Thursday, May 22, 2008

ഭക്ഷ്യസുരക്ഷാ തര്‍ക്കം തീര്‍പ്പാക്കാന്‍ ധാരണ

ഭക്ഷ്യസുരക്ഷാ പദ്ധതി സംബന്ധിച്ച് ഇടതുമുന്നണിയില്‍ നിലനിന്ന തര്‍ക്കം തീര്‍ക്കാന്‍ ധാരണയായി. ധാരണ പ്രകാരം പദ്ധതി നടപ്പിലാക്കാന്‍ മുഖ്യമന്ത്രി അദ്ധ്യക്ഷനായി സമിതി രൂപീകരിക്കും. കൃഷിമന്ത്രിയായിരിക്കും സമിതിയുടെ കണ്‍വീനര്‍. ആര്‍എസ്പി ജനറല്‍ സെക്രട്ടറി ടിജെ ചന്ദ്രചൂഡന്റെ മദ്ധ്യസ്ഥതയില്‍ നടന്ന ചര്‍ച്ചയിലാണ് പ്രശ്നം ഒത്തുതീര്‍പ്പാക്കാന്‍ ധരണയായത്. പദ്ധതിക്ക് വേണ്ടി പ്രത്യേക ഫണ്ട് സ്വരൂപിക്കാനും ധാരണയായിട്ടുണ്ട്. പദ്ധതിയുമായി ബന്ധപ്പെട്ട വകുപ്പുകളില്‍ നിന്ന് തുക നീക്കിവക്കാനും ധാരണയായിട്ടുണ്ട്. സിപിഐയുടെ പ്രധാന ആവശ്യമായിരുന്നു ഇത്. പദ്ധതി സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ ഒരിക്കല്‍ കൂടി എല്‍ഡിഎഫ് വീണ്ടും യോഗം ചേരും. പിന്നീട് മന്ത്രിസഭ ഇക്കാര്യം ചര്‍ച്ച ചെയ്യും. അതിന് ശേഷമായിരിക്കും പദ്ധതി നടപ്പിലാക്കുക. ടിജെ ചന്ദ്രചൂഡന്‍, സിപിഐഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയനുമായും സിപിഐ സംസ്ഥാന സെക്രട്ടറി വെളിയം ഭാര്‍ഗവനുമായാണ് ചര്‍ച്ച നടത്തിയത്. മന്ത്രിസഭയുടെ രണ്ടാം വാര്‍ഷിക വേളയില്‍ തര്‍ക്കം മുന്നണിക്ക് നാണക്കേടുണ്ടാക്കിയ സംഭവമായി മാറിയ സാഹചര്യത്തിലാണ് ടിജെ ചന്ദ്രചൂഡന്‍ മദ്ധ്യസ്ഥ ശ്രമങ്ങള്‍ ആരംഭിച്ചത്.

1 comment:

ജനശക്തി ന്യൂസ്‌ said...