്യാവിഷനോട് പറഞ്ഞു. സത്യം ആരുടെ മുന്നിലും തുറന്നു പറയാന്‍ തയ്യാറാണ്. വ്യക്തിപരമായി തന്നെ ദ്രോഹിക്കാനും ശാന്തി തീരം ആശ്രമത്തെ തകര്‍ക്കാനുമാണ് ശ്രമങ്ങള്‍ നടക്കുന്നത്. പേരിലെ സാദൃശ്യം മാത്രമാണ് ഇപ്പോഴത്തെ വിവാദങ്ങള്‍ക്ക് കാരണം. മുബൈ കലാപകാലത്ത് താന്‍ വിദ്യാര്‍ത്ഥി മാത്രമാണ്. അതുകൊണ്ട് ഇപ്പോഴത്തെ വിവാദങ്ങളില്‍ ദുരൂഹതയുണ്ട്. ശാന്തിതീരം ഒരു ആശ്രമമല്ല. ആത്മീയ പ്രചരിപ്പിക്കുന്ന സ്ഥാപനം മാത്രമാണ്. താന്‍ സന്ന്യാസിയല്ല. മന്ത്രദീക്ഷ സ്വീകരിച്ചു എന്ന് മാത്രമാണ്. ആത്മീയ പ്രചാരണം നടത്തുന്നവരെ തകര്‍ക്കാന്‍ ഗൂഡശക്തികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ആദ്യ ഭാര്യയെ ഉപേക്ഷിച്ചത് ആശയ പരമായ ഭിന്നത കൊണ്ട് മാത്രമാണ്. എന്നാല്‍ മാധ്യമങ്ങളില്‍ തുടര്‍ന്നും ഇത്തരം വാര്‍ത്തകള്‍ വന്നാല്‍ മാനനഷ്ട കേസു നല്‍കുന്നതിനെ പറ്റി ആലോചിക്കേണ്ടി വരും. നിലവിലുള്ള ആത്മീയ പ്രവര്‍ത്തനങ്ങലുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം പറഞു.
അമ്പതോളം സീഡികള്‍ (മറ്റവന്‍) പിന്നെ പുലിത്തോല്‍
ബെസ്റ്റ് കണ്ണാ ബെസ്റ്റ്
നമ്മുടെ നാട്ടില്‍ അന്തസ്സുള്ള,രാഷ്ട്രീയബോധമുള്ള രാഷ്റ്റ്രീയ പ്രവര്‍ത്തകര്‍ ഇല്ലാത്തതുകാരണമാണ് ഇരുട്ടിന്റെ മരമായ സന്തോഷ് മാധവനെപ്പോലുള്ള ചെറ്റകള്‍ ഉദയംചെയ്യുന്നത്.അവന്റെ രാജകീയ വിവാഹവും,ജൊതിഷവും,എച്ചില്‍ പട്ടികളായ പോലീസ്,എലനക്കിവക്കീല്‍ ,രാഷ്ട്രീയഭിക്ഷതൊഴിലാളികളുടെ കൂട്ടും,എല്ലാം ഗംഭീരമായി!!
1)വഞ്ചന ആരോപണം മാത്രമാണു നിലവിലുള്ളത്.
2)നീലചിത്ര സി.ഡി. കള്‍ ഇന്നു കേരളത്തിലെ സ്കൂള്‍ കുട്ടികളുടെ കൈവശം പോലും സുലഭമാണ്. പ്രായപൂര്‍ത്തിയായ ഒരാള്‍ അതു കൈവശം വയ്ക്കുന്നത് കുറ്റകരമല്ല.
3)പുലിത്തോല്‍ കൃത്രിമനിര്‍മ്മിതമാണെന്ന് വനം വകുപ്പുതന്നെ പറയുന്നു.
4)മദ്യം കൈവശം വയ്ക്കുന്നതോ ഉപയോഗിക്കുന്നതോ കുറ്റകരമല്ല.
5)കാശുള്ളവര്‍ക്ക് ഇന്ത്യയില്‍ എവിടെയും സ്ഥലം വാങ്ങാം.
എന്താണു സന്തോഷ് മാധവന്‍ ചെയ്ത തെറ്റ്??
1)കേരളത്തിലെ 10 ഏക്കറില്‍ കൂടുതലുള്ള മുഴുവന്‍ ഭൂമൊയിടപാടുകളെക്കുറിച്ചും അന്വേഷിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണം.
2)കേരളത്തിലെ എല്ലാ ആത്മീയ കേന്ദ്രങ്ങളിലും പോലീസ് ഇടയ്ക്ക് റെയ്ഡ് നടത്തണം. (പോട്ട ധ്യാനകേന്ദ്രത്തില്‍ പോലീസിനെ പ്രവേശിക്കാന്‍ അനുവദിക്കാതിരുന്നത് അവിഹിത ഇടപെടലുകളാണല്ലോ സൂചിപ്പിക്കുന്നത്)
3)രാഷ്ടീയക്കാരും പോലീസും ആത്മീയ കച്ചവടക്കാരുടെയും ഭൂ-മദ്യ മാഫിയാകളുടെയും ദല്ലാളുകളാവുന്നത് അവസാനിപ്പിച്ചാല്‍ മത്രമേ നാട്ടിലെ കള്ളനാണയങ്ങളുടെ വേരറുക്കാനാവൂ.
4) ആരെങ്കിലും താടിയും നീട്ടിവളര്‍ത്തി കാവിധരിച്ചാല്‍ പിറകേ പരക്കം പായുന്ന ശീലം നമ്മള്‍ മലയാളികളെങ്കിലും നിര്‍ത്തണം.
Post a Comment