Thursday, April 17, 2008

ഇന്ത്യയിലെ ഒളിമ്പിക് ദീപശിഖാ പ്രയാണം അവസാനിച്ചു

ഇന്ത്യയിലെ ഒളിമ്പിക് ദീപശിഖാ പ്രയാണം അവസാനിച്ചു .

ന്യൂഡല്‍ഹി: കനത്ത സുരക്ഷാ സന്നാഹങ്ങളുടെ നടുവില്‍ ഒളിമ്പിക് ദീപശിഖാ റാലി ഇന്ത്യയിലെ പ്രയാണം പൂര്‍ത്തിയാക്കി. വൈകിട്ട് 4 മണിക്ക് ആരംഭിച്ച ദീപശിഖാ റാലി ഒന്നരമണിക്കൂര്‍ കൊണ്ടാണ് പ്രയാണം പൂര്‍ത്തിയാക്കിയത്. വിജയ്ചൌക്ക് മുതല്‍ ഇന്ത്യാഗേറ്റ് വരെയുള്ള 2.5 കിലോമീറ്റര്‍ ദൂരമായിരുന്നു ദീപശിഖ പ്രയാണം നടത്തിയത്.
ഡല്‍ഹി മുഖ്യമന്ത്രി ഷീലാ ദീക്ഷിത് ഒളിമ്പിക് ദീപം ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ പ്രസിഡന്റ് സുരേഷ് കല്‍മാഡിയ്ക്ക് കൈമാറിയതോടെയാണ് പ്രയാണത്തിന് തുടക്കമായത്. തുടര്‍ന്ന് 'പറക്കും സിംഗ്' മില്‍ഖാസിംഗ് ദീപശിഖ ഏറ്റുവാങ്ങി.
47 കായികതാരങ്ങളും, സിനിമാ താരങ്ങളും ദീപശിഖാ റാലിയില്‍ പങ്കെടുത്തു. ഹോക്കി താരം ധന്‍രാജ് പിള്ള, ടെന്നീസ് താരം ലിയാണ്ടര്‍ പേസ്, സിനിമാതാരം സെയ്ഫ് അലിഖാന്‍ തുടങ്ങിയവരും റാലിയില്‍ പങ്കെടുത്തു.
കേരളത്തില്‍ നിന്ന് പി.ടി.ഉഷ, എം.ഡി.വത്സമ്മ, ഷൈനി വില്‍സണ്‍, കെ.എം.ബീനാമോള്‍, അഞ്ജു ബോബി ജോര്‍ജ്ജ്, വില്‍സണ്‍ ചെറിയാന്‍,റോബര്‍ട്ട് ബോബി ജോര്‍ജ്ജ് എന്നിവര്‍ ദീപശിഖയേന്തി.
ഇന്ത്യന്‍ സ്പ്രിന്റ് റാണി പി.ടി. ഉഷ 62ാമതും, ലോങ്ജംപ് താരം അഞ്ജു ബോബി ജോര്‍ജ്ജ് 4ാമതും, എം.ഡി വത്സമ്മ 10ാമതും ദീപശിഖയേന്തി. ബോളിവുഡ് താരം അമീര്‍ഖാനാണ് ഏറ്റവും അവസാനം ദീപശിഖയേന്തിയത്. വില്‍സണ്‍ ചെറിയാന്‍ 39ാമതും, റോബര്‍ട്ട് ബോബി ജോര്‍ജ്ജ് 51ാമതും, ബീനാമോള്‍ 31ാമതും ദീപശിഖയേന്തി.
അതേസമയം ജനപഥില്‍ ദീപശിഖാ പ്രയാണം തടസപ്പെടുത്താന്‍ ശ്രമിച്ച 30 ടിബറ്റന്‍ പ്രതിഷേധ പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റു ചെയ്തു.

ഒളിമ്പിക്‌ദീപശിഖ കനത്ത സുരക്ഷയോടെ ഇന്ത്യയിലെത്തി

ന്യൂഡല്‍ഹി:കനത്ത സുരക്ഷാസന്നാഹങ്ങളുടെ അകമ്പടിയോടെ ഒളിമ്പിക്ക്ദീപശിഖ ഇന്ത്യയിലെത്തി. ഇന്നലെ രാത്രിയോടെയാണ്ദീപശിഖ ഇന്ത്യയിലെത്തിയത്.
അതിനിടെ ദീപശിഖ സൂക്ഷിച്ചിരുന്ന രാജപഥിനു സമീപമുള്ള ലെമെറിഡിയന്‍ ഹോട്ടലിനുമുന്നില്‍ ടിബറ്റന്‍കലാപകാരികള്‍ പോലീസുമായി ഏറ്റുമുട്ടി. നിരവധി പേരെ പോലീസ്അറസ്റുചെയ്തു. ഹോട്ടലിനു കനത്ത സുരക്ഷയാണ്ഏര്‍പ്പെടുത്തിയിരിക്കുന്നത്
.

3 comments:

ജനശക്തി ന്യൂസ്‌ said...

ഒളിമ്പിക്‌ദീപശിഖ കനത്ത സുരക്ഷയോടെ ഇന്ത്യയിലെത്തി

ന്യൂഡല്‍ഹി:കനത്ത സുരക്ഷാസന്നാഹങ്ങളുടെ അകമ്പടിയോടെ ഒളിമ്പിക്ക്ദീപശിഖ ഇന്ത്യയിലെത്തി. ഇന്നലെ രാത്രിയോടെയാണ്ദീപശിഖ ഇന്ത്യയിലെത്തിയത്.

അതിനിടെ ദീപശിഖ സൂക്ഷിച്ചിരുന്ന രാജപഥിനു സമീപമുള്ള ലെമെറിഡിയന്‍ ഹോട്ടലിനുമുന്നില്‍ ടിബറ്റന്‍കലാപകാരികള്‍ പോലീസുമായി ഏറ്റുമുട്ടി. നിരവധി പേരെ പോലീസ്അറസ്റുചെയ്തു. ഹോട്ടലിനു കനത്ത സുരക്ഷയാണ്ഏര്‍പ്പെടുത്തിയിരിക്കുന്നത്.

Anonymous said...

ഇത്രയധികം കഷ്ടപ്പെട്ട് ഒളിമ്പിക് ദീപശിഖ എന്തിനാണ് ഇന്ത്യയിലെത്തിക്കുന്നത് ?

ചൈനയുടെ ആസനത്തില്‍ ഇന്ത്യയുടെ വസ്തുവകകള്‍ കയറ്റിവെക്കുന്നത് 100 കോടി ജനങ്ങളെ കബളിപ്പിച്ചിട്ടാണെന്ന ഓര്‍മ്മ യു.പി.എ ഗവര്‍മെന്റിനില്ലാതെ പോയി.