Thursday, April 24, 2008

അരി തരുമോ? അവസാനമില്ലാത്ത യാചന

അരി തരുമോ? അവസാനമില്ലാത്ത യാചന

തിരുവനന്തപുരം: കേരളത്തിന്റെ അരിപ്രശ്‌നം വീണ്ടും തിളയ്‌ക്കുകയാണ്‌. പൊതുവിതരണത്തിനുള്ള കേരളത്തിന്റെ അരിവിഹിതം വര്‍ധിപ്പിക്കാന്‍ സാധ്യമല്ലെന്നും കാര്‍ഷിക ഉല്‌പാദനം വര്‍ധിപ്പിക്കാനാണ്‌ സംസ്ഥാനം ശ്രമിക്കേണ്ടതെന്നുമുള്ള കേന്ദ്രമന്ത്രി ശരത്‌പവാറിന്റെ പ്രസ്‌താവനയാണ്‌ ഇപ്പോള്‍ വിവാദമുണ്ടാക്കിയിരിക്കുന്നത്‌. അരിവിഹിതം കൂട്ടാന്‍വേണ്ടി വെള്ളിയാഴ്‌ച കേരള എം.പി.മാര്‍ പാര്‍ലമെന്റില്‍ ധര്‍ണ നടത്തുകയാണ്‌. ശരത്‌പവാറിന്റെ പ്രസ്‌താവനയെ തുടര്‍ന്ന്‌ കേരളത്തില്‍ ഭരണപ്രതിപക്ഷ നേതാക്കളുടെ വാക്‌പയറ്റ്‌ സക്രിയമാണ്‌. അരിക്കുവേണ്ടിയുള്ള ഈ യാചന തനിയാവര്‍ത്തനംപോലെ കടന്നുവരികയാണ്‌. മുമ്പ്‌ പലപ്പോഴും രാഷ്‌ട്രീയഭിന്നത മറന്ന്‌ ഇത്തരം സന്ദര്‍ഭങ്ങളില്‍ ഭരണപക്ഷവും പ്രതിപക്ഷവും കൈകോര്‍ത്ത്‌ നിന്നിട്ടുണ്ട്‌. ഇപ്പോള്‍ പുറമേ യോജിപ്പുണ്ടെങ്കിലും ഉള്ളില്‍ ഭിന്നതയുടെ വാള്‍തലപ്പുകള്‍ ഒളിഞ്ഞിരിപ്പുണ്ട്‌. തിരുവിതാംകൂര്‍, കൊച്ചി, മലബാര്‍ എന്നീ വിഭാഗങ്ങളായി കേരളം വേര്‍തിരിഞ്ഞുകിടന്നപ്പോഴും അരിപ്രശ്‌നം രൂക്ഷമാകുകയും കേന്ദ്രത്തിന്റെ അടിയന്തര സഹായത്തിന്‌ അഭ്യര്‍ത്ഥിക്കുകയും ചെയ്‌ത നിരവധി സംഭവങ്ങളിലേക്ക്‌ നിയമസഭാരേഖകളും ഭരണറിപ്പോര്‍ട്ടുകളും വെളിച്ചം വീശുന്നു. കേരളത്തില്‍ വിദേശനാണ്യം കിട്ടുന്ന ഉത്‌പന്നങ്ങള്‍ കൂടുതല്‍ ഉത്‌പാദിപ്പിക്കുന്നതിനാല്‍ മറ്റ്‌ സംസ്ഥാനങ്ങളില്‍ ഉത്‌പാദിപ്പിക്കുന്ന അരി വിലകുറച്ച്‌ നല്‍കുന്നതിന്‌ 'സബ്‌സിഡി' അനുവദിക്കുന്ന സമ്പ്രദായം ആയിരുന്നു കേന്ദ്രം എക്കാലവും സ്വീകരിച്ചത്‌. ജവഹര്‍ലാല്‍ നെഹ്‌റു പ്രധാനമന്ത്രിയായിരിക്കുന്ന കാലത്താണ്‌ കേരളത്തിലെ അരിക്ഷാമം രൂക്ഷമായത്‌. അന്നത്തെ പ്രമുഖ സാമ്പത്തിക വിദഗ്‌ദ്ധ നായ ലോകനാഥന്റെ ശുപാര്‍ശ കൂടി കണക്കിലെടുത്ത്‌ കേരളത്തില്‍ അരിറേഷന്‍ നല്‍കാനുള്ള തീരുമാനം നെഹ്‌റു കൈക്കൊണ്ടു. അതോടെ നിലവില്‍ വന്ന റേഷന്‍ സമ്പ്രദായമാണ്‌ ഇന്നും നിലനില്‍ക്കുന്നത്‌

2 comments:

ജനശക്തി ന്യൂസ്‌ said...

അരി തരുമോ? അവസാനമില്ലാത്ത യാചന

തിരുവനന്തപുരം: കേരളത്തിന്റെ അരിപ്രശ്‌നം വീണ്ടും തിളയ്‌ക്കുകയാണ്‌. പൊതുവിതരണത്തിനുള്ള കേരളത്തിന്റെ അരിവിഹിതം വര്‍ധിപ്പിക്കാന്‍ സാധ്യമല്ലെന്നും കാര്‍ഷിക ഉല്‌പാദനം വര്‍ധിപ്പിക്കാനാണ്‌ സംസ്ഥാനം ശ്രമിക്കേണ്ടതെന്നുമുള്ള കേന്ദ്രമന്ത്രി ശരത്‌പവാറിന്റെ പ്രസ്‌താവനയാണ്‌ ഇപ്പോള്‍ വിവാദമുണ്ടാക്കിയിരിക്കുന്നത്‌. അരിവിഹിതം കൂട്ടാന്‍വേണ്ടി വെള്ളിയാഴ്‌ച കേരള എം.പി.മാര്‍ പാര്‍ലമെന്റില്‍ ധര്‍ണ നടത്തുകയാണ്‌.

ശരത്‌പവാറിന്റെ പ്രസ്‌താവനയെ തുടര്‍ന്ന്‌ കേരളത്തില്‍ ഭരണപ്രതിപക്ഷ നേതാക്കളുടെ വാക്‌പയറ്റ്‌ സക്രിയമാണ്‌. അരിക്കുവേണ്ടിയുള്ള ഈ യാചന തനിയാവര്‍ത്തനംപോലെ കടന്നുവരികയാണ്‌. മുമ്പ്‌ പലപ്പോഴും രാഷ്‌ട്രീയഭിന്നത മറന്ന്‌ ഇത്തരം സന്ദര്‍ഭങ്ങളില്‍ ഭരണപക്ഷവും പ്രതിപക്ഷവും കൈകോര്‍ത്ത്‌ നിന്നിട്ടുണ്ട്‌. ഇപ്പോള്‍ പുറമേ യോജിപ്പുണ്ടെങ്കിലും ഉള്ളില്‍ ഭിന്നതയുടെ വാള്‍തലപ്പുകള്‍ ഒളിഞ്ഞിരിപ്പുണ്ട്‌.

തിരുവിതാംകൂര്‍, കൊച്ചി, മലബാര്‍ എന്നീ വിഭാഗങ്ങളായി കേരളം വേര്‍തിരിഞ്ഞുകിടന്നപ്പോഴും അരിപ്രശ്‌നം രൂക്ഷമാകുകയും കേന്ദ്രത്തിന്റെ അടിയന്തര സഹായത്തിന്‌ അഭ്യര്‍ത്ഥിക്കുകയും ചെയ്‌ത നിരവധി സംഭവങ്ങളിലേക്ക്‌ നിയമസഭാരേഖകളും ഭരണറിപ്പോര്‍ട്ടുകളും വെളിച്ചം വീശുന്നു.

കേരളത്തില്‍ വിദേശനാണ്യം കിട്ടുന്ന ഉത്‌പന്നങ്ങള്‍ കൂടുതല്‍ ഉത്‌പാദിപ്പിക്കുന്നതിനാല്‍ മറ്റ്‌ സംസ്ഥാനങ്ങളില്‍ ഉത്‌പാദിപ്പിക്കുന്ന അരി വിലകുറച്ച്‌ നല്‍കുന്നതിന്‌ 'സബ്‌സിഡി' അനുവദിക്കുന്ന സമ്പ്രദായം ആയിരുന്നു കേന്ദ്രം എക്കാലവും സ്വീകരിച്ചത്‌. ജവഹര്‍ലാല്‍ നെഹ്‌റു പ്രധാനമന്ത്രിയായിരിക്കുന്ന കാലത്താണ്‌ കേരളത്തിലെ അരിക്ഷാമം രൂക്ഷമായത്‌. അന്നത്തെ പ്രമുഖ സാമ്പത്തിക വിദഗ്‌ദ്ധ നായ ലോകനാഥന്റെ ശുപാര്‍ശ കൂടി കണക്കിലെടുത്ത്‌ കേരളത്തില്‍ അരിറേഷന്‍ നല്‍കാനുള്ള തീരുമാനം നെഹ്‌റു കൈക്കൊണ്ടു. അതോടെ നിലവില്‍ വന്ന റേഷന്‍ സമ്പ്രദായമാണ്‌ ഇന്നും നിലനില്‍ക്കുന്നത്‌

Anonymous said...

my comment taken from
http://vimathakalam.blogspot.com/2008/04/blog-post.html


കേന്ദ്ര വകുപ്പ് മന്ത്രി ശരത് പവാര്‍ കേരളത്തിന് അരി തരാതെ കേരളത്തെ പട്ടിണിക്കിട്ട് മലയാളികളെവെല്ലുവിളിക്കുകയാണന്ന് കേരളത്തിന്റെ ധനമന്ത്രി തോമസ്സ് ഐസക് .കേരളത്തിന് അര്‍ഹതപ്പെട്ടഅരി തരുന്നുണ്ടന്നും അതില്‍ കൂടുതല്‍ വേണമെങ്കില്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് കേരളം തന്നെവാങ്ങണമെന്നും ,എല്ലാ വരുടേയും അടുത്ത് പോയി അരി ചോദിക്കാതെ സ്വന്തമായിട്ട് അരി ഉല്പാദിപ്പിക്കാന്‍ ശ്രമിക്കണമെന്നും അരി ചോദിക്കാന്‍ പോയവരോട് കേന്ദ്രന്‍ ഉപദേശിച്ചു വിട്ടു. ഉപദേശംനമുക്ക് മലയാളികള്‍ക്ക് പണ്ടുതൊട്ടേ അത്രയ്ക്കങ്ങ് ഇഷ്ടമല്ലല്ലോ ?എല്ലാത്തിനും കേന്ദ്രത്തിലോട്ട് ഓടിയെത്തിയിട്ട് വലിയ കാര്യമില്ലന്നും കേന്ദ്രന്‍ ഉപദേശം തുടര്‍ന്നു.

ഈ ഉപദേശം ആണ് നമ്മുടെ ധനന് പിടിക്കാതെ പോയത് .പുള്ളിക്കാരന്‍ വലിയ സാമ്പത്തിക
വിദഗ്‌ധനാണന്ന് എല്ലാവരും പറയുന്നുണ്ട് .സിപിഐ മന്ത്രിമാര്‍ വരെ മന്ത്രി സഭാ സമ്മേളനത്തില്‍
അത് പറയുമ്പോള്‍ നമ്മളും അത് അംഗീകരിക്കുക.വേനല്‍ മഴ പെയ്താല്‍ കേന്ദ്രസഹായം, കാലവര്‍ഷംവന്നാല്‍ കേന്ദ്രസഹായം ,നെല്ല് കൊയ്യാന്‍ സമ്മതിക്കാതെ വെള്ളത്തില്‍ കിടന്നാല്‍ അതിന് കേന്ദ്രസഹായം , നാളികേരത്തിന് വിലകുറഞ്ഞാല്‍ കേന്ദ്രസഹായം ,റോഡ് നശിച്ചാല്‍
കേന്ദ്രസഹായം, എല്ലാത്തിനും നമുക്ക് കേന്ദ്രസഹായം വേണം .എന്നാല്‍ പിന്നെ നമുക്ക് കേരളത്തെഒരു കേന്ദ്രസംസ്ഥാന ഭരണപ്രദേശമാക്കിയാല്‍ പോരേ ?

കേരളത്തിന് അരി തരാതെ കേരളത്തെ പട്ടിണിക്കിട്ട് മലയാളികളെ പവാര്‍ വെല്ലുവിളിക്കുകയാണ ന്ന്തന്നെ നമ്മള്‍ സമ്മതിക്കുക.പവാര്‍ മാത്രമാണോ കേരളത്തെ വെല്ലുവിളിക്കുന്നത് ?
>> ഭക്ഷ്യസുരക്ഷാ പദ്ധതി ചര്‍ച്ചചെയ്യാന്‍ കൂടിയ പ്രത്യേക മന്ത്രിസഭാ സമ്മേളനം അടിച്ച്
പിരിഞ്ഞപ്പോള്‍ ആരാണ് മലയാളികളെ വെല്ലുവിളിക്കുന്നത് ?
>>വിലക്കയറ്റം കൊണ്ട് ജനങ്ങള്‍ പൊറുതി മുട്ടുമ്പോള്‍ അരമണിക്കൂര്‍ നേരത്തേക്കാണത്രെ പ്രത്യേക മന്ത്രിസഭാ സമ്മേളനം കൂടിയത് .മുഖ്യമന്ത്രിക്ക് എവിടയോ യാത്രപോകണമായിരുന്നെന്ന് !റോമാ സാമ്രാജ്യം കത്തി എരിഞ്ഞപ്പോള്‍ നീറോ വീണവായിച്ചില്ലന്ന് ഇനി ആരാണ് പറയുന്നത്?പറയൂ ആരാണ് മലയാളികളെ വെല്ലുവിളിക്കുന്നത് ?
>> വിളഞ്ഞുവീണ നെല്ല് യന്ത്രം കൊണ്ട് കൊയ്യാന്‍ സമ്മതിക്കാതെ നെല്ല് നശിപ്പിച്ച് ആരാണ്
മലയാളികളെ വെല്ലുവിളിച്ചത് ?
>> ചോറിനു പകരം പാലും മുട്ടയും ഇറച്ചിയും കഴിക്കണമെന്ന് പറഞ്ഞ് ആരാണ് മലയാളികളെ വെല്ലുവിളിച്ചത് ?
>>നെല്‍‌വയല്‍ നികത്തുന്നതിനെതിരെ വെട്ടിനിരത്തല്‍ സമരം ചെയ്തവര്‍ അധികാരത്തില്‍ എത്തിയിട്ടും നെല്‍‌വയല്‍ നികത്തല്‍ നിയമം നിര്‍മ്മിക്കാതെ മലയാളികളെ വെല്ലുവിളിക്കുന്നത് എന്തിനാണ് ?
>> എസ്‌ഐ ഏലിയാസിനെ തലക്കടിക്കുന്നത് കണ്ടന്ന് പറഞ്ഞ് നിരപരാധികളെ ക്രൂരമര്‍ദ്ദനത്തിന് ഇരയാക്കിയിട്ട് മൊഴിമാറ്റിപ്പറഞ്ഞ് മലയാളികളെ വെല്ലുവിളിക്കുന്നത് ആരാണ് ?
>> മാര്‍ക്ക് വാരിക്കോരി കൊടുത്ത് എസ്.എസ്.എല്‍.സി പരീക്ഷാ വിജയം 90% ആക്കുമ്പോള്‍ ആരാണ് മലയാളികളെ വെല്ലുവിളിക്കുന്നത് ?
>> അടുത്ത അധ്യാന വര്‍ഷത്തേയും പ്രൊഫഷണല്‍ കോളേജ് പ്രവേശനം കുളമാക്കി കുട്ടികളെ
പന്തടിക്കാന്‍ തുടങ്ങുമ്പോള്‍ മലയാളികളെ വെല്ലുവിളിക്കന്നത് ആരാണ് ?
>> പ്രത്യേക സാമ്പത്തിക മേഖല അനുവദിക്കാത്തതുകൊണ്ട് ആയിരക്കണക്കിന് തൊഴില്‍ അവസരങ്ങള്‍ ഇല്ലാതാക്കി സ്ഥാപനങ്ങള്‍ തമിഴ്‌നാട്ടിലേക്ക് പോകുമ്പോള്‍ മലയാളികളെ വെല്ലുവിളിക്കന്നത് ആരാണ് ?

പാവം മലയാളീസ് ...എല്ലാവെല്ലുവിളികളേയും അതിജീവിക്കാന്‍ മലയാളിക്ക് കഴിയും എന്ന് സായിപ്പ്പണ്ടേ പറഞ്ഞു വെച്ചിട്ടുണ്ടല്ലോ ?തീയില്‍ കിളിര്‍ത്തത് വെയിലത്ത് വാടുമോ ,മലയാളീസ് ?