Saturday, April 12, 2008

ടിബറ്റ്‌ ചര്‍ച്ചയ്‌ക്ക്‌ ദലൈലാമ തടസ്സം സൃഷ്ടിക്കുന്നുവെന്ന് ചൈന .

ബെയ്‌ജിങ്‌: ടിബറ്റിന്റെ പേരില്‍ ദലൈലാമയുമായുള്ളത്‌ വംശീയ പ്രശ്‌നമോ മനുഷ്യാവകാശ പ്രശ്‌നമോ മതപ്രശ്‌നമോ അല്ലെന്ന്‌ ചൈനീസ്‌ പ്രസിഡന്റ്‌ ഹു ജിന്താവോ വ്യക്തമാക്കി. ചൈനയുടെ ദേശീയ സംയോജനത്തിന്റെ പ്രശ്‌നമാണിതെന്നും ടിബറ്റ്‌ പ്രശ്‌നം ചര്‍ച്ച ചെയ്യുന്നതിനുള്ള തടസ്സം ദലൈ ലാമയാണെന്നും അദ്ദേഹം പറഞ്ഞു.
ഓസ്‌ട്രേലിയന്‍ പ്രസിഡന്റ്‌ കെവിന്‍ റുഡുമായി ഹൈനന്‍ പ്രവിശ്യയിലെ സന്യയില്‍ നടത്തിയ കൂടിക്കാഴ്‌ചയിലാണ്‌ ജിന്താവോ ശക്തമായ വാദങ്ങളുന്നയിച്ചത്‌. മാര്‍ച്ച്‌ പത്തിന്‌ ടിബറ്റില്‍ ചൈനാവിരുദ്ധ പ്രക്ഷോഭം തുടങ്ങിയശേഷം ആദ്യമായാണ്‌ ജിന്താവോ ഈ വിഷയം പൊതുവേദിയില്‍ ഉന്നയിക്കുന്നത്‌.
രാജ്യത്തിന്റെ ഐക്യം സംരക്ഷിക്കണമോ അതിനെ വിഭജിക്കണമോ എന്നതാണ്‌ ടിബറ്റിലെ പ്രശ്‌നമെന്ന്‌ ജിന്താവോ പറഞ്ഞു. ചര്‍ച്ചയ്‌ക്കും ബന്ധങ്ങള്‍ക്കുമുള്ള തടസ്സം ചൈനയുടെ ഭാഗത്തല്ല, ദലൈലാമയുടെ ഭാഗത്താണ്‌. ദലൈലാമയ്‌ക്ക്‌ സത്യസന്ധതയുണ്ടെങ്കില്‍ ചര്‍ച്ച എന്നത്‌ അദ്ദേഹം പ്രാവര്‍ത്തികമാക്കണം -ജിന്താവോ ആവശ്യപ്പെട്ടു.
മാതൃരാജ്യത്തെ വെട്ടിമുറിക്കുന്നതിനും സംഘര്‍ഷങ്ങളുണ്ടാക്കുന്നതിനും ബെയ്‌ജിങ്‌ ഒളിമ്പിക്‌സ്‌ അട്ടിമറിക്കുന്നതിനുമുള്ള പ്രവര്‍ത്തനങ്ങള്‍ ദലൈലാമ പക്ഷം ഉപേക്ഷിക്കണം. ദലൈലാമയുമായി ഏതുസമയവും ചര്‍ച്ച നടത്താന്‍ ചൈന തയ്യാറാണ്‌ -ജിന്താവോ അറിയിച്ചു.
ടിബറ്റന്‍ തലസ്ഥാനമായ ലാസയില്‍ നടന്ന സംഭവങ്ങള്‍, സമാധാനപരമോ അക്രമരഹിതമോ ആയ പ്രകടനങ്ങളായിരുന്നില്ല. കുറ്റകൃത്യങ്ങളായിരുന്നുവെന്ന്‌ ജിന്താവോ അഭിപ്രായപ്പെട്ടു. ഉത്തരവാദിത്വമുള്ള ഭരണകൂടം ഇവ നോക്കിയിരിക്കില്ലെന്ന്‌ അദ്ദേഹം മുന്നറിയിപ്പു നല്‍കി.
ഒളിമ്പിക്‌സ്‌ ബഹിഷ്‌കരണത്തെ പിന്തുണയ്‌ക്കില്ലെന്ന നിലപാട്‌ ദലൈലാമ വെള്ളിയാഴ്‌ചയും ആവര്‍ത്തിച്ചു. ഒളിമ്പിക്‌സ്‌ ഉദ്‌ഘാടനച്ചടങ്ങ്‌ ബഹിഷ്‌കരിക്കാനുള്ള അമേരിക്കയുടെയും മറ്റു രാജ്യങ്ങളുടെയും നീക്കം അവരുടെ കാര്യമാണെന്നും ദലൈലാമ പറഞ്ഞു. എന്‍.ബി.സി. ടെലിവിഷന്റെ "നൈറ്റ്‌ലി ന്യൂസി"ല്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
തന്റെ ആളുകള്‍ ചൈനയ്‌ക്കെതിരല്ലെന്നും ചൈനാ വിഭജനം താന്‍ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ടിബറ്റില്‍ മാത്രമല്ല ചൈനയൊട്ടാകെ മനുഷ്യാവകാശ ധ്വംസനങ്ങള്‍ നടക്കുന്നുണ്ടെന്നും ചൈനയില്‍ സ്വാതന്ത്ര്യം വളരെക്കുറവാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ആറു ദിവസത്തെ സന്ദര്‍ശനത്തിനായാണ്‌ ദലൈലാമ വെള്ളിയാഴ്‌ച അമേരിക്കയിലെത്തിയത്‌. സിയാറ്റിലില്‍ ആത്മീയപ്രഭാഷണത്തിനായാണ്‌ അദ്ദേഹത്തിന്റെ അമേരിക്ക സന്ദര്‍ശനം. മാര്‍ച്ച്‌ 10ന്‌ ടിബറ്റില്‍ സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ട ശേഷം ദലൈലാമ നടത്തുന്ന ആദ്യ വിദേശയാത്രയാണിത്‌.
ചൈനയുടെ നിലപാടിനോട്‌ നേരിട്ടുള്ള പ്രതികരണമാണ്‌ ഒളിമ്പിക്‌സ്‌ ദീപശിഖാ പ്രയാണത്തിനുനേരെയുള്ള പ്രതിഷേധങ്ങളെന്ന്‌ ദലൈലാമയുടെ പ്രത്യേക ദൂതന്‍ ലോഡിഗ്യാരി പറഞ്ഞു. ഒളിമ്പിക്‌സ്‌ അന്താരാഷ്ട്രതലത്തിലുള്ള കാര്യമാണെങ്കിലും ദീപശിഖയ്‌ക്ക്‌ സ്വന്തം നിലയില്‍ ചൈന സംരക്ഷണമേര്‍പ്പെടുത്തിയിരിക്കുകയാണ്‌. ഒളിമ്പിക്‌സിനോട്‌ അമിത ആവേശമാണ്‌ ചൈന കാട്ടുന്നത്‌-അദ്ദേഹം പറഞ്ഞു.

1 comment:

ജനശക്തി ന്യൂസ്‌ said...