Saturday, May 17, 2008

മുന്നേറ്റത്തിന്റെ മൂന്നാം വര്‍ഷത്തിലേക്ക്

വി എസ് അച്യുതാനന്ദന്‍

ആഗോളവല്‍ക്കരണനയങ്ങള്‍ കാരണം രാജ്യത്താകെയുണ്ടായ ഭക്ഷ്യകമ്മിയുടെയും കടുത്ത വിലക്കയറ്റത്തിന്റെയും സാഹചര്യത്തില്‍ സാധാരണജനങ്ങള്‍ക്ക് പരമാവധി ആശ്വാസം പകരാന്‍ ബദല്‍നയങ്ങള്‍ നടപ്പാക്കുന്നുവെന്നതാണ് എല്‍ഡിഎഫ് ഗവമെന്റിനെ വ്യത്യസ്തമാക്കുന്ന ഒരു ഘടകം. നിലവിലുള്ള വ്യവസായങ്ങളുടെ രോഗം മാറ്റി പുതുചൈതന്യം പകരുക, പുതിയ വ്യവസായങ്ങള്‍ തുടങ്ങുക, കാര്‍ഷികമേഖലയിലെ പ്രതിസന്ധി പരിഹരിക്കുകയും ഉല്‍പ്പാദനം വര്‍ധിപ്പിക്കാന്‍ നടപടിയെടുക്കുകയും ചെയ്യുക- സംസ്ഥാനത്തിന്റെ സുസ്ഥിരവികസനത്തിന് അത്യന്താപേക്ഷിതമായിട്ടുള്ളത് ഇതാണ്. ഈ രണ്ടുകാര്യത്തിലും അടിസ്ഥാനപരമായ തുടക്കങ്ങളുണ്ടാക്കാന്‍ കഴിഞ്ഞു. അവശേഷിച്ച നെല്‍പ്പാടങ്ങളെങ്കിലും സംരക്ഷിച്ച് നെല്‍ക്കൃഷി പോഷിപ്പിക്കുന്നതിന് സര്‍ക്കാര്‍ ഊന്നല്‍ നല്‍കുന്നു. ഭക്ഷ്യധാന്യങ്ങളുടെയും മറ്റു ഭക്ഷ്യവസ്തുക്കളുടെയും ഉല്‍പ്പാദനം വര്‍ധിപ്പിക്കുന്നതിന് സമഗ്രപദ്ധതി രണ്ടാം വര്‍ഷികവേളയില്‍ തുടങ്ങുകയാണ്. നെല്ലുസംഭരണവില ആദ്യം ഒന്നരരൂപയും വീണ്ടും 50 പൈസയും ഈവര്‍ഷം ഒരുരൂപയും വര്‍ധിപ്പിച്ച് പത്തു രൂപയില്‍ എത്തിച്ചു. വേനല്‍മഴ കാരണം കൃഷിനാശം സംഭവിച്ച കര്‍ഷകര്‍ക്ക് ഹെക്ടറിന് 10,000 രൂപ തോതില്‍ യുദ്ധകാലവേഗത്തില്‍ നഷ്ടപരിഹാരം ലഭ്യമാക്കി. രാജ്യത്തെ 36 ജില്ലയില്‍ കര്‍ഷക ആത്മഹത്യ രൂക്ഷമായതായാണ് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നത്. അതില്‍ മൂന്നു ജില്ലകള്‍ കേരളത്തില്‍. ഇപ്പോള്‍ കേരളത്തിലെ മൂന്നു ജില്ലയും ഒഴിവായി. ശേഷിച്ച 33 ജില്ലയിലും ആത്മഹത്യകള്‍ തുടരുന്നു. കാര്‍ഷികമേഖലയിലെ രൂക്ഷപ്രതിസന്ധി പരിഹരിക്കാന്‍ മൂന്നു ജില്ലകള്‍ക്ക് വിദര്‍ഭ മോഡല്‍ പാക്കേജ് നേടിയെടുത്ത് ശരിയായി നടപ്പാക്കി. ഗ്രാമീണ തൊഴിലുറപ്പു പദ്ധതി ഏറ്റവും കാര്യക്ഷമമായി നടപ്പാക്കിയത് കേരളത്തിലാണെന്ന് കേന്ദ്രസര്‍ക്കാര്‍ തന്നെ അംഗീകരിച്ചു. പൊതുവിതരണം ശക്തിപ്പെടുത്തി വിലക്കയറ്റം പിടിച്ചുനിര്‍ത്താന്‍ ശ്രമിക്കുകയാണ് സര്‍ക്കാര്‍. സിവില്‍ സപ്ളൈസ് വകുപ്പും സഹകരണവകുപ്പും ഇക്കാര്യത്തില്‍ നിരന്തരവും കാര്യക്ഷമവുമായ പ്രവര്‍ത്തനമാണ് നടത്തിവരുന്നത്. സംസ്ഥാനത്തിന്റെ എപിഎല്‍ അരിവിഹിതത്തില്‍ 82 ശതമാനത്തിന്റെ വെട്ടിക്കുറവ് വരുത്തി ദ്രോഹിക്കുകയാണ് കേന്ദ്ര ഗവമെന്റ്. അതിനെതിരെ ശക്തമായ സമ്മര്‍ദമുയര്‍ത്തുകയും അരിക്ഷാമം ഇല്ലാതാക്കാന്‍ സാധ്യമായ എല്ലാ നടപടിയും സ്വീകരിക്കുകയുമാണ് സംസ്ഥാന ഗവമെന്റ്. അന്യാധീനപ്പെട്ട സര്‍ക്കാര്‍ ഭൂമി വീണ്ടെടുക്കാന്‍ തീവ്രയത്നമാണ് സര്‍ക്കാര്‍ നടത്തുന്നത്. മൂന്നാറില്‍ മാത്രം പന്തീരായിരം ഏക്കര്‍ വീണ്ടെടുത്തു. അനധികൃതമായ നൂറോളം വന്‍കെട്ടിടങ്ങളും റിസോര്‍ട്ടുകളും ഇടിച്ചുനിരത്തി. സംസ്ഥാനത്താകെ പതിനയ്യായിരത്തില്‍പ്പരം ഏക്കര്‍ ഭൂമി വീണ്ടെടുത്തു. കൈയേറ്റം ഒഴിപ്പിക്കലിന്റെയും സര്‍ക്കാര്‍ ഭൂമി വീണ്ടെടുക്കലിന്റെയും ഈ ഐതിഹാസിക മുന്നേറ്റം കേരള ചരിത്രത്തിലെ അഭൂതപൂര്‍വമായ സംഭവമാണ്. വീണ്ടെടുത്ത ഭൂമിയും മറ്റു മിച്ചഭൂമികളും ഭൂരഹിതര്‍ക്ക് ന്യായമായി വിതരണംചെയ്യും. രണ്ടാം വാര്‍ഷികവേളയില്‍ ഭൂവിതരണത്തിന് തുടക്കം കുറിക്കുകയാണ്. എല്ലാ കുടുംബത്തിനും ഭൂമി, എല്ലാ കുടുംബത്തിനും വാസയോഗ്യമായ വീട്, എല്ലാ വീട്ടിലും വൈദ്യുതിയും കുടിവെള്ളവും എന്നതാണ് സര്‍ക്കാര്‍ നയം. സംസ്ഥാനത്തെ മുഴുവന്‍ ഭവനരഹിതര്‍ക്കും വീടുണ്ടാക്കി നല്‍കുന്നതിന് ഇ എം എസ് സമ്പൂര്‍ണ പാര്‍പ്പിടപദ്ധതി ആരംഭിച്ചുകഴിഞ്ഞു. അടുത്ത മൂന്നുവര്‍ഷത്തിനകം സമ്പൂര്‍ണ പാര്‍പ്പിട സംസ്ഥാനമായി കേരളത്തെ മാറ്റും. ഭൂരഹിതരായ ആദിവാസികള്‍ക്ക് ഒരേക്കര്‍ വീതം ഭൂമി നല്‍കുന്ന പദ്ധതിയുടെ ഭാഗമായി 1717 ആദിവാസി കുടുംബങ്ങള്‍ക്ക് ആറളം ഫാമില്‍ ഭൂമി നല്‍കി. ആദിവാസികള്‍ക്ക് എല്ലാ തലത്തിലും ചികിത്സ സൌജന്യമാക്കി. ഇടതുപക്ഷത്തെ വികസനവിരുദ്ധരെന്നാണ് തെരഞ്ഞെടുപ്പു കാലത്ത് വലതുപക്ഷക്കാര്‍ ആക്ഷേപിച്ചത്. വികസനവിരുദ്ധരെന്ന് വിശേഷിപ്പിക്കാന്‍ ഒരു പശ്ചാത്തലമുണ്ടായിരുന്നു. കേരളത്തിന്റെ മണ്ണും വെള്ളവും പ്രകൃതിയും ചൂഷണത്തിനായി തീറെഴുതിക്കൊടുക്കുന്നതിനെതിരായ പ്രതിഷേധത്തെയും സമരങ്ങളെയും വികസനവിരുദ്ധതയായി ചിത്രീകരിക്കുകയായിരുന്നു. കൊച്ചിയിലെ സ്മാര്‍ട്ട്സിറ്റി പദ്ധതിയുമായി ബന്ധപ്പെട്ട് ഞങ്ങള്‍ ഉന്നയിച്ച ചില ആക്ഷേപങ്ങള്‍ അതില്‍ പ്രധാനമാണ്. സര്‍ക്കാര്‍ സ്ഥാപനമായ ഇന്‍ഫോ പാര്‍ക്ക് വിട്ടുകൊടുക്കാതെയും സ്ഥലത്തിന് ന്യായവില ഉറപ്പാക്കിയും എറണാകുളത്ത് മറ്റ് ഐടി പാര്‍ക്കുകള്‍ പാടില്ലെന്ന നിബന്ധന തള്ളിയും മാത്രമേ സ്മാര്‍ട്ട്സിറ്റി പദ്ധതിയുമായി മുന്നോട്ടുപോകാവൂ എന്നാണ് പ്രതിപക്ഷം പറഞ്ഞത്. സംസ്ഥാനത്തിന്റെ വിശാലതാല്‍പ്പര്യം മുന്‍നിര്‍ത്തി പറഞ്ഞ ആ കാര്യങ്ങള്‍ വികസന വിരുദ്ധതയായി ചിത്രീകരിക്കുകയായിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പിലെ കേന്ദ്രമുദ്രാവാക്യമായി സ്മാര്‍ട്ട്സിറ്റി മാറുകയും ചെയ്തു. കൊച്ചിയില്‍ സ്മാര്‍ട്ട്സിറ്റി സ്ഥാപിക്കുന്നതിന് തുടക്കമായി. സംസ്ഥാനത്തിന്റെ ഉത്തമ താല്‍പ്പര്യങ്ങള്‍ സംരക്ഷിച്ചുകൊണ്ട് അതു യാഥാര്‍ഥ്യമാക്കാന്‍ നിരന്തരപരിശ്രമമാണ് ഗവമെന്റ് നടത്തിയത്. നിരന്തരമായ ചര്‍ച്ചയിലൂടെ ടീകോമിന്റെ നിലപാടുകളില്‍ സംസ്ഥാനത്തിന് അനുകൂലമായ വമ്പിച്ച മാറ്റം വരുത്താന്‍ കഴിഞ്ഞു. ഐടി രംഗത്ത് വമ്പിച്ച കുതിച്ചുചാട്ടത്തിന് തുടക്കം കുറിക്കാന്‍ കഴിഞ്ഞ ഒന്നര വര്‍ഷംകൊണ്ട് കഴിഞ്ഞു. തിരുവനന്തപുരത്ത് ടെക്നോസിറ്റി എന്ന പേരില്‍ പുതിയ ഐടി നഗരം സ്ഥാപിക്കാന്‍ 507 ഏക്കര്‍ ഭൂമി അക്വയര്‍ ചെയ്യുകയാണ്. നൂറേക്കര്‍കൂടി ഏറ്റെടുത്ത് ടെക്നോപാര്‍ക്ക് വികസിപ്പിക്കുന്നു. വിവിധ ജില്ലാകേന്ദ്രങ്ങളില്‍ ഐടി പാര്‍ക്കുകള്‍ സ്ഥാപിക്കുന്നതിന് നടപടിയാരംഭിച്ചു. ടെക്നോപാര്‍ക്കിലും ഇന്‍ഫോപാര്‍ക്കിലുമായി 41 ഐടി കമ്പനികള്‍ പുതുതായി സംരംഭങ്ങള്‍ ആരംഭിച്ചുകഴിഞ്ഞു. 1200 കോടി രൂപയുടെ നിക്ഷേപങ്ങളാണ് ആ കമ്പനികള്‍ നടത്തിയിരിക്കുന്നത്. സോഫ്റ്റ്വെയര്‍ കയറ്റുമതിയില്‍ 60 ശതമാനം വര്‍ധനയുണ്ടായി. ഇക്കാര്യത്തില്‍ രാജ്യത്തെ ഏറ്റവും വലിയ വളര്‍ച്ച നിരക്കാണിത്. ഇതെല്ലാംവഴി ആയിരക്കണക്കിന് തൊഴിലവസരം പുതുതായുണ്ടായി. അഞ്ചു വര്‍ഷംകൊണ്ട് ഐടി മേഖലയില്‍ രണ്ടുലക്ഷം തൊഴിലവസരം ഉണ്ടാക്കുകയാണ് ലക്ഷ്യം. എന്നാല്‍, തൊഴിലവസരം അതിനേക്കാള്‍ എത്രയോ അധികമായിരിക്കുമെന്നാണ് ഇപ്പോഴത്തെ നില. കാരണം മുന്‍ സര്‍ക്കാര്‍ വെറുതെ വിട്ടുകൊടുക്കാന്‍ കരാറാക്കിയിരുന്ന ഇന്‍ഫോപാര്‍ക്കില്‍ ഇപ്പോള്‍ നിലവിലുള്ളതിനേക്കാളും 40,000 തൊഴിലവസരം അടുത്ത മൂന്നു കൊല്ലത്തിനകംതന്നെ ഉണ്ടാകാന്‍ പോകുന്നു. സംസ്ഥാനത്തെ സമ്പൂര്‍ണ കമ്പ്യൂട്ടര്‍ സാക്ഷരതാ സംസ്ഥാനമാക്കി മാറ്റുന്നതിന് പദ്ധതികള്‍ നടപ്പാക്കിവരികയാണ്. എല്ലാ ഗ്രാമത്തിലും അക്ഷയ കേന്ദ്രം സ്ഥാപിക്കുന്ന പരിപാടി പുരോഗമിക്കുകയാണ്. കേരള സ്റേററ് വൈഡ് ഏരിയ നെറ്റ്വര്‍ക്ക് ആരംഭിക്കുകയും മലയാളം കമ്പ്യൂട്ടിങ്ങിന് തുടക്കമാകുകയും ചെയ്തു. ഐടി അധിഷ്ഠിതമായി പ്രവര്‍ത്തിക്കുന്ന സി ഡിറ്റ് ലാഭത്തിലാകുകയും വരുമാനം ഇരട്ടിക്കുകയും ചെയ്തു. സുനാമി പുനരധിവാസ പദ്ധതിയുടെ ഭാഗമായി 1441.75 കോടി രൂപയുടെ പദ്ധതികള്‍ നടപ്പാക്കുകയാണ്. അടുത്ത മാര്‍ച്ചില്‍ പൂര്‍ത്തിയാക്കാനാകും. മത്സ്യത്തൊഴിലാളി കടാശ്വാസ കമീഷനും നിലവില്‍ വന്നു കഴിഞ്ഞു. കാര്‍ഷിക കടാശ്വാസ കമീഷന്റെ ശുപാര്‍ശ പ്രകാരം വയനാട് ജില്ലയിലെ ഒരേക്കറില്‍ താഴെ ഭൂമിയുള്ള കൃഷിക്കാരുടെ കാല്‍ലക്ഷം രൂപ വരെയുള്ള വായ്പ എഴുതിത്തള്ളാന്‍ നടപടിയെടുത്തു. നൂറും നൂറ്റിയിരുപതും രൂപമാത്രമായിരുന്ന ക്ഷേമപെന്‍ഷനുകള്‍ ഒറ്റയടിക്ക് 200 രൂപയായി വര്‍ധിപ്പിക്കുകയും കുടിശിക കൊടുത്തുതീര്‍ക്കുകയും ചെയ്തു. ക്ഷേമനിധിയുടെ പരിധിയില്‍ ലക്ഷക്കണക്കിനു തൊഴിലാളികളെ പുതുതായി ഉള്‍പ്പെടുത്തി. രണ്ടു ലക്ഷത്തോളം ചെറുകിട തോട്ടം തൊഴിലാളികള്‍ക്ക് ക്ഷേമനിധി ഏര്‍പ്പെടുത്തി. അസംഘടിതമേഖലയിലെ പത്തുലക്ഷം കുടുംബങ്ങള്‍ക്ക് ആശ്വാസം പകരുന്നതാണ് ഷോപ്സ് ആന്‍ഡ് എസ്റാബ്ളിഷ്മെന്റ് തൊഴിലാളി ക്ഷേമനിധി നിയമം. പതിനായിരക്കണക്കിനു ക്ഷീരകൃഷിക്കാര്‍ക്ക് പെന്‍ഷനും ക്ഷേമനിധിയും ഏര്‍പ്പെടുത്തുന്ന നിയമവും നടപ്പായി. അഴിമതിയുടെ കൂത്തരങ്ങായി മാറിയിരുന്ന ദേവസ്വം ബോര്‍ഡിനെ അതില്‍നിന്നു മോചിപ്പിക്കുന്നതിന് നിയമം കൊണ്ടുവന്നു. ദേവസ്വം ബോര്‍ഡിലെ നിയമനം പിഎസ്സിക്കു വിട്ടു. പൊലീസിനെ കാര്യക്ഷമമാക്കിക്കൊണ്ടും ക്രിയാത്മകമായ പരിഷ്കാരം വരുത്തിയും ക്രമസമാധാനപാലനത്തില്‍ വലിയ മുന്നേറ്റമുണ്ടാക്കി. ഗുണ്ടായിസം അമര്‍ച്ചചെയ്തു, കുറ്റകൃത്യം വലിയൊരളവോളം കുറച്ചുകൊണ്ടുവന്നു. കെഎസ്ആര്‍ടിസിയെ സ്വയംപര്യാപ്തമാക്കുന്നതിനും നാശത്തില്‍നിന്നു കരകയറ്റുന്നതിനും വിപുലമായ പദ്ധതിക്ക് തുടക്കം കുറിച്ചു. തിരുവനന്തപുരം എയര്‍പോര്‍ട്ടില്‍ പുതിയ അന്താരാഷ്ട്ര ടെര്‍മിനല്‍, എയര്‍ക്രാഫ്റ്റ് മെയിന്റനന്‍സ് യൂണിറ്റ് എന്നിവ ആരംഭിക്കുന്നതിന് തുടക്കം കുറിച്ചത്, തിരുവനന്തപുരം, കൊച്ചുവേളി റെയില്‍വെ സ്റേഷനുകളുടെ നവീകരണ പദ്ധതി, കൊല്ലത്തെ റെയില്‍വെ മള്‍ട്ടിപ്പിള്‍ യൂണിറ്റിനുള്ള അനുമതി, ചേര്‍ത്തലയില്‍ ഓട്ടോ കാസ്റില്‍ റെയില്‍വെ ബോഗി നിര്‍മാണശാല സ്ഥാപിക്കാനുള്ള അനുമതി എന്നിവയെല്ലാം നിരന്തര സമ്മര്‍ദംകൊണ്ട് നേടിയെടുക്കാന്‍ കഴിഞ്ഞതാണ്. കണ്ണൂര്‍ എയര്‍പോര്‍ട്ടിന് കേന്ദ്രത്തില്‍നിന്നുള്ള അനുമതികളെല്ലാം നേടിയെടുക്കാന്‍ കഴിഞ്ഞു. ലോകത്തിലെ തന്നെ മൂന്നാമത്തെ പ്രധാനപ്പെട്ട സ്പേസ് ഇന്‍സ്റിറ്റ്യൂട്ട് തിരുവനന്തപുരത്ത് പ്രവര്‍ത്തനമാരംഭിച്ചുകഴിഞ്ഞു. സ്പേസ് ഇന്‍സ്റിറ്റ്യൂട്ടിന് ആവശ്യമായ സ്ഥലം സൌജന്യമായി അനുവദിച്ചു. കണ്ണൂരില്‍ നാഷണല്‍ ഫാഷന്‍ ടെക്നോളജി ഇന്‍സ്റിറ്റ്യൂട്ട് ആരംഭിച്ചു. എല്‍ഡിഎഫ് ഗവമെന്റിന്റെ നിരന്തരശ്രമത്തെ തുടര്‍ന്ന് കേരളത്തില്‍ ഇന്ത്യന്‍ ഇന്‍സ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് എഡ്യൂക്കേഷന്‍ ആന്‍ഡ് റിസര്‍ച്ച് അനുവദിച്ചു. കേന്ദ്ര സര്‍വകലാശാല അനുവദിക്കാനും കേന്ദ്രസര്‍ക്കാര്‍ സമ്മതിച്ചിരിക്കുന്നു. എല്ലാവര്‍ക്കും കുടിവെള്ളം എത്തിക്കുന്നതിനുള്ള സമഗ്രമായ പദ്ധതികള്‍ക്ക് തുടക്കം കുറിച്ചു. വല്ലാര്‍പ്പാടം ടെര്‍മിനല്‍ പദ്ധതിക്ക് പരിസ്ഥിതി അനുമതി ഉള്‍പ്പെടെ ലഭ്യമാക്കി. പദ്ധതി നടത്തിപ്പിന് ആഗോള ടെന്‍ഡറിലൂടെ സ്വകാര്യപങ്കാളിയെ കണ്ടെത്തി. 5348 കോടിരൂപ ചെലവുവരുന്ന പദ്ധതിയുടെ ആദ്യഘട്ടം 2390 കോടി രൂപ ചെലവില്‍ മൂന്നുവര്‍ഷംകൊണ്ട് പൂര്‍ത്തിയാക്കും. സംസ്ഥാനത്തെ മുഴുവന്‍ ദേശീയപാതകളും ഘട്ടംഘട്ടമായി നാലുവരിപ്പാതയാക്കുന്നതിനുള്ള നടപടി ആരംഭിച്ചു. കൊച്ചിയില്‍ മെട്രോ റെയില്‍വെ നിര്‍മിക്കുന്നതിന് പ്രാരംഭനടപടി തുടങ്ങി. ദേശീയ ജലപാത-3ന്റെ ഭാഗമായ കൊല്ലം-കോട്ടപ്പുറം പാത കമീഷന്‍ ചെയ്തു. കോട്ടപ്പുറം-നീലേശ്വരം ജലപാതയുടെ പ്രവൃത്തി നടന്നുവരുന്നു. കാല്‍ നൂറ്റാണ്ടുമുമ്പ് കേരളത്തില്‍ റെയില്‍വെ കോച്ച് ഫാക്ടറി സ്ഥാപിക്കാന്‍ തീരുമാനിച്ചിരുന്നെങ്കിലും അവസാന നിമിഷം അതു പഞ്ചാബിലെ കപൂര്‍ത്തലയിലേക്കു മാറ്റുകയായിരുന്നു. ഇത്തവണ സേലം ഡിവിഷന്‍ പ്രശ്നത്തില്‍ നാം അതിശക്തമായ സമ്മര്‍ദം ചെലുത്തിയപ്പോള്‍ കോച്ച് ഫാക്ടറി സ്ഥാപിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ സമ്മതിച്ചു. ഫാക്ടറിക്ക് സ്ഥലം ലഭ്യമാക്കാനും മറ്റു പ്രാഥമിക നടപടികള്‍ക്കുമായി സംസ്ഥാന സര്‍ക്കാര്‍ സംവിധാനമുണ്ടാക്കി കഴിഞ്ഞു. പൂട്ടിയ വ്യവസായങ്ങള്‍ മിക്കതും തുറക്കാനും അങ്ങനെ വ്യവസായരംഗത്ത് പുതിയ ഉണര്‍വുണ്ടാക്കാനും കഴിഞ്ഞു. മുന്‍സര്‍ക്കാരിന്റെ കാലത്ത് ലാഭത്തിലുള്ള പൊതുമേഖലാ വ്യവസായശാലകള്‍ പന്ത്രണ്ടായിരുന്നെങ്കില്‍ ഇപ്പോഴത് ഇരുപത്തേഴാണ്. കോഴിക്കോട് സ്റീല്‍ കോംപ്ളക്സ് സ്റീല്‍ അതോറിറ്റി ഓഫ് ഇന്ത്യയുമായി ചേര്‍ന്ന് സംയുക്തസംരംഭം തുടങ്ങുന്നതിന് നടപടിയായി. പുതിയ നിരവധി വ്യവസായങ്ങള്‍ തുടങ്ങി. വിനോദസഞ്ചാരമേഖലയില്‍ ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട ഒരു ഡെസ്റിനേഷനായി കേരളത്തെ മാറ്റിയെടുക്കുകയാണ്. മൂന്നു വര്‍ഷത്തിനകം പുതുതായി 500 മെഗാവാട്ട് വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്നതിനുള്ള പ്രവര്‍ത്തനവും തുടങ്ങി. പാരമ്പര്യേതര ഊര്‍ജസ്രോതസ്സുകള്‍ ഉപയോഗപ്പെടുത്താന്‍ പ്രത്യേകം ശ്രദ്ധ പതിപ്പിച്ചു. ഇടുക്കിയില്‍ കാറ്റാടി വൈദ്യുതി പദ്ധതി കമീഷന്‍ ചെയ്തു. കേന്ദ്രപൂളില്‍ നിന്നുള്ള വൈദ്യുതി വെട്ടിക്കുറച്ചിട്ടും ലോഡ് ഷെഡിങ് ഏര്‍പ്പെടുത്തിയില്ല. രണ്ടു കൊല്ലംകൊണ്ട് ഒമ്പതു ലക്ഷത്തോളം പുതിയ കണക്ഷന്‍ നല്‍കി റെക്കോര്‍ഡിട്ടു. നിയമനനിരോധനം അവസാനിപ്പിച്ച് ഒഴിവുള്ള തസ്തികകളില്‍ നിയമനം നടത്താന്‍ നടപടിയെടുത്തു. ഡോക്ടര്‍മാരെയും പാരാമെഡിക്കല്‍ സ്റാഫിനെയും നിയമിക്കാന്‍ നടപടിയെടുത്തു. മാലിന്യമുക്തകേരളം പരിപാടി നടപ്പാക്കി. സര്‍ക്കാര്‍ ആശുപത്രികളെ ഇല്ലായ്മയില്‍നിന്ന് മോചിപ്പിച്ച് പുതിയ പൊതുജനാരോഗ്യനയം നടപ്പാക്കുകയാണ്. കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററുകളെ ദേശീയ നിലവാരത്തിലേക്ക് ഉയര്‍ത്താന്‍ പദ്ധതി നടപ്പാക്കി. ശബരിമല സന്നിധാനത്ത് അത്യാധുനിക സൌകര്യങ്ങളുള്ള ആശുപത്രി തുടങ്ങി. ഉന്നത വിദ്യാഭ്യാസരംഗത്തെ കച്ചവടവല്‍ക്കരണത്തിനെതിരെ അതിശക്തമായ നടപടികളാണ് സര്‍ക്കാര്‍ കൈക്കൊണ്ടത്. പൊതുവിദ്യാഭ്യാസമേഖലയില്‍ ഗുണപരമായ മാറ്റങ്ങളുണ്ടായത് പരീക്ഷാഫലങ്ങളില്‍ പ്രതിഫലിക്കുന്നു. പാഠ്യപദ്ധതി പരിഷ്കരണത്തിന്റെയും മറ്റും പേരില്‍ ന്യൂനപക്ഷവിഭാഗങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ നിക്ഷിപ്ത താല്‍പ്പര്യക്കാര്‍ ആസൂത്രിതശ്രമം നടത്തുന്നുവെങ്കിലും ജനങ്ങള്‍ അതിന്റെ പൊള്ളത്തരം തിരിച്ചറിഞ്ഞുകഴിഞ്ഞു. ന്യൂനപക്ഷസംരക്ഷണത്തിന് ഏറ്റവുംകൂടുതല്‍ പ്രാധാന്യം കല്‍പ്പിക്കുന്ന ഗവമെന്റാണ് ഇത്. സച്ചാര്‍ കമ്മിറ്റി ശുപാര്‍ശകളുടെ വെളിച്ചത്തില്‍ കേരളത്തില്‍ നടപ്പാക്കേണ്ട കാര്യങ്ങള്‍ സംബന്ധിച്ച് പാലോളികമ്മിറ്റി തയ്യാറാക്കിയ റിപ്പോര്‍ട്ട് സര്‍ക്കാര്‍ അംഗീകരിച്ചുനടപ്പാക്കുകയാണ്. സ്പോര്‍ട്സ് രംഗത്ത് പുത്തനുണര്‍വുണ്ടായിരിക്കുന്നു. എല്ലാ ഗ്രാമത്തിലും സ്റേഡിയം നിര്‍മിക്കുന്നതിനുള്ള പദ്ധതി നടപ്പാക്കുകയാണ്. സ്പോര്‍ട്സ് ക്വാട്ടയില്‍നിന്നുള്ള നിയമനം അഞ്ചിരട്ടിയാക്കി. ആലപ്പുഴ, പൊന്നാനി, ബേപ്പൂര്‍, അഴീക്കല്‍ തുറമുഖങ്ങളുടെ വികസനത്തിന് പദ്ധതി ആരംഭിച്ചു. കൊയിലാണ്ടി, തലായി, ചെല്ലാനം മത്സ്യബന്ധനഹാര്‍ബറുകളുടെ പ്രവൃത്തി ആരംഭിക്കുകയും കായംകുളം ഹാര്‍ബര്‍ കമീഷനിങ്ങിന് ഒരുങ്ങുകയും ചെയ്തു. കാല്‍ കോടിയോളം വിദേശമലയാളികള്‍ക്ക് ഐഡന്റിറ്റി കാര്‍ഡ് നല്‍കാന്‍ നടപടി തുടങ്ങി. പ്രവാസിമലയാളികള്‍ക്കായി വിപുലമായ ക്ഷേമനിധി നടപ്പാക്കുന്നതിന് ബില്‍ അംഗീകരിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി വിപുലപ്പെടുത്തുകയും സഹായവിതരണം സത്വരമാക്കുകയും ഉദാരമാക്കുകയും ചെയ്തു. നിരാലംബരും രോഗബാധിതരുമായ ആയിരങ്ങള്‍ക്ക് സഹായമെത്തിക്കാന്‍ കഴിഞ്ഞു. അന്തര്‍ സംസ്ഥാന നദീജല പ്രശ്നത്തില്‍ ഏറ്റവും ശക്തമായി ഇടപെടാനും കേരളത്തിന്റെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാനും കഴിഞ്ഞു. പുതിയ അണക്കെട്ട് നിര്‍മിക്കുക മാത്രമാണ് മുല്ലപ്പെരിയാര്‍ പ്രശ്നത്തിന് പരിഹാരമെന്ന കേരളത്തിന്റെ സുചിന്തിതമായ നിലപാടിന് കൂടുതല്‍ കൂടുതല്‍ അംഗീകാരം ലഭിക്കുകയാണ്. വനനശീകരണത്തിന് അറുതിവരുത്തുകയും വനസംരക്ഷണത്തില്‍ നല്ല പുരോഗതിയുണ്ടാക്കുകും ചെയ്തു. നിക്ഷിപ്ത വനഭൂമിയില്‍ കുറവ് വന്നില്ലെന്നു മാത്രമല്ല ചെറിയ തോതില്‍ വര്‍ധനയുണ്ടാകുകയും ചെയ്തു. ശാസ്ത്രസാങ്കേതിക പരിസ്ഥിതി കൌസിലിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഗവേഷണകേന്ദ്രങ്ങളുടെ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കി. ശമ്പളകമീഷന്റെ ശുപാര്‍ശകള്‍ പോരായ്മകള്‍ പരിഹരിച്ച് നടപ്പാക്കുകയും ക്ഷാമബത്ത കുടിശിക സഹിതം യഥാസമയം വിതരണം ചെയ്യുകയുമെല്ലാം ചെയ്തിട്ടും ഓവര്‍ഡ്രാഫ്റ്റില്ലാതെ മുന്നോട്ടുപോകാന്‍ സര്‍ക്കാരിനു കഴിഞ്ഞു. നികുതിപിരിവ് ഊര്‍ജിതമാക്കിയും വരുമാനച്ചോര്‍ച്ചയ്ക്ക് അറുതിവരുത്തിയും റെവന്യൂ വരുമാനത്തില്‍ വമ്പിച്ച വര്‍ധനയുണ്ടാക്കി, സംസ്ഥാനത്തിന്റെ ധനസ്ഥിതി മെച്ചപ്പെടുത്തി. വികസനപ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്താന്‍ മൂലധനച്ചെലവില്‍ ഗണ്യമായ വര്‍ധനയുണ്ടാക്കാന്‍ കളമൊരുങ്ങിയിരിക്കുന്നു. അഴിമതി മുക്തവും ഐശ്വര്യപൂര്‍ണവുമായ ഒരു കേരളം, സമഗ്രവികസനത്തിലേക്ക് കുതിക്കുന്ന ഒരു കേരളം-ആ ലക്ഷ്യത്തിലേക്കുള്ള പ്രയാണത്തില്‍ വലിയൊരു ചുവടുവയ്ക്കാന്‍ 24 മാസത്തെ എല്‍ഡിഎഫ് ഭരണംകൊണ്ടുകഴിഞ്ഞു. സമഗ്രവികസനത്തിനുള്ള പശ്ചാത്തലമൊരുങ്ങിക്കഴിഞ്ഞു. എല്ലാ മേഖലയില്‍നിന്നും നൈരാശ്യത്തെ അകറ്റി നവോന്മേഷം പ്രസരിപ്പിക്കാന്‍ കഴിഞ്ഞു. ഇനി പുരോഗതിയുടെ കാലമാണ്.

1 comment:

ജനശക്തി ന്യൂസ്‌ said...