Saturday, April 26, 2008

മതേതരത്തത്തിന്റെ വിരിമാറില്‍ കൊലക്കത്തി കുത്തിയിറക്കിയ എല്‍ കെ അദ്വാനിക്ക്‌ കേരളത്തില്‍ എന്തു പ്രസക്തി ?.

ഇന്ത്യാ രാജ്യത്തിലാകെ അര്‍ എസ്‌ എസ്‌, സംഘപരിവാര്‍ വര്‍ഗ്ഗിയ ശക്തികള്‍ മതേതരത്തത്തിന്നും ജനാധിപത്യത്തിന്നും മാനവികതയ്ക്കും എതിരെ ശക്തമായ വെല്ലുവിളി ഉയര്‍ത്തുന്ന കാലഘട്ടമാണിത്‌.മതന്യൂനപക്ഷത്തിന്റെ അവകാശങ്ങള്‍ ധ്വംസിക്കാനും രാജ്യത്താകെ അക്രമപരമ്പരയും വര്‍ഗ്ഗിയകലാപങ്ങളും അഴിച്ചുവിടാനും ഇവര്‍ നിരന്തരം ശ്രമിച്ചുകൊണ്ടിരിക്കുകയാണ്‌.

ഇന്ത്യയില്‍ കേരളത്തിലടക്കം ക്രിസ്ത്യന്‍ സമൂഹത്തിന്നും, മറ്റു മതന്യൂനപക്ഷങ്ങള്‍ക്കും ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ക്കുമെതിരെ ഇവര്‍ അഴിച്ചുവിടുന്ന അക്രമങ്ങള്‍ക്ക്‌ കയ്യും കണക്കുമില്ല. കണ്ണൂര്‍ മുതല്‍ പാറശാലവരെ എത്രയെത്ര നിരപരാധികളെയാണ്‌ ഇവര്‍ കൊന്ന് തള്ളിയത്‌.കൊല്ലും കൊലയും വര്‍ഗ്ഗിയ കലാപങ്ങളും കുലത്തൊഴിലാക്കിയ ഇവരുടെ അത്യുന്നതനായ നേതാവിനെ മാര്‍ത്തോമ ക്രൈസ്തവ സഭ അവരുടെ സമ്മേളനത്തിലേക്ക്‌ നയിക്കാന്‍ പ്രേരിപ്പിച്ച ചേതോവിഹാരമെന്തായിരിക്കും.

ഗാന്ധിവധം മുതല്‍ മതേതരത്തത്തിന്റെ വിരിമാറില്‍ കൊലക്കത്തി കുത്തിയിറക്കി ബാബറി മസ്‌ജിദ്‌ തകര്‍ത്തതും, ഗുജറാത്തില്‍ സര്‍ക്കാര്‍ ഒത്താശയോടെ വംശിയഹത്യക്ക്‌ നേതൃത്വം കൊടുത്ത്‌ ആയിരങ്ങളെ കൊന്നൊടുക്കിയതും ഒറീസ്സയില്‍ ക്രൈസ്തവരുടെ മതസ്വാതന്ത്രത്തെ ഹനിക്കുകയും മിഷിനറിമാരെ ചുട്ടുകൊന്നതും, ഇന്ത്യയില്‍ നിരവധി വര്‍ഗ്ഗിയ കപാപങ്ങള്‍ നടത്തി ആയിരങ്ങളെ കൊന്നൊടുക്കിയതും ഇന്ത്യന്‍ ജനതക്കും കേരള ജനതക്കും ഒരിക്കലും മറക്കാന്‍ സാധ്യമല്ല.ഇതിനൊക്കെ നേതൃത്വം കൊടുക്കുന്ന ഒരു പ്രസ്ഥാനത്തിന്റെ സാരഥിയെ ആദരിക്കുകയും അംഗികരിക്കുകയും ചെയ്യുകയെന്നത്‌ ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ക്ക്‌ മൗനാനുവാദം കൊടുക്കുന്നതിന്ന് തുല്യമാണ്‌

മതന്യൂനപക്ഷത്തിന്റെയും പിന്നോക്ക ജനസമൂഹത്തിന്റെയും താല്‍പര്യങ്ങള്‍ക്ക്‌ വിരുദ്ധമായി,ശന്തിയും സമാധാനവും ആഗ്രഹിക്കുന്ന ജനങ്ങളുടെ അഭിലാഷത്തിന്ന് വിരുദ്ധമായി ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്ന പ്രസ്ഥാനങ്ങള്‍ രാജ്യത്തിന്നുതന്നെ അപമാനകരമാണ്‌.ജനാധിപത്യവും മതേതരത്തവും രാജ്യത്ത്‌ പുലരണമെന്നും സാമൂഹ്യനീതി ഉറപ്പ്‌ വരുത്തി വൈരവും വിദ്വോഷവും മാറ്റിവെച്ച്‌ സ്നേഹതോടെ സന്തോഷതോടെ സഹകരണതോടെ രാജ്യത്ത്‌ ജീവിക്കണമെന്ന് ആഗ്രഹിക്കുന്ന ജനങ്ങള്‍ക്ക്‌ ഈ വര്‍ഗ്ഗിയ കക്ഷികളുടെ പ്രചരണവും പ്രവര്‍ത്തനവും വലിയൊരു ആപത്തിലേക്കാണ്‌ വിരല്‍ ചുണ്ടുന്നതെന്ന് നിഷ്‌പ്രയാസം മനസ്സിലാക്കാന്‍ കഴിയും.

കൊല്ലും കൊലയും നടത്തി ഭീകരാന്തിരിക്ഷം സൃഷ്ടിച്ച്‌ സമാനപ്രേമികളുടെ സ്വൈരജിവിതവും തകര്‍ക്കുന്ന വര്‍ഗ്ഗിയവാദികള്‍ക്കെതിരെ ശക്തമായനിലപാട്‌ കൈക്കൊണ്ട ജനതയാണ്‌ കേരളത്തിലേത്‌.മതേതരത്തവും ജനാധിപത്യവും സാമൂഹ്യനീതിയും കണ്ണിലെ കൃഷ്ണമണിപോലെ കാത്തുസൂക്ഷിക്കുന്ന കേരളത്തിലെ ജനങ്ങളോടുള്ള വെല്ലുവിളിയാണ്‌ വര്‍ഗ്ഗിയ ഭീകരനെ കേരളത്തിലേക്ക്‌ ആനയിച്ച്‌ ആദരിച്ചത്‌.മാര്‍ത്തോമ സഭയിലെ വിശ്വാസികളുടെ താല്‍പര്യം പോലും അവഗണിച്ചാണ്‌ ഇത്‌ ചെയ്തതെന്നത്‌ പ്രശ്നത്തിന്റെ ഗൗരവം കൂട്ടുന്നു.

4 comments:

ജനശക്തി ന്യൂസ്‌ said...

Anonymous said...

I realy Agree with Janasakthinews. All killer politics should be avoided. And killers should be jailed. Including CPM members in Kannoor and Bangal

Anonymous said...

സഭകളില്‍ ജനാധിപത്യമില്ലെന്നും അധികാരം നിലനിര്‍ത്താനുള്ള തരികിടകള്‍ മാത്രമേ ഉള്ളൂ എന്നും പുലിക്കുന്നേല്‍ പറഞ്ഞത് ഇവിടെ ചേരും.

Anonymous said...

Babri Masjidum,Gujarathumonnu vidarayille ithu vare?Kalam orupadu munnottu poyi ,friends!Ithonnum ariyathe potta-kinattile thavalakal aavaruthu ningal...