Tuesday, May 27, 2008

കപട ആത്മിയക്കെതിരായ പോരാട്ടം വര്‍ ഗ്ഗിയ ചേരിതിരിവിന്ന് അര്‍ എസ് എസ് ശക്തികള്‍ ശ്രമിക്കുന്നു.

കപട ആത്മിയക്കെതിരായ പോരാട്ടം വര്‍ ഗ്ഗിയ ചേരിതിരിവിന്ന് അര്‍ എസ് എസ് ശക്തികള്‍ ശ്രമിക്കുന്നു.

എല്ലാ മതങ്ങളിലും വ്യാജ വേഷങ്ങള്‍ക്കെതിരെ എതിര്‍പ്പ് ഉയര്‍ന്നു വന്നിരിക്കെ ഹിന്ദു ഇതര മതങ്ങളുടെ പേരില്‍ ഉയര്‍ന്ന വ്യാജ ആശ്രമങ്ങള്‍ക്കും സ്ഥാപനങ്ങള്‍ക്കും എതിരെ മാത്രം പ്രതിഷേധിച്ച് വര്‍ഗീയ ചേരിതിരിവിന് ആര്‍.എസ്.എസ് സംഘ്പരിവാര്‍ ശക്തികള്‍ ശ്രമിക്കുകയാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍.
വ്യാജ ആത്മീയതക്കാരുമായി ബി.ജെ.പി നേതാക്കളുടെ ബന്ധം വെളിവായതോടെയാണിതെന്നും ദേശാഭിമാനിയില്‍ എഴുതിയ ലേഖനത്തില്‍ പിണറായി പറഞ്ഞു. വ്യാജവേഷക്കാരെ കൈകാര്യം ചെയ്യുന്നതില്‍ ജാതി^മത വേര്‍തിരിവ് വേണ്ട. ഏത് മതത്തില്‍പ്പെട്ടവരായാലും കള്ളന്മാരെ കള്ളന്മാരായിത്തന്നെ കാണണം. അതിനെ മതാടിസ്ഥാനത്തില്‍ വേര്‍തിരിക്കുന്നത് ദുരുപദിഷ്ടമാണ്.
വ്യാജ ആത്മീയതക്കാര്‍ക്കെതിരെ സമൂഹത്തില്‍ ഉണ്ടാവുന്ന ഉണര്‍വിനെ ദുര്‍വ്യാഖ്യാനം ചെയ്യുന്നത് സംഘ്പരിവാര്‍ ശക്തികളാണ്. അതിന് ആര്‍.എസ്. എസിനും മറ്റും അവരുടെ കാരണങ്ങളുണ്ടെന്നും പിണറായി പറഞ്ഞു. കപട വേഷക്കാര്‍ക്കെതിരായ നടപടി ആധ്യാത്മിക സമൂഹത്തിന് എതിരാണെന്ന് ചിത്രീകരിക്കുന്നത് വ്യാജആത്മീയതക്കാരെയും അവരുടെ സ്ഥാപനങ്ങളെയും ന്യായീകരിക്കുന്നതിന് തുല്യമാണ്. സന്യാസിമാര്‍ ആ അര്‍ഥത്തില്‍ ഇത് മനസ്സിലാക്കണം. പൊതുവില്‍ സന്യാസി സമൂഹത്തിനെതിരായ നീക്കമാണിതെന്ന് തെറ്റിദ്ധരിപ്പിക്കാനും അതിലൂടെ വര്‍ഗീയ ചേരിതിരിവിനുമാണ് ശ്രമം. ഇതിനെതിരായ ജാഗ്രത കേരള സമൂഹത്തിലുണ്ടാകണമെന്നും പിണറായിപറഞ്ഞു.
അടുത്ത കാലത്ത് വ്യാജ ആത്മീയതയുടെ പ്രവണത കേരളത്തില്‍ കൂടുതല്‍ ശക്തമായി . വിദേശത്ത് നിന്നടക്കം കോടികള്‍ പലരുടെയും നിക്ഷേപങ്ങളിലേക്ക് ഒഴുകിയെത്തി. അനേകം ഏക്കര്‍ ഭൂമി ഇവര്‍ വാങ്ങിക്കൂട്ടുന്നു. വിദേശത്ത് എവിടെ നിന്നൊക്കെയാണ് ഇവര്‍ക്ക് പണം ലഭിക്കുന്നതെന്നും ആ പണം സാമൂഹിക^ രാഷ്ട്രീയ സാംസ്കാരിക സാമ്പത്തിക ഘടനയില്‍ ഏതൊക്കെ വിധത്തിലാണ് ഇടപെടല്‍ നടത്തുന്നത് എന്നതും പരിശോധിക്കണം.
കപട ആത്മീയ കേന്ദ്രങ്ങളില്‍ ചിലത് സ്ഥാപനവത്കരിക്കപ്പെട്ട് വലിയ പ്രസ്ഥാനങ്ങളെപ്പോലെയായി. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെയും മറ്റും മറയിട്ട് പ്രവര്‍ത്തിക്കുന്നതും സമൂഹത്തിലെ ഉന്നതരായ മാന്യന്മാരുടെ സഹകരണം ഉറപ്പിക്കുന്നതു കൊണ്ടും ചിലത് മാന്യതയുടെ പരിവേഷമണിഞ്ഞു നില്‍ക്കുന്നു. ഇത്തരം സ്ഥാപനങ്ങളില്‍ കൃത്രിമം ഉണ്ടെന്ന് പരാതി ഉണ്ടായാല്‍ അന്വേഷിക്കേണ്ടിവരും. ശരിയായ അര്‍ഥത്തിലുള്ള ആത്മീയ ജീവിതത്തിന് പോറല്‍ പോലും ഏല്‍പ്പിക്കാന്‍ പുരോഗമന രാഷ്ട്രീയ ശക്തികള്‍ക്ക് താല്‍പര്യമില്ല. പിണറായി പറഞ്ഞു
.

2 comments:

ജനശക്തി ന്യൂസ്‌ said...

കപട ആത്മിയക്കെതിരായ പോരാട്ടം വര്‍ ഗ്ഗിയ ചേരിതിരിവിന്ന് അര്‍ എസ് എസ് ശക്തികള്‍ ശ്രമിക്കുന്നു.

എല്ലാ മതങ്ങളിലും വ്യാജ വേഷങ്ങള്‍ക്കെതിരെ എതിര്‍പ്പ് ഉയര്‍ന്നു വന്നിരിക്കെ ഹിന്ദു ഇതര മതങ്ങളുടെ പേരില്‍ ഉയര്‍ന്ന വ്യാജ ആശ്രമങ്ങള്‍ക്കും സ്ഥാപനങ്ങള്‍ക്കും എതിരെ മാത്രം പ്രതിഷേധിച്ച് വര്‍ഗീയ ചേരിതിരിവിന് ആര്‍.എസ്.എസ് സംഘ്പരിവാര്‍ ശക്തികള്‍ ശ്രമിക്കുകയാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍.

വ്യാജ ആത്മീയതക്കാരുമായി ബി.ജെ.പി നേതാക്കളുടെ ബന്ധം വെളിവായതോടെയാണിതെന്നും ദേശാഭിമാനിയില്‍ എഴുതിയ ലേഖനത്തില്‍ പിണറായി പറഞ്ഞു. വ്യാജവേഷക്കാരെ കൈകാര്യം ചെയ്യുന്നതില്‍ ജാതി^മത വേര്‍തിരിവ് വേണ്ട. ഏത് മതത്തില്‍പ്പെട്ടവരായാലും കള്ളന്മാരെ കള്ളന്മാരായിത്തന്നെ കാണണം. അതിനെ മതാടിസ്ഥാനത്തില്‍ വേര്‍തിരിക്കുന്നത് ദുരുപദിഷ്ടമാണ്.

വ്യാജ ആത്മീയതക്കാര്‍ക്കെതിരെ സമൂഹത്തില്‍ ഉണ്ടാവുന്ന ഉണര്‍വിനെ ദുര്‍വ്യാഖ്യാനം ചെയ്യുന്നത് സംഘ്പരിവാര്‍ ശക്തികളാണ്. അതിന് ആര്‍.എസ്. എസിനും മറ്റും അവരുടെ കാരണങ്ങളുണ്ടെന്നും പിണറായി പറഞ്ഞു. കപട വേഷക്കാര്‍ക്കെതിരായ നടപടി ആധ്യാത്മിക സമൂഹത്തിന് എതിരാണെന്ന് ചിത്രീകരിക്കുന്നത് വ്യാജആത്മീയതക്കാരെയും അവരുടെ സ്ഥാപനങ്ങളെയും ന്യായീകരിക്കുന്നതിന് തുല്യമാണ്. സന്യാസിമാര്‍ ആ അര്‍ഥത്തില്‍ ഇത് മനസ്സിലാക്കണം. പൊതുവില്‍ സന്യാസി സമൂഹത്തിനെതിരായ നീക്കമാണിതെന്ന് തെറ്റിദ്ധരിപ്പിക്കാനും അതിലൂടെ വര്‍ഗീയ ചേരിതിരിവിനുമാണ് ശ്രമം.
ഇതിനെതിരായ ജാഗ്രത കേരള സമൂഹത്തിലുണ്ടാകണമെന്നും പിണറായിപറഞ്ഞു.

അടുത്ത കാലത്ത് വ്യാജ ആത്മീയതയുടെ പ്രവണത കേരളത്തില്‍ കൂടുതല്‍ ശക്തമായി . വിദേശത്ത് നിന്നടക്കം കോടികള്‍ പലരുടെയും നിക്ഷേപങ്ങളിലേക്ക് ഒഴുകിയെത്തി. അനേകം ഏക്കര്‍ ഭൂമി ഇവര്‍ വാങ്ങിക്കൂട്ടുന്നു. വിദേശത്ത് എവിടെ നിന്നൊക്കെയാണ് ഇവര്‍ക്ക് പണം ലഭിക്കുന്നതെന്നും ആ പണം സാമൂഹിക^ രാഷ്ട്രീയ സാംസ്കാരിക സാമ്പത്തിക ഘടനയില്‍ ഏതൊക്കെ വിധത്തിലാണ് ഇടപെടല്‍ നടത്തുന്നത് എന്നതും പരിശോധിക്കണം.

കപട ആത്മീയ കേന്ദ്രങ്ങളില്‍ ചിലത് സ്ഥാപനവത്കരിക്കപ്പെട്ട് വലിയ പ്രസ്ഥാനങ്ങളെപ്പോലെയായി. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെയും മറ്റും മറയിട്ട് പ്രവര്‍ത്തിക്കുന്നതും സമൂഹത്തിലെ ഉന്നതരായ മാന്യന്മാരുടെ സഹകരണം ഉറപ്പിക്കുന്നതു കൊണ്ടും ചിലത് മാന്യതയുടെ പരിവേഷമണിഞ്ഞു നില്‍ക്കുന്നു. ഇത്തരം സ്ഥാപനങ്ങളില്‍ കൃത്രിമം ഉണ്ടെന്ന് പരാതി ഉണ്ടായാല്‍ അന്വേഷിക്കേണ്ടിവരും. ശരിയായ അര്‍ഥത്തിലുള്ള ആത്മീയ ജീവിതത്തിന് പോറല്‍ പോലും ഏല്‍പ്പിക്കാന്‍ പുരോഗമന രാഷ്ട്രീയ ശക്തികള്‍ക്ക് താല്‍പര്യമില്ല. പിണറായി പറഞ്ഞു.

K.P.Sukumaran said...
This comment has been removed by the author.