Tuesday, April 29, 2008

ഇറാന്‍ പ്രസിഡണ്ട് ഇന്ത്യയിലെത്തി,

ഇറാന്‍ പ്രസിഡണ്ട് ഇന്ത്യയിലെത്തി

ന്യൂഡല്‍ഹി: ഇറാന്‍ പ്രസിഡന്റ്‌ മുഹമ്മദ്‌ അഹമ്മദി നെജാദ്‌ ഇന്ത്യയിലെത്തി. ഇറാന്‍- പാകിസ്‌താന്‍- ഇന്ത്യ വാതകക്കുഴല്‍ പദ്ധതി സംബന്ധിച്ച വിഷയങ്ങളാകും സന്ദര്‍ശനത്തിലെ മുഖ്യ ചര്‍ച്ചാവിഷയം. പദ്ധതിയില്‍ ഒപ്പുവയ്‌ക്കാന്‍ ഇറാനും പാകിസ്‌താനും തിങ്കളാഴ്‌ച ധാരണയിലെത്തി. ആറിന്‌ അദ്ദേഹം രാഷ്‌ട്രപതി പ്രതിഭാ പാട്ടീലുമായും 6.40 ന്‌ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങുമായും ചര്‍ച്ച നടത്തും. രാത്രി 8.50 ന്‌ അദ്ദേഹം ഇറാനിലേക്ക്‌ മടങ്ങും.
വാതകക്കുഴല്‍ പദ്ധതിയില്‍ ഒപ്പുവെയ്‌ക്കാനുള്ള തിയ്യതി നിശ്ചയിക്കാന്‍ ഇരു രാജ്യങ്ങളുടെയും വിദേശകാര്യമന്ത്രിമാരെ ചുമതലപ്പെടുത്തിയതായി പാകിസ്‌താനിലെ ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. ഇറാനില്‍നിന്ന്‌ പാകിസ്‌താനിലേക്കും ഇന്ത്യയിലേക്കും 2,600 കി. മീറ്റര്‍ നീളത്തില്‍ വാതകക്കുഴല്‍ സ്ഥാപിക്കാനുള്ള പദ്ധതിക്ക്‌ 750 കോടി ഡോളറാണ്‌ ചെലവ്‌ പ്രതീക്ഷിക്കുന്നത്‌. പദ്ധതിയെപ്പറ്റി ഇന്ത്യയിലെ പെട്രോളിയം മന്ത്രി മുരളി ദേവ്‌റ കഴിഞ്ഞ ദിവസം പാകിസ്‌താനുമായി ചര്‍ച്ച ചെയ്‌തിരുന്നു.
1994ലാണ്‌ വാതകക്കുഴല്‍ പദ്ധതിയുടെ പ്രാരംഭ ചര്‍ച്ച നടന്നത്‌. പിന്നീട്‌ ഇന്ത്യയും പാകിസ്‌താനും തമ്മിലുണ്ടായ അഭിപ്രായവ്യത്യാസങ്ങള്‍ മൂലം പദ്ധതി നീണ്ടുപോവുകയായിരുന്നു. പാകിസ്‌താന്റെ ഊര്‍ജ പ്രതിസന്ധി പരിഹരിക്കാന്‍ ഇറാനില്‍നിന്ന്‌ 1100 മെഗാവാട്ട്‌ വൈദ്യുതി വാങ്ങാനും തിങ്കളാഴ്‌ചത്തെ ചര്‍ച്ചയില്‍ ധാരണയായി.
2003 നുശേഷം ഇറാന്‍ പ്രസിഡന്റ്‌ ആദ്യമായാണ്‌ ഇന്ത്യ സന്ദര്‍ശിക്കുന്നത്‌. 2006 ല്‍ നാം ഉച്ചകോടിക്കിടെ ഹവാനയില്‍വച്ച്‌ അഹമ്മദി നെജാദും പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങും കൂടിക്കാഴ്‌ച നടത്തിയിരുന്നു.

1 comment:

ജനശക്തി ന്യൂസ്‌ said...