Thursday, April 03, 2008

വര്‍ഗീയതയ്ക്കും യുപിഎ സര്‍ക്കാരിന്റെ സാമ്പത്തിക-വിദേശ നയങ്ങള്‍ക്കും എതിരായി ശക്തമായ സമരത്തിന്ന് ആഹ്വാനം .

കോയമ്പത്തൂര്‍: വര്‍ഗീയതയ്ക്കും യുപിഎ സര്‍ക്കാരിന്റെ സാമ്പത്തിക-വിദേശ നയങ്ങള്‍ക്കും എതിരായ സമരം തീവ്രമാക്കാനുള്ള ചര്‍ച്ചയും തീരുമാനവും കൊണ്ട് ശ്രദ്ധേയമായ സിപിഐ എം പത്തൊമ്പാതാം കോഗ്രസ് വ്യാഴാഴ്ച സമാപിക്കും. ഇടതുപക്ഷ സര്‍ക്കാരുകളുടെ പ്രവര്‍ത്തനം സംബന്ധിച്ച ചര്‍ച്ചയ്ക്ക് വ്യാഴാഴ്ച രാവിലെ പാര്‍ടി ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് മറുപടി പറയും. ചര്‍ച്ച ബുധനാഴ്ച രാത്രി പൂര്‍ത്തിയായി. കേരളത്തില്‍നിന്ന് തോമസ് ഐസക്കാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്. കേന്ദ്രകമ്മിറ്റി തെരഞ്ഞെടുപ്പ്, കട്രോള്‍ കമീഷന്‍ രൂപീകരണം എന്നിയവാണ് അവസാനദിവസത്തെ അജന്‍ഡ. പുതിയ കേന്ദ്രകമ്മിറ്റി യോഗം ചേര്‍ന്ന് ജനറല്‍ സെക്രട്ടറിയെയും പോളിറ്റ് ബ്യൂറോയെയും തെരെഞ്ഞടുക്കും. പ്രതിനിധി സമ്മേളനം ഉച്ചയോടെ സമാപിക്കും. ഉച്ചയ്ക്കുശേഷം വിഒസി പാര്‍ക്കിലാണ് സമാപനറാലി. അമേരിക്കന്‍ സാമ്രാജ്യത്വത്തോടും വര്‍ഗീയതയോടുമുള്ള കടുത്ത എതിര്‍പ്പാണ് പാര്‍ടി കോഗ്രസിന്റെ ചര്‍ച്ചയിലും നടപടിയിലും പ്രകടമായത്. രാവിലെ ഒമ്പതരയ്ക്കു തുടങ്ങുന്ന പ്രതിനിധി സമ്മേളനം തീരുന്നത് രാത്രി ഒമ്പതിന്. മൊത്തം 112 പ്രതിനിധികള്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. രാഷ്ട്രീയ സംഘടനാ റിപ്പോര്‍ട്ടിന്റെ മൂന്നും നാലും ഭാഗം പാര്‍ടി കോഗ്രസ് ബുധനാഴ്ച ഏകകണ്ഠമായി അംഗീകരിച്ചു. ചര്‍ച്ചയ്ക്ക് രാവിലെ എസ് രാമചന്ദ്രന്‍പിള്ള മറുപടി പറഞ്ഞു. പ്രതിനിധികള്‍ പൊതുവെ റിപ്പോര്‍ട്ടിനെ പിന്തുണച്ചാണ് സംസാരിച്ചത്. പാര്‍ടിയുടെ സ്വാധീനം വര്‍ധിപ്പിക്കുന്നതിനുള്ള നിര്‍ദേശമാണ് പ്രതിനിധികളില്‍നിന്ന് കൂടുതലും ഉണ്ടായത്. പ്രാദേശികപ്രശ്നം ഏറ്റെടുത്ത് സമരം നയിക്കാനുള്ള തീരുമാനമാണ് പ്രധാനം. പാര്‍ടിയുടെ ജനാധിപത്യകേന്ദ്രീകരണം ശക്തിപ്പെടുത്താനുള്ള നടപടി ഉണ്ടാകും. അംഗങ്ങളുടെ രാഷ്ട്രീയവിദ്യാഭ്യാസത്തിന് കൂടുതല്‍ ശ്രദ്ധചെലുത്തും. തെറ്റായ പ്രവണതയ്ക്കെതിരെ തിരുത്തല്‍പ്രക്രിയ ആരംഭിക്കും. ഇതിനുള്ള രേഖ കേന്ദ്രകമ്മിറ്റി തയ്യാറാക്കും.

1 comment:

ജനശക്തി ന്യൂസ്‌ said...