മേയ് ഒന്ന്, ലോകത്താകമാനമുള്ള അധ്വാനിക്കുന്ന തൊഴിലാളി വര്‍ഗ്ഗം സര്വ്വദേശിയ തൊഴിലാളി ദിനമായി ആചരിക്കുകയാണ്.1886 ല്‍ അമേരിക്കയിലെ ചിക്കഗോ വ്യവസായ നഗരത്തിലെ തെരുവീഥികളില്‍ മരിച്ചു വീണ നൂറുകണക്കിന്ന് തൊഴിലാളികളുടെയും, ആ സമരത്തിന്ന് നേതൃത്വം കൊടുത്തുവെന്നതിന്റെ പേരില്‍ കൊലമരത്തില്‍ കയറേണ്ടിവന്ന പാര്സന്സ്, സ്പൈസര്‍,ഫിഷര്‍,എംഗല്‍സ് തുടങ്ങിയ തൊഴിലാളി നേതാക്കന്മാരുടെയും സ്മരണാര്‍ത്ഥം ഫെഡറിക്ക് എംഗല്‍സിന്റെ നേതൃത്വത്തിലുള്ള 2-ാം സോഷ്യലിസ്റ്റ് ഇന്റര്നാഷനലാണ് ഈ ദിനം സര്വ്വദേശിയ തൊഴിലാളിദിനമായി ആചരിക്കാന്‍ തീരുമാനിച്ചത്.
16-ാം നൂറ്റാണ്ടിലെ വ്യവസായ വിപ്ലവത്തിന്ന് ശേഷം ഉല്പാദനം വര്‍ദ്ധിപ്പിക്കാന്‍ തൊഴിലളികളെക്കൊണ്ട് രാവും പകലും അടിമകളെപ്പോലെ പണൊയെടുപ്പിക്കാനാണ് മുതലാളിമാര്‍ സദാ ശ്രമിച്ചുകൊണ്ടിരുന്നത്.. തൊഴിലാളികളുടെ ആരോഗ്യമോ അവരുടെ പ്രാഥമിക ആവശ്യങ്ങളോ അവകാശങ്ങളോ മുതലാളിമാര്‍ ശ്രദ്ധിച്ചിരുന്നില്ല.അവരെ സംബന്ധിച്ചിടത്തോളം തൊഴിലളികള് സദാ സമയം പണിയെടുത്തുകൊണ്ടിരിക്കണം,ഉല്പാദനം വര്ദ്ധിച്ചുകൊണ്ടിരിക്കണം,ലാഭം കുന്നുകൂടിക്കൊണ്ടിരിക്കണം.അതിന്നുവേണ്ടി ശാരീരികവും മാനസ്സികവുമായ പീഢനങ്ങള്‍ അടക്കം നടത്താനാവര് തയ്യാറായത്.തൊഴിലാളികളുടെ പ്രഥമികാവശ്യങ്ങള് പോലും പരിഗണിക്കാതെ അവരെക്കൊണ്ട് അടിമകളെപ്പോലെ പണിയെടുപ്പിക്കാന്‍ വികസിത മുതലാളിത്ത രാജ്യങ്ങളിലെയും അവികസിത മുതലാളിത്ത രാജ്യങ്ങളിലെയും മുതലാളിമാരും അവരുടെ ഏജന്റുമാരും മുതിര്‍ന്നപ്പോള്‍ സ്വാഭാവികമായി ഇതിന്നെതിരെ പ്രതികരിക്കാന്‍ തൊഴിലാളികള്‍ തയ്യാറായി.
ദിവസവും 14 ഉം 16 ഉം മണിക്കൂറും വിശ്രമമില്ലാതെ പണിയെടുക്കാന്‍ തയ്യാറില്ലായെന്നും,എടുക്കുന്ന ജോലിക്ക് കൃത്യമായി ശമ്പളം കിട്ടണമെന്നും ,ജോലി സമയം ക്ലിപ്തപ്പെടുത്തണമെന്നുമുള്ള ആവശ്യം ശക്തമായിത്തന്നെ ഉയര്ത്താനവര് തയ്യാറായി.മുതലാളിമാരുടെ ശാരീരികവും മനസികവുമായ പിഢനങ്ങള് അനുഭവിച്ചിരുന്ന തൊഴിലാളികളെ സംബന്ധിച്ചിടത്തോളം ആശക്ക് വകനല്കുന്നതായിരുന്നു പിന്നീടുണ്ടായ സംഭവവികാസങ്ങല്.തൊഴിലാളികളുടെ ജോലിസമയവും സൗകര്യങ്ങളും മെച്ചപ്പെടുത്തണമെന്നാവശ്യത്തിന്ന് മുഴുവന്‍ തൊഴിലാളികളുടെയും പിന്തുണ വളരെ വേഗം നേടിയെടുക്കാന്‍ കഴിഞ്ഞു.1886 ചിക്കാഗോ വ്യവസായ നഗരത്തിലെ നാലു ലക്ഷത്തോളം വരുന്ന തൊഴിലാളികള്‍ 8 മണിക്കൂര്‍ ജോലി, 8 മണിക്കൂര്‍ വിനോദം, 8 മണിക്കൂര്‍ വിശ്രമമെന്ന പരമപ്രധാനമായ മുദ്രവാക്യം മുഴക്കി സമരരംഗത്ത് ഇറങ്ങാന്‍ തീരുമാനിച്ചു. ഇന്നലെവരെ അടിമകളെപ്പോലെ പണിയെടുത്തിരുന്ന തൊഴിലാളികള്‍ അവരുടെ അടിസ്ഥാന ആവശ്യങ്ങള്‍ ഉന്നയിച്ച് നടത്തിയ പ്രക്ഷോഭം മുതലാളി വര്‍ഗ്ഗത്തേയും ഭരണാധികാരികളെയും അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിക്കുന്നതായിരുന്നു.എന്നാല്തൊഴിലളി വര്‍ഗ്ഗം ഉന്നയിച്ച ആവശ്യങ്ങള്‍ തികച്ചും ന്യായവും മനുഷ്യത്തപരമാണെന്ന് ബോധ്യപ്പെട്ടിട്ടുപോലും അത് വകവെച്ച് കൊടുക്കാന്‍ ചിക്കഗോ വ്യവസായ നഗരത്തിലെ വന്‍ മില്ലുടമകളും ഫക്ടറി മുതലാളിമാരും തയ്യാറായില്ല
തൊഴിലാളികള്‍ അടിമകളെപ്പോലെ മുതലാളി പറയുന്നത്ര സമയം പണിയെടുക്കണമെന്നും,എന്തുചെയ്യണമെന്ന് തീരുമാനിക്കാനുള്ള അവകാശവും അധികാരവും കൂലികൊടുക്കുന്ന മുതലാളിക്കാണെന്നുള്ള ധര്ഢ്യമായിരുന്നു വന്‍കിട മുതലാളിമാര്‍ വെച്ചുപുലര്‍ത്തിയിരുന്നത്.ഇവര്‍ക്ക് എല്ലാ ഒത്താശകളും ചെയ്തുകൊടുക്കാനാണ് ഭരണാധികാരികള്‍ തയ്യാറായത്.അടിമകളെപ്പോലെ പണിയെടുക്കാന്‍ ഇനി മേലില്‍ ഞങ്ങള്‍ തയ്യാറില്ലായെന്നും,മനുഷ്യത്തപരമായ പരിഗണന ഞങ്ങള്‍ക്കും കിട്ടണമെന്നും അസ്ന്നിഗ്ധമായി പ്രഖ്യാപിച്ച് മുന്നോട്ട് നീങ്ങാന്‍ തീരുമാനിച്ച തൊഴിലാളികളെ ഭരനാധികാരികളുടെ ഭീഷനികള്ക്കൊണ്ടൊന്നും പിന്തിരിപ്പിക്കാന് കഴിഞ്ഞില്ല
പോലീസിന്നെതിരെ ബോബെറിഞ്ഞു വെന്ന് കള്ളപ്രചരണം അഴിച്ചുവിട്ട് ഈ അവകാശപ്രഖ്യാപന സമരത്തെ അതിക്രൂരമായി അടിച്ചമര്‍ത്താനാണ് തൊഴിലാളി വിരുദ്ധഭരണകൂടം തീരുമാനിച്ചത്.ലാത്തിച്ചാര്‍ജ്ജിലും വെടിവെപ്പിലുമായി അനേകായിരം ആളുകള്‍ക്ക് പരിക്കും നൂറുകണക്കിന്ന് ജീവനും നഷ്ടപ്പെട്ടു.ചിക്കാഗോ നഗരമാകെ ചൊരക്കളമാക്കിമാറ്റിയ ഭരണകൂട ഭീകരതയ്ക്കെതിരെ , ധാര്‍ഢ്യത്തിന്നെതിരെ പൊരുതിമരിച്ച ധീരരായ രക്തസാക്ഷികളുടെ ഓര്മ്മക്കുമുന്നില് ഒരു പിടി രക്ത പുഷ്പങ്ങള്‍ അര്‍പ്പിച്ചുകൊണ്ടാണ് ലോകത്തെങ്ങുമുള്ള അധ്വാനിക്കുന്ന തൊഴിലാളി വര്‍ഗ്ഗം ഈ ദിനം ആഘോഷപൂര്‍വ്വം കൊണ്ടാടുന്നത്.1886 ല്‍ ചിക്കാഗോവിലെ ലക്ഷക്കണക്കായ തൊഴിലാളികള്‍ നടത്തിയ അവകാശസമരത്തെ തല്ലിത്തകര്‍ക്കാന്‍ നേതൃത്വം കൊടുത്ത അതേവര്ഗ്ഗത്തില് പെട്ടവര്‍ തന്നെയാണ് ലോകത്താകമാനമുള്ള പണിയെടുക്കുന്നവന്റെ അവകാശ നിഷേധത്തിന്നാീ അവരുടെ ആവനാഴിയിലെ ആയുധങ്ങളൊക്കെ ഇന്നും ഉായോഗിച്ചുകൊണ്ടിരിക്കുന്നത്.സാമ്രാജിത്ത അധിനിവേശത്തിന്നും മുതലാളിത്ത ചൂഷണത്തിന്നുമെതിരെയുള്ള ജനങ്ങളുടെ പ്രക്ഷോഭങ്ങള്‍ ഇന്നും ലോകത്തിന്റെ എല്ലാഭാഗത്തും നടന്നുകൊണ്ടിരിക്കുകയണ്.തൊഴിലാളികളെക്കൊണ്ട് പരമാവധി പണിയെടുപ്പിക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നവര്‍ യഥാസമയം ശമ്പളമോ മറ്റ് ആനുകൂല്യങ്ങളോ നല്കാന് ഇന്നും തയ്യാറാകുന്നില്ല.വികസിത രാജ്യങ്ങളിലെ തൊഴിലാളികള്‍ക്ക് ജോലിസ്ഥിരതയും ആനുകൂല്യങ്ങളും നഷ്ടപ്പെടുമ്പോള്‍ അവികസിതരാജ്യങ്ങളിലെ തൊഴിലാളികള്‍ കടുത്ത ചൂഷണത്തിന്നും നിലവിലുള്ള ജോലിതന്നെ നഷ്ടപ്പെടുന്ന അവസ്ഥയിലുമാണ്.ആഗോളവല്ക്കരണവും സൈനിക മേധാവിത്തവും കൊണ്ട് ലോകരാജ്യങ്ങളുടെ നിയന്ത്രണവും കൈപ്പിടിയിലൊതുക്കാന്‍ സാമ്രാജിത്ത ശക്തികള്‍ കൊണ്ടുപിടിച്ച് ശ്രമിക്കുകയാണ്.ആഗോളസമ്പാത്താകെ ഏതാനും ബഹുരാഷ്ട്രകുത്തക കമ്പിനിളുടെ അധീനതയില്‍ വരുകയും അവരെ മാത്രം സംരക്ഷിക്കാന്‍ ഭരണകൂടം തയ്യാറാകുകയും ചെയ്യുമ്പോള്‍ തൊഴിലില്ലായ്മയും സാമ്പത്തിക തകര്‍ച്ചയും വിലക്കയറ്റവും പട്ടിണിയുംകൊണ്ട് ലോകത്തിലെ ഭൂരിപക്ഷം വരുന്ന ജനങ്ങള്‍ കഷ്ടപ്പാടും ദുരിതങ്ങളും അനുഭവിക്കുകയാണ്.
ലോകത്തിലെ മുഴുവന്‍ ജനവിഭാഗങ്ങളുടെയും ഐക്യവും ശക്തിയും കുറെകൂടി കെട്ടുറപ്പുള്ളതാക്കാനും , സാമ്രാജ്യത്ത ശക്തികളുടെയും ഭരണവര്‍ഗ്ഗത്തിന്റെയും കന്നാക്രമണങ്ങളെ ചെറുക്കാനും, വിനാശകരമായ അവരുടെ സാമ്പത്തിക നയങ്ങള്‍ക്കെതിരെയും വര്‍ഗ്ഗിയ ജാതിയ ഛിദ്ര ശിഥിലികരണ ശക്തികള്‍ക്കെതിരെ ശാക്തമായി നിലയുറപ്പിക്കാനും,ജനങ്ങളില്‍ സ്നേഹവും സന്തോഷവും സഹകരണവും ഊട്ടി ഉറപ്പിക്കാനും ,തൊഴിലാളികളില്‍ പുത്തന്‍ പ്രതീക്ഷകളുടെ നാമ്പുകള്‍ കിളിര്പ്പിക്കാനും ഈ സാര്‍വ്വദേശിയ തൊഴിലാളി ദിനത്തിന്ന് കഴിയട്ടെ.
2 comments:
ഇന്ന് സാര്‍വ്വദേശിയ തൊഴിലാളി ദിനം
മേയ് ഒന്ന്, ലോകത്താകമാനമുള്ള അധ്വാനിക്കുന്ന തൊഴിലാളി വര്‍ഗ്ഗം സര്വ്വദേശിയ തൊഴിലാളി ദിനമായി ആചരിക്കുകയാണ്.1886 ല്‍ അമേരിക്കയിലെ ചിക്കഗോ വ്യവസായ നഗരത്തിലെ തെരുവീഥികളില്‍ മരിച്ചു വീണ നൂറുകണക്കിന്ന് തൊഴിലാളികളുടെയും, ആ സമരത്തിന്ന് നേതൃത്വം കൊടുത്തുവെന്നതിന്റെ പേരില്‍ കൊലമരത്തില്‍ കയറേണ്ടിവന്ന പാര്സന്സ്, സ്പൈസര്‍,ഫിഷര്‍,എംഗല്‍സ് തുടങ്ങിയ തൊഴിലാളി നേതാക്കന്മാരുടെയും സ്മരണാര്‍ത്ഥം ഫെഡറിക്ക് എംഗല്‍സിന്റെ നേതൃത്വത്തിലുള്ള 2-ാം സോഷ്യലിസ്റ്റ് ഇന്റര്നാഷനലാണ് ഈ ദിനം സര്വ്വദേശിയ തൊഴിലാളിദിനമായി ആചരിക്കാന്‍ തീരുമാനിച്ചത്.
16-ാം നൂറ്റാണ്ടിലെ വ്യവസായ വിപ്ലവത്തിന്ന് ശേഷം ഉല്പാദനം വര്‍ദ്ധിപ്പിക്കാന്‍ തൊഴിലളികളെക്കൊണ്ട് രാവും പകലും അടിമകളെപ്പോലെ പണൊയെടുപ്പിക്കാനാണ് മുതലാളിമാര്‍ സദാ ശ്രമിച്ചുകൊണ്ടിരുന്നത്.. തൊഴിലാളികളുടെ ആരോഗ്യമോ അവരുടെ പ്രാഥമിക ആവശ്യങ്ങളോ അവകാശങ്ങളോ മുതലാളിമാര്‍ ശ്രദ്ധിച്ചിരുന്നില്ല.അവരെ സംബന്ധിച്ചിടത്തോളം തൊഴിലളികള് സദാ സമയം പണിയെടുത്തുകൊണ്ടിരിക്കണം,ഉല്പാദനം വര്ദ്ധിച്ചുകൊണ്ടിരിക്കണം,ലാഭം കുന്നുകൂടിക്കൊണ്ടിരിക്കണം.അതിന്നുവേണ്ടി ശാരീരികവും മാനസ്സികവുമായ പീഢനങ്ങള്‍ അടക്കം നടത്താനാവര് തയ്യാറായത്.തൊഴിലാളികളുടെ പ്രഥമികാവശ്യങ്ങള് പോലും പരിഗണിക്കാതെ അവരെക്കൊണ്ട് അടിമകളെപ്പോലെ പണിയെടുപ്പിക്കാന്‍ വികസിത മുതലാളിത്ത രാജ്യങ്ങളിലെയും അവികസിത മുതലാളിത്ത രാജ്യങ്ങളിലെയും മുതലാളിമാരും അവരുടെ ഏജന്റുമാരും മുതിര്‍ന്നപ്പോള്‍ സ്വാഭാവികമായി ഇതിന്നെതിരെ പ്രതികരിക്കാന്‍ തൊഴിലാളികള്‍ തയ്യാറായി.
ദിവസവും 14 ഉം 16 ഉം മണിക്കൂറും വിശ്രമമില്ലാതെ പണിയെടുക്കാന്‍ തയ്യാറില്ലായെന്നും,എടുക്കുന്ന ജോലിക്ക് കൃത്യമായി ശമ്പളം കിട്ടണമെന്നും ,ജോലി സമയം ക്ലിപ്തപ്പെടുത്തണമെന്നുമുള്ള ആവശ്യം ശക്തമായിത്തന്നെ ഉയര്ത്താനവര് തയ്യാറായി.മുതലാളിമാരുടെ ശാരീരികവും മനസികവുമായ പിഢനങ്ങള് അനുഭവിച്ചിരുന്ന തൊഴിലാളികളെ സംബന്ധിച്ചിടത്തോളം ആശക്ക് വകനല്കുന്നതായിരുന്നു പിന്നീടുണ്ടായ സംഭവവികാസങ്ങല്.തൊഴിലാളികളുടെ ജോലിസമയവും സൗകര്യങ്ങളും മെച്ചപ്പെടുത്തണമെന്നാവശ്യത്തിന്ന് മുഴുവന്‍ തൊഴിലാളികളുടെയും പിന്തുണ വളരെ വേഗം നേടിയെടുക്കാന്‍ കഴിഞ്ഞു.1886 ചിക്കാഗോ വ്യവസായ നഗരത്തിലെ നാലു ലക്ഷത്തോളം വരുന്ന തൊഴിലാളികള്‍ 8 മണിക്കൂര്‍ ജോലി, 8 മണിക്കൂര്‍ വിനോദം, 8 മണിക്കൂര്‍ വിശ്രമമെന്ന പരമപ്രധാനമായ മുദ്രവാക്യം മുഴക്കി സമരരംഗത്ത് ഇറങ്ങാന്‍ തീരുമാനിച്ചു. ഇന്നലെവരെ അടിമകളെപ്പോലെ പണിയെടുത്തിരുന്ന തൊഴിലാളികള്‍ അവരുടെ അടിസ്ഥാന ആവശ്യങ്ങള്‍ ഉന്നയിച്ച് നടത്തിയ പ്രക്ഷോഭം മുതലാളി വര്‍ഗ്ഗത്തേയും ഭരണാധികാരികളെയും അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിക്കുന്നതായിരുന്നു.എന്നാല്തൊഴിലളി വര്‍ഗ്ഗം ഉന്നയിച്ച ആവശ്യങ്ങള്‍ തികച്ചും ന്യായവും മനുഷ്യത്തപരമാണെന്ന് ബോധ്യപ്പെട്ടിട്ടുപോലും അത് വകവെച്ച് കൊടുക്കാന്‍ ചിക്കഗോ വ്യവസായ നഗരത്തിലെ വന്‍ മില്ലുടമകളും ഫക്ടറി മുതലാളിമാരും തയ്യാറായില്ല
തൊഴിലാളികള്‍ അടിമകളെപ്പോലെ മുതലാളി പറയുന്നത്ര സമയം പണിയെടുക്കണമെന്നും,എന്തുചെയ്യണമെന്ന് തീരുമാനിക്കാനുള്ള അവകാശവും അധികാരവും കൂലികൊടുക്കുന്ന മുതലാളിക്കാണെന്നുള്ള ധര്ഢ്യമായിരുന്നു വന്‍കിട മുതലാളിമാര്‍ വെച്ചുപുലര്‍ത്തിയിരുന്നത്.ഇവര്‍ക്ക് എല്ലാ ഒത്താശകളും ചെയ്തുകൊടുക്കാനാണ് ഭരണാധികാരികള്‍ തയ്യാറായത്.അടിമകളെപ്പോലെ പണിയെടുക്കാന്‍ ഇനി മേലില്‍ ഞങ്ങള്‍ തയ്യാറില്ലായെന്നും,മനുഷ്യത്തപരമായ പരിഗണന ഞങ്ങള്‍ക്കും കിട്ടണമെന്നും അസ്ന്നിഗ്ധമായി പ്രഖ്യാപിച്ച് മുന്നോട്ട് നീങ്ങാന്‍ തീരുമാനിച്ച തൊഴിലാളികളെ ഭരനാധികാരികളുടെ ഭീഷനികള്ക്കൊണ്ടൊന്നും പിന്തിരിപ്പിക്കാന് കഴിഞ്ഞില്ല
പോലീസിന്നെതിരെ ബോബെറിഞ്ഞു വെന്ന് കള്ളപ്രചരണം അഴിച്ചുവിട്ട് ഈ അവകാശപ്രഖ്യാപന സമരത്തെ അതിക്രൂരമായി അടിച്ചമര്‍ത്താനാണ് തൊഴിലാളി വിരുദ്ധഭരണകൂടം തീരുമാനിച്ചത്.ലാത്തിച്ചാര്‍ജ്ജിലും വെടിവെപ്പിലുമായി അനേകായിരം ആളുകള്‍ക്ക് പരിക്കും നൂറുകണക്കിന്ന് ജീവനും നഷ്ടപ്പെട്ടു.ചിക്കാഗോ നഗരമാകെ ചൊരക്കളമാക്കിമാറ്റിയ ഭരണകൂട ഭീകരതയ്ക്കെതിരെ , ധാര്‍ഢ്യത്തിന്നെതിരെ പൊരുതിമരിച്ച ധീരരായ രക്തസാക്ഷികളുടെ ഓര്മ്മക്കുമുന്നില് ഒരു പിടി രക്ത പുഷ്പങ്ങള്‍ അര്‍പ്പിച്ചുകൊണ്ടാണ് ലോകത്തെങ്ങുമുള്ള അധ്വാനിക്കുന്ന തൊഴിലാളി വര്‍ഗ്ഗം ഈ ദിനം ആഘോഷപൂര്‍വ്വം കൊണ്ടാടുന്നത്.1886 ല്‍ ചിക്കാഗോവിലെ ലക്ഷക്കണക്കായ തൊഴിലാളികള്‍ നടത്തിയ അവകാശസമരത്തെ തല്ലിത്തകര്‍ക്കാന്‍ നേതൃത്വം കൊടുത്ത അതേവര്ഗ്ഗത്തില് പെട്ടവര്‍ തന്നെയാണ് ലോകത്താകമാനമുള്ള പണിയെടുക്കുന്നവന്റെ അവകാശ നിഷേധത്തിന്നാീ അവരുടെ ആവനാഴിയിലെ ആയുധങ്ങളൊക്കെ ഇന്നും ഉായോഗിച്ചുകൊണ്ടിരിക്കുന്നത്.സാമ്രാജിത്ത അധിനിവേശത്തിന്നും മുതലാളിത്ത ചൂഷണത്തിന്നുമെതിരെയുള്ള ജനങ്ങളുടെ പ്രക്ഷോഭങ്ങള്‍ ഇന്നും ലോകത്തിന്റെ എല്ലാഭാഗത്തും നടന്നുകൊണ്ടിരിക്കുകയണ്.തൊഴിലാളികളെക്കൊണ്ട് പരമാവധി പണിയെടുപ്പിക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നവര്‍ യഥാസമയം ശമ്പളമോ മറ്റ് ആനുകൂല്യങ്ങളോ നല്കാന് ഇന്നും തയ്യാറാകുന്നില്ല.വികസിത രാജ്യങ്ങളിലെ തൊഴിലാളികള്‍ക്ക് ജോലിസ്ഥിരതയും ആനുകൂല്യങ്ങളും നഷ്ടപ്പെടുമ്പോള്‍ അവികസിതരാജ്യങ്ങളിലെ തൊഴിലാളികള്‍ കടുത്ത ചൂഷണത്തിന്നും നിലവിലുള്ള ജോലിതന്നെ നഷ്ടപ്പെടുന്ന അവസ്ഥയിലുമാണ്.ആഗോളവല്ക്കരണവും സൈനിക മേധാവിത്തവും കൊണ്ട് ലോകരാജ്യങ്ങളുടെ നിയന്ത്രണവും കൈപ്പിടിയിലൊതുക്കാന്‍ സാമ്രാജിത്ത ശക്തികള്‍ കൊണ്ടുപിടിച്ച് ശ്രമിക്കുകയാണ്.ആഗോളസമ്പാത്താകെ ഏതാനും ബഹുരാഷ്ട്രകുത്തക കമ്പിനിളുടെ അധീനതയില്‍ വരുകയും അവരെ മാത്രം സംരക്ഷിക്കാന്‍ ഭരണകൂടം തയ്യാറാകുകയും ചെയ്യുമ്പോള്‍ തൊഴിലില്ലായ്മയും സാമ്പത്തിക തകര്‍ച്ചയും വിലക്കയറ്റവും പട്ടിണിയുംകൊണ്ട് ലോകത്തിലെ ഭൂരിപക്ഷം വരുന്ന ജനങ്ങള്‍ കഷ്ടപ്പാടും ദുരിതങ്ങളും അനുഭവിക്കുകയാണ്.
ലോകത്തിലെ മുഴുവന്‍ ജനവിഭാഗങ്ങളുടെയും ഐക്യവും ശക്തിയും കുറെകൂടി കെട്ടുറപ്പുള്ളതാക്കാനും , സാമ്രാജ്യത്ത ശക്തികളുടെയും ഭരണവര്‍ഗ്ഗത്തിന്റെയും കന്നാക്രമണങ്ങളെ ചെറുക്കാനും, വിനാശകരമായ അവരുടെ സാമ്പത്തിക നയങ്ങള്‍ക്കെതിരെയും വര്‍ഗ്ഗിയ ജാതിയ ഛിദ്ര ശിഥിലികരണ ശക്തികള്‍ക്കെതിരെ ശാക്തമായി നിലയുറപ്പിക്കാനും,ജനങ്ങളില്‍ സ്നേഹവും സന്തോഷവും സഹകരണവും ഊട്ടി ഉറപ്പിക്കാനും ,തൊഴിലാളികളില്‍ പുത്തന്‍ പ്രതീക്ഷകളുടെ നാമ്പുകള്‍ കിളിര്പ്പിക്കാനും ഈ സാര്‍വ്വദേശിയ തൊഴിലാളി ദിനത്തിന്ന്
മെയ് ദിനമേ,
ജയഗാഥകളാല്‍, നിറവേറ്റും ശപഥ വചസ്സുകളാല്‍
അഭിവാദനം അഭിവാദനം അഭിവാദനം
മെയ് ദിന ആശംസകള്‍..
Post a Comment