Thursday, April 10, 2008

ഒളിമ്പിക്സ് രാഷ്ട്രീയവല്‍ക്കരിക്കാന്‍നീക്കം അപലപനിയം

ഒളിമ്പിക്് ദീപശിഖ പാരീസിലും ലണ്ടനിലും അക്രമിസംഘങ്ങള്‍ തടഞ്ഞ സംഭവം സങ്കുചിത രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കുവേണ്ടി ലോക കായിക മാമാങ്കത്തെ അട്ടിമറിക്കാനുള്ള ആസൂത്രിത ശ്രമത്തിന്റെ ഭാഗമാണ്. ഈ നീക്കത്തെ എന്തു വിലകൊടുത്തും തടയാന്‍ ലോകത്തെമ്പാടുമുള്ള സമാധാനപ്രേമികള്‍ ഒറ്റക്കെട്ടായി രംഗത്തിറങ്ങേണ്ടതുണ്ട്. അണയാതെ രാജ്യാതിര്‍ത്തികള്‍ കടന്നു സഞ്ചരിക്കുന്ന ദീപശിഖ സമാധാനത്തിന്റെ സന്ദേശമാണ് പകര്‍ന്നുനല്‍കുന്നത്. ഈ 'വിശുദ്ധിയുടെ ദീപം' കെടാതെ കാത്തുസൂക്ഷിക്കേണ്ടത് അതതു രാജ്യത്തിന്റെ പ്രാഥമിക ഉത്തരവാദിത്തമാണ്. എന്നാല്‍, ഇക്കാര്യത്തില്‍ ഫ്രാന്‍സ് പരാജയപ്പെടുകയാണുണ്ടായത്. നാലുവര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന ഒളിമ്പിക്സ് ലോകം കാത്തിരിക്കുന്ന കായിക മാമാങ്കമാണ്. സോവിയറ്റ് യൂണിയന്‍ നിലനിന്നിരുന്ന കാലത്ത് രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കായി അമേരിക്ക ബഹിഷ്കരണം ആയുധമാക്കിയിരുന്നു. തിരിച്ചും ഒരിക്കല്‍ ഇതേ ആയുധം പ്രയോഗിച്ചിരുന്നു. ഒളിമ്പിക്സിന് ആതിഥേയത്വം വഹിക്കാന്‍ ചൈനയ്ക്ക് അവസരം കിട്ടിയതോടെ പഴയ ആയുധം തേച്ചുമിനുക്കി എടുക്കണമെന്ന ആഗ്രഹം ചില കേന്ദ്രങ്ങള്‍ പരസ്യമായി പ്രകടിപ്പിച്ചിരുന്നു. അതിനായി അവര്‍ കാത്തിരുന്ന കാരണം ടിബറ്റില്‍ കണ്ടെത്തുകയായിടിബറ്റില്‍ ഇപ്പോള്‍ കലാപം ആസൂത്രണംചെയ്തത് ഒളിമ്പിക്സ് അട്ടിമറിക്കാനാണെന്ന് ചൈന നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. ഒളിമ്പിക്സുമായി ഇതിനു ബന്ധമില്ലെന്നായിരുന്നു ദലൈലാമ പ്രതികരിച്ചത്. എന്നാല്‍, ചൈന പറഞ്ഞതാണ് ശരിയെന്നാണ് ഇപ്പോഴത്തെ സംഭവങ്ങള്‍ വ്യക്തമാക്കുന്നത്. അമേരിക്കയുടെ നേതൃത്വത്തില്‍ ആസൂത്രിതമായ ഗൂഢാലോചന ഇതിനു പിറകിലുണ്ടെന്നാണ് സംശയിക്കുന്നത്. ഒളിമ്പിക്സ് ബഹിഷ്കരിക്കുമെന്ന് പരസ്യമായി പ്രഖ്യാപിക്കാന്‍ പ്രസിഡന്റ് ബുഷ് തയ്യാറാകണമെന്ന അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ഥിയാകാന്‍ ശ്രമിക്കുന്ന ഹിലാരി ക്ളിന്റന്റെ ആവശ്യം ഇതിന്റെ തെളിവാണ്. ഇറാഖിലെയും അഫ്ഗാനിസ്ഥാനിലെയും തുടങ്ങി എണ്ണിയാലൊടുങ്ങാത്ത മനുഷ്യാവകാശലംഘനങ്ങളുടെ ചോരക്കറയുള്ള കൈകളുമായി അമേരിക്ക നടത്തുന്ന കുറ്റപ്പെടുത്തല്‍ എത്ര പരിഹാസ്യമാണെന്നു ലോകം തിരിച്ചറിയും. അതിവേഗത്തില്‍ ശക്തിപ്പെടുന്ന സമ്പദ്ഘടനയുമായി മുന്നേറുന്ന ചൈന അമേരിക്കയുള്‍പ്പെടെയുള്ള വികസിതരാജ്യങ്ങള്‍ക്ക് ഭീഷണിയാണ്. അടുത്ത ദശകമാകുമ്പോഴേക്കും കാര്യങ്ങളുടെ ഗതിവിഗതികളെ നിയന്ത്രിക്കുന്ന കേന്ദ്രം ചൈനയായി മാറുമെന്നാണ് പൊതുവെ കരുതുന്നത്. അമേരിക്കയെ പിടിച്ചുലയ്ക്കുന്ന സാമ്പത്തികമാന്ദ്യം ഇതിന്റെ ഗതിവേഗം വര്‍ധിപ്പിക്കുമെന്നും പ്രതീക്ഷിക്കുന്നു. റഷ്യയുള്‍പ്പെടെയുള്ള രാജ്യങ്ങളുമായി ചേര്‍ന്നുള്ള ചൈനയുടെ കൂട്ടുകെട്ടുകള്‍ സാമ്രാജ്യത്വത്തെ ഭയപ്പെടുത്തുന്നുണ്ട്. ബഹിരാകാശത്തേക്ക് മനുഷ്യനെ അയക്കുന്നത് തുടങ്ങി അത്യാധുനിക മിസൈലുകളുടെ പരീക്ഷണം വരെ നടത്തുന്ന ചൈനയുടെ കുതിച്ചുചാട്ടം സമസ്തതലങ്ങളിലേക്കും വളര്‍ത്തുന്നതിനുള്ള അസുലഭാവസരമാണ് ഒളിമ്പിക്സ്. ഇതുകൂടി കണ്ടാണ് ഇപ്പോള്‍ പ്രശ്നങ്ങള്‍ കുത്തിപ്പൊക്കുന്നത്. ടിബറ്റ് ചൈനയുടെ ആഭ്യന്തരകാര്യമാണ് എന്നത് ലോകമാകെ പൊതുവെ അംഗീകരിച്ചിട്ടുള്ളതാണ്. തങ്ങളുടെ അവിഭക്ത ഭാഗമാണ് ടിബറ്റ് എന്ന് അംഗീകരിച്ചാല്‍ ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് ചൈന പരസ്യമായി പ്രഖ്യാപിക്കുകയുംചെയ്തു. ദലൈലാമ അതു അംഗീകരിക്കുന്നെന്ന് പ്രതികരിക്കുകയുംചെയ്തു. അതോടെ പ്രശ്നങ്ങള്‍ അവസാനിക്കുകയും ചര്‍ച്ചയുടെ വഴിയിലേക്ക് കലാപകാരികള്‍ വരുമെന്നുമാണ് പൊതുവെ കരുതിയിരുന്നത്. എന്നാല്‍, അതില്‍നിന്ന് വ്യത്യസ്തമായി നുണക്കഥകള്‍ പ്രചരിപ്പിച്ച് പ്രശ്നത്തെ സാര്‍വദേശീയവല്‍ക്കരിക്കാനും രാഷ്ട്രീയലക്ഷ്യങ്ങള്‍ക്കുവേണ്ടി ദുരുപയോഗപ്പെടുത്താനുമാണ് ദലൈലാമയും കൂട്ടരും ശ്രമിച്ചത്. ഈ നീക്കത്തിനെതിരെ ലോകം ഒറ്റക്കെട്ടായി പ്രതികരിക്കുകയും ഒളിമ്പിക്സ് സമാധാനപരമായി നടത്തുന്നതിന് ആവശ്യമായ സാഹചര്യം സൃഷ്ടിക്കുകയും വേണം. ഇന്ത്യയിലേക്ക് ദീപശിഖ എത്തുമ്പോള്‍ എല്ലാ തരത്തിലുള്ള സുരക്ഷയും ഉറപ്പുവരുത്താന്‍ കഴിയണം. കലാപകാരികള്‍ ചൈനീസ് എംബസിയിലേക്ക് കയറിയത് സുരക്ഷാസംവിധാനത്തിലുള്ള പാളിച്ചകള്‍ പുറത്തുകൊണ്ടുവന്നു. അതില്‍നിന്ന് പാഠം ഉള്‍ക്കൊള്ളാനും കര്‍ശന സമീപനം സ്വീകരിക്കാനും കഴിയണം. ദീപശിഖ ഏന്തില്ലെന്ന ബൈചിങ് ഭൂട്ടിയയുടെ പ്രഖ്യാപനം അദ്ദേഹത്തിന്റെ സങ്കുചിത മനസ്സിനെയാണ് പ്രതിഫലിപ്പിക്കുന്നത്. ഇത്തരമൊരു അംഗീകാരം രാജ്യം നല്‍കുമ്പോള്‍ അതില്‍ രാഷ്ട്രീയം കലര്‍ത്താനുള്ള നീക്കം പ്രതിഷേധാര്‍ഹമാണ്. ടിബറ്റ് പ്രശ്്നത്തില്‍ ബിജെപി സ്വീകരിക്കുന്ന സമീപനം അങ്ങേയറ്റം പ്രകോപനപരമാണ്. ദലൈലാമ അംഗീകരിച്ച കാര്യങ്ങള്‍പോലും സംഘപരിവാറിനു പിടിച്ചിട്ടില്ല. സ്വതന്ത്ര ടിബറ്റാണ് ആവശ്യപ്പെടേണ്ടതെന്നും രാഷ്ട്രീയ പ്രസ്താവനകളില്‍നിന്ന് പിന്തിരിയണമെന്ന ആവശ്യം വകവയ്ക്കേണ്ടതില്ലെന്നും ദലൈലാമയെ ഉപദേശിക്കുന്ന ബിജെപിയെ ചങ്ങലയ്ക്കിടുകയാണ് വേണ്ടത്. വേണ്ടിവന്നാല്‍ ടിബറ്റ് പിടിച്ചെടുക്കാന്‍ യുദ്ധം നടത്താന്‍ തയ്യാറാകണമെന്ന ഉപദേശം കേന്ദ്ര സര്‍ക്കാരിനും നല്‍കുന്നുണ്ട്. യുദ്ധാന്തരീക്ഷം നിലനിര്‍ത്തുകയും ദേശീയ ബോധത്തിന്റെ മുദ്രാവാക്യം പ്രചരിപ്പിക്കുകയും അതുവഴി അധികാരത്തിലേക്ക് എളുപ്പവഴി സാധ്യമാകുമോയെന്ന് നോക്കുകയും ഫാസിസം എക്കാലത്തും സ്വീകരിക്കുന്ന തന്ത്രങ്ങളിലൊന്നാണ്. തെരഞ്ഞെടുപ്പ് കൂടി കണ്ണുവച്ചാണ് ഇപ്പോഴത്തെ പ്രസ്താവനകള്‍ വരുന്നത്. 'കാര്‍ഗില്‍' തെരഞ്ഞെടുപ്പു വിജയത്തിനുവേണ്ടി ഉപയോഗിച്ച അനുഭവവും ബിജെപിക്കുണ്ട്. ഇന്ത്യയും ചൈനയും തമ്മില്‍ മെച്ചപ്പെട്ട ബന്ധം ഉണ്ടാകുന്നത് ആഗ്രഹിക്കാത്ത സാമ്രാജ്യത്വത്തിന്റെ ആഗ്രഹവും ബിജെപിയുടെ അഭിപ്രായത്തെ സ്വാധീനിക്കുന്നുണ്ടാകും. ഇന്ത്യയും ചൈനയും റഷ്യയും യോജിപ്പോടെ നീങ്ങിയാല്‍ അതിനെ തടയാന്‍ ഒരു ശക്തിക്കും കഴിയില്ല. അത് ആഗ്രഹിക്കാത്തവരാണ് യുദ്ധോന്മുഖ അന്തരീക്ഷം നിലനിര്‍ത്താന്‍ ശ്രമിക്കുന്നത്. ബിജെപിഭീഷണിയുടെ കൂടി പശ്ചാത്തലത്തില്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്താനും ദീപശിഖാ പ്രയാണം വിജയകരമാക്കാനും കേന്ദ്രസര്‍ക്കാര്‍ പ്രത്യേകം ശ്രദ്ധിക്കണം.

1 comment:

ജനശക്തി ന്യൂസ്‌ said...