Thursday, March 06, 2008

സംസ്ഥാനം സാമ്പത്തിക പുരോഗതിയിലേക്ക് :ധനമന്ത്രി

സംസ്ഥാനം സാമ്പത്തിക പുരോഗതിയിലേക്ക് :ധനമന്ത്രി .

തിരുവനന്തപുരം: സംസ്ഥാനം കടക്കെണിയില്‍ നിന്ന് കരകയറുകയാണന്ന് ധനമന്ത്രി ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു. നികുതി കുടിശ്ശിക 4280 കോടി രൂപ മാത്രമാണ്. ഇതില്‍ ഉടനെ പിരിക്കാവുന്നത് 733 കോടിയാണ്. ഇതില്‍ കൂടുതലും പൊതുമേഖലാ സ്ഥാപനങ്ങളുടേതാണ്.നികുതി വരുമാനം മുമ്പെങ്ങുമില്ലാത്തവിധം ഉയര്‍ന്നിട്ടുണ്ട്.കടബാധ്യത റവന്യൂ വരുമാനത്തിന്റെ 287 ശതമാനമാണ്. കടത്തിന്റെ ശരാശരി പലിശ 8.75 ശതമാനമാണ്. സംസ്ഥാന വരുമാനം 12 ശതമാനം ഉയര്‍ന്നിട്ടുണ്ട്. കമ്മി കൂടുകയാണന്ന ധാരണ തെറ്റാണന്നും തോമസ് ഐസക് പറഞ്ഞു. 2010 ഓടെ റവന്യുക്കമ്മി ഇല്ലാതാക്കാനും ധനക്കമ്മി പരമാവധി നിയന്ത്രിക്കാനുമാകും. വികസനത്തിനാവശ്യമായ വായ്പ എടുക്കാനുള്ള അനുമതി സംസ്ഥാനത്തിന് വേണം.പദ്ധതി വിഹിതത്തില്‍ 1905 കോടി രൂപ ചെലവായിട്ടില്ല. ധന ഉത്തരവാദിത്വ നിയമം അടിയന്തരമായി ഭേദഗതി ചെയ്യും. മന്ത്രിയുടെ ബജറ്റ് പ്രസംഗം തുടരുകയാണ്.

1 comment:

ജനശക്തി ന്യൂസ്‌ said...