Thursday, April 03, 2008

സിപിഐ എം ജനറല്‍ സെക്രട്ടറിയായി പ്രകാശ് കാരാട്ടിനെ വീണ്ടും തെരഞ്ഞെടുത്തു.

പൊളിറ്റ് ബ്യൂറോയിലേക്ക് കേരളത്തില്‍നിന്ന് കോടിയേരി ബാലകൃഷ്ണനെ ഉള്‍പ്പെടുത്തി

കോയമ്പത്തൂര്‍: സിപിഐ എം ജനറല്‍ സെക്രട്ടറിയായി പ്രകാശ് കാരാട്ടിനെ വീണ്ടും തെരഞ്ഞെടുത്തു. പൊളിറ്റ് ബ്യൂറോയിലേക്ക് കേരളത്തില്‍നിന്ന് കോടിയേരി ബാലകൃഷ്ണനെ ഉള്‍പ്പെടുത്തി. മുഹമ്മദ് അമീന്‍, നിരുപംസെന്‍ എന്നിവരും പൊളിറ്റ് ബ്യൂറോയിലെ പുതുമുഖങ്ങളാണ്. പുതിയ കേന്ദ്രകമ്മിറ്റിയില്‍ കേരളത്തില്‍നിന്ന് വൈക്കം വിശ്വന്‍, തോമസ് ഐസക്ക് എന്നിവരെ പുതിയതായി ഉള്‍പ്പെടുത്തി. വ്യാഴാഴ്ച കോയമ്പത്തൂരില്‍ സമാപിച്ച 19-ാം പാര്‍ടി കോഗ്രസാണ് 86അംഗ പുതിയ കേന്ദ്രകമ്മിറ്റിയെ തെരഞ്ഞെടുത്തത്. കേന്ദ്രകമ്മിറ്റിയില്‍ 17 പുതുമുഖങ്ങളുണ്ട്. കട്രോള്‍ കമീഷന്‍ ചെയര്‍മാനായി ശങ്കരയ്യ തന്നെ തുടരും. കേരളത്തില്‍നിന്ന് പി രാജേന്ദ്രന്‍ കമീഷന്‍ അംഗമാണ്. പുതിയ കേന്ദ്രകമ്മിറ്റിയില്‍ കര്‍ണാടകത്തില്‍നിന്ന് മലയാളിയായ വിജെകെ നായരുമുണ്ട്. രണ്ടാം തവണയാണ് പ്രകാശ് കാരാട്ട് പാര്‍ടി ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെടുന്നത്. പതിമൂന്നു വര്‍ഷം പാര്‍ടിക്ക് ഉജ്വലമായ നേതൃത്വംനല്‍കിയ ഹര്‍കിഷന്‍സിങ് സുര്‍ജിത് കഴിഞ്ഞ ഡല്‍ഹി കോഗ്രസില്‍ അനാരോഗ്യംമൂലം മാറിയപ്പോഴാണ് പ്രകാശ് ജനറല്‍ സെക്രട്ടറിയായത്.

2 comments:

ജനശക്തി ന്യൂസ്‌ said...

സഖാവ് പ്രകാശ് കാരട്ടിന്നും സഖാവ് കോടിയേരി ബാലകൃഷ്ണന്നും ജനശക്തി ന്യൂസിന്റെ വിപ്ലവാഭിവാദ്യങള്‍‍