വിലക്കയറ്റം കടുത്ത ഭീഷണി ഉയര്‍ത്തുന്ന ഇന്ത്യയില്‍ പണപ്പെരുപ്പം 7.83 ശതമാനത്തിലെത്തി. മൂന്നരവര്ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്ക്്. മെയ് മൂന്നിന് അവസാനിച്ച ആഴ്ചയിലെ കണക്കാണ് ഇത്. തൊട്ടുമുമ്പുള്ള ആഴ്ചയില്‍ 7.61 ശതമാനമായിരുന്നു നിരക്ക്. ഭക്ഷ്യവസ്തുക്കള്‍ക്കും നിര്‍മിത ഉല്‍പ്പന്നങ്ങള്‍ക്കുമുള്ള വിലക്കയറ്റമാണ് പണപ്പെരുപ്പത്തിന് ഇടയാക്കിയത്. 2004 സെപ്തംബര്‍ 11നാണ് ഇതിനേക്കാള്‍ ഉയരെ പണപ്പെരുപ്പം എത്തിയത്- 7.86 ശതമാനം. കഴിഞ്ഞ വര്‍ഷം ഇതേ സമയത്ത് പണപ്പെരുപ്പം 5.74 ശതമാനമായിരുന്നു. പച്ചക്കറി, പഴവര്‍ഗങ്ങള്‍, കാപ്പി, പരിപ്പ്, സുഗന്ധദ്രവ്യങ്ങള്‍ എന്നിവയ്ക്ക് വില കൂടി. പഴങ്ങള്‍ക്കും പച്ചക്കറികള്‍ക്കും തൊട്ടു മുമ്പുള്ള ആഴ്ചയേക്കാള്‍ മൂന്ന് ശതമാനമാണ് കൂടിയത്. കാപ്പിക്ക് ആറ് ശതമാനവും ചോളത്തിന് നാല് ശതമാനവും വില കൂടി. ആട്ട, വെളിച്ചെണ്ണ എന്നിവയ്ക്കും വില ഉയര്‍ന്നു.നാഫ്ത, ഫര്‍ണസ് ഓയില്‍, ലൈറ്റ് ഡീസല്‍ ഓയില്‍ എന്നിവയ്ക്കും വില കുതിച്ചുയര്‍ന്നു. പണപ്പെരുപ്പനിരക്ക് 7.57 ശതമാനത്തില്‍ നിന്ന് 7.61 ആയി ഉയര്‍ന്നപ്പോള്‍, ഇതൊരു വര്‍ധനയായി കണക്കാക്കാന്‍ കഴിയില്ലെന്നും പണപ്പെരുപ്പനിരക്ക് സ്ഥിരമായി കുറച്ചുദിവസംകൂടി നിന്നശേഷം താഴുമെന്നുമായിരുന്നു കേന്ദ്ര ധനമന്ത്രി പി ചിദംബരത്തിന്റെ ന്യായം. പണപ്പെരുപ്പം നിയന്ത്രിക്കാന്‍ ഉരുക്ക്, സിമെന്റ് എന്നിവയുടെ മാത്രം വില കുറച്ചാല്‍ മതിയെന്ന മട്ടിലാണ് കേന്ദ്രസര്‍ക്കാര്‍ നടപടി. ഉരുക്ക്, സിമെന്റ് വ്യവസായികളുടെ പ്രത്യേക യോഗം വിളിച്ച്് വില കുറയ്ക്കാന്‍ നിര്‍ബന്ധിക്കുന്നുണ്ട്. എന്നാല്‍, അവശ്യവസ്തുക്കളുടെ വില കുറയ്ക്കാന്‍ ശക്തമായ നടപടിയൊന്നും സ്വീകരിക്കുന്നില്ല. പൊതുവിതരണ സംവിധാനത്തിലൂടെ 15 അവശ്യവസ്തു വിതരണം ചെയ്യുക.
3 comments:
പണപ്പെരുപ്പം 7.83
ന്യൂഡല്‍ഹി: വിലക്കയറ്റം കടുത്ത ഭീഷണി ഉയര്‍ത്തുന്ന ഇന്ത്യയില്‍ പണപ്പെരുപ്പം 7.83 ശതമാനത്തിലെത്തി. മൂന്നരവര്ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്ക്്. മെയ് മൂന്നിന് അവസാനിച്ച ആഴ്ചയിലെ കണക്കാണ് ഇത്. തൊട്ടുമുമ്പുള്ള ആഴ്ചയില്‍ 7.61 ശതമാനമായിരുന്നു നിരക്ക്. ഭക്ഷ്യവസ്തുക്കള്‍ക്കും നിര്‍മിത ഉല്‍പ്പന്നങ്ങള്‍ക്കുമുള്ള വിലക്കയറ്റമാണ് പണപ്പെരുപ്പത്തിന് ഇടയാക്കിയത്. 2004 സെപ്തംബര്‍ 11നാണ് ഇതിനേക്കാള്‍ ഉയരെ പണപ്പെരുപ്പം എത്തിയത്- 7.86 ശതമാനം. കഴിഞ്ഞ വര്‍ഷം ഇതേ സമയത്ത് പണപ്പെരുപ്പം 5.74 ശതമാനമായിരുന്നു. പച്ചക്കറി, പഴവര്‍ഗങ്ങള്‍, കാപ്പി, പരിപ്പ്, സുഗന്ധദ്രവ്യങ്ങള്‍ എന്നിവയ്ക്ക് വില കൂടി. പഴങ്ങള്‍ക്കും പച്ചക്കറികള്‍ക്കും തൊട്ടു മുമ്പുള്ള ആഴ്ചയേക്കാള്‍ മൂന്ന് ശതമാനമാണ് കൂടിയത്. കാപ്പിക്ക് ആറ് ശതമാനവും ചോളത്തിന് നാല് ശതമാനവും വില കൂടി. ആട്ട, വെളിച്ചെണ്ണ എന്നിവയ്ക്കും വില ഉയര്‍ന്നു.നാഫ്ത, ഫര്‍ണസ് ഓയില്‍, ലൈറ്റ് ഡീസല്‍ ഓയില്‍ എന്നിവയ്ക്കും വില കുതിച്ചുയര്‍ന്നു. പണപ്പെരുപ്പനിരക്ക് 7.57 ശതമാനത്തില്‍ നിന്ന് 7.61 ആയി ഉയര്‍ന്നപ്പോള്‍, ഇതൊരു വര്‍ധനയായി കണക്കാക്കാന്‍ കഴിയില്ലെന്നും പണപ്പെരുപ്പനിരക്ക് സ്ഥിരമായി കുറച്ചുദിവസംകൂടി നിന്നശേഷം താഴുമെന്നുമായിരുന്നു കേന്ദ്ര ധനമന്ത്രി പി ചിദംബരത്തിന്റെ ന്യായം. പണപ്പെരുപ്പം നിയന്ത്രിക്കാന്‍ ഉരുക്ക്, സിമെന്റ് എന്നിവയുടെ മാത്രം വില കുറച്ചാല്‍ മതിയെന്ന മട്ടിലാണ് കേന്ദ്രസര്‍ക്കാര്‍ നടപടി. ഉരുക്ക്, സിമെന്റ് വ്യവസായികളുടെ പ്രത്യേക യോഗം വിളിച്ച്് വില കുറയ്ക്കാന്‍ നിര്‍ബന്ധിക്കുന്നുണ്ട്. എന്നാല്‍, അവശ്യവസ്തുക്കളുടെ വില കുറയ്ക്കാന്‍ ശക്തമായ നടപടിയൊന്നും സ്വീകരിക്കുന്നില്ല. പൊതുവിതരണ സംവിധാനത്തിലൂടെ 15 അവശ്യവസ്തു വിതരണം ചെയ്യുക,
പണപെരുപ്പം..പണപെരുപ്പം..എന്നു കേട്ടിട്ടുണ്ട് പ്ക്ഷെ ഇതുവരെ വ്യകതമായ ഒരറിവ് കിട്ടിയിട്ടില്ല..
ആരെങ്കിലും ഒന്നു സഹായിക്കുമോ..
ഇന്ത്യയുടെങ്ങു വളരുകയല്ലേ.
എത്രാം മാസം വരെ ഒളിപ്പിക്കാന്‍ പറ്റും?
ഒരാളെ ഒറ്റയ്ക്കു ചൂണ്ടിക്കാണിക്കില്ല എന്തായാലും പൂശാന്‍ എല്ലാവരുമുണ്ടായിരുന്നല്ലോ?
Post a Comment