വയനാട്ടിലെ കര്‍ഷകരുടെ 25,000 രൂപവരെയുള്ള കടങ്ങള്‍ എഴുതിത്തള്ളാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. 41,000 കര്‍ഷകര്‍ക്ക് ഇതിന്റെ ആനുകൂല്യം ലഭിക്കും. ഇതുസംബന്ധിച്ച കാര്‍ഷിക കടാശ്വാസ കമ്മീഷന്റെ ശുപാര്‍ശ മന്ത്രിസഭ അംഗീകരിച്ചു. ഇതിനായി 50 കോടിരൂപ സര്‍ക്കാര്‍ അനുവദിച്ചതായും മന്ത്രിസഭാ യോഗത്തിനുശേഷം മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്‍ പറഞ്ഞു. പ്രവാസികള്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് നല്‍കുന്നതിനുള്ള പദ്ധതി സര്‍ക്കാര്‍ നടപ്പാക്കും. സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തിന്റെ ഭാഗമായി സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ വികസന പദ്ധതികള്‍ നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. സ്വാതന്ത്ര്യ സമര സേനാനികളുടെ പെന്‍ഷന്‍ തുക 2,500 ആയി വര്‍ദ്ധിപ്പിക്കും. കായംകുളം, ചെത്തി, അര്‍ത്തുങ്കല്‍ എന്നീ മത്സ്യബന്ധന തുറമുഖങ്ങള്‍ക്ക് തറക്കല്ലിടും. നേര്യമംഗലം വൈദ്യുത പദ്ധതിക്ക് തറക്കല്ലിടാനും ആക്കുളം കണ്‍വെന്‍ഷന്‍ സെന്ററിന് ഈവര്‍ഷം തുടക്കം കുറിയ്‌ക്കാനും മന്ത്രിസഭായോഗം തീരുമാനിച്ചു.
Subscribe to:
Post Comments (Atom)
1 comment:
വയനാട്ടിലെ കര്‍ഷകരുടെ കടം എഴുതിത്തള്ളും
തിരുവനന്തപുരം: വയനാട്ടിലെ കര്‍ഷകരുടെ 25,000 രൂപവരെയുള്ള കടങ്ങള്‍ എഴുതിത്തള്ളാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. 41,000 കര്‍ഷകര്‍ക്ക് ഇതിന്റെ ആനുകൂല്യം ലഭിക്കും.
ഇതുസംബന്ധിച്ച കാര്‍ഷിക കടാശ്വാസ കമ്മീഷന്റെ ശുപാര്‍ശ മന്ത്രിസഭ അംഗീകരിച്ചു. ഇതിനായി 50 കോടിരൂപ സര്‍ക്കാര്‍ അനുവദിച്ചതായും മന്ത്രിസഭാ യോഗത്തിനുശേഷം മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്‍ പറഞ്ഞു.
പ്രവാസികള്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് നല്‍കുന്നതിനുള്ള പദ്ധതി സര്‍ക്കാര്‍ നടപ്പാക്കും. സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തിന്റെ ഭാഗമായി സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ വികസന പദ്ധതികള്‍ നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.
സ്വാതന്ത്ര്യ സമര സേനാനികളുടെ പെന്‍ഷന്‍ തുക 2,500 ആയി വര്‍ദ്ധിപ്പിക്കും. കായംകുളം, ചെത്തി, അര്‍ത്തുങ്കല്‍ എന്നീ മത്സ്യബന്ധന തുറമുഖങ്ങള്‍ക്ക് തറക്കല്ലിടും.
നേര്യമംഗലം വൈദ്യുത പദ്ധതിക്ക് തറക്കല്ലിടാനും ആക്കുളം കണ്‍വെന്‍ഷന്‍ സെന്ററിന് ഈവര്‍ഷം തുടക്കം കുറിയ്‌ക്കാനും മന്ത്രിസഭായോഗം തീരുമാനിച്ചു.
Post a Comment