ഫെഡറല്‍ രാഷ്ട്രസങ്കല്‍പ്പത്തില്‍ കേന്ദ്ര-സംസ്ഥാന ബ ന്ധം ജന്മിയും കുടിയാനും തമ്മിലുള്ള ബന്ധംപോലെയല്ല. സംസ്ഥാനങ്ങള്‍ക്കുമേല്‍ അമിതാധികാരപ്രയോഗം നടത്തി ചങ്ങലപ്പൂട്ടിടാനുള്ള പ്രവണതയ്ക്കെതിരെ ഭരണഘടനാ രൂപീകരണവേളമുതല്‍ ചര്‍ച്ച ഉയരുന്നതാണ്. 1959ല്‍ കേരളത്തിലെ തെരഞ്ഞെടുക്കപ്പെട്ട സംസ്ഥാന ഗവമെന്റിനെ രാഷ്ട്രീയപ്പകയോടെ നീതീകരണമില്ലാതെ കേന്ദ്രം പിരിച്ചുവിട്ടപ്പോള്‍ ആ സംവാദം കൂടുതല്‍ തീവ്രതയാര്‍ജിച്ചു. ബൊമ്മെ കേസടക്കം പിന്നീട് നിരവധി സംഭവങ്ങള്‍. സംസ്ഥാനങ്ങള്‍ക്ക് കൂച്ചുവിലങ്ങിട്ട് അധികാരമാകെ കേന്ദ്രത്തില്‍ പിടിച്ചുവയ്ക്കുക എന്ന സമീപനമാണ് എക്കാലത്തും കോഗ്രസ് തുടര്‍ന്നത്. ആ പാര്‍ടിക്ക് അധികാരക്കുത്തക ഉണ്ടായിരുന്നപ്പോള്‍ അത്തരം ദുര്‍നയങ്ങളുടെ പ്രയോഗം താരതമ്യേന എളുപ്പവുമായിരുന്നു. ഇന്ന് കോഗ്രസ് അധികാരക്കുത്തക കൈയാളുന്ന പാര്‍ടിയല്ല. കേന്ദ്രത്തില്‍ ആ പാര്‍ടിയുള്‍പ്പെടെയുള്ള മുന്നണി ഇടതുപക്ഷത്തിന്റെ പിന്തുണയോടെയാണ് ഭരിക്കുന്നത്. കോഗ്രസ് അധികാരത്തിലിരിക്കുന്ന സംസ്ഥാനങ്ങളുടെ എണ്ണം നാലുമാത്രമാണ്. ഇടതുപക്ഷം മൂന്നു സംസ്ഥാനങ്ങളില്‍ അധികാരത്തിലുണ്ട്. കേന്ദ്ര ഭരണകക്ഷിക്ക് ഏകപക്ഷീയമായ ഒരു തീരുമാനവും അടിച്ചേല്‍പ്പിക്കാനുള്ള സാഹചര്യമല്ല നിലനില്‍ക്കുന്നതെന്ന് അര്‍ഥം. എന്നിട്ടും നാനാവഴികളിലൂടെ സംസ്ഥാനങ്ങളുടെ അധികാരം കവര്‍ന്നെടുക്കാനും ഫെഡറല്‍ രാഷ്ട്രസങ്കല്‍പ്പത്തിന്റെ സത്ത ചോര്‍ത്തിക്കളയാനും കോഗ്രസ് ശ്രമിക്കുകയാണ്. സിപിഐ എം പത്തൊന്‍പതാം കോഗ്രസ് പാസാക്കിയ പ്രമേയത്തില്‍ വിലയിരുത്തിയപോലെ, ഭരണതലത്തിലും നിയമനിര്മാണതലത്തിലും പ്രത്യേകിച്ച് സാമ്പത്തികപ്രശ്നത്തിലും കഴിഞ്ഞ കുറേ വര്‍ഷമായി കേന്ദ്ര-സംസ്ഥാന ബന്ധം മോശമായിവരികയാണ്. ഉദാരവല്‍ക്കരണനയങ്ങള്‍ നടപ്പാക്കിയതോടെ കേന്ദ്ര-സംസ്ഥാന ബന്ധങ്ങളുടെ പ്രശ്നങ്ങള്‍ക്ക് പുതിയ മാനം കൈവന്നു. സംസ്ഥാനങ്ങളുടെ അവകാശങ്ങളിന്മേലുള്ള കടന്നുകയറ്റത്തിനും ഇടപെടലിനും പുതിയ രീതികള്‍ അവലംബിക്കപ്പെടുന്നു. സാമ്പത്തിക, നിക്ഷേപ പ്രവര്‍ത്തനങ്ങളില്‍നിന്ന് കേന്ദ്രം പിന്‍വാങ്ങുകയാണ്. സംസ്ഥാനങ്ങള്‍ക്കുള്ള വിഭവകൈമാറ്റത്തിന് പുതിയപുതിയ നിബന്ധനകള്‍ ഏര്‍പ്പെടുത്തുന്നു. സംസ്ഥാനങ്ങള്‍ക്കു നല്കുന്ന ഗ്രാന്റുകള്‍ക്കും ഇതര സഹായങ്ങള്‍ക്കുമെല്ലാം അസാധാരണമായ നിബന്ധനകള്‍ വയ്ക്കുകയാണ്. ജെഎന്‍എന്‍യുആര്‍എം (നഗര പുനരാവിഷ്കരണ ദൌത്യം)പോലുള്ള കേന്ദ്ര സ്കീമിനൊപ്പം കടുത്ത നിബന്ധനകള്‍ കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. നികുതി വരുമാനത്തിന്റെ അമ്പതുശതമാനം വിഹിതമായി സംസ്ഥാനങ്ങള്‍ക്ക് കൈമാറണമെന്ന തികച്ചും ന്യായമായ ആവശ്യം പരിഗണിക്കുന്നതേയില്ല. ഇപ്പോള്‍ 30.5 ശതമാനംമാത്രമാണ് നല്‍കുന്നത്. സംസ്ഥാനങ്ങള്‍ക്കുമേല്‍ കേന്ദ്രവായ്പകളുടെ നീതീകരണമില്ലാത്ത കടഭാരമാണ്. ദേശീയ ലഘുസമ്പാദ്യപദ്ധതി ഫണ്ടില്‍നിന്നുള്ള വായ്പയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ പരിഹരിക്കപ്പെട്ടിട്ടില്ല. ബാങ്ക് നിക്ഷേപത്തേക്കാള്‍ പലിശ കുറച്ച് ലഘുസമ്പാദ്യപദ്ധതിയെത്തന്നെ തകര്‍ക്കുന്നു. കുറഞ്ഞ പലിശനിരക്കിലുള്ള കമ്പോളവായ്പയെടുക്കാന് സംസ്ഥാനങ്ങളെ അനുവദിക്കുന്നില്ല. 1950കളില്‍ സംസ്ഥാനങ്ങള്‍ക്കുള്ള കമ്പോളവായ്പാ ഓഹരി 50 ശതമാനമായിരുന്നു. ഇന്നത് 15 ശതമാനമാണ്. ഇതൊന്നുംതന്നെ ആരോഗ്യകരമായ കേന്ദ്ര-സംസ്ഥാന ബന്ധത്തിന്റെ ലക്ഷണമല്ല. അതിവേഗം പരിഹരിക്കപ്പെടേണ്ട പ്രശ്നങ്ങളാണ് താനും. കേന്ദ്ര സംസ്ഥാനബന്ധം പുനഃപരിശോധിക്കാന്‍ യുപിഎ ഗവമെന്റ് ഒരു കമീഷനെ നിയമിച്ചിരുന്നു. അതിന്റെ പരിശോധനാ വിഷയങ്ങളും ഘടനയും വ്യക്തമാക്കുന്നത്, അത് സംസ്ഥാനങ്ങളുടെ പ്രശ്നങ്ങളേക്കാള്‍ കേന്ദ്രഗവമെന്റിന്റെ പ്രശ്നങ്ങള്‍ പരിഗണിക്കാന്‍ ലക്ഷ്യമിട്ടുള്ളതാണെന്നാണ്. ദില്ലിയില്‍ ചേര്‍ന്ന സിപിഐ എം പതിനെട്ടാം കോഗ്രസ് കേന്ദ്ര- സംസ്ഥാന ബന്ധമെന്ന പ്രശ്നം ഉയര്‍ത്താന്‍ മുന്‍കൈയെടുക്കണമെന്നും കേന്ദ്രത്തിന്റെ വളര്‍ന്നുവരുന്ന കടന്നുകയറ്റത്തിനെതിരെ സംസ്ഥാനങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനായി പിന്തുണ നേടണമെന്നും ആഹ്വാനംചെയ്തിരുന്നു. അന്നുള്ളതിനേക്കാള്‍ ഗൌരവതരമായ അവസ്ഥയാണ് ഇപ്പോള്‍ സംജാതമായിരിക്കുന്നത്. സര്‍ക്കാരിയാ കമീഷന്റെ ഒരു ശുപാര്‍ശപോലും നടപ്പാക്കിയില്ല. ഇക്കാര്യത്തില്‍ യുപിഎ ഗവമെന്റ് സൃഷ്ടിച്ച എല്ലാ പ്രതീക്ഷയും അസ്തമിച്ചിരിക്കുന്നു. ഭരണഘടനയുടെ 356-ാം വകുപ്പിന്റെ ദുരുപയോഗം തടയാന്‍ ഒരു സംവിധാനവുമില്ല. 355-ാം വകുപ്പ് ദുര്‍വ്യാഖ്യാനംചെയ്ത് ഏകപക്ഷീയമായി സംസ്ഥാനങ്ങളിലേക്ക് കേന്ദ്രസേനയെ അയക്കാനുള്ള പുതിയ പ്രവണത ഉരുത്തിരിഞ്ഞിരിക്കുന്നു. കേന്ദ്ര റിസര്‍വ് സേനയെ സംസ്ഥാനങ്ങള്‍ ആവശ്യപ്പെട്ടാല്‍ അയക്കുന്നതിന് അനാവശ്യ കാലതാമസം വരുത്തുന്ന അവസ്ഥയുമുണ്ട്. സംസ്ഥാന ഗവര്‍ണര്‍ നിയമനം മുഖ്യമന്ത്രി നിര്‍ദേശിക്കുന്ന മൂന്ന് പ്രമുഖ വ്യക്തികളുടെ പാനലില്നിന്നായിരിക്കണമെന്ന ആവശ്യവും വിസ്മരിച്ചു. സംസ്ഥാനങ്ങളുടെ അധികാരത്തിനുമേല്‍ കടന്നുകയറുന്നതിന്റെ മറ്റൊരു വഴിയാണ് ജുഡീഷ്യല്‍ ഇടപെടല്‍ ഉപയോഗിച്ചുള്ളത്. അതിനും നിയന്ത്രണമില്ല. ഇതെല്ലാം കണക്കിലെടുത്ത് ഈ പ്രശ്നത്തില്‍ കൂടുതല്‍ ഗൌരവത്തോടെയുള്ള ദേശീയ സംവാദവും യോജിച്ചുള്ള നീക്കവും ഉണ്ടാകേണ്ടതുണ്ട്. മൂന്നു സംസ്ഥാനത്ത് ഭരണത്തിലുള്ള, രാജ്യത്തെ മൂന്നാമത്തെ വലിയ കക്ഷിയായ സിപിഐ എം ഇക്കാര്യത്തില്‍ എടുക്കുന്ന മുന്‍കൈ ശ്രദ്ധേയമാണ്. സിപിഐ എം പത്തൊന്‍പതാം കോഗ്രസ് മുന്നോട്ടുവച്ച യോജിച്ച നീക്കം എന്ന നിര്‍ദേശത്തോട് ജനാധിപത്യത്തിലും മതനിരപേക്ഷതയിലും വിശ്വസിക്കുന്ന എല്ലാവരും പ്രതികരിക്കേണ്ടതുണ്ട്. മുഖപ്രസംഗം. ദേശാഭിമാനി
Subscribe to:
Post Comments (Atom)
2 comments:
കേന്ദ്ര-സംസ്ഥാന ബന്ധംപൊളിച്ചെഴുതണം
ഫെഡറല്‍ രാഷ്ട്രസങ്കല്‍പ്പത്തില്‍ കേന്ദ്ര-സംസ്ഥാന ബ ന്ധം ജന്മിയും കുടിയാനും തമ്മിലുള്ള ബന്ധംപോലെയല്ല. സംസ്ഥാനങ്ങള്‍ക്കുമേല്‍ അമിതാധികാരപ്രയോഗം നടത്തി ചങ്ങലപ്പൂട്ടിടാനുള്ള പ്രവണതയ്ക്കെതിരെ ഭരണഘടനാ രൂപീകരണവേളമുതല്‍ ചര്‍ച്ച ഉയരുന്നതാണ്. 1959ല്‍ കേരളത്തിലെ തെരഞ്ഞെടുക്കപ്പെട്ട സംസ്ഥാന ഗവമെന്റിനെ രാഷ്ട്രീയപ്പകയോടെ നീതീകരണമില്ലാതെ കേന്ദ്രം പിരിച്ചുവിട്ടപ്പോള്‍ ആ സംവാദം കൂടുതല്‍ തീവ്രതയാര്‍ജിച്ചു. ബൊമ്മെ കേസടക്കം പിന്നീട് നിരവധി സംഭവങ്ങള്‍. സംസ്ഥാനങ്ങള്‍ക്ക് കൂച്ചുവിലങ്ങിട്ട് അധികാരമാകെ കേന്ദ്രത്തില്‍ പിടിച്ചുവയ്ക്കുക എന്ന സമീപനമാണ് എക്കാലത്തും കോഗ്രസ് തുടര്‍ന്നത്. ആ പാര്‍ടിക്ക് അധികാരക്കുത്തക ഉണ്ടായിരുന്നപ്പോള്‍ അത്തരം ദുര്‍നയങ്ങളുടെ പ്രയോഗം താരതമ്യേന എളുപ്പവുമായിരുന്നു. ഇന്ന് കോഗ്രസ് അധികാരക്കുത്തക കൈയാളുന്ന പാര്‍ടിയല്ല. കേന്ദ്രത്തില്‍ ആ പാര്‍ടിയുള്‍പ്പെടെയുള്ള മുന്നണി ഇടതുപക്ഷത്തിന്റെ പിന്തുണയോടെയാണ് ഭരിക്കുന്നത്. കോഗ്രസ് അധികാരത്തിലിരിക്കുന്ന സംസ്ഥാനങ്ങളുടെ എണ്ണം നാലുമാത്രമാണ്. ഇടതുപക്ഷം മൂന്നു സംസ്ഥാനങ്ങളില്‍ അധികാരത്തിലുണ്ട്. കേന്ദ്ര ഭരണകക്ഷിക്ക് ഏകപക്ഷീയമായ ഒരു തീരുമാനവും അടിച്ചേല്‍പ്പിക്കാനുള്ള സാഹചര്യമല്ല നിലനില്‍ക്കുന്നതെന്ന് അര്‍ഥം. എന്നിട്ടും നാനാവഴികളിലൂടെ സംസ്ഥാനങ്ങളുടെ അധികാരം കവര്‍ന്നെടുക്കാനും ഫെഡറല്‍ രാഷ്ട്രസങ്കല്‍പ്പത്തിന്റെ സത്ത ചോര്‍ത്തിക്കളയാനും കോഗ്രസ് ശ്രമിക്കുകയാണ്. സിപിഐ എം പത്തൊന്‍പതാം കോഗ്രസ് പാസാക്കിയ പ്രമേയത്തില്‍ വിലയിരുത്തിയപോലെ, ഭരണതലത്തിലും നിയമനിര്മാണതലത്തിലും പ്രത്യേകിച്ച് സാമ്പത്തികപ്രശ്നത്തിലും കഴിഞ്ഞ കുറേ വര്‍ഷമായി കേന്ദ്ര-സംസ്ഥാന ബന്ധം മോശമായിവരികയാണ്. ഉദാരവല്‍ക്കരണനയങ്ങള്‍ നടപ്പാക്കിയതോടെ കേന്ദ്ര-സംസ്ഥാന ബന്ധങ്ങളുടെ പ്രശ്നങ്ങള്‍ക്ക് പുതിയ മാനം കൈവന്നു. സംസ്ഥാനങ്ങളുടെ അവകാശങ്ങളിന്മേലുള്ള കടന്നുകയറ്റത്തിനും ഇടപെടലിനും പുതിയ രീതികള്‍ അവലംബിക്കപ്പെടുന്നു. സാമ്പത്തിക, നിക്ഷേപ പ്രവര്‍ത്തനങ്ങളില്‍നിന്ന് കേന്ദ്രം പിന്‍വാങ്ങുകയാണ്. സംസ്ഥാനങ്ങള്‍ക്കുള്ള വിഭവകൈമാറ്റത്തിന് പുതിയപുതിയ നിബന്ധനകള്‍ ഏര്‍പ്പെടുത്തുന്നു. സംസ്ഥാനങ്ങള്‍ക്കു നല്കുന്ന ഗ്രാന്റുകള്‍ക്കും ഇതര സഹായങ്ങള്‍ക്കുമെല്ലാം അസാധാരണമായ നിബന്ധനകള്‍ വയ്ക്കുകയാണ്. ജെഎന്‍എന്‍യുആര്‍എം (നഗര പുനരാവിഷ്കരണ ദൌത്യം)പോലുള്ള കേന്ദ്ര സ്കീമിനൊപ്പം കടുത്ത നിബന്ധനകള്‍ കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. നികുതി വരുമാനത്തിന്റെ അമ്പതുശതമാനം വിഹിതമായി സംസ്ഥാനങ്ങള്‍ക്ക് കൈമാറണമെന്ന തികച്ചും ന്യായമായ ആവശ്യം പരിഗണിക്കുന്നതേയില്ല. ഇപ്പോള്‍ 30.5 ശതമാനംമാത്രമാണ് നല്‍കുന്നത്. സംസ്ഥാനങ്ങള്‍ക്കുമേല്‍ കേന്ദ്രവായ്പകളുടെ നീതീകരണമില്ലാത്ത കടഭാരമാണ്. ദേശീയ ലഘുസമ്പാദ്യപദ്ധതി ഫണ്ടില്‍നിന്നുള്ള വായ്പയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ പരിഹരിക്കപ്പെട്ടിട്ടില്ല. ബാങ്ക് നിക്ഷേപത്തേക്കാള്‍ പലിശ കുറച്ച് ലഘുസമ്പാദ്യപദ്ധതിയെത്തന്നെ തകര്‍ക്കുന്നു. കുറഞ്ഞ പലിശനിരക്കിലുള്ള കമ്പോളവായ്പയെടുക്കാന് സംസ്ഥാനങ്ങളെ അനുവദിക്കുന്നില്ല. 1950കളില്‍ സംസ്ഥാനങ്ങള്‍ക്കുള്ള കമ്പോളവായ്പാ ഓഹരി 50 ശതമാനമായിരുന്നു. ഇന്നത് 15 ശതമാനമാണ്. ഇതൊന്നുംതന്നെ ആരോഗ്യകരമായ കേന്ദ്ര-സംസ്ഥാന ബന്ധത്തിന്റെ ലക്ഷണമല്ല. അതിവേഗം പരിഹരിക്കപ്പെടേണ്ട പ്രശ്നങ്ങളാണ് താനും. കേന്ദ്ര സംസ്ഥാനബന്ധം പുനഃപരിശോധിക്കാന്‍ യുപിഎ ഗവമെന്റ് ഒരു കമീഷനെ നിയമിച്ചിരുന്നു. അതിന്റെ പരിശോധനാ വിഷയങ്ങളും ഘടനയും വ്യക്തമാക്കുന്നത്, അത് സംസ്ഥാനങ്ങളുടെ പ്രശ്നങ്ങളേക്കാള്‍ കേന്ദ്രഗവമെന്റിന്റെ പ്രശ്നങ്ങള്‍ പരിഗണിക്കാന്‍ ലക്ഷ്യമിട്ടുള്ളതാണെന്നാണ്. ദില്ലിയില്‍ ചേര്‍ന്ന സിപിഐ എം പതിനെട്ടാം കോഗ്രസ് കേന്ദ്ര- സംസ്ഥാന ബന്ധമെന്ന പ്രശ്നം ഉയര്‍ത്താന്‍ മുന്‍കൈയെടുക്കണമെന്നും കേന്ദ്രത്തിന്റെ വളര്‍ന്നുവരുന്ന കടന്നുകയറ്റത്തിനെതിരെ സംസ്ഥാനങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനായി പിന്തുണ നേടണമെന്നും ആഹ്വാനംചെയ്തിരുന്നു. അന്നുള്ളതിനേക്കാള്‍ ഗൌരവതരമായ അവസ്ഥയാണ് ഇപ്പോള്‍ സംജാതമായിരിക്കുന്നത്. സര്‍ക്കാരിയാ കമീഷന്റെ ഒരു ശുപാര്‍ശപോലും നടപ്പാക്കിയില്ല. ഇക്കാര്യത്തില്‍ യുപിഎ ഗവമെന്റ് സൃഷ്ടിച്ച എല്ലാ പ്രതീക്ഷയും അസ്തമിച്ചിരിക്കുന്നു. ഭരണഘടനയുടെ 356-ാം വകുപ്പിന്റെ ദുരുപയോഗം തടയാന്‍ ഒരു സംവിധാനവുമില്ല. 355-ാം വകുപ്പ് ദുര്‍വ്യാഖ്യാനംചെയ്ത് ഏകപക്ഷീയമായി സംസ്ഥാനങ്ങളിലേക്ക് കേന്ദ്രസേനയെ അയക്കാനുള്ള പുതിയ പ്രവണത ഉരുത്തിരിഞ്ഞിരിക്കുന്നു. കേന്ദ്ര റിസര്‍വ് സേനയെ സംസ്ഥാനങ്ങള്‍ ആവശ്യപ്പെട്ടാല്‍ അയക്കുന്നതിന് അനാവശ്യ കാലതാമസം വരുത്തുന്ന അവസ്ഥയുമുണ്ട്. സംസ്ഥാന ഗവര്‍ണര്‍ നിയമനം മുഖ്യമന്ത്രി നിര്‍ദേശിക്കുന്ന മൂന്ന് പ്രമുഖ വ്യക്തികളുടെ പാനലില്നിന്നായിരിക്കണമെന്ന ആവശ്യവും വിസ്മരിച്ചു. സംസ്ഥാനങ്ങളുടെ അധികാരത്തിനുമേല്‍ കടന്നുകയറുന്നതിന്റെ മറ്റൊരു വഴിയാണ് ജുഡീഷ്യല്‍ ഇടപെടല്‍ ഉപയോഗിച്ചുള്ളത്. അതിനും നിയന്ത്രണമില്ല. ഇതെല്ലാം കണക്കിലെടുത്ത് ഈ പ്രശ്നത്തില്‍ കൂടുതല്‍ ഗൌരവത്തോടെയുള്ള ദേശീയ സംവാദവും യോജിച്ചുള്ള നീക്കവും ഉണ്ടാകേണ്ടതുണ്ട്. മൂന്നു സംസ്ഥാനത്ത് ഭരണത്തിലുള്ള, രാജ്യത്തെ മൂന്നാമത്തെ വലിയ കക്ഷിയായ സിപിഐ എം ഇക്കാര്യത്തില്‍ എടുക്കുന്ന മുന്‍കൈ ശ്രദ്ധേയമാണ്. സിപിഐ എം പത്തൊന്‍പതാം കോഗ്രസ് മുന്നോട്ടുവച്ച യോജിച്ച നീക്കം എന്ന നിര്‍ദേശത്തോട് ജനാധിപത്യത്തിലും മതനിരപേക്ഷതയിലും വിശ്വസിക്കുന്ന എല്ലാവരും പ്രതികരിക്കേണ്ടതുണ്ട്.
മുഖപ്രസംഗം. ദേശാഭിമാനി
തിരഞ്ഞെടുക്കപ്പെട്ട സംസ്ഥാന ഗവണ്മെന്റുകളെ അമ്പതു വര്‍ഷക്കാലത്തോളം ഇന്ത്യ ഭരിച്ച കോണ്‍ഗ്രസ്സ് ഗവണ്മെന്റുകള് പലകാരണങ്ങള്‍ പറഞ്ഞ് പിരിച്ചു വിട്ടിട്ടുണ്ട്, എന്നാല്‍ മറ്റു പ്രതിപക്ഷ പാര്‍ട്ടികള്‍ ആകെക്കൂടി ഭരിച്ചത് പത്ത് വര്‍ഷം എന്ന് കണക്കക്കിയാല് തന്നെ അവരാല്‍ പിരിച്ചു വിടപ്പെട്ട സംസ്ഥാന ഗവണ്മെന്റുകളുടെ എണ്ണവും തമ്മില്‍ രണ്ടോ മൂന്നോ എന്നതും ശ്രദ്ധിക്കപ്പെടാതെ പോകരുത്...
Post a Comment