Tuesday, April 08, 2008

മനുഷ്യാവകാശ ലംഘനങ്ങള്‍ക്കെതിരെ പ്രതിഷേധിക്കാന്‍

മനുഷ്യാവകാശ ലംഘനങ്ങള്‍ക്കെതിരെ പ്രതിഷേധിക്കാന്‍ ഒളിംപിക്‌സ്‌ ചടങ്ങ്‌ ബഹിഷ്‌കരിക്കണമെന്ന്‌ ബുഷിനോട്‌ ഹിലാരി

ന്യൂയോര്‍ക്ക്‌: ടിബറ്റിലേയും ഡാര്‍ഫറിലേയും മനുഷ്യാവകാശ ലംഘനങ്ങള്‍ക്കെതിരെ പ്രതിഷേധിക്കാന്‍ ഒളിംപിക്‌സ്‌ ഉദ്‌ഘാടന ചടങ്ങില്‍ നിന്ന്‌ വിട്ടു നില്‍ക്കണമെന്ന്‌ അമേരിക്കന്‍ പ്രസിഡന്റ്‌ ജോര്‍ജ്‌ ബുഷിനോട്‌ ഹിലാരി ക്ലിന്റന്‍ ആവശ്യപ്പെട്ടു. സാന്‍ഫ്രാന്‍സിസ്‌ക്കോയിലെത്തുന്ന ഒളിപിംക്‌സ്‌ ദീപശിഖയ്‌ക്കെതിരെ ടിബറ്റുകാര്‍ ശക്തമായ പ്രതിഷേധത്തിനൊരുങ്ങുന്നതിനിടെയാണ്‌ ഹീലാരിയുടെ ഈ പ്രസ്‌താവന. ടിബറ്റിലേയും ഡാര്‍ഫറിലേയും മനുഷ്യവകാശ ധ്വംസനങ്ങള്‍ക്ക്‌ ചൈന ചുക്കാന്‍ പിടിക്കുകയാണന്നും ഒളിംപിക്‌സ്‌ ചടങ്ങ്‌ ബഹിഷ്‌കരിച്ച്‌ കൊണ്ട്‌ ബുഷ്‌ അതിന്‌ മറുപടി നല്‍കണമെന്നുമാണ്‌ ഹിലാരിയുടെ ആവശ്യം.
ദീപശിഖാ പ്രയാണത്തിനെതിരെ പ്രതിഷേധിക്കാന്‍ സാന്‍ഫ്രാന്‍സിസ്‌ക്കോയിലെ ഗോള്‍ഡന്‍ ഗെയിറ്റ്‌ പാലത്തിന്റെ മുകളില്‍ കയറി ടിബറ്റുകാര്‍ ബാനര്‍ കെട്ടിയത്‌ ഏറെ ശ്രദ്ധയാകര്‍ഷിച്ചിരുന്നു. അമേരിക്കയില്‍ സാന്‍ഫ്രാന്‍സിസ്‌ക്കോയില്‍ മാത്രമേ ഒളിംപിക്‌സ്‌ ദീപശിഖ എത്തു
ന്നുള്ളു.

1 comment:

ജനശക്തി ന്യൂസ്‌ said...

മനുഷ്യാവകാശ ലംഘനങ്ങള്‍ക്കെതിരെ പ്രതിഷേധിക്കാന്‍
ഒളിംപിക്‌സ്‌ ചടങ്ങ്‌ ബഹിഷ്‌കരിക്കണമെന്ന്‌ ബുഷിനോട്‌ ഹിലാരി

ന്യൂയോര്‍ക്ക്‌: ടിബറ്റിലേയും ഡാര്‍ഫറിലേയും മനുഷ്യാവകാശ ലംഘനങ്ങള്‍ക്കെതിരെ പ്രതിഷേധിക്കാന്‍ ഒളിംപിക്‌സ്‌ ഉദ്‌ഘാടന ചടങ്ങില്‍ നിന്ന്‌ വിട്ടു നില്‍ക്കണമെന്ന്‌ അമേരിക്കന്‍ പ്രസിഡന്റ്‌ ജോര്‍ജ്‌ ബുഷിനോട്‌ ഹിലാരി ക്ലിന്റന്‍ ആവശ്യപ്പെട്ടു. സാന്‍ഫ്രാന്‍സിസ്‌ക്കോയിലെത്തുന്ന ഒളിപിംക്‌സ്‌ ദീപശിഖയ്‌ക്കെതിരെ ടിബറ്റുകാര്‍ ശക്തമായ പ്രതിഷേധത്തിനൊരുങ്ങുന്നതിനിടെയാണ്‌ ഹീലാരിയുടെ ഈ പ്രസ്‌താവന. ടിബറ്റിലേയും ഡാര്‍ഫറിലേയും മനുഷ്യവകാശ ധ്വംസനങ്ങള്‍ക്ക്‌ ചൈന ചുക്കാന്‍ പിടിക്കുകയാണന്നും ഒളിംപിക്‌സ്‌ ചടങ്ങ്‌ ബഹിഷ്‌കരിച്ച്‌ കൊണ്ട്‌ ബുഷ്‌ അതിന്‌ മറുപടി നല്‍കണമെന്നുമാണ്‌ ഹിലാരിയുടെ ആവശ്യം.

ദീപശിഖാ പ്രയാണത്തിനെതിരെ പ്രതിഷേധിക്കാന്‍ സാന്‍ഫ്രാന്‍സിസ്‌ക്കോയിലെ ഗോള്‍ഡന്‍ ഗെയിറ്റ്‌ പാലത്തിന്റെ മുകളില്‍ കയറി ടിബറ്റുകാര്‍ ബാനര്‍ കെട്ടിയത്‌ ഏറെ ശ്രദ്ധയാകര്‍ഷിച്ചിരുന്നു. അമേരിക്കയില്‍ സാന്‍ഫ്രാന്‍സിസ്‌ക്കോയില്‍ മാത്രമേ ഒളിംപിക്‌സ്‌ ദീപശിഖ എത്തുന്നുള്ളു.