Tuesday, March 18, 2008

ചെങ്ങറ കൈയേറ്റത്തിനെതിരെ നിയമവും നാടും ഉണരണം

ചെങ്ങറ കൈയേറ്റത്തിനെതിരെ നിയമവും നാടും ഉണരണംചെങ്ങറ കൈയേറ്റത്തിനെതിരെ നിയമവും നാടും ഉണരണം .

പത്തനംതിട്ട ജില്ലയിലെ ചെങ്ങറയില്‍ ഭൂമിക്കുവേണ്ടി എന്ന പേരില്‍ സംഘടിക്കപ്പെട്ട സമരം നിയമവാഴ്ചയെയും ജനാധിപത്യത്തെയും ജനങ്ങളെയാകെയും വെല്ലുവിളിച്ചുകൊണ്ട് തുടരുകയാണ്. ഉശിരന്‍ മുദ്രാവാക്യങ്ങള്‍ വിളിച്ച് കുടില്‍കെട്ടി സമരം നടത്തുന്ന സ്ത്രീകളെയും കുട്ടികളെയും കാണിച്ച് പലതരത്തിലുള്ള പണപ്പിരിവുകള്‍ നടക്കുന്നു-ഇന്ത്യക്കകത്തും വിദേശത്തും. ഹാരിസപ്ളന്റേഷന് പാട്ടത്തിനു കൊടുത്തിരുന്ന ഭൂമിയിലാണ് സമരം. ഭൂരഹിതരായ ആദിവാസികള്‍ക്ക് ഭൂമി നല്‍കാനുള്ള എല്‍ഡിഎഫ് സര്‍ക്കാരിന്റെ തീരുമാനം ആദിവാസി സംഘടനകളാകെ പ്രശംസിക്കുംവിധം പ്രാവര്‍ത്തികമാകുന്ന ഘട്ടമാണിത്. സ്വന്തമായി ഭൂമിയും വീടും ഇല്ലാത്തവര്‍ക്കെല്ലാം ഭൂമിയും വീടും ലഭ്യമാക്കുമെന്ന് സര്‍ക്കാര്‍ ആവര്‍ത്തിച്ചു വ്യക്തമാക്കിയിട്ടുണ്ട്. പ്രഖ്യാപനങ്ങള്‍ നടപ്പാക്കാന്‍തന്നെയുള്ളതാണെന്ന് എല്‍ഡിഎഫ് ഗവമെന്റ് രണ്ടുവര്‍ഷം കൊണ്ട് തെളിയിച്ചുകഴിഞ്ഞിട്ടുമുണ്ട്. എന്നാല്‍, ഇതൊന്നും ബാധകമല്ലെന്നമട്ടില്‍ ചെങ്ങറയില്‍ സമരം തുടരുന്നു. ആദിവാസികളുടെ പേര് സമരക്കാര്‍ ഇടയ്ക്കിടെ പറയുന്നുണ്ടെങ്കിലും സമരത്തില്‍ പേരിനുപോലും ആദിവാസികളില്ല. യഥാര്‍ഥത്തില്‍ ചെങ്ങറ എസ്റ്റേറ്റില്‍ സമരംചെയ്യുന്നവര്‍ വെറും ഉപകരണങ്ങള്‍ മാത്രമാണ്. വ്യാജമായ വാഗ്ദാനങ്ങള്‍ നല്‍കി അവരെ സമരത്തിലേക്ക് നിര്‍ബന്ധിച്ചിറക്കുകയായിരുന്നു. പട്ടികജാതി-പട്ടിക വര്‍ഗത്തില്‍പ്പെടാത്തവരും സ്വന്തമായി വീടും വസ്തുവും ഉള്ളവരും 'ഭൂരഹിതരുടെ' 'ദളിത്' സമരത്തില്‍ അണിചേര്‍ന്നിരിക്കുന്നത് വിചിത്രമായ കാഴ്ചയാണ്. നിരവധി കുട്ടികള്‍ സ്കൂളില്‍പോകാതെ, പഠിത്തംമുടക്കി മുദ്രാവാക്യംമുഴക്കി കുത്തിയിരിക്കുന്നു. സര്‍ക്കാര്‍ വക നാലും അഞ്ചും ഏക്കര്‍ സ്ഥലം സൌജന്യമായി പതിച്ചുകിട്ടുമെന്ന് വിശ്വസിപ്പിച്ചാണ് ഈ പാവങ്ങളെയാകെ കൊണ്ടുവന്നിരുത്തിയിട്ടുള്ളത്. അവര്‍ക്കുമുന്നില്‍ നിയമമോ യുക്തിയോ ഒന്നുമില്ല-ഊതിപ്പെരുപ്പിച്ച സമരാവേശം മാത്രം. സമരനേതാക്കളുടെ വ്യാജപ്രചാരണത്തില്‍ കുടുങ്ങിയവര്‍ കബളിപ്പിക്കല്‍ മനസ്സിലാക്കി പിന്മാറുന്നുണ്ട്. സമരത്തില്‍ ആത്മഹത്യചെയ്താല്‍ കുടുംബത്തിന് രണ്ടുലക്ഷം രൂപ നല്‍കാമെന്ന് സാധുജന വിമോചന സംയുക്തവേദി പ്രസിഡന്റ് ളാഹ ഗോപാലന്‍ വാഗ്ദാനംചെയ്തതായി വേദി ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് കഴിഞ്ഞദിവസം രാജിവച്ച സരസ്വതി വെളിപ്പെടുത്തിയിട്ടുണ്ട്. ആത്മഹത്യചെയ്യേണ്ടിവരുന്നവരുടെ കുടുംബത്തിന് സര്‍ക്കാരില്‍നിന്ന് മറ്റൊരു രണ്ടുലക്ഷം രൂപ ശരിയാക്കാമെന്നും ഉറപ്പുനല്‍കിയിട്ടുണ്ടെന്ന് സരസ്വതി പറയുന്നു. അനധികൃത കൈയേറ്റം ഒഴിപ്പിക്കാന്‍ പൊലീസ് ചെന്നാല്‍ പുരുഷന്മാര്‍ മരത്തില്‍തൂങ്ങിയും സ്ത്രീകള്‍ മണ്ണെണ്ണയൊഴിച്ച് കത്തിച്ചും ആത്മഹത്യചെയ്യണമെന്നാണ് സമരനേതൃത്വം ആജ്ഞാപിച്ചിട്ടുള്ളത്. ആ ആജ്ഞ നിറവേറ്റാനുള്ള ശ്രമമാണ് പൊലീസെത്തിയപ്പോള്‍ ഏതാനും സമരക്കാര്‍ നടത്തിയത്. പൊലീസ് സമചിത്തതയോടെ പെരുമാറിയതിനാല്‍ അനിഷ്ടസംഭവങ്ങളൊന്നുമുണ്ടായില്ല. എന്നാല്‍ ആത്മഹത്യാപ്രേരണയും കബളിപ്പിക്കലുമടക്കം ഇതിലെ കടുത്ത നിയമലംഘനങ്ങള്‍ കാണാതിരുന്നുകൂടാ. ചെങ്ങറസമരത്തെ ആദിവാസി ഭൂസമരമായും പാവപ്പെട്ട ദളിതരുടെ ഉയിര്‍ത്തെഴുന്നേല്‍പ്പായുമൊക്കെ വിശേഷിപ്പിച്ച് പ്രചാരണവും പണപ്പിരിവും തകൃതിയായി നടക്കുന്നുണ്ട്. വിദേശ എജന്‍സികളും നക്സലൈറ്റുകളും അമേരിക്കന്‍ ഫണ്ടുകളും ഇസ്രയേലില്‍നിന്നുള്ളവരും ബിജെപിയും അരാജക സംഘടനകളും എന്‍ജിഒകളും യുഡിഎഫുമെല്ലാം ചെങ്ങറയെക്കുറിച്ച് പറയുന്നു-സമരത്തിന് സഹായം വാഗ്ദാനംചെയ്ത് സന്ദര്‍ശനങ്ങള്‍ നടത്തുന്നു. ചെങ്ങറയില്‍ നടക്കുന്ന ഭൂമി കൈയേറ്റസമരം വ്യവസ്ഥാപിത രീതിയിലുള്ളതല്ലെന്നും ഇതുമൂലമാണ് കോഗ്രസടക്കമുള്ള മുഖ്യധാരാ രാഷ്ട്രീയപാര്‍ടികള്‍ സമരത്തിന് പിന്തുണ നല്‍കാത്തതെന്നും പ്രതിപക്ഷനേതാവ് ഉമ്മന്‍ചാണ്ടി പറഞ്ഞിരുന്നു. എന്നാല്‍, ആ പറഞ്ഞതിന്റെ ചൂടാറുംമുമ്പ് ഉമ്മന്‍ചാണ്ടിയുടെ പാര്‍ടിയില്‍പെട്ട എംഎല്‍എ മാരുടെ സംഘം സമരത്തിന് പിന്തുണ നല്‍കാനെത്തി. ബിജെപി നേതാക്കള്‍ പലവട്ടം ചെങ്ങറയില്‍ചെന്നു. നന്ദിഗ്രാമിന്റെ തനിയാവര്‍ത്തനത്തിനുള്ള തയ്യാറെടുപ്പും ഗൂഢാലോചനയും ചെങ്ങറ കേന്ദ്രീകരിച്ച് നടക്കുന്നു എന്ന് കരുതാന്‍ വേണ്ടതിലേറെ കാരണങ്ങളുണ്ട്. നന്ദിഗ്രാമില്‍ സമരം നടത്തിയത് തൃണമൂല്‍ കോഗ്രസിന്റെ നേതൃത്വത്തിലുള്ള ഭൂമിസംരക്ഷണസമിതിക്കാര്‍ ആണെന്നാണ് അവര്‍ അവകാശപ്പെട്ടിരുന്നത്. എന്നാല്‍ സമരത്തിന്റെ പ്രായോഗികനേതൃത്വം മാവോയിസ്റ്റുകളുടെ കൈയിലായിരുന്നെന്ന് പിന്നീട് തെളിഞ്ഞു. ഇവിടെ, ചെങ്ങറസമരത്തിനുപിന്നിലെ വിദേശബന്ധം കേന്ദ്ര ഇന്റലിജന്‍സ് ഏജന്‍സിയായ റിസര്‍ച്ച് ആന്‍ഡ് അനാലിസിസ് വിങ്(റോ) അന്വേഷിക്കുന്നുണ്ട്. ഐഎംഎഫിന്റെ സഹായത്തോടെ ആഗോള ജനാധിപത്യത്തിനുവേണ്ടി പ്രവര്‍ത്തിക്കുന്നു എന്ന് സ്വയം വെളിപ്പെടുത്തിയ ഇസ്രയേലിയുവാവാണ് കഴിഞ്ഞദിവസം സമരത്തിന് പിന്തുണയുമായി വന്നത്. നന്ദിഗ്രാമിലെന്നപോലെ ചെങ്ങറയിലും നക്സലൈറ്റുകളുടെ പ്രകടമായ സാന്നിധ്യമുണ്ട്്. വിദേശ ഫണ്ടിങ്, വലതുപക്ഷവല്‍ക്കരണം എന്നെല്ലാം വിലപിച്ച് സിപിഐ എമ്മിനുനേരെയുള്ള ചാട്ടം ഒരനുഷ്ഠാനമാക്കിയ ചില മാന്യദേഹങ്ങളും ചെങ്ങറയിലെ വിദേശ സഹായ-സാമ്രാജ്യ സ്പോസേര്‍ഡ് സമരത്തെ മഹത്വവല്‍ക്കരിക്കാന്‍ അരയും തലയും മുറുക്കി രംഗത്തുവന്നിട്ടുമുണ്ട്. സ്വന്തമായി ഒന്നിലധികം വീടുകളും ഭാര്യയുടെയും അമ്മയുടെയും മക്കളുടെയും പേരില്‍ ഭൂസ്വത്തും ഉള്ളവരും ജനകീയാസൂത്രണം വഴിയും പഞ്ചായത്തുകളുടെ ധനസഹായത്തോടെയും പട്ടികജാതി, പട്ടികവര്‍ഗ വകുപ്പുകളില്‍നിന്നുള്ള പണം വാങ്ങിയും വീടുവച്ചവരും സമരത്തില്‍ ആവേശപൂര്‍വം പങ്കെടുക്കുകയാണെന്ന് തെളിവുസഹിതം പുറത്തുവന്നുകഴിഞ്ഞു. കബളിപ്പിക്കല്‍ തിരിച്ചറിഞ്ഞ് സമരത്തില്‍നിന്ന് വിട്ടുപോകാന്‍ താല്‍പ്പര്യം പ്രകടിപ്പിക്കുന്നവരെ ഭയപ്പെടുത്തിയും പ്രലോഭിപ്പിച്ചും നിര്‍ബന്ധപൂര്‍വം പിടിച്ചുനിര്‍ത്തുകയാണെന്നാണ് ഒടുവിലത്തെ റിപ്പോര്‍ട്ടുകള്‍. എല്‍ഡിഎഫ് ഗവര്‍മെന്റാണ് കേരളത്തിലുള്ളത് എന്നതുമാത്രമാണ് ഇത്തരമൊരു തെറ്റായ സമരത്തെ പ്രോത്സാഹിപ്പിക്കാന്‍ മിക്കവരും കാണിക്കുന്ന ആവേശത്തിനടിസ്ഥാനം. സര്‍ക്കാരിനെയും അതിനെ നയിക്കുന്ന സിപിഐ എമ്മിനെയും അടിക്കാനുള്ള വടിയായി കുറെ പാവങ്ങളെ ഉപയോഗിക്കുകയാണ്. സാധുക്കളോടാണ് സമരക്കാരുടെ ആഭിമുഖ്യമെങ്കില്‍, എസ്റ്റേറ്റിലെ പാവങ്ങളില്‍ പാവങ്ങളായ റബര്‍വെട്ടുതൊഴിലാളികളെ മാസങ്ങളായി തൊഴില്‍ നിഷേധിച്ച് പട്ടിണിക്കിടാന്‍ അവര്‍ തയ്യാറാകുമായിരുന്നില്ല. ആദിവാസികള്‍ക്കും മറ്റു പിന്നോക്കവിഭാഗങ്ങള്‍ക്കും ഭൂമി വിതരണംചെയ്യാന്‍ സര്‍ക്കാര്‍ നടത്തുന്ന ശ്രമങ്ങളെ പിന്നോട്ടടിപ്പിക്കുകയാണ്് ഈ സമരത്തിന്റെ ലക്ഷ്യം. അതുകൊണ്ടുതന്നെ ഈ സമരം എതിര്‍ക്കപ്പെടണം. തെറ്റിദ്ധരിപ്പിക്കപ്പെട്ട് സമരത്തിനിറങ്ങിയവരെ യാഥാര്‍ഥ്യം ബോധ്യപ്പെടുത്തി പിന്തിരിപ്പിക്കാനും രാഷ്ട്രീയനേട്ടം ലാക്കാക്കി അനാവശ്യ സമരത്തെ പ്രോത്സാഹിപ്പിക്കുന്നവരെ തുറന്നുകാട്ടാനുമുള്ള ശക്തമായ ശ്രമങ്ങളുണ്ടാകണം. നിയമപരമായ നടപടികള്‍ക്കൊപ്പം ജനങ്ങളുടെ കൂട്ടായ ഇടപെടലും ഇതിന് ആവശ്യമാണ്.

5 comments:

ജനശക്തി ന്യൂസ്‌ said...

ചെങ്ങറ കൈയേറ്റത്തിനെതിരെ നിയമവും നാടും ഉണരണം
ചെങ്ങറ കൈയേറ്റത്തിനെതിരെ നിയമവും നാടും ഉണരണം പത്തനംതിട്ട ജില്ലയിലെ ചെങ്ങറയില്‍ ഭൂമിക്കുവേണ്ടി എന്ന പേരില്‍ സംഘടിക്കപ്പെട്ട സമരം നിയമവാഴ്ചയെയും ജനാധിപത്യത്തെയും ജനങ്ങളെയാകെയും വെല്ലുവിളിച്ചുകൊണ്ട് തുടരുകയാണ്. ഉശിരന്‍ മുദ്രാവാക്യങ്ങള്‍ വിളിച്ച് കുടില്‍കെട്ടി സമരം നടത്തുന്ന സ്ത്രീകളെയും കുട്ടികളെയും കാണിച്ച് പലതരത്തിലുള്ള പണപ്പിരിവുകള്‍ നടക്കുന്നു-ഇന്ത്യക്കകത്തും വിദേശത്തും. ഹാരിസപ്ളന്റേഷന് പാട്ടത്തിനു കൊടുത്തിരുന്ന ഭൂമിയിലാണ് സമരം. ഭൂരഹിതരായ ആദിവാസികള്‍ക്ക് ഭൂമി നല്‍കാനുള്ള എല്‍ഡിഎഫ് സര്‍ക്കാരിന്റെ തീരുമാനം ആദിവാസി സംഘടനകളാകെ പ്രശംസിക്കുംവിധം പ്രാവര്‍ത്തികമാകുന്ന ഘട്ടമാണിത്. സ്വന്തമായി ഭൂമിയും വീടും ഇല്ലാത്തവര്‍ക്കെല്ലാം ഭൂമിയും വീടും ലഭ്യമാക്കുമെന്ന് സര്‍ക്കാര്‍ ആവര്‍ത്തിച്ചു വ്യക്തമാക്കിയിട്ടുണ്ട്. പ്രഖ്യാപനങ്ങള്‍ നടപ്പാക്കാന്‍തന്നെയുള്ളതാണെന്ന് എല്‍ഡിഎഫ് ഗവമെന്റ് രണ്ടുവര്‍ഷം കൊണ്ട് തെളിയിച്ചുകഴിഞ്ഞിട്ടുമുണ്ട്. എന്നാല്‍, ഇതൊന്നും ബാധകമല്ലെന്നമട്ടില്‍ ചെങ്ങറയില്‍ സമരം തുടരുന്നു. ആദിവാസികളുടെ പേര് സമരക്കാര്‍ ഇടയ്ക്കിടെ പറയുന്നുണ്ടെങ്കിലും സമരത്തില്‍ പേരിനുപോലും ആദിവാസികളില്ല. യഥാര്‍ഥത്തില്‍ ചെങ്ങറ എസ്റ്റേറ്റില്‍ സമരംചെയ്യുന്നവര്‍ വെറും ഉപകരണങ്ങള്‍ മാത്രമാണ്. വ്യാജമായ വാഗ്ദാനങ്ങള്‍ നല്‍കി അവരെ സമരത്തിലേക്ക് നിര്‍ബന്ധിച്ചിറക്കുകയായിരുന്നു. പട്ടികജാതി-പട്ടിക വര്‍ഗത്തില്‍പ്പെടാത്തവരും സ്വന്തമായി വീടും വസ്തുവും ഉള്ളവരും 'ഭൂരഹിതരുടെ' 'ദളിത്' സമരത്തില്‍ അണിചേര്‍ന്നിരിക്കുന്നത് വിചിത്രമായ കാഴ്ചയാണ്. നിരവധി കുട്ടികള്‍ സ്കൂളില്‍പോകാതെ, പഠിത്തംമുടക്കി മുദ്രാവാക്യംമുഴക്കി കുത്തിയിരിക്കുന്നു. സര്‍ക്കാര്‍ വക നാലും അഞ്ചും ഏക്കര്‍ സ്ഥലം സൌജന്യമായി പതിച്ചുകിട്ടുമെന്ന് വിശ്വസിപ്പിച്ചാണ് ഈ പാവങ്ങളെയാകെ കൊണ്ടുവന്നിരുത്തിയിട്ടുള്ളത്. അവര്‍ക്കുമുന്നില്‍ നിയമമോ യുക്തിയോ ഒന്നുമില്ല-ഊതിപ്പെരുപ്പിച്ച സമരാവേശം മാത്രം. സമരനേതാക്കളുടെ വ്യാജപ്രചാരണത്തില്‍ കുടുങ്ങിയവര്‍ കബളിപ്പിക്കല്‍ മനസ്സിലാക്കി പിന്മാറുന്നുണ്ട്. സമരത്തില്‍ ആത്മഹത്യചെയ്താല്‍ കുടുംബത്തിന് രണ്ടുലക്ഷം രൂപ നല്‍കാമെന്ന് സാധുജന വിമോചന സംയുക്തവേദി പ്രസിഡന്റ് ളാഹ ഗോപാലന്‍ വാഗ്ദാനംചെയ്തതായി വേദി ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് കഴിഞ്ഞദിവസം രാജിവച്ച സരസ്വതി വെളിപ്പെടുത്തിയിട്ടുണ്ട്. ആത്മഹത്യചെയ്യേണ്ടിവരുന്നവരുടെ കുടുംബത്തിന് സര്‍ക്കാരില്‍നിന്ന് മറ്റൊരു രണ്ടുലക്ഷം രൂപ ശരിയാക്കാമെന്നും ഉറപ്പുനല്‍കിയിട്ടുണ്ടെന്ന് സരസ്വതി പറയുന്നു. അനധികൃത കൈയേറ്റം ഒഴിപ്പിക്കാന്‍ പൊലീസ് ചെന്നാല്‍ പുരുഷന്മാര്‍ മരത്തില്‍തൂങ്ങിയും സ്ത്രീകള്‍ മണ്ണെണ്ണയൊഴിച്ച് കത്തിച്ചും ആത്മഹത്യചെയ്യണമെന്നാണ് സമരനേതൃത്വം ആജ്ഞാപിച്ചിട്ടുള്ളത്. ആ ആജ്ഞ നിറവേറ്റാനുള്ള ശ്രമമാണ് പൊലീസെത്തിയപ്പോള്‍ ഏതാനും സമരക്കാര്‍ നടത്തിയത്. പൊലീസ് സമചിത്തതയോടെ പെരുമാറിയതിനാല്‍ അനിഷ്ടസംഭവങ്ങളൊന്നുമുണ്ടായില്ല. എന്നാല്‍ ആത്മഹത്യാപ്രേരണയും കബളിപ്പിക്കലുമടക്കം ഇതിലെ കടുത്ത നിയമലംഘനങ്ങള്‍ കാണാതിരുന്നുകൂടാ. ചെങ്ങറസമരത്തെ ആദിവാസി ഭൂസമരമായും പാവപ്പെട്ട ദളിതരുടെ ഉയിര്‍ത്തെഴുന്നേല്‍പ്പായുമൊക്കെ വിശേഷിപ്പിച്ച് പ്രചാരണവും പണപ്പിരിവും തകൃതിയായി നടക്കുന്നുണ്ട്. വിദേശ എജന്‍സികളും നക്സലൈറ്റുകളും അമേരിക്കന്‍ ഫണ്ടുകളും ഇസ്രയേലില്‍നിന്നുള്ളവരും ബിജെപിയും അരാജക സംഘടനകളും എന്‍ജിഒകളും യുഡിഎഫുമെല്ലാം ചെങ്ങറയെക്കുറിച്ച് പറയുന്നു-സമരത്തിന് സഹായം വാഗ്ദാനംചെയ്ത് സന്ദര്‍ശനങ്ങള്‍ നടത്തുന്നു. ചെങ്ങറയില്‍ നടക്കുന്ന ഭൂമി കൈയേറ്റസമരം വ്യവസ്ഥാപിത രീതിയിലുള്ളതല്ലെന്നും ഇതുമൂലമാണ് കോഗ്രസടക്കമുള്ള മുഖ്യധാരാ രാഷ്ട്രീയപാര്‍ടികള്‍ സമരത്തിന് പിന്തുണ നല്‍കാത്തതെന്നും പ്രതിപക്ഷനേതാവ് ഉമ്മന്‍ചാണ്ടി പറഞ്ഞിരുന്നു. എന്നാല്‍, ആ പറഞ്ഞതിന്റെ ചൂടാറുംമുമ്പ് ഉമ്മന്‍ചാണ്ടിയുടെ പാര്‍ടിയില്‍പെട്ട എംഎല്‍എ മാരുടെ സംഘം സമരത്തിന് പിന്തുണ നല്‍കാനെത്തി. ബിജെപി നേതാക്കള്‍ പലവട്ടം ചെങ്ങറയില്‍ചെന്നു. നന്ദിഗ്രാമിന്റെ തനിയാവര്‍ത്തനത്തിനുള്ള തയ്യാറെടുപ്പും ഗൂഢാലോചനയും ചെങ്ങറ കേന്ദ്രീകരിച്ച് നടക്കുന്നു എന്ന് കരുതാന്‍ വേണ്ടതിലേറെ കാരണങ്ങളുണ്ട്. നന്ദിഗ്രാമില്‍ സമരം നടത്തിയത് തൃണമൂല്‍ കോഗ്രസിന്റെ നേതൃത്വത്തിലുള്ള ഭൂമിസംരക്ഷണസമിതിക്കാര്‍ ആണെന്നാണ് അവര്‍ അവകാശപ്പെട്ടിരുന്നത്. എന്നാല്‍ സമരത്തിന്റെ പ്രായോഗികനേതൃത്വം മാവോയിസ്റ്റുകളുടെ കൈയിലായിരുന്നെന്ന് പിന്നീട് തെളിഞ്ഞു. ഇവിടെ, ചെങ്ങറസമരത്തിനുപിന്നിലെ വിദേശബന്ധം കേന്ദ്ര ഇന്റലിജന്‍സ് ഏജന്‍സിയായ റിസര്‍ച്ച് ആന്‍ഡ് അനാലിസിസ് വിങ്(റോ) അന്വേഷിക്കുന്നുണ്ട്. ഐഎംഎഫിന്റെ സഹായത്തോടെ ആഗോള ജനാധിപത്യത്തിനുവേണ്ടി പ്രവര്‍ത്തിക്കുന്നു എന്ന് സ്വയം വെളിപ്പെടുത്തിയ ഇസ്രയേലിയുവാവാണ് കഴിഞ്ഞദിവസം സമരത്തിന് പിന്തുണയുമായി വന്നത്. നന്ദിഗ്രാമിലെന്നപോലെ ചെങ്ങറയിലും നക്സലൈറ്റുകളുടെ പ്രകടമായ സാന്നിധ്യമുണ്ട്്. വിദേശ ഫണ്ടിങ്, വലതുപക്ഷവല്‍ക്കരണം എന്നെല്ലാം വിലപിച്ച് സിപിഐ എമ്മിനുനേരെയുള്ള ചാട്ടം ഒരനുഷ്ഠാനമാക്കിയ ചില മാന്യദേഹങ്ങളും ചെങ്ങറയിലെ വിദേശ സഹായ-സാമ്രാജ്യ സ്പോസേര്‍ഡ് സമരത്തെ മഹത്വവല്‍ക്കരിക്കാന്‍ അരയും തലയും മുറുക്കി രംഗത്തുവന്നിട്ടുമുണ്ട്. സ്വന്തമായി ഒന്നിലധികം വീടുകളും ഭാര്യയുടെയും അമ്മയുടെയും മക്കളുടെയും പേരില്‍ ഭൂസ്വത്തും ഉള്ളവരും ജനകീയാസൂത്രണം വഴിയും പഞ്ചായത്തുകളുടെ ധനസഹായത്തോടെയും പട്ടികജാതി, പട്ടികവര്‍ഗ വകുപ്പുകളില്‍നിന്നുള്ള പണം വാങ്ങിയും വീടുവച്ചവരും സമരത്തില്‍ ആവേശപൂര്‍വം പങ്കെടുക്കുകയാണെന്ന് തെളിവുസഹിതം പുറത്തുവന്നുകഴിഞ്ഞു. കബളിപ്പിക്കല്‍ തിരിച്ചറിഞ്ഞ് സമരത്തില്‍നിന്ന് വിട്ടുപോകാന്‍ താല്‍പ്പര്യം പ്രകടിപ്പിക്കുന്നവരെ ഭയപ്പെടുത്തിയും പ്രലോഭിപ്പിച്ചും നിര്‍ബന്ധപൂര്‍വം പിടിച്ചുനിര്‍ത്തുകയാണെന്നാണ് ഒടുവിലത്തെ റിപ്പോര്‍ട്ടുകള്‍. എല്‍ഡിഎഫ് ഗവര്‍മെന്റാണ് കേരളത്തിലുള്ളത് എന്നതുമാത്രമാണ് ഇത്തരമൊരു തെറ്റായ സമരത്തെ പ്രോത്സാഹിപ്പിക്കാന്‍ മിക്കവരും കാണിക്കുന്ന ആവേശത്തിനടിസ്ഥാനം. സര്‍ക്കാരിനെയും അതിനെ നയിക്കുന്ന സിപിഐ എമ്മിനെയും അടിക്കാനുള്ള വടിയായി കുറെ പാവങ്ങളെ ഉപയോഗിക്കുകയാണ്. സാധുക്കളോടാണ് സമരക്കാരുടെ ആഭിമുഖ്യമെങ്കില്‍, എസ്റ്റേറ്റിലെ പാവങ്ങളില്‍ പാവങ്ങളായ റബര്‍വെട്ടുതൊഴിലാളികളെ മാസങ്ങളായി തൊഴില്‍ നിഷേധിച്ച് പട്ടിണിക്കിടാന്‍ അവര്‍ തയ്യാറാകുമായിരുന്നില്ല. ആദിവാസികള്‍ക്കും മറ്റു പിന്നോക്കവിഭാഗങ്ങള്‍ക്കും ഭൂമി വിതരണംചെയ്യാന്‍ സര്‍ക്കാര്‍ നടത്തുന്ന ശ്രമങ്ങളെ പിന്നോട്ടടിപ്പിക്കുകയാണ്് ഈ സമരത്തിന്റെ ലക്ഷ്യം. അതുകൊണ്ടുതന്നെ ഈ സമരം എതിര്‍ക്കപ്പെടണം. തെറ്റിദ്ധരിപ്പിക്കപ്പെട്ട് സമരത്തിനിറങ്ങിയവരെ യാഥാര്‍ഥ്യം ബോധ്യപ്പെടുത്തി പിന്തിരിപ്പിക്കാനും രാഷ്ട്രീയനേട്ടം ലാക്കാക്കി അനാവശ്യ സമരത്തെ പ്രോത്സാഹിപ്പിക്കുന്നവരെ തുറന്നുകാട്ടാനുമുള്ള ശക്തമായ ശ്രമങ്ങളുണ്ടാകണം. നിയമപരമായ നടപടികള്‍ക്കൊപ്പം ജനങ്ങളുടെ കൂട്ടായ ഇടപെടലും ഇതിന് ആവശ്യമാണ്.

കാഴ്‌ചക്കാരന്‍ said...

അയ്യെ, ലജ്ജയില്ലെ ചങ്ങാതിമാരെ ഇങ്ങിനെയൊക്കെ പറയാന്‍.

Anonymous said...

chekuththan vedamothunnu

Anonymous said...

അവിടെ ജനങ്ങളുടെ ഉയര്‍ത്തെഴുന്നേല്‍പ്പാണെന്നു പറഞ്ഞവര്‍ക്കൊന്നും മിണ്ടാട്ടമില്ലേ? വാസ്തവം അറിഞ്ഞാല്‍ മിണ്ടാട്ടം മുട്ടും..

Anonymous said...

കേരളത്തിന്‍റെ നാനാഭാഗത്തുമുള്ള, ഒരുതുണ്ടു ഭൂമിപോലും സ്വന്തമായില്ലാത്ത പാവപ്പെട്ട ജനങ്ങള്‍ സ്വന്തം അദ്ധ്വാനം കൊണ്ട് ഭൂമി വാങ്ങി കുടിലോ വീടൊഒക്കെ വച്ച് ജോലിചെയ്ത് സന്തോഷത്തോടെ സുഖമായി ജീവിക്കുമ്പോള്‍ ഇവര്‍ക്കുമാത്രം സര്‍ക്കാര്‍ സൌജന്യമ്മായി ഭൂമി നല്‍കണം എന്നുപറയുന്നത് ശരിയല്ല. അദ്ധ്വാനിച്ച് ഭൂമി വാങ്ങിയും പാട്ടത്തിനെടുത്തും കൃഷിചെയ്ത് ജീവിക്കുന്ന ധാരാളം കര്‍ഷകര്‍ നമ്മുടെ കേരളത്തിലുണ്ട്. ഒരുജോലിയും ചെയ്യാതെ ഇതൊക്കെ സൌജന്യമായി ലഭിക്കണം എന്നുപറയുന്നത് അദ്ധ്വാനിച്ച് ജീവിക്കുന്നവരോടുള്ള വെല്ലുവിളി ആയിത്തന്നെ കാണണം. കേരളത്തില്‍ മാനസികമായും ശാരീരികമായും വൈകല്യമൂള്ള ഭൂമിഇല്ലാത്ത എല്ലാവരുടെയും കണക്കെടുത്ത്, ഓരേരുത്തര്‍ക്കും വീടുവച്ച് താമസിക്കാന്‍ ആവശ്യമായ ഭൂമിയും സാമ്പത്തികസഹായവും നല്‍കണം. ഇതല്ലാതെ തൊഴില്‍ സാദ്ധ്യതകള്‍ ധാരാളമുള്ള ഈനാട്ടില്‍ സൌജന്യമായി ആര്‍ക്കും ഭൂമി നല്‍കേണ്ട ആവശ്യമില്ല.