ബുഷിന്റെ പ്രസ്‌താവന ക്രൂരമായ തമാശ: ആന്റണി
തിരുവനന്തപുരം: ഇന്ത്യയിലെ മധ്യവര്‍ഗ്ഗത്തെക്കുറിച്ച് അമേരിക്കന്‍ പ്രസിഡന്റ് ജോര്‍ജ്ജ് ബുഷ് നടത്തിയ പ്രസ്‌താവന ക്രൂരമായ തമാശയാണെന്ന് കേന്ദ്ര പ്രതിരോധമന്ത്രി എ.കെ.ആന്റണി പറഞ്ഞു. അമേരിക്കയുടെ നയങ്ങളും ലോകവ്യാപകമായി ഉണ്ടായ വിലക്കയറ്റത്തിന് കാരണമായിട്ടുണ്ട്. ഇനിയെങ്കിലും തെറ്റുതിരുത്താന്‍ ബുഷ് തയ്യാറാകണമെന്ന് അദ്ദേഹം പറഞ്ഞു. അമേരിക്ക ജൈവ ഇന്ധന ഉത്‌പാദനം വന്‍തോതില്‍ തുടങ്ങിയത് ഭക്ഷ്യ പ്രതിസന്ധി ഉണ്ടാകാനുള്ള കാരണങ്ങളില്‍ ഒന്നാണ്. ഗോതമ്പും അരിയും ഉത്‌പാദിപ്പിക്കുന്ന ലോകത്തെ പല രാജ്യങ്ങളിലും അടുത്തിടെ പ്രതീക്ഷിച്ച വിളവ് ഉണ്ടായിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യയിലെ മധ്യവര്‍ഗ്ഗത്തിന്റെ ജീവിത നിലവാരം ഉയര്‍ന്നതാണ് വിലക്കയറ്റത്തിന് കാരണമായതെന്ന് ജോര്‍ജ്ജ് ബുഷ് ശനിയാഴ്‌ച പ്രസ്‌താവിച്ചിരുന്നു. ഇന്ത്യയുടെയും ചൈനയുടെയും അത്യാര്‍ത്തിയാണ് ഭക്ഷ്യ പ്രതിസന്ധിക്ക് കാരണമെന്ന് അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി കോണ്ടലിസാ റൈസും പറഞ്ഞിരുന്നു.
Subscribe to:
Post Comments (Atom)
1 comment:
ബുഷിന്റെ പ്രസ്‌താവന ക്രൂരമായ തമാശ: ആന്റണി
തിരുവനന്തപുരം: ഇന്ത്യയിലെ മധ്യവര്‍ഗ്ഗത്തെക്കുറിച്ച് അമേരിക്കന്‍ പ്രസിഡന്റ് ജോര്‍ജ്ജ് ബുഷ് നടത്തിയ പ്രസ്‌താവന ക്രൂരമായ തമാശയാണെന്ന് കേന്ദ്ര പ്രതിരോധമന്ത്രി എ.കെ.ആന്റണി പറഞ്ഞു.
അമേരിക്കയുടെ നയങ്ങളും ലോകവ്യാപകമായി ഉണ്ടായ വിലക്കയറ്റത്തിന് കാരണമായിട്ടുണ്ട്. ഇനിയെങ്കിലും തെറ്റുതിരുത്താന്‍ ബുഷ് തയ്യാറാകണമെന്ന് അദ്ദേഹം പറഞ്ഞു.
അമേരിക്ക ജൈവ ഇന്ധന ഉത്‌പാദനം വന്‍തോതില്‍ തുടങ്ങിയത് ഭക്ഷ്യ പ്രതിസന്ധി ഉണ്ടാകാനുള്ള കാരണങ്ങളില്‍ ഒന്നാണ്. ഗോതമ്പും അരിയും ഉത്‌പാദിപ്പിക്കുന്ന ലോകത്തെ പല രാജ്യങ്ങളിലും അടുത്തിടെ പ്രതീക്ഷിച്ച വിളവ് ഉണ്ടായിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.
ഇന്ത്യയിലെ മധ്യവര്‍ഗ്ഗത്തിന്റെ ജീവിത നിലവാരം ഉയര്‍ന്നതാണ് വിലക്കയറ്റത്തിന് കാരണമായതെന്ന് ജോര്‍ജ്ജ് ബുഷ് ശനിയാഴ്‌ച പ്രസ്‌താവിച്ചിരുന്നു. ഇന്ത്യയുടെയും ചൈനയുടെയും അത്യാര്‍ത്തിയാണ് ഭക്ഷ്യ പ്രതിസന്ധിക്ക് കാരണമെന്ന് അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി കോണ്ടലിസാ റൈസും പറഞ്ഞിരുന്നു.
Post a Comment