പലസ്തീന് പിന്തുണ പ്രഖ്യാപിക്കണം: സിപിഐ എം
കോയമ്പത്തൂര്‍: ഇസ്രയേലുമായുള്ള സൈനിക-സുരക്ഷാ കൂട്ടുകെട്ട് അവസാനിപ്പിച്ച് പലസ്തീന് പിന്തുണ പ്രഖ്യാപിക്കാന്‍ സിപിഐ എം 19-ാം കോഗ്രസ് കേന്ദ്രഗവമെന്റിനോട് അഭ്യര്‍ഥിച്ചു. പലസ്തീനിലും മറ്റു പ്രവിശ്യകളിലും ഇസ്രയേല്‍ നടത്തിയിട്ടുള്ള അന്യായമായ അധിനിവേശം അവസാനിപ്പിക്കണമെന്നും പാര്‍ടി കോഗ്രസ് അംഗീകരിച്ച പ്രമേയം ആവശ്യപ്പെട്ടു. പലസ്തീന് അനുകൂലമായി അന്താരാഷ്ട്രതലത്തില്‍ അഭിപ്രായ രൂപീകരണത്തിനു സഹായകമായ നിലയില്‍ സാമ്രാജ്യത്വവിരുദ്ധ പോരാട്ടങ്ങളില്‍ സജീവമാകാനും പാര്‍ടി കോഗ്രസ് ആഹ്വാനംചെയ്തു. ഗാസയിലെ മനുഷ്യത്വരഹിതമായ കൈയേറ്റം അവസാനിപ്പിക്കുക, എല്ലാ പലസ്തീനികള്‍ക്കും തിരിച്ചുവരാനുള്ള അനുവാദം നല്‍കുക, പശ്ചിമതീരത്തെ എല്ലാ അനധികൃത കൈയേറ്റങ്ങളും അവസാനിപ്പിക്കുക, പലസ്തീനിലെ എല്ലാ രാഷ്ട്രീയ തടവുകാരെയും മോചിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളും സമ്മേളനം ഉന്നയിച്ചു. അന്താരാഷ്ട്ര നിയമങ്ങള്‍ക്കും ഐക്യരാഷ്ട്ര സഭയുടെ പല പ്രമേയങ്ങള്‍ക്കും വിരുദ്ധമായാണ് ഇസ്രയേല്‍ പലസ്തീന്‍ പ്രവിശ്യകള്‍ കൈയ്യടക്കിവച്ചിരിക്കുന്നതെന്ന് സമ്മേളനം അംഗീകരിച്ച പ്രമേയത്തില്‍ പറഞ്ഞു. ജനങ്ങള്‍ക്ക് ഭക്ഷണവും മരുന്നും പോലും നിഷേധിച്ച് ഗാസയില്‍ നടത്തിയിരിക്കുന്ന അധിനിവേശം ഇസ്രയേല്‍ മനുഷ്യാവകാശ ലംഘനത്തിന്റെ അപ്പോസ്തലന്മാരാണെന്നു തെളിയിക്കുകയാണ്. മനുഷ്യരുടെ പ്രാഥമിക ആവശ്യങ്ങള്‍ പോലും നിഷേധിച്ച് പട്ടാള ആക്രമണങ്ങളും കൊലപാതകങ്ങളും പതിവായ ഗാസ ഇപ്പോള്‍ വലിയ ഒരു തടവറയായി മാറിയിരിക്കുകയാണ്. ഈ പശ്ചാത്തലത്തില്‍ ഹമാസ്, ഫത്ത തുടങ്ങിയ വിവിധ ഗ്രൂപ്പുകള്‍ ഭിന്നതകള്‍ മറികടന്ന് അമേരിക്കന്‍-ഇസ്രയേല്‍ നയങ്ങള്‍ക്കെതിരെ യോജിച്ച പോരാട്ടത്തിന് തയ്യാറാകേണ്ടതാണ്. ഇന്ത്യ എല്ലാക്കാലത്തും പലസ്തീനെ പിന്തുണച്ചിട്ടുള്ള രാജ്യമാണ്. പിഎല്‍ഒ യെ അംഗീകരിച്ച ആദ്യ അറബിതര രാജ്യവുമാണ് ഇന്ത്യ. എന്നാല്‍ വിരോധാഭാസമെന്നു പറയട്ടെ, ആദ്യം ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎ ഗവമെന്റും ഇപ്പോള്‍ യുപിഎ ഗവമെന്റും ഇസ്രയേലുമായി സൈനിക-സുരക്ഷാ കൂട്ടുകെട്ടുണ്ടാക്കിയിരിക്കുകയാണ്. ഇസ്രയേലിന്റെ ആയുധവ്യാപാരത്തിന്റെ മുഖ്യ ഉപഭോക്താവുമാണ് ഇപ്പോള്‍ ഇന്ത്യ. പലസ്തീനോടുള്ള ഇന്ത്യയുടെ പ്രഖ്യാപിത നയങ്ങള്‍ക്കെതിരാണ് ഈ നടപടികളെന്നും പ്രമേയത്തില്‍ ചൂണ്ടിക്കാട്ടി. പ്രമേയം നീലോല്‍പ്പല്‍ ബസു അവതരിപ്പിച്ചു. ഹനന്‍മുള്ള പിന്താങ്ങി.
2 comments:

and what about thalassery, nandigram, chengannoor, etc etc?
Post a Comment