ഇറാഖില്‍ മരിച്ചത് ഒരുലക്ഷത്തോളം നിരപരാധികള്‍
ബാഗ്ദാദ്: ഇറാഖ് അധിനിവേശത്തിനിടെ കൊല്ലപ്പെട്ട അമേരിക്കന്‍ സൈനികരുടെ എണ്ണം നാലായിരം കവിഞ്ഞു. ദക്ഷിണ ബാഗ്ദാദില്‍ ഞായറാഴ്ച നാലുപേര്‍ ബോംബുസ്ഫോടനത്തില്‍ കൊല്ലപ്പെട്ടതോടെയാണ് എണ്ണം ഈ സംഖ്യയിലെത്തിയത്. 2003മുതല്‍ 08 വരെയുള്ള കണക്കാണ് ഇത്. അധിനിവേശസേനയുടെയും തീവ്രവാദികളുടെയും ആക്രമണത്തില്‍ കൊല്ലപ്പെട്ട ഇറാഖികളുടെ എണ്ണം 89,867 ആണ് ഔദ്യോഗിക കണക്ക്. എന്നാല്‍, ഇതില്‍ എത്രയോ മടങ്ങാണ് യഥാര്‍ഥ മരണസംഖ്യയെന്നാണ് മനുഷ്യാവകാശപ്രവര്‍ത്തകരുടെ വിലയിരുത്തല്‍. 2003 മാര്‍ച്ചിലാണ് അമേരിക്കയുടെ നേതൃത്വത്തിലുള്ള അധിനിവേശസേന ഇറാഖില്‍ ആക്രമണം തുടങ്ങിയത്. ഇറാഖിലെ പ്രധാനപോരാട്ടം അവസാനിച്ചെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോര്‍ജ് ബുഷ് പ്രസ്താവന ഇറക്കിയശേഷമാണ് 97 ശതമാനം പേര് കൊല്ലപ്പെട്ടതെന്ന് അസോസിയേറ്റഡ് പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. കഴിഞ്ഞ വര്‍ഷം കൊല്ലപ്പെട്ട സൈനികരില്‍ 44 ശതമാനവും ഈ വര്‍ഷം കൊല്ലപ്പെട്ടവരില്‍ 55 ശതമാനവും റോഡരികിലെ ബോംബ് പൊട്ടിയാണ് മരിച്ചത്. ഇറാഖില്‍ സൈനികര്‍ കൊല്ലപ്പെട്ടതില്‍ ഖേദിക്കുന്നതായി അമേരിക്കന്‍ വൈസ് പ്രസിഡന്റ് ഡിക് ചെനി പറഞ്ഞു. ഞായറാഴ്ച ഇറാഖില്‍ വ്യാപക ആക്രമണമാണ് നടന്നത്. നാല് അമേരിക്കന്‍ സൈനികരുള്‍പ്പടെ അറുപതു പേര് കൊല്ലപ്പെട്ടിട്ടുണ്ട്.
Subscribe to:
Post Comments (Atom)
4 comments:

നീ പൊഴിച്ച കണ്ണുനീരൊക്കെയും
ചുവന്ന കവിളില്‍ കല്ലായുറച്ചുവോ
നിന്റെ രോദനങ്ങളീ ഊഷര ഭൂമിയില്‍
ഗദ്ഗ്ദങ്ങളായ് വരണ്ടുണങ്ങിയോ
നയനങ്ങള്‍ക്കു കുളിരിട്ട നിന്റെ കൈകള്‍
വാര്ദ്ധക്ക്യം സ്വയം വരിച്ചുവോ
ബസറയും കര്‍ബലയും വരച്ചിട്ട ചോരക്കീറുകള്‍
കൂടപ്പിറപ്പിന്റെ ഓര്‍മ്മകള്‍ ചുകപ്പിച്ചുവോ
ഒരുനാളീ മണല്ക്കാടുകള് പാടും
ആരാച്ചാരുടെ തോക്കുകള്‍ വീണയായ് മീട്ടി
ചോര വാര്‍ന്നൊലിച്ചൊരോടകള്‍ ചൂടും
രക്ത വര്‍ണ്ണപ്പൂക്കളും ഈത്തപ്പനകളും
ഉയരുന്ന പുകപടലങ്ങള്‍ക്കുമപ്പുറം
വീശുംസുഗന്ധം തെളിമാനമായ്
നിന്റെ മുഖപടം ഇളം കാറ്റില്‍ വഴുതിയതല്ല,
ഇടം കയ്യാല്‍ കൂന്തലൊതുക്കി മെല്ലെ ചിരിച്ചതാകാം...
ഇതിന്റെ തലക്കെട്ടും ഔദ്യോഗിക കണക്കും അല്പം അമേരിക്ക ഫ്രണ്ട്ലി അല്ലേ?
എന്തിനാ അങ്ങ് ഇറാഖിലൊക്കെ പോണേ..തലശ്ശേരിയിലും, മറ്റും സഖാക്കള്‍ നടത്തുന്ന അധിനിവേശം(ശാരീരികവും മാനസികവുമായ)കാണുന്നില്ലെ അതെപ്പറ്റിയൊക്കെ എഴുതി നമ്മുടെ നാട് നന്നാക്കിത്തരൂ .. അതിന് ശേഷം നമ്മുക്ക് ഇറാഖിലും ഉഗാണ്ടയിലുമൊക്കെപോകാം.
Post a Comment