Tuesday, April 29, 2008

ഇന്ത്യന്‍ ഭരണാധികാരികള്‍ അമേരിക്കയുടെ ആജ്ഞാവറ്ത്തികളൊ ?‍

ഇന്ത്യന്‍ ഭരണാധികാരികള്‍ അമേരിക്കയുടെ ആജ്ഞാവറ്ത്തികളൊ ?

ഇന്ത്യ സന്ദര്‍ശിക്കുന്ന ഇറാന്‍ പ്രസിഡന്റ മെഹ്മൂദ് അഹ മദി നെജാദിനോട് എന്തെല്ലാം പറയണമെന്ന് ധിക്കാരപൂര്‍വം ആജ്ഞാപിക്കുന്ന അമേരിക്ക എല്ലാ നയതന്ത്രമര്യാദയെയും വെല്ലുവിളിക്കുകയും രാജ്യത്തിന്റെ പരമാധികാരത്തെ പുച്ഛിക്കുകയുമാണ് ചെയ്തത്. ആണവപരിപാടി സമാധാനപരമായിരിക്കണമെന്ന് ഉറപ്പുവരുത്തുകയും ഭീകരവാദത്തിനു നല്‍കുന്ന പിന്തുണ അവസാനിപ്പിക്കുകയും അന്താരാഷ്ട്ര നിയമങ്ങള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കുകയും ചെയ്യണമെന്ന ഉപദേശം ഇന്ത്യ നെജാദിന് നല്‍കണമെന്നാണ് അമേരിക്കയുടെ വിദേശകാര്യ വക്താവ് ടോം കേസി നിര്‍ദേശിച്ചത്. ഈ സമീപനം രാജ്യത്തിന്റെ പരമാധികാരത്തിനു നേരെയുള്ള കടന്നാക്രമണമായി തിരിച്ചറിഞ്ഞ് ഇന്ത്യയുടെ വിദേശകാര്യ വക്താവ് ശക്തമായ മറുപടി നല്‍കിയിട്ടുണ്ട്. കഴിഞ്ഞദിവസം വിദേശമന്ത്രി പ്രണബ് മുഖര്‍ജിയും അമേരിക്കയുടെ നിലപാടിനെതിരെ കരുത്തോടെ പ്രതികരിച്ചു. രണ്ടും സ്വാഗതാര്‍ഹമായ സംഗതികളാണ്. എന്നാല്‍, അമേരിക്കയുടെ ധാര്‍ഷ്ട്യത്തിന് ഇതുകൊണ്ടുമാത്രം മറുപടി നല്‍കിയാല്‍ പോരാ. അതുകൊണ്ടാണ് ഇടതുപക്ഷവും ഐക്യ ദേശീയ പുരോഗമനസഖ്യവും അമേരിക്കയുടെ ഇന്ത്യയിലെ സ്ഥാനപതിയെ വിളിച്ചുവരുത്തി രാജ്യത്തിന്റെ പ്രതിഷേധം പ്രകടിപ്പിക്കണമെന്ന് ആവശ്യപ്പെട്ടത്. ഇറാന്‍, അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സിയില്‍ അംഗമാണ്. അതിന്റെ നിബന്ധനകള്‍ക്ക് അനുസരിച്ചാണ് ഇറാന്‍ ആണവപരീക്ഷണം നടത്തുന്നതെന്ന് ഉറപ്പുവരുത്തേണ്ടത് അന്താരാഷ്ട്ര ഏജന്‍സിയാണ്. ആ ചുമതല ആരും അമേരിക്കയെ ഏല്‍പ്പിച്ചിട്ടില്ല. സ്വയംപ്രഖ്യാപിത ലോകപൊലീസായി എല്ലാ രാജ്യത്തിന്റെയും ആഭ്യന്തരകാര്യത്തില്‍ കൈകടത്താനുള്ള അമേരിക്കയുടെ ശ്രമം അപലപനീയമാണ്. ഇറാന്‍ സമാധാനപരമല്ലാത്ത ആവശ്യത്തിനാണ് ആണവപരീക്ഷണം നടത്തുന്നതെന്ന് ആരാണ് അമേരിക്കയ്ക്ക് വിവരം നല്‍കിയത്? ഇറാഖില്‍ നശീകരണായുധങ്ങള്‍ ഉണ്ടെന്നു പ്രചരിപ്പിച്ച് ആ രാജ്യത്തെ കീഴടക്കിയ അമേരിക്കയ്ക്കും കൂട്ടാളികള്‍ക്കും പേരിനെങ്കിലും ഒന്നു കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നത് ലോകം നേരില്‍ കണ്ട യാഥാര്‍ഥ്യമാണ്. അതിനിഷ്ഠുരമായി ഇറാഖിലെ ജനങ്ങളെ കൊന്നൊടുക്കിയപ്പോള്‍ ഒരിക്കല്‍പ്പോലും പ്രയോഗിക്കാത്ത രാസായുധം പിന്നെ എന്തിനാണാവോ ഇറാഖ് സൂക്ഷിച്ചുവച്ചത്! തങ്ങളുടെ ആധിപത്യത്തിനായി എന്തു നുണയും പ്രചരിപ്പിക്കാനും അതിനനുസരിച്ച് അന്താരാഷ്ട്ര ഏജന്‍സികളെകൊണ്ടും മറ്റു രാജ്യങ്ങളെക്കൊണ്ടും തീരുമാനമെടുപ്പിക്കാനും മടിക്കാത്ത രാജ്യമാണ് അമേരിക്ക. ഇത്തരം പ്രചാരവേലയ്ക്കായി കോടിക്കണക്കിനു ഡോളറാണ് വര്‍ഷംതോറും ചെലവഴിക്കുന്നത്. ഇതിനെല്ലാം എറാന്‍മൂളിയായി ഇന്ത്യ മാറണമെന്നാണ് അമേരിക്ക ആഗ്രഹിക്കുന്നത്. വിവിധ സന്ദര്‍ഭത്തില്‍ കേന്ദ്രസര്‍ക്കാര്‍ പ്രകടിപ്പിച്ച അന്ധമായ അടിമവിധേയത്വ മനോഭാവമാണ് പരസ്യമായി ഇന്ത്യക്ക് നിര്‍ദേശം നല്‍കാന്‍ അവര്‍ക്ക് ധൈര്യം നല്‍കിയത്. അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സിയുടെ ചരിത്രത്തില്‍ രാജ്യം സ്വീകരിച്ചിരുന്ന നിലപാടില്‍നിന്ന് മലക്കംമറിഞ്ഞാണ് രണ്ടു ഘട്ടത്തില്‍ അമേരിക്കയ്ക്ക് അനുകൂലമായ നിലപാട് സ്വീകരിച്ചത്. അമേരിക്കയുമായുണ്ടാക്കിയ സൈനിക ചട്ടക്കൂടും 123 ആണവകരാറും മറ്റു രണ്ടു വിധേയ സന്ദര്‍ഭങ്ങളാണ്. ഇറാന്‍പ്രശ്നത്തില്‍ അമേരിക്കയുടെ നയമായിരിക്കും ഇന്ത്യയുടെ വിദേശനയമെന്ന് ഉറപ്പവരുത്തുവാന്‍ നിഷ്കര്‍ഷിക്കുന്ന ഹൈഡ് നിയമം അവര്‍ക്ക് കൂടുതല്‍ അധികാരം നല്‍കുന്നുണ്ട്. ദക്ഷിണേഷ്യയില്‍ അമേരിക്കയുടെ ജൂനിയര്‍ പങ്കാളിയായി ഇന്ത്യയെ മാറ്റിത്തീര്‍ക്കാനുള്ള നീക്കങ്ങള്‍ക്ക് പിന്തുണ നല്‍കിയതിന്റെ ഭവിഷ്യത്താണ് ഇപ്പോള്‍ നേരിട്ടനുഭവിക്കുന്നത്. ഇനിയൊരിക്കലും ഇങ്ങനെയൊരു ഇടപെടലിന് അമേരിക്ക ധൈര്യപ്പെടാത്ത രൂപത്തില്‍ പ്രതികരിക്കേണ്ടത് ദേശാഭിമാനമുളള സര്‍ക്കാരിന്റെ പ്രാഥമിക ഉത്തരവാദിത്തമാണ്. ഈ പ്രശ്നത്തില്‍ ഇടതുപക്ഷവും ഐക്യ ദേശീയ പുരോഗമന സഖ്യവും ഒന്നിച്ച് രംഗത്തിറങ്ങിയതും പ്രതീക്ഷ നല്‍കുന്ന കാര്യമാണ്. നേരത്തെ വിലക്കയറ്റത്തിനെതിരായ പ്രക്ഷോഭത്തിലും ഈ ഐക്യനിര ഉയര്‍ന്നിരുന്നു. സാമ്രാജ്യത്വത്തിനും ഉദാരവല്‍ക്കരണ നയങ്ങള്‍ക്കുമെതിരായ മതനിരപേക്ഷശക്തികളുടെ കൂട്ടായ്മ ശക്തിപ്പെടുന്നതും അതു യോജിച്ച പ്രക്ഷോഭത്തിന്റെ തലത്തിലേക്ക് ഉയരുന്നതും ഇന്നത്തെ ദേശീയ രാഷ്ട്രീയത്തിന്റെ ദിശയെ നിര്‍ണയിക്കുന്നതില്‍ പ്രധാനപങ്ക് വഹിക്കുകയും ചെയ്യുമെന്നു പ്രതീക്ഷിക്കാം.

2 comments:

ജനശക്തി ന്യൂസ്‌ said...

ബാബുരാജ് ഭഗവതി said...

ഇറാന്‍ പ്രശ്നത്തില്‍ അമേരിക്കയുടെ കടന്നു കയറ്റം തുടങ്ങിയിട്ട് കുറച്ചുകാലമായി.