Monday, March 31, 2008

ഉദാരവല്‍ക്കരണത്തെ കരുത്തോടെ ചെറുക്കും

ഉദാരവല്‍ക്കരണത്തെ കരുത്തോടെ ചെറുക്കും

കോയമ്പത്തൂര്‍: വര്‍ഗീയതയ്ക്കും അമേരിക്കന്‍ സാമ്രാജ്യത്വത്തിനും നവലിബറല്‍ നയങ്ങള്‍ക്കുമെതിരായ പോരാട്ടം കൂടുതല്‍ കരുത്തോടെ മുന്നോട്ടുകൊണ്ടു പോകാന്‍ ആഹ്വാനം ചെയ്യുന്ന രാഷ്ട്രീയപ്രമേയം സിപിഐ എമ്മിന്റെ പത്തൊമ്പതാം കോഗ്രസ് ഏകകണ്ഠമായി അംഗീകരിച്ചു. രണ്ടു ദിവസങ്ങളിലായി ഏഴു മണിക്കൂര്‍ നീണ്ട ചര്‍ച്ചയ്ക്കും ജനറല്‍സെക്രട്ടറി പ്രകാശ് കാരാട്ടിന്റെ മറുപടിയ്ക്കും ശേഷമാണ് രാഷ്ട്രീയപ്രമേയം അംഗീകരിച്ചത്. ആകെ 41 പേര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. കോഗ്രസില്‍ പ്രതിനിധികള്‍ മുന്നോട്ടുവെച്ച 44 ഭേദഗതികള്‍ കൂടി സ്വീകരിച്ച ശേഷമാണ് പ്രമേയം പാസാക്കിയത്. പാര്‍ടി അംഗങ്ങളില്‍ നിന്ന് ലഭിച്ച 4061 ഭേദഗതികളില്‍ 181 ഭേദഗതികള്‍ നേരത്തെ പ്രമേയത്തിന്റെ ഭാഗമാക്കിയിരുന്നു. കരട് പ്രമേയത്തിലെ പ്രധാന നിഗമനങ്ങളിലോ ലക്ഷ്യങ്ങളിലോ മാറ്റമില്ലെന്ന് പാര്‍ടി ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. പരിഗണിച്ച ഭേദഗതികള്‍ പ്രമേയത്തെ കൂടുതല്‍ ശക്തിപ്പെടുത്താന്‍ സഹായിക്കുന്നതാണ്. നാല് അടിയന്തര കടമകള്‍ക്ക് പാര്‍ടി മുഖ്യപരിഗണന നല്‍കണമെന്ന് അടിയന്തരപ്രമേയം നിര്‍ദേശിക്കുന്നു. ഒന്ന്, ദേശീയ പരമാധികാരം സംരക്ഷിക്കുന്നതിനും പുത്തന്‍ ഉദാരവല്‍ക്കരണ നയങ്ങളെ ചെറുക്കുന്നതിനുമുള്ള പോരാട്ടം. രണ്ട്, വര്‍ഗീയ ശക്തികള്‍ക്ക് നേതൃത്വം നല്‍കുന്ന ആര്‍എസ്എസ് -ബിജെപി കൂട്ടുകെട്ടിനെ ഒറ്റപ്പെടുത്തുന്നതിന് എല്ലാ ശ്രമവും നടത്തുക. മൂന്ന്, ഇന്ത്യയെ അമേരിക്കയുടെ തന്ത്രപരമായ സഖ്യ ശക്തിയാക്കി മാറ്റുന്നതിന് സാമ്രാജ്യത്വം നടത്തുന്ന ഗൂഢാലോചന പൊളിക്കുന്നതിന് എല്ലാ ദേശാഭിമാന-ജനാധിപത്യവിഭാഗങ്ങളെയും അണിനിരത്തുക. നാല്, സാമൂഹിക നീതി ഉയര്‍ത്തിപ്പിടിച്ച്് ദളിതരുടെയും ഗോത്രവര്‍ഗക്കാരുടെയും സ്ത്രീകളുടെയും ന്യൂനപക്ഷങ്ങളുടെയും അടിച്ചമര്‍ത്തപ്പെട്ട മറ്റ് വിഭാഗങ്ങളുടെയും പ്രശ്നങ്ങള്‍ ഏറ്റെടുക്കുക. ഇടതു- മതേതര-ജനാധിപത്യ ബദലിനോടുള്ള സമീപനവും പ്രമേയത്തില്‍ വ്യക്തമായിട്ടുണ്ട്. വര്‍ഗീയവിരുദ്ധത, ജനകീയ സാമ്പത്തികനയങ്ങള്‍ക്ക് അനുകൂലമായ നിലപാട്, സ്വതന്ത്ര വിദേശനയം എന്നിവയുടെ അടിസ്ഥാനത്തിലാവണം മൂന്നാംബദല്‍. തൊഴിലാളി വര്‍ഗത്തിനിടയില്‍ പാര്‍ടിയുടെ പ്രവര്‍ത്തനം കൂടുതല്‍ സജീവമാക്കണം. കര്‍കരെയും ഗ്രാമീണജനങ്ങളെയും സംഘടിപ്പിക്കുന്നതില്‍ മുന്‍ഗണന നല്‍കണം. ആദിവാസികളുടെയും ദളിതരുടെയും സ്ത്രീകളുടെയും ന്യൂനപക്ഷങ്ങളുടെയും പ്രശ്നങ്ങള്‍ ഏറ്റെടുക്കണം. ബിജെപിയില്‍ നിന്ന് വ്യത്യസ്തമായി കോഗ്രസിനെ മതനിരപേക്ഷ ബൂര്‍ഷ്വാ പാര്‍ടിയായാണ് സിപിഐ എം കാണുന്നത്. എന്നാല്‍ നവലിബറല്‍ നയങ്ങള്‍ക്കു വേണ്ടി നിലകൊള്ളുകയും വര്‍ഗീയതയെ എതിര്‍ക്കുന്നതില്‍ ചാഞ്ചാടുകയും ചെയ്യുന്ന കോഗ്രസുമായി പാര്‍ടി സഖ്യമോ ഐക്യമുന്നണിയോ ഉണ്ടാക്കില്ല. മതന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ക്കു വേണ്ടി പാര്‍ടി പോരാടും. ഭൂരിപക്ഷ വര്‍ഗീയതയില്‍ നിന്നുള്ള ആക്രമണങ്ങളില്‍ നിന്ന് അവരെ പ്രതിരോധിക്കാന്‍ ശ്രമിക്കും. എന്നാല്‍ മതന്യൂനപക്ഷത്തിലെ മൌലികവാദത്തെയും തീവ്രവാദത്തെയും പാര്‍ടി എതിര്‍ക്കും. സായുധ ആക്രമണത്തില്‍ വിശ്വസിക്കുന്ന നക്സലൈറ്റുകളും മാവോയിസ്റ്റുകളും ഇന്ത്യയില്‍ ഇടതുപക്ഷ പ്രസ്ഥാനത്തെ ദുര്‍ബലമാക്കാനാണ് ശ്രമിക്കുന്നത്. മാവോയിസ്റ്റ് പ്രവര്‍ത്തനത്തെ പാര്‍ടി ശക്തമായി നേരിടും. ഇത്തരം അരാജകത്വ-തീവ്രവാദ ശക്തികള്‍ക്കെതിരെ ശക്തമായ ആശയ-രാഷ്ട്രീയ പ്രചാരണം നടത്തും. ഈ പ്രസ്ഥാനങ്ങളുടെ മുഖ്യലക്ഷ്യം സിപിഐ എമ്മിനെ അപകീര്‍ത്തിപ്പെടുത്തലാണെന്ന ് രാഷ്ട്രീയ പ്രമേയം ചുണ്ടിക്കാണിക്കുന്നു. അടുത്ത മൂന്നുവര്‍ഷത്തെ പാര്‍ടിയുടെ അടവുനയമാണ ് രാഷ്ട്രീയ പ്രമേയം. കേരളത്തില്‍ നിന്ന് തിങ്കളാഴ്ച കെ ചന്ദ്രന്‍പിള്ള പ്രമേയത്തിന്റെ ചര്‍ചയില്‍ പങ്കെടുത്തു. വൈകിട്ട് പോളിറ്റ്ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍ പിള്ള രാഷ്ട്രീയ- സംഘടനാ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. റിപ്പോര്‍ട്ടിന്മേലുള്ള ചര്‍ച്ച ചൊവ്വാഴ്ച ആരംഭിക്കും. കേരളത്തില്‍ നിന്ന് വി വി ദക്ഷിണാമൂര്‍ത്തി, ജി സുധാകരന്‍, കെ കെ ശൈലജ എന്നിവര്‍ ചൊവ്വാഴ്ച ചര്‍ച്ചയില്‍ പങ്കെടുക്കും.

2 comments:

ജനശക്തി ന്യൂസ്‌ said...

Anonymous said...

ഇന്ത്യയെ എങ്ങനെ കുത്തുപാളയെടുപ്പിക്കാമെന്നതിനെപ്പറ്റി ചര്ച്ചയൊന്നും നടന്നില്ലെ? എന്നിട്ട് വേണം നമുക്ക് ചൈനയെ ഉയര്ത്താന്‍......ഫ്..ഭാ...പരട്ടപന്നികളെ......അമ്മയെ വിക്കുന്ന സാത്താന്റെ ബീജങ്ങളേ..............