Friday, April 25, 2008

അരി ഔദാര്യമല്ല; അവകാശം

അരി ഔദാര്യമല്ല; അവകാശം

അ രിവിഹിതം വര്‍ധിപ്പിക്കണമെ ന്നു കേരളം ആവശ്യപ്പെടേണ്ടതില്ല എന്നുപറയുന്ന കേന്ദ്രമന്ത്രി ശരത്പവാറിന് കേരളത്തിലെ സ്റ്റാറ്റ്യൂട്ടറി റേഷനിങ്ങിന്റെ ചരിത്രമറിയില്ല. കേരളത്തില്‍ സ്റ്റാറ്റ്യൂട്ടറി റേഷനിങ് ഏര്‍പ്പെടുത്തിയ ഘട്ടത്തില്‍ ഇന്നത്തേതിനേക്കാള്‍ വളരെ ഉയര്‍ന്നതോതിലുള്ള നെല്ലുല്‍പ്പാദനത്തിനുള്ള സാധ്യതകള്‍ ഇവിടെയുണ്ടായിരുന്നു. ആ വഴിക്ക് മുന്നേറാനുള്ള ബ്ളൂപ്രിന്റ് കേരളം തയ്യാറാക്കുകയുംചെയ്തിരുന്നു. എന്നാല്‍, ആ നീക്കം കേരളം ഉപേക്ഷിച്ചത് കേന്ദ്രത്തിന്റെ വാക്കുകേട്ടിട്ടാണ്. ഇന്ത്യയുടെ വിദേശനാണ്യശേഖരം ശുഷ്കമാണെന്നും അത് ശക്തിപ്പെടുത്താന്‍ കേരളം സഹായിക്കണമെന്നും കേന്ദ്രം ആവശ്യപ്പെട്ടു. സുഗന്ധവ്യഞ്ജനകൃഷിക്കുപറ്റിയ മണ്ണാണ് കേരളത്തിലുള്ളത്. ഏലം, ഗ്രാമ്പു, കുരുമുളക്, കറുവപ്പട്ട, ഇലവര്‍ഗം തുടങ്ങിയവ കേരളത്തിന്റെ മലയോരപ്രദേശത്ത് നന്നായി വളരും. ഇവയ്ക്കാകട്ടെ, അന്താരാഷ്ട്രകമ്പോളത്തില്‍ വന്‍ ഡിമാന്‍ഡ് ഉണ്ടുതാനും. അതുകൊണ്ട് കേരളം സുഗന്ധവ്യഞ്ജനങ്ങളുടെ കൃഷിക്ക് പ്രാമുഖ്യംനല്‍കണം. അങ്ങനെ വിദേശനാണ്യം നേടിത്തരണം. ഇതാണ് അന്ന് കേന്ദ്രം പറഞ്ഞത്. കേരളീയര്‍ക്ക് സുഗന്ധവ്യഞ്ജനങ്ങളേക്കാള്‍ ആവശ്യം അരിയാണെന്നും അതുകൊണ്ട് നെല്ലുല്‍പ്പാദനത്തിലുള്ള ഊന്നല്‍ ഉപേക്ഷിച്ച് സുഗന്ധവ്യഞ്ജനക്കൃഷിക്ക് അമിതപ്രാധാന്യം നല്‍കാന്‍ വിഷമമുണ്ടെന്നും കാണിച്ച് അന്ന് കേരളം കേന്ദ്രത്തിന് കത്തയച്ചു. അതിനുള്ള കേന്ദ്രത്തിന്റെ മറുപടി ഇതായിരുന്നു: വിദേശനാണ്യശേഖരം ശക്തിപ്പെടുത്തുക എന്ന കാര്യത്തില്‍ നമുക്ക് വിട്ടുവീഴ്ച ചെയ്യാനാവില്ല. അതുകൊണ്ട് കേരളം വിദേശനാണ്യശേഖരം നേടിത്തരുന്ന സുഗന്ധവ്യഞ്ജനക്കൃഷിയില്‍ കേന്ദ്രീകരിക്കുക. നെല്‍ക്കൃഷിയേക്കാള്‍ പ്രാധാന്യം അതിനു നല്‍കുക. അങ്ങനെ ചെയ്യുന്നതുകൊണ്ട് കേരളത്തില്‍ സ്വാഭാവികമായും ഉണ്ടാവുന്ന അരിദൌര്‍ലഭ്യം കേന്ദ്രഭക്ഷ്യസംഭരണിയില്‍നിന്ന് അരി നല്‍കി പരിഹരിച്ചുകൊള്ളാം. കേന്ദ്രത്തിന്റെ ഈ വാക്ക് അന്ന് നടപ്പാവുകതന്നെചെയ്തു. കേരളം സുഗന്ധവ്യഞ്ജനക്കൃഷിക്ക് വലിയ പ്രാധാന്യം നല്‍കി. അതിന്റെ കയറ്റുമതിയിലൂടെ വന്ന വിദേശനാണ്യംകൊണ്ട് ഇന്ത്യയുടെ വിദേശനാണ്യശേഖരം കനത്തു. കേന്ദ്രമാകട്ടെ, പറഞ്ഞ വാക്കുപാലിച്ചുകൊണ്ട് കേന്ദ്രസംഭരണിയില്‍നിന്ന് അരിയും ഗോതമ്പും അനുവദിക്കുകയുംചെയ്തു. വിഷമമില്ലാതെ ആ നില ഏറെക്കാലം തുടര്‍ന്നു. പ്രതിമാസം 1,75,000 ട അരിവരെ കേന്ദ്രത്തില്‍നിന്ന് കേരളത്തിനു കിട്ടിയിരുന്നു. കേന്ദ്രത്തിന്റെ ഉറപ്പിലും ഭക്ഷ്യധാന്യസഹായത്തിലും അധിഷ്ഠിതമായിരുന്നു കേരളത്തിന്റെ സ്റ്റാറ്റ്യൂട്ടറി റേഷനിങ്. കേരളത്തിന് അരി തരികയെന്നത് കേന്ദ്രത്തിന്റെ ഔദാര്യമൊന്നുമല്ല. വിദേശനാണ്യശേഖരത്തിലേക്ക് വന്‍തോതില്‍ സംഭാവന നല്‍കുന്നതിനുള്ള പ്രത്യുപകാരമാണ്. ശരത്പവാറിന് ഈ ചരിത്രമറിയില്ല. അറിയുമായിരുന്നുവെങ്കില്‍ കേരളം അരി ചോദിക്കേണ്ടതില്ല എന്ന് അദ്ദേഹം പറയുമായിരുന്നില്ല. എന്നാല്‍, ഇന്നത്തെ കേന്ദ്ര ഭരണാധികാരികള്‍ക്കറിയാത്ത ഇക്കാര്യം കേരളം അവരെ ഓര്‍മിപ്പിക്കേണ്ടതുണ്ട്. ഔദാര്യമല്ല, അവകാശമാണ് അരിവിഹിതം എന്നുപറയേണ്ടതുണ്ട്. കേരളത്തിന് ആവശ്യമുള്ളത്ര അരി കേരളത്തില്‍ ഉല്‍പ്പാദിപ്പിക്കാന്‍ കഴിയുമായിരുന്നുവെന്നല്ല. കേന്ദ്രത്തിന്റെ വാക്ക് വിശ്വസിച്ച് സുഗന്ധവ്യഞ്ജനങ്ങള്‍ക്ക് പ്രത്യേക പ്രാമുഖ്യം നല്‍കാതെയിരുന്നിരുന്നെങ്കില്‍ കേരളത്തിലെ ധാന്യലഭ്യത ഇതിനേക്കാള്‍ കൂടുമായിരുന്നു എന്നതു സത്യമാണ്. 1,75,000 ട അരി കിട്ടിയിരുന്നിടത്ത് ഇന്ന് 17,000 ടപോലും തികച്ചുകിട്ടുന്നില്ല. ഇടക്കാലത്ത് കേന്ദ്രം ഊര്‍ജിത നെല്‍ക്കൃഷിപദ്ധതി ആരംഭിച്ച ഘട്ടത്തില്‍ പല സംസ്ഥാനങ്ങളും അതിലുള്‍പ്പെട്ടു. എന്നാല്‍, നെല്‍ക്കൃഷിക്കു കേള്‍വികേട്ട കേരളം അതില്‍ പെടാതെപോയി. കേന്ദ്രത്തിന്റെ ഭാഗത്തുനിന്നുണ്ടായ അനീതിയാണിതെല്ലാം. ആഹാരം കഴിക്കാന്‍വേണ്ട അരി കേരളത്തിനു നല്‍കാന്‍ തയ്യാറില്ലാത്ത കേന്ദ്രം, ഊര്‍ജിത നെല്‍ക്കൃഷിപദ്ധതിയില്‍ കേരളത്തെ ഉള്‍പ്പെടുത്താന്‍ കൂട്ടാക്കാത്ത കേന്ദ്രം ജനിതകവിത്ത് പരീക്ഷിക്കുന്ന കാര്യം വന്നപ്പോള്‍ പരിഗണിക്കുന്നതു കേരളത്തെയാണ്; പാലക്കാടിനെയാണ്; ഈ ഇരട്ടത്താപ്പ് കേരളത്തോടുവേണ്ട'.
പ്രഭാവര്‍മ

2 comments:

ജനശക്തി ന്യൂസ്‌ said...

പ്രിയ said...

"ഇന്ത്യയുടെ വിദേശനാണ്യശേഖരം ശുഷ്കമാണെന്നും അത് ശക്തിപ്പെടുത്താന്‍ കേരളം സഹായിക്കണമെന്നും കേന്ദ്രം ആവശ്യപ്പെട്ടു. സുഗന്ധവ്യഞ്ജനകൃഷിക്കുപറ്റിയ മണ്ണാണ് കേരളത്തിലുള്ളത്. ഏലം, ഗ്രാമ്പു, കുരുമുളക്, കറുവപ്പട്ട, ഇലവര്‍ഗം തുടങ്ങിയവ കേരളത്തിന്റെ മലയോരപ്രദേശത്ത് നന്നായി വളരും. ഇവയ്ക്കാകട്ടെ, അന്താരാഷ്ട്രകമ്പോളത്തില്‍ വന്‍ ഡിമാന്‍ഡ് ഉണ്ടുതാനും. അതുകൊണ്ട് കേരളം സുഗന്ധവ്യഞ്ജനങ്ങളുടെ കൃഷിക്ക് പ്രാമുഖ്യംനല്‍കണം. അങ്ങനെ വിദേശനാണ്യം നേടിത്തരണം. ഇതാണ് അന്ന് കേന്ദ്രം പറഞ്ഞത്. കേരളീയര്‍ക്ക് സുഗന്ധവ്യഞ്ജനങ്ങളേക്കാള്‍ ആവശ്യം അരിയാണെന്നും അതുകൊണ്ട് നെല്ലുല്‍പ്പാദനത്തിലുള്ള ഊന്നല്‍ ഉപേക്ഷിച്ച് സുഗന്ധവ്യഞ്ജനക്കൃഷിക്ക് അമിതപ്രാധാന്യം നല്‍കാന്‍ വിഷമമുണ്ടെന്നും കാണിച്ച് അന്ന് കേരളം കേന്ദ്രത്തിന് കത്തയച്ചു. അതിനുള്ള കേന്ദ്രത്തിന്റെ മറുപടി ഇതായിരുന്നു: വിദേശനാണ്യശേഖരം ശക്തിപ്പെടുത്തുക എന്ന കാര്യത്തില്‍ നമുക്ക് വിട്ടുവീഴ്ച ചെയ്യാനാവില്ല. അതുകൊണ്ട് കേരളം വിദേശനാണ്യശേഖരം നേടിത്തരുന്ന സുഗന്ധവ്യഞ്ജനക്കൃഷിയില്‍ കേന്ദ്രീകരിക്കുക. നെല്‍ക്കൃഷിയേക്കാള്‍ പ്രാധാന്യം അതിനു നല്‍കുക. അങ്ങനെ ചെയ്യുന്നതുകൊണ്ട് കേരളത്തില്‍ സ്വാഭാവികമായും ഉണ്ടാവുന്ന അരിദൌര്‍ലഭ്യം കേന്ദ്രഭക്ഷ്യസംഭരണിയില്‍നിന്ന് അരി നല്‍കി പരിഹരിച്ചുകൊള്ളാം. "