ഏപ്രില്‍ 29ന് ഇറാന് പ്രസിഡണ്ട് മഹമ്മൂദ് അഹമ്മദി നെജാദ് ഇന്ത്യ സന്ദര്‍ശിക്കുകയാണ്.ഇന്ത്യയും ഇറാനും തമ്മിലുള്ള ബന്ധവും സഹകരണവും, മെച്ചപ്പെടുത്തേണ്ടത് രണ്ട് രാജ്യങ്ങളുടെയും ഈ മേഖലയുടെയും പുരോഗതിക്ക് ആവശ്യാണ്. എന്നാല്‍ ഇറാനുമായുള്ള ഇന്ത്യയുടെ സൗഹാര്‍ദ്ദവും സഹകരണവും മെച്ചപ്പെടുന്നതില്‍ അസൂയാലുക്കളായ അമേരിക്കന്‍ ഐക്യനാടുകള്‍ ഇതില്‍ ഇടംകോലിടാന്‍ കിണഞ്ഞ് പരിശ്രമിച്ചുകൊണ്ടിരിക്കുകയാണ്.
അതിന്നവര്‍ കണ്ടുപിടിച്ച മര്‍ഗ്ഗം വളരെ വിചിത്രമാണ്.ഇറാന് അണുവായുധ നിര്‍മ്മാണത്തിന്നാവശ്യമായ രീതിയില്‍ യുറേനിയം സമ്പുഷ്ടികരണം നടത്തുന്നുണ്ടെന്നും, അത് നിര്‍ത്തിവെയ്ക്കാന്‍ ഇന്ത്യയില്‍ എത്തുന്ന ഇറാന് പ്രസിഡണ്ടിനോട് ആവശ്യപ്പെടണമെന്നും അമേരിക്കന്‍ വിദേശാകാര്യവകുപ്പിന്റെ ഉപ വക്താവ് ടോം കേസി പരസ്യ പ്രസ്താവനയിലൂടെ അവശ്യപ്പെട്ടിരിക്കുന്നത്.മാത്രമല്ല കൂടുതല്‍ ഉത്തരവാദിത്തത്തോടെ പെരുമാറാന്‍ ഇറാനെ ഉപദേശിക്കണമെന്നും നിരുത്തരവാദിത്തപരമായ ഇദ്ദേഹത്തിന്റെ പ്രസ്താവനയില്‍ ആവശ്യപ്പെടുന്നുണ്ട്.
സ്വാതന്ത്ര പരമാധികാര രാഷ്ട്രമായ ഇന്ത്യയോട് ഇത്തരത്തിലുള്ളൊരു ആജ്ഞ നടത്താന്‍ അമേരിക്കയെ പ്രേരിപ്പിച്ച ചേതോവിഹാരമെന്താണ്. അമേരിക്കന്‍ നിലപാടുകളെ കണ്ണടച്ച് അനുകൂലിക്കുന്ന നമ്മുടെ ഭരണാധികാരികളുടെ ദാസ്യപ്പണിയല്ലേ അമേരിക്കക്ക് ഈ ധൈര്യം കൊടുത്തിരിക്കുന്നത്. ഇതിന്ന് മുമ്പും അമേരിക്ക ഇത്തരത്തിലുള്ള ആജ്ഞകളുമായി രംഗത്ത് വന്നിട്ടുണ്ട്.എന്നാല്‍ അന്നൊക്കെ ഇന്ത്യ മൗനം പാലിക്കുകയായിരുന്നു.എന്നാല്‍ അതിനൊക്കെ വിപരിതമായി ശക്തമായ നിലപാട് സ്വീകരിക്കാന്‍ ഇന്ത്യ തയ്യാറായിരിക്കുന്നുവെന്നത് സ്വാഗതാര്‍ഹമാണ്.മറ്റു രാജ്യങ്ങളുമായി ഇന്ത്യ സ്വീകരിക്കുന്ന നിലപാടുകളെ സംബന്ധിച്ച് അമേരിക്കയുടെ ഉപദേശം ആവശ്യമില്ലായെന്ന വിദേശകാര്യ വക്താവിന്റെ പ്രതികരണം ഉചിതമായിയെന്നാണ് പൊതുവെയുള്ള അഭിപ്രായം.സ്വയം പ്രഖ്യാപിത ലോകപോലീസിന്റെ ധാര്‍ഢ്യത്തിന്നെതിരെ ശക്തമായി പ്രതികരിക്കെണ്ടതാണന്ന് നിങ്ങള്‍ക്കും തോന്നുന്നില്ലേ ?.ഇന്ത്യയുടെ പരമാധികാരത്തില്‍ കൈകടത്താന്‍ അമേരിക്കക്ക് എന്ത് അവകാശമാണുള്ളത്.ഇന്ത്യന്‍ ഭരണാധികാരികള്‍ അമേരിക്കയോടുള്ള വിധേയത്തം അവസാനിപ്പിച്ച് ഇന്ത്യയുടെ അന്തസ്സും അഭിമാനവും അന്തര്‍ദേശിയ വേദികളില്‍ ഉയര്‍ത്തിപ്പിടിക്കാന്‍ തയ്യാറാകണംഇന്ത്യയുടെ ചേരിചേരാനയം, ഇന്ത്യയുടെ ശബ്ദം അന്തര്‍ദേശിയ വേദികളില്‍ ഏറ്റവും ശ്രദ്ധിക്കപ്പെട്ടിരുന്നു. അതിന്ന് നേതൃത്വം കൊടുത്തിരുന്ന ജവഹര്‍ലാല്‍ നെഹറുവിന്റെയും വി കെ കൃഷ്ണമേനോന്റെയും പാതയില്‍ നിന്ന് വ്യതിചലിക്കുന്നത് ഇന്ത്യയുടെ യശസ്സിനെ കാര്യമായിത്തന്നെ ബാധിക്കും.സ്വാതന്ത്രമായ വിദേശനയം ഇന്ത്യയുടെ യശസ്സ് ലോകരാഷ്ട്രങ്ങളുടെ മുന്നില്‍ ഉയര്‍ത്തിപ്പിടിക്കാന്‍ അത്യന്താപേക്ഷിതമാണ്
1 comment:
ഇന്ത്യയുടെ പരമാധികാരത്തില്‍ ഇടപെടാന്‍ അമേരിക്കക്ക് എന്ത് അവകാശം.

Post a Comment