Thursday, April 03, 2008

പാര്‍ടി കോഗ്രസും മാധ്യമങ്ങളും

പാര്‍ടി കോഗ്രസും മാധ്യമങ്ങളും .

പി പി അബൂബക്കര്

‍കോ യമ്പത്തൂരില്‍ നടക്കുന്നത് സി പിഐ എമ്മിന്റെ ദേശീയ സമ്മേളനമാണെന്ന് മിക്ക മലയാളപത്രവും വായിച്ചാല്‍ മനസ്സിലാകില്ല. കേരളത്തിലെ കാര്യങ്ങള്‍ ചര്‍ച്ചചെയ്യാന്‍ സിപിഐ എം ഒരു ദേശീയ സമ്മേളനം വിളിച്ചുചേര്‍ത്തുവെന്ന രീതിയിലാണ് അവയുടെ വാര്‍ത്തയും വിശകലനവും ചിത്രവും. തത്സമയ സംപ്രേഷണത്തിനുള്ള സജ്ജീകരണവുമായി വന്ന ഒട്ടുമിക്ക മലയാളം ടിവി ചാനലുകളും ചെയ്യുന്നത് ഇതുതന്നെ. രാജ്യത്തെ ഇടതുപക്ഷത്തിനു നേതൃത്വംനല്‍കുന്ന സിപിഐ എമ്മിന്റെ അടുത്ത മൂന്നു വര്‍ഷത്തേക്കുള്ള രാഷ്ട്രീയ നയം എന്തായിരിക്കണമെന്നതാണ് കോയമ്പത്തൂരില്‍ പ്രധാനമായും ചര്‍ച്ച ചെയ്യുന്നത്. അമേരിക്കന്‍ സാമ്രാജ്യത്തിന്റെ കടന്നുകയറ്റവും ഇടപെടലും ചെറുത്തുകൊണ്ട് രാജ്യത്തിന്റെ പരമാധികാരം സംരക്ഷിക്കാന്‍ എന്തൊക്കെ ചെയ്യാം; വര്‍ഗീയതയുടെ അടിസ്ഥാനത്തില്‍ ജനങ്ങളുടെ ഐക്യം തകര്‍ക്കാന്‍ ശ്രമിക്കുന്ന ബിജെപിയെ തുടര്‍ന്നും എങ്ങനെ ഒറ്റപ്പെടുത്താം; ഉദാരവല്‍ക്കരണ സാമ്പത്തിക നയം പരാജയപ്പെടുത്തുന്നതിനുള്ള പോരാട്ടം എങ്ങനെ ശക്തിപ്പെടുത്താം; വിലക്കയറ്റം, കാര്‍ഷിക പ്രതിസന്ധി എന്നിവ മൂലം ദുരിതമനുഭവിക്കുന്നവര്‍ക്ക് എങ്ങനെ ആശ്വാസം നല്‍കാം-ഇതൊക്കെയാണ് കോയമ്പത്തൂരിലെ എസ്എന്‍ആര്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന ജനാധിപത്യ പ്രക്രിയയുടെ ഉള്ളടക്കം. സിപിഐ എം സമ്മേളനത്തിന്റെ രാഷ്ട്രീയ ഉള്ളടക്കവും രാജ്യത്തിന്റെ നയങ്ങളില്‍ അതു ചെലുത്തുന്ന സ്വാധീനവും മറച്ചുപിടിക്കുക എന്നതാണ് മാധ്യമങ്ങളുടെ പൊതുവായ അജന്‍ഡ. സിപിഐ എം കേരള ഘടകത്തിലെ മിക്കവാറും അവസാനിച്ച വിഭാഗീയ പ്രവണതയെക്കുറിച്ചുള്ള മാധ്യമചര്‍ച്ച ഈ അജന്‍ഡയുടെ ഭാഗമാണ്. അമേരിക്കന്‍ സാമ്രജ്യത്വത്തിന്റെ കടന്നാക്രമണത്തെ ചെറുക്കുന്നതാണ് സിപിഐ എമ്മിനോട് മാധ്യമങ്ങള്‍ക്കുള്ള വിരോധത്തിന്റെ പ്രധാന കാരണമെന്ന് പാര്‍ടി ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ആര്‍എസ്എസ് നിയന്ത്രിക്കുന്ന സംഘപരിവാറിനെ സിപിഐ എം സന്ധിയില്ലാതെ എതിര്‍ക്കുന്നത് മാധ്യമങ്ങള്‍ ഒട്ടും ഇഷ്ടപ്പെടുന്നില്ല. പാര്‍ടിയുടെ അടവു രാഷ്ട്രീയനയം സംബന്ധിച്ച ചര്‍ച്ച ബ്രാഞ്ച് തലം തൊട്ട് മാസങ്ങളായി നടക്കുകയായിരുന്നു. ആ ചര്‍ച്ച പൂര്‍ത്തിയാക്കിയാണ് കോയമ്പത്തൂരില്‍ രാഷ്ട്രീയ പ്രമേയം ഏകകണ്ഠമായി അംഗീകരിച്ചത്. ഇതുപോലൊരു രാഷ്ട്രീയ പ്രക്രിയ ഇന്ത്യയില്‍ മറ്റൊരു പാര്‍ടിക്കും അവകാശപ്പെടാന്‍ കഴിയില്ല. അതു മറച്ചുവയ്ക്കാനുള്ള വ്യായാമമാണ് മാധ്യമങ്ങളില്‍. പാര്‍ടി കോഗ്രസില്‍ ചര്‍ച്ചചെയ്ത് അംഗീകരിക്കുന്ന പ്രമേയവും രേഖയും റിപ്പോര്‍ട്ടുമെല്ലാം പാര്‍ടിതന്നെ പ്രസിദ്ധീകരിക്കുന്നതാണ്. രഹസ്യസ്വഭാവം പ്രതിനിധി സമ്മേളനത്തിനകത്തു നടക്കുന്ന കാര്യങ്ങള്‍ക്കേയുള്ളു. സമ്മേളന നടപടിതന്നെ ഓരോ ദിവസവും പാര്‍ടി പോളിറ്റ് ബ്യൂറോ അംഗങ്ങള്‍ വാര്‍ത്താ സമ്മേളനങ്ങളില്‍ വിശദീകരിക്കുന്നുണ്ട്. പാര്‍ടി കോഗ്രസ് കഴിയുന്ന മുറയ്ക്ക് പാര്‍ടിതന്നെ എല്ലാ രേഖയും അച്ചടിച്ചു പ്രസിദ്ധപ്പെടുത്തും. അതിനുമുമ്പ് പാര്‍ടി വെബ്സൈറ്റില്‍നിന്ന് രേഖ ലഭിക്കും. കിട്ടിയതും കിട്ടാത്തതും ഭാഗികമായി കിട്ടിയതുമായ രേഖവച്ച് മാധ്യമങ്ങള്‍ നടത്തുന്ന കസര്‍ത്ത് ശ്രദ്ധിച്ചാല്‍ അവയുടെ സിപിഐ എം വിരോധം എത്രത്തോളം ശക്തമാണെന്നു കാണാം. സിപിഐ എം വിരോധത്തേക്കാളുമേറെ മാധ്യമങ്ങള്‍ക്ക് അമേരിക്കയോടും ബിജെപിയോടുമുള്ള പക്ഷപാതമാണ്. അമേരിക്കയെയും ബിജെപിയെയും വിമര്‍ശിക്കുന്നതും തുറന്നുകാണിക്കുന്നതും അവര്‍ ഒരിക്കലും സഹിക്കില്ല. മാധ്യമങ്ങളുടെ അമേരിക്കന്‍ വിധേയത്വത്തിന്റെ നല്ല ഉദാഹരണം ചൊവ്വാഴ്ചത്തെ മാതൃഭൂമിയില്‍ കാണാം. പാര്‍ടി ജനറല്‍ സെക്രട്ടറിയുടെ വാര്‍ത്താസമ്മേളനത്തില്‍ ടിബറ്റ് പ്രശ്നത്തില്‍ ബിജെപിയും മറ്റു കക്ഷികളും എടുക്കുന്ന അമേരിക്കന്‍ അനുകൂല നിലപാടിനെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ടിബറ്റ് ചൈനയുടെ അവിഭാജ്യ ഭാഗമാണെന്ന ഇന്ത്യന്‍നിലപാട് തീര്‍ത്തും ശരിയാണെന്ന് സിപിഐ എം വ്യക്തമാക്കുന്നു. ഇന്ത്യന്‍നയത്തെ വിമര്‍ശിക്കുന്ന ബിജെപിയും മറ്റു ബൂര്‍ഷ്വാ പാര്‍ടികളും രാജ്യതാല്‍പ്പര്യത്തിനു വലിയ ദോഷമാണ് ചെയ്യുന്നതെന്നും കാരാട്ട് വിശദീകരിച്ചു. ഇതിനെ മാതൃഭൂമി കണ്ടത് ഇങ്ങനെ: " ടിബറ്റ് -ചൈനയ്ക്കുവേണ്ടി സിപിഎം''. ഇന്ത്യാ ഗവമെന്റ് എടുത്തത് ശരിയായ നിലപാടാണെന്ന് സിപിഐ എം പറഞ്ഞത് ചൈനയ്ക്കുവേണ്ടിയാണെന്ന് വ്യാഖ്യാനിക്കുന്നവരുടെ അമേരിക്കന്‍-ബിജെപി ചായ്വ് അത്ഭുതകരം തന്നെ. മാധ്യമങ്ങളുടെ നയവും നിലപാടും തീരുമാനിക്കുന്നത് ഉടമയാണെങ്കിലും അതില്‍ ജോലിയെടുക്കുന്നവര്‍ക്ക് പരിമിതമായ സ്വാതന്ത്യ്രമുണ്ട്. ഈ സ്വാതന്ത്യ്രം മാധ്യമ പ്രവര്‍ത്തകരില്‍ അധികവും ആവോളം ഉപയോഗിക്കുന്നത് സിപിഐ എമ്മിന് എതിരായാണ്. രാജാവിനേക്കാള്‍ വലിയ രാജഭക്തി. വാര്‍ത്താസമ്മേളനത്തില്‍ സിപിഐ എം ജനറല്‍ സെക്രട്ടറി രൂക്ഷമായി വിമര്‍ശിച്ചത് ബിജെപിയെയും അമേരിക്കയെയും ആയിരുന്നു. എന്നാല്‍, ബിജെപിയുടെയോ അമേരിക്കയുടെയോ പേരുപോലും മാതൃഭൂമി വാര്‍ത്തയില്‍ പരാമര്‍ശിച്ചില്ല. മാധ്യമങ്ങളുടെ സ്വഭാവവും താല്‍പ്പര്യവും എന്താണെന്ന് സൂചിപ്പിക്കാനുള്ള ചെറിയ ഉദാഹരണമാണിത്. കഴിഞ്ഞ മൂന്നു വര്‍ഷത്തിനുള്ളില്‍ രാഷ്ട്രീയവും സംഘടനാപരവുമായ കടമ എത്രത്തോളം പൂര്‍ത്തിയാക്കി എന്ന പരിശോധനയാണ് രാഷ്ട്രീയ-സംഘടനാ റിപ്പോര്‍ട്ടിലുള്ളത്. പാര്‍ടിയുടെ സംഘടനാപരമായ ദൌര്‍ബല്യം ഈ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നത് സ്വാഭാവികം. പാര്‍ടിക്കു മുന്നേറാന്‍ കഴിയണമെങ്കില്‍ ഈ ദൌര്‍ബല്യങ്ങള്‍ മാറ്റണം. അതിനാണ് തെറ്റുതിരുത്തല്‍ പ്രക്രിയ. കമ്യൂണിസ്റ്റുകാരുടെ സംഘടനാരീതി അതാണ്. ദൌര്‍ബല്യവും തെറ്റും മാത്രമുള്ള ഒരു പാര്‍ടിയെ ഇതാ കണ്ടെത്തിയെന്ന മട്ടിലാണ് മലയാള മാധ്യമങ്ങളുടെ വാര്‍ത്ത ചമയ്ക്കല്‍. പാര്‍ടി കോഗ്രസില്‍ സംഘടനാപരമായ ദൌര്‍ബല്യവും പാളിച്ചയും ചൂണ്ടിക്കാണിക്കുന്നുവെങ്കില്‍ അതു പാര്‍ടിയുടെ ശക്തിയാണ് കാണിക്കുന്നത്. ഉള്‍പാര്‍ടി ജനാധിപത്യമാണ് അതു പ്രതിഫലിപ്പിക്കുന്നത്. തെറ്റ് മൂടി വയ്ക്കാനല്ല, തിരുത്താനാണ് പാര്‍ടി ആഗ്രഹിക്കുന്നത് എന്നതിന്റെ നിദര്‍ശമാണത്. എഐസിസി ചേരുമ്പോള്‍ വാര്‍ത്താലേഖകര്‍ക്ക് അകത്തിരിക്കാം. പക്ഷേ, അതിനകത്ത് ഭക്ഷണവും പ്രസംഗവും ചില പ്രമേയവുമല്ലാതെ ഒന്നും ഉണ്ടാകില്ല. നയങ്ങള്‍ തീരുമാനിക്കുന്നത് കോഗ്രസ് പ്രസിഡന്റാണ്. പ്രവര്‍ത്തക സമിതിയും എഐസിസിയും വെറും അജഗള സ്തനങ്ങള്‍. ബിജെപിയുടെ രാഷ്ട്രീയനയം തീരുമാനിക്കുന്നത് ആ പാര്‍ടിയില്‍ പോലുമല്ല. നിയന്ത്രണം ആര്‍എസ്എസ് ആസ്ഥാനത്തുനിന്ന്. ഇത്തരം വര്‍ഗീയ-ബൂര്‍ഷ്വാ കക്ഷികള്‍ക്കുവേണ്ടി കുഴലൂതുന്നവരാണ് സിപിഐ എമ്മില്‍ ഉള്‍പാര്‍ടി ജനാധിപത്യം പോരെന്നു വിലപിക്കുന്നത്. രാഷ്ട്രീയ-സംഘടനാ റിപ്പോര്‍ട്ടിലെ ചില ഭാഗം അടര്‍ത്തിയെടുത്തും മറ്റു ചില ഭാഗം ദുര്‍വ്യാഖ്യാനിച്ചും കൊടുത്ത മാധ്യമങ്ങള്‍ പാര്‍ടി മൂന്നു വര്‍ഷത്തിനിടയ്ക്ക് കൈവരിച്ച വളര്‍ച്ചയും മറച്ചുവച്ചു. പാര്‍ടിയുടെ സ്വാധീനം വര്‍ധിപ്പിക്കാനുള്ള പരിപാടികള്‍ അവര്‍ കണ്ടില്ലെന്നു നടിച്ചു. ഇടതുപക്ഷ നേതൃത്വത്തിലുള്ള സര്‍ക്കാരുകള്‍ പാര്‍ടിയുടെ ജനകീയ അടിത്തറ വിപുലമാക്കുന്നതിന് സഹായിച്ചുവെന്നാണ് രാഷ്ട്രീയ സംഘടനാ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. ഈ റിപ്പോര്‍ട്ട് മലയാള മനോരമ എങ്ങനെ കൊടുത്തുവെന്നറിയാന്‍ അവരുടെ തലക്കെട്ട് മാത്രംമതി-"പ്രക്ഷോഭം കേന്ദ്രത്തോട് മതി''. കേരളത്തില്‍ പിബി ഇടപെട്ട പ്രശ്നങ്ങള്‍ സംഘടനാറിപ്പോര്‍ട്ടില്‍ വിശദീകരിക്കുന്നുണ്ട്. അതില്‍ ഒന്ന് ദേശാഭിമാനി നിക്ഷേപം സ്വീകരിച്ച പ്രശ്നമാണ്. 'നിക്ഷേപം' എന്നു കൊടുക്കാതെ മാധ്യമങ്ങള്‍ അതു 'കോഴ'യെന്നാക്കി. പാര്‍ടി കോഗ്രസിന്റെ നടപടി വിശദീകരിക്കാന്‍ ഓരോ ദിവസവും പോളിറ്റ് ബ്യൂറോ അംഗങ്ങള്‍ നടത്തുന്ന വാര്‍ത്താസമ്മേളനത്തില്‍ ഉയരുന്ന ചോദ്യങ്ങള്‍ ഭൂരിപക്ഷം മാധ്യമപ്രവര്‍ത്തകരുടെയും നിലവാരമില്ലായ്മ എന്ന പൊതുപ്രശ്നത്തിനു തെളിവാണ്. സിപിഐ എമ്മിനെക്കുറിച്ചു മാത്രമല്ല, ദേശീയ-സാര്‍വദേശീയ സ്ഥിതിയെക്കുറിച്ചുള്ള അജ്ഞതയും പുറത്തുവരുന്നു.

2 comments:

ജനശക്തി ന്യൂസ്‌ said...

പാര്‍ടി കോഗ്രസും മാധ്യമങ്ങളും
പി പി അബൂബക്കര്‍
കോ യമ്പത്തൂരില്‍ നടക്കുന്നത് സി പിഐ എമ്മിന്റെ ദേശീയ സമ്മേളനമാണെന്ന് മിക്ക മലയാളപത്രവും വായിച്ചാല്‍ മനസ്സിലാകില്ല. കേരളത്തിലെ കാര്യങ്ങള്‍ ചര്‍ച്ചചെയ്യാന്‍ സിപിഐ എം ഒരു ദേശീയ സമ്മേളനം വിളിച്ചുചേര്‍ത്തുവെന്ന രീതിയിലാണ് അവയുടെ വാര്‍ത്തയും വിശകലനവും ചിത്രവും. തത്സമയ സംപ്രേഷണത്തിനുള്ള സജ്ജീകരണവുമായി വന്ന ഒട്ടുമിക്ക മലയാളം ടിവി ചാനലുകളും ചെയ്യുന്നത് ഇതുതന്നെ. രാജ്യത്തെ ഇടതുപക്ഷത്തിനു നേതൃത്വംനല്‍കുന്ന സിപിഐ എമ്മിന്റെ അടുത്ത മൂന്നു വര്‍ഷത്തേക്കുള്ള രാഷ്ട്രീയ നയം എന്തായിരിക്കണമെന്നതാണ് കോയമ്പത്തൂരില്‍ പ്രധാനമായും ചര്‍ച്ച ചെയ്യുന്നത്. അമേരിക്കന്‍ സാമ്രാജ്യത്തിന്റെ കടന്നുകയറ്റവും ഇടപെടലും ചെറുത്തുകൊണ്ട് രാജ്യത്തിന്റെ പരമാധികാരം സംരക്ഷിക്കാന്‍ എന്തൊക്കെ ചെയ്യാം; വര്‍ഗീയതയുടെ അടിസ്ഥാനത്തില്‍ ജനങ്ങളുടെ ഐക്യം തകര്‍ക്കാന്‍ ശ്രമിക്കുന്ന ബിജെപിയെ തുടര്‍ന്നും എങ്ങനെ ഒറ്റപ്പെടുത്താം; ഉദാരവല്‍ക്കരണ സാമ്പത്തിക നയം പരാജയപ്പെടുത്തുന്നതിനുള്ള പോരാട്ടം എങ്ങനെ ശക്തിപ്പെടുത്താം; വിലക്കയറ്റം, കാര്‍ഷിക പ്രതിസന്ധി എന്നിവ മൂലം ദുരിതമനുഭവിക്കുന്നവര്‍ക്ക് എങ്ങനെ ആശ്വാസം നല്‍കാം-ഇതൊക്കെയാണ് കോയമ്പത്തൂരിലെ എസ്എന്‍ആര്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന ജനാധിപത്യ പ്രക്രിയയുടെ ഉള്ളടക്കം. സിപിഐ എം സമ്മേളനത്തിന്റെ രാഷ്ട്രീയ ഉള്ളടക്കവും രാജ്യത്തിന്റെ നയങ്ങളില്‍ അതു ചെലുത്തുന്ന സ്വാധീനവും മറച്ചുപിടിക്കുക എന്നതാണ് മാധ്യമങ്ങളുടെ പൊതുവായ അജന്‍ഡ. സിപിഐ എം കേരള ഘടകത്തിലെ മിക്കവാറും അവസാനിച്ച വിഭാഗീയ പ്രവണതയെക്കുറിച്ചുള്ള മാധ്യമചര്‍ച്ച ഈ അജന്‍ഡയുടെ ഭാഗമാണ്. അമേരിക്കന്‍ സാമ്രജ്യത്വത്തിന്റെ കടന്നാക്രമണത്തെ ചെറുക്കുന്നതാണ് സിപിഐ എമ്മിനോട് മാധ്യമങ്ങള്‍ക്കുള്ള വിരോധത്തിന്റെ പ്രധാന കാരണമെന്ന് പാര്‍ടി ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ആര്‍എസ്എസ് നിയന്ത്രിക്കുന്ന സംഘപരിവാറിനെ സിപിഐ എം സന്ധിയില്ലാതെ എതിര്‍ക്കുന്നത് മാധ്യമങ്ങള്‍ ഒട്ടും ഇഷ്ടപ്പെടുന്നില്ല. പാര്‍ടിയുടെ അടവു രാഷ്ട്രീയനയം സംബന്ധിച്ച ചര്‍ച്ച ബ്രാഞ്ച് തലം തൊട്ട് മാസങ്ങളായി നടക്കുകയായിരുന്നു. ആ ചര്‍ച്ച പൂര്‍ത്തിയാക്കിയാണ് കോയമ്പത്തൂരില്‍ രാഷ്ട്രീയ പ്രമേയം ഏകകണ്ഠമായി അംഗീകരിച്ചത്. ഇതുപോലൊരു രാഷ്ട്രീയ പ്രക്രിയ ഇന്ത്യയില്‍ മറ്റൊരു പാര്‍ടിക്കും അവകാശപ്പെടാന്‍ കഴിയില്ല. അതു മറച്ചുവയ്ക്കാനുള്ള വ്യായാമമാണ് മാധ്യമങ്ങളില്‍. പാര്‍ടി കോഗ്രസില്‍ ചര്‍ച്ചചെയ്ത് അംഗീകരിക്കുന്ന പ്രമേയവും രേഖയും റിപ്പോര്‍ട്ടുമെല്ലാം പാര്‍ടിതന്നെ പ്രസിദ്ധീകരിക്കുന്നതാണ്. രഹസ്യസ്വഭാവം പ്രതിനിധി സമ്മേളനത്തിനകത്തു നടക്കുന്ന കാര്യങ്ങള്‍ക്കേയുള്ളു. സമ്മേളന നടപടിതന്നെ ഓരോ ദിവസവും പാര്‍ടി പോളിറ്റ് ബ്യൂറോ അംഗങ്ങള്‍ വാര്‍ത്താ സമ്മേളനങ്ങളില്‍ വിശദീകരിക്കുന്നുണ്ട്. പാര്‍ടി കോഗ്രസ് കഴിയുന്ന മുറയ്ക്ക് പാര്‍ടിതന്നെ എല്ലാ രേഖയും അച്ചടിച്ചു പ്രസിദ്ധപ്പെടുത്തും. അതിനുമുമ്പ് പാര്‍ടി വെബ്സൈറ്റില്‍നിന്ന് രേഖ ലഭിക്കും. കിട്ടിയതും കിട്ടാത്തതും ഭാഗികമായി കിട്ടിയതുമായ രേഖവച്ച് മാധ്യമങ്ങള്‍ നടത്തുന്ന കസര്‍ത്ത് ശ്രദ്ധിച്ചാല്‍ അവയുടെ സിപിഐ എം വിരോധം എത്രത്തോളം ശക്തമാണെന്നു കാണാം. സിപിഐ എം വിരോധത്തേക്കാളുമേറെ മാധ്യമങ്ങള്‍ക്ക് അമേരിക്കയോടും ബിജെപിയോടുമുള്ള പക്ഷപാതമാണ്. അമേരിക്കയെയും ബിജെപിയെയും വിമര്‍ശിക്കുന്നതും തുറന്നുകാണിക്കുന്നതും അവര്‍ ഒരിക്കലും സഹിക്കില്ല. മാധ്യമങ്ങളുടെ അമേരിക്കന്‍ വിധേയത്വത്തിന്റെ നല്ല ഉദാഹരണം ചൊവ്വാഴ്ചത്തെ മാതൃഭൂമിയില്‍ കാണാം. പാര്‍ടി ജനറല്‍ സെക്രട്ടറിയുടെ വാര്‍ത്താസമ്മേളനത്തില്‍ ടിബറ്റ് പ്രശ്നത്തില്‍ ബിജെപിയും മറ്റു കക്ഷികളും എടുക്കുന്ന അമേരിക്കന്‍ അനുകൂല നിലപാടിനെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ടിബറ്റ് ചൈനയുടെ അവിഭാജ്യ ഭാഗമാണെന്ന ഇന്ത്യന്‍നിലപാട് തീര്‍ത്തും ശരിയാണെന്ന് സിപിഐ എം വ്യക്തമാക്കുന്നു. ഇന്ത്യന്‍നയത്തെ വിമര്‍ശിക്കുന്ന ബിജെപിയും മറ്റു ബൂര്‍ഷ്വാ പാര്‍ടികളും രാജ്യതാല്‍പ്പര്യത്തിനു വലിയ ദോഷമാണ് ചെയ്യുന്നതെന്നും കാരാട്ട് വിശദീകരിച്ചു. ഇതിനെ മാതൃഭൂമി കണ്ടത് ഇങ്ങനെ: " ടിബറ്റ് -ചൈനയ്ക്കുവേണ്ടി സിപിഎം''. ഇന്ത്യാ ഗവമെന്റ് എടുത്തത് ശരിയായ നിലപാടാണെന്ന് സിപിഐ എം പറഞ്ഞത് ചൈനയ്ക്കുവേണ്ടിയാണെന്ന് വ്യാഖ്യാനിക്കുന്നവരുടെ അമേരിക്കന്‍-ബിജെപി ചായ്വ് അത്ഭുതകരം തന്നെ. മാധ്യമങ്ങളുടെ നയവും നിലപാടും തീരുമാനിക്കുന്നത് ഉടമയാണെങ്കിലും അതില്‍ ജോലിയെടുക്കുന്നവര്‍ക്ക് പരിമിതമായ സ്വാതന്ത്യ്രമുണ്ട്. ഈ സ്വാതന്ത്യ്രം മാധ്യമ പ്രവര്‍ത്തകരില്‍ അധികവും ആവോളം ഉപയോഗിക്കുന്നത് സിപിഐ എമ്മിന് എതിരായാണ്. രാജാവിനേക്കാള്‍ വലിയ രാജഭക്തി. വാര്‍ത്താസമ്മേളനത്തില്‍ സിപിഐ എം ജനറല്‍ സെക്രട്ടറി രൂക്ഷമായി വിമര്‍ശിച്ചത് ബിജെപിയെയും അമേരിക്കയെയും ആയിരുന്നു. എന്നാല്‍, ബിജെപിയുടെയോ അമേരിക്കയുടെയോ പേരുപോലും മാതൃഭൂമി വാര്‍ത്തയില്‍ പരാമര്‍ശിച്ചില്ല. മാധ്യമങ്ങളുടെ സ്വഭാവവും താല്‍പ്പര്യവും എന്താണെന്ന് സൂചിപ്പിക്കാനുള്ള ചെറിയ ഉദാഹരണമാണിത്. കഴിഞ്ഞ മൂന്നു വര്‍ഷത്തിനുള്ളില്‍ രാഷ്ട്രീയവും സംഘടനാപരവുമായ കടമ എത്രത്തോളം പൂര്‍ത്തിയാക്കി എന്ന പരിശോധനയാണ് രാഷ്ട്രീയ-സംഘടനാ റിപ്പോര്‍ട്ടിലുള്ളത്. പാര്‍ടിയുടെ സംഘടനാപരമായ ദൌര്‍ബല്യം ഈ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നത് സ്വാഭാവികം. പാര്‍ടിക്കു മുന്നേറാന്‍ കഴിയണമെങ്കില്‍ ഈ ദൌര്‍ബല്യങ്ങള്‍ മാറ്റണം. അതിനാണ് തെറ്റുതിരുത്തല്‍ പ്രക്രിയ. കമ്യൂണിസ്റ്റുകാരുടെ സംഘടനാരീതി അതാണ്. ദൌര്‍ബല്യവും തെറ്റും മാത്രമുള്ള ഒരു പാര്‍ടിയെ ഇതാ കണ്ടെത്തിയെന്ന മട്ടിലാണ് മലയാള മാധ്യമങ്ങളുടെ വാര്‍ത്ത ചമയ്ക്കല്‍. പാര്‍ടി കോഗ്രസില്‍ സംഘടനാപരമായ ദൌര്‍ബല്യവും പാളിച്ചയും ചൂണ്ടിക്കാണിക്കുന്നുവെങ്കില്‍ അതു പാര്‍ടിയുടെ ശക്തിയാണ് കാണിക്കുന്നത്. ഉള്‍പാര്‍ടി ജനാധിപത്യമാണ് അതു പ്രതിഫലിപ്പിക്കുന്നത്. തെറ്റ് മൂടി വയ്ക്കാനല്ല, തിരുത്താനാണ് പാര്‍ടി ആഗ്രഹിക്കുന്നത് എന്നതിന്റെ നിദര്‍ശമാണത്. എഐസിസി ചേരുമ്പോള്‍ വാര്‍ത്താലേഖകര്‍ക്ക് അകത്തിരിക്കാം. പക്ഷേ, അതിനകത്ത് ഭക്ഷണവും പ്രസംഗവും ചില പ്രമേയവുമല്ലാതെ ഒന്നും ഉണ്ടാകില്ല. നയങ്ങള്‍ തീരുമാനിക്കുന്നത് കോഗ്രസ് പ്രസിഡന്റാണ്. പ്രവര്‍ത്തക സമിതിയും എഐസിസിയും വെറും അജഗള സ്തനങ്ങള്‍. ബിജെപിയുടെ രാഷ്ട്രീയനയം തീരുമാനിക്കുന്നത് ആ പാര്‍ടിയില്‍ പോലുമല്ല. നിയന്ത്രണം ആര്‍എസ്എസ് ആസ്ഥാനത്തുനിന്ന്. ഇത്തരം വര്‍ഗീയ-ബൂര്‍ഷ്വാ കക്ഷികള്‍ക്കുവേണ്ടി കുഴലൂതുന്നവരാണ് സിപിഐ എമ്മില്‍ ഉള്‍പാര്‍ടി ജനാധിപത്യം പോരെന്നു വിലപിക്കുന്നത്. രാഷ്ട്രീയ-സംഘടനാ റിപ്പോര്‍ട്ടിലെ ചില ഭാഗം അടര്‍ത്തിയെടുത്തും മറ്റു ചില ഭാഗം ദുര്‍വ്യാഖ്യാനിച്ചും കൊടുത്ത മാധ്യമങ്ങള്‍ പാര്‍ടി മൂന്നു വര്‍ഷത്തിനിടയ്ക്ക് കൈവരിച്ച വളര്‍ച്ചയും മറച്ചുവച്ചു. പാര്‍ടിയുടെ സ്വാധീനം വര്‍ധിപ്പിക്കാനുള്ള പരിപാടികള്‍ അവര്‍ കണ്ടില്ലെന്നു നടിച്ചു. ഇടതുപക്ഷ നേതൃത്വത്തിലുള്ള സര്‍ക്കാരുകള്‍ പാര്‍ടിയുടെ ജനകീയ അടിത്തറ വിപുലമാക്കുന്നതിന് സഹായിച്ചുവെന്നാണ് രാഷ്ട്രീയ സംഘടനാ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. ഈ റിപ്പോര്‍ട്ട് മലയാള മനോരമ എങ്ങനെ കൊടുത്തുവെന്നറിയാന്‍ അവരുടെ തലക്കെട്ട് മാത്രംമതി-"പ്രക്ഷോഭം കേന്ദ്രത്തോട് മതി''. കേരളത്തില്‍ പിബി ഇടപെട്ട പ്രശ്നങ്ങള്‍ സംഘടനാറിപ്പോര്‍ട്ടില്‍ വിശദീകരിക്കുന്നുണ്ട്. അതില്‍ ഒന്ന് ദേശാഭിമാനി നിക്ഷേപം സ്വീകരിച്ച പ്രശ്നമാണ്. 'നിക്ഷേപം' എന്നു കൊടുക്കാതെ മാധ്യമങ്ങള്‍ അതു 'കോഴ'യെന്നാക്കി. പാര്‍ടി കോഗ്രസിന്റെ നടപടി വിശദീകരിക്കാന്‍ ഓരോ ദിവസവും പോളിറ്റ് ബ്യൂറോ അംഗങ്ങള്‍ നടത്തുന്ന വാര്‍ത്താസമ്മേളനത്തില്‍ ഉയരുന്ന ചോദ്യങ്ങള്‍ ഭൂരിപക്ഷം മാധ്യമപ്രവര്‍ത്തകരുടെയും നിലവാരമില്ലായ്മ എന്ന പൊതുപ്രശ്നത്തിനു തെളിവാണ്. സിപിഐ എമ്മിനെക്കുറിച്ചു മാത്രമല്ല, ദേശീയ-സാര്‍വദേശീയ സ്ഥിതിയെക്കുറിച്ചുള്ള അജ്ഞതയും പുറത്തുവരുന്നു.

Anonymous said...

എന്തിന്‍ മാധ്യമങ്ങളെ
വീണ്ടും പഴിക്കുന്നു...?

ദേശാഭിമാനിയുണ്ടല്ലോ..!
അത്‌ വായിക്കൂ.