Monday, April 21, 2008

ചൈനാവിരുദ്ധ നിലപാടുകള്‍ സ്വീകരിക്കുന്ന രാജ്യങ്ങള്‍ക്കെതിരെ ചൈനയില്‍ ശക്തമായ പ്രതിഷേധം.

ബെയ്‌ജിങ്‌: ചൈനാവിരുദ്ധ നിലപാടുകള്‍ സ്വീകരിക്കുന്ന രാജ്യങ്ങള്‍ക്കെതിരെ ശക്തമായ പ്രതിഷേധവുമായി ചൈനയില്‍ ആയിരങ്ങള്‍ തെരുവിലിറങ്ങി. ഒളിമ്പിക്‌ ദീപശിഖാറാലിയില്‍ തടസ്സമുണ്ടായ ഫ്രാന്‍സിനും ലണ്ടനുമെതിരെയാണ്‌ ഏറ്റവുമധികം എതിര്‍പ്പ്‌ ഉയര്‍ന്നിരിക്കുന്നത്‌. ടിബറ്റന്‍ വിഘടനവാദികളെ പാശ്ചാത്യര്‍ അനുകൂലിക്കുന്നെന്നും പാശ്ചാത്യ മാധ്യമങ്ങള്‍ പക്ഷംപിടിക്കുന്നെന്നും പ്രതിഷേധക്കാര്‍ ആരോപിച്ചു.
ഫ്രഞ്ച്‌ വ്യാപാരശൃംഖലയായ 'കാരിഫോറി'ന്റെ ചൈനയിലെ സൂപ്പര്‍മാര്‍ക്കറ്റുകള്‍ക്ക്‌ മുന്‍പില്‍ പ്രതിഷേധസമരം നടന്നു. ടിബറ്റ്‌ ആത്മീയനേതാവ്‌ ദലൈലാമയെ പിന്തുണയ്‌ക്കുന്ന 'കാരിഫോറി'നെ ബഹിഷ്‌കരിക്കണമെന്ന്‌ ചൈനീസ്‌ ഉപഭോക്താക്കളോട്‌ പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു.
ചൈനീസ്‌ നേതാക്കളെ 'വാടകഗുണ്ടകളും കൊള്ളക്കാരു'മെന്ന്‌ വിശേഷിപ്പിച്ച സി.എന്‍.എന്‍. ടി.വി. കമന്‍േററ്റര്‍ ജാക്‌ കഫേര്‍ട്ടിക്കെതിരെയും പ്രതിഷേധമുയര്‍ന്നു. ടിബറ്റ്‌ സ്വാതന്ത്ര്യത്തെ എതിര്‍ക്കുക, സി.എന്‍.എന്നിന്റെ ചൈനാവിരുദ്ധ നിലപാടുകളെ എതിര്‍ക്കുക, കാരിഫോറിനെ ബഹിഷ്‌കരിക്കുക എന്നീ ബാനറുകളുയര്‍ത്തിയാണ്‌ പ്രതിഷേധ പ്രകടനം നടത്തിയത്‌. ഒളിമ്പിക്‌സിനെ രാഷ്ട്രീയവത്‌കരിക്കുന്നതിനെതിരെയും പ്രകടനത്തില്‍ എതിര്‍പ്പുയര്‍ന്നു.
പാശ്ചാത്യ രാജ്യങ്ങള്‍ക്കെതിരെ പ്രതിഷേധപ്രകടനം നടത്തുന്നവരോട്‌ ശാന്തരായിരിക്കാന്‍ ചൈന ആവശ്യപ്പെട്ടു. ദേശാഭിമാനം പ്രകടിപ്പിക്കേണ്ടത്‌ യുക്തിപരമായിട്ടായിരിക്കണമെന്നും പാര്‍ട്ടി പത്രമായ 'പീപ്പിള്‍സ്‌ ഡെയ്‌ലി'യിലൂടെ പ്രതിഷേധക്കാരെ അറിയിച്ചു.

2 comments:

ജനശക്തി ന്യൂസ്‌ said...

Anonymous said...

ചൈനക്കാരനു മലയാളം അറിയാത്തത് ഭാഗ്യം..ഇല്ലേല്‍ ബൂലോഗത്തില്‍ ബോംബ് ഇട്ടേനേ...ഓര്‍ക്കുമ്പോ പേടിയാകുന്നു..