Tuesday, February 26, 2008

കേരളത്തിന്റെ താല്പര്യങള്‍ ഒരു പരിധിവരെ സംരക്ഷിക്കുന്ന ബഡ്‌ജറ്റ്

കേരളത്തിന്റെ താല്പര്യങള്‍ ഒരു പരിധിവരെ സംരക്ഷിക്കുന്ന ബഡ്‌ജറ്റ്.

കേരളത്തിന് നാല് ട്രെയിനുകള്‍, റെയില്‍വെ കോച്ച് ഫാക്ടറി

ന്യുഡല്‍ഹി: കേരളത്തിന്റെ ചിരകാലാഭിലാഷമായ റെയില്‍വെ കോച്ച് ഫാക്റ്ററി യാഥാര്‍ഥ്യമാകുന്നു. ചൊവ്വാഴ്ച കേന്ദ്രറെയില്‍വെ മന്ത്രി ലാലു പ്രസാദ് അവതരിപ്പിച്ച ബജറ്റില്‍ കേരളത്തിന് രണ്ടുപുതിയ എക്സ്പ്രസ് തീവണ്ടികളും ഒരു പാസഞ്ചറും ഒരു ഗരീബ്രഥും അനുവദിച്ചിട്ടുണ്ട്.
അമൃത്സര്‍_കൊച്ചുവേളി പ്രതിവാര എക്സ്പ്രസ്, ഡെറാഡൂണ്‍_ കൊച്ചുവേളി പ്രതിവാര എക്സ്പ്രസ്, ബാംഗ്ലൂര്‍_കൊച്ചുവേളി ഗരീബ് രഥ്, ഷൊര്‍ണ്ണൂര്‍_നിലമ്പൂര്‍ പാസഞ്ചര്‍ എന്നിവയാണ് പുതുതായി അനുവദിച്ച ട്രെയിനുകള്‍. ബാംഗ്ലൂര്‍_കൊച്ചുവേളി ഗരീബ് രഥ് ആഴ്ചയില്‍ മൂന്ന് ദിവസമാണ്. തിരുവനന്തപുരം_ നിസാമുദീന്‍ രാജധാനി എക്സ്പ്രസ് ആഴ്ചയില്‍ മൂന്ന് ദിവസമാക്കി. ബാംഗ്ലൂര്‍_കോയമ്പത്തൂര്‍ എക്സ്പ്രസ് എറണാകുളം വരെ നീട്ടാനും തീരുമാനമായി.
കോച്ച് ഫാക്ടറി സ്ഥാപിക്കാന്‍ റെയില്‍വെയ്ക്ക് 1000 ഏക്കര്‍ സ്ഥലം പാലക്കാട് കഞ്ചിക്കോട് നല്‍കാമെന്ന മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്റെ വാഗ്ദാനത്തെ കേന്ദ്രമന്ത്രി പ്രത്യേകം അഭിനന്ദിച്ചു.
കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ റെയില്‍വെയ്ക്ക് 25000 കോടിയുടെ ലാഭമെന്ന മുഖവുരയോടെ ഈ വര്‍ഷത്തെ റെയില്‍വെ ബജറ്റ് ലാലു പ്രസാദ് യാദവ് ലോക്സഭയില്‍ അവതരിപ്പിച്ചത്. പുതിയ പദ്ധതികള്‍ക്കായി 49, 250 കോടി രൂപ നിക്ഷേപിച്ചതായും അദ്ദേഹം പറഞ്ഞു. ഗരീബി രഥിന്റെ ആവിര്‍ഭാവം പാവപ്പെട്ടവര്‍ക്ക് കൂടുതല്‍ സഹായകരമായി. യാത്രാക്കൂലിയിലും ചര്‍ക്കുകൂലിയിലും വര്‍ദ്ധനവില്ല. ഏ.സി ടിക്കറ്റുകളുടെ നിരക്ക് കുറച്ചു.
റെയില്‍വെയുടെ ഉല്‍പ്പാദന ക്ഷമത വര്‍ദ്ധിച്ചു. നാലു വര്‍ഷത്തിനിടെ 68, 778 കോടിയുടെ മിച്ചമുണ്ടാക്കി. ഈ നേട്ടങ്ങളെല്ലാം യു.പി.എ സര്‍ക്കാരിന്റെ നയങ്ങളുടെ മേന്മ മൂലമാണെന്ന് അദ്ദേഹം അറിയിച്ചു. കഴിഞ്ഞ വര്‍ഷം ചരക്ക് ഗതാഗതം മൂലമുള്ള വരുമാനം 2000 കോടിയുടെ അധികവരുമാനം നേടി. 2007 ഡിസംബര്‍ വരെ ചരക്കു നീക്കത്തില്‍ 8.2 ശതമാനം വര്‍ദ്ധനയുണ്ടായി. സാധാരണക്കാര്‍ക്ക് കൂടുതല്‍ പ്രയോജനപ്രദമാകുന്ന വിധത്തില്‍ ട്രെയിനുകളുടെ സമയം ക്രമീകരിക്കും.
ദീര്‍ഘദൂര ട്രെയിനുകളില്‍ എല്‍.ഇ.ഡി ഡിസ്പ്ലേ
എല്ലാ ദീര്‍ഘദൂര ട്രെയിനുകളിലും എല്‍.ഇ.ഡി ഡിസ്പ്ലേ സംവിധാനം ആരംഭിക്കും. ഫോല്‍ ചെയ്ത് ട്രെയിന്‍ വിവരങ്ങള്‍ അറിയാനുള്ള ഇപ്പോഴത്തെ സൌകര്യം വര്‍ദ്ധിപ്പിക്കും. പരിസ്ഥിതിക്ക് അനുയോജ്യമായ ടോയ്ലറ്റുകള്‍ ട്രെയിനുകളില്‍ കൂടുതലായി ഉപയോഗിക്കും. തിരക്കേറിയ സമയങ്ങളില്‍ പാസഞ്ചറുകളുടെ എണ്ണം കൂട്ടും. വെയിറ്റിങ്ങ് ലിസ്റ്റിലാണെങ്കിലും ഇനി മുതല്‍ ഇ_മെയില്‍ വഴി ടിക്കറ്റ് ബുക്ക് ചെയ്യാം.
ഗ്രാമീണ സ്റ്റേഷനുകളില്‍ ഓട്ടോമാറ്റിക് ടിക്കറ്റുകള്‍
ഗ്രാമീണ സ്റ്റേഷനുകളില്‍ ഓട്ടോമാറ്റിക് ടിക്കറ്റുകള്‍ നല്‍കാനുള്ള സംവിധാനമുണ്ടാക്കും. കൂടാതെ റിസര്‍വേഷനുള്ള നീണ്ട ക്യൂ അവസാനിപ്പിക്കാനുള്ള നടപടിയെടുക്കും. ട്രെയിനുകള്‍ വൃത്തിയാക്കാനുള്ള ചുമതല സ്വകാര്യ ഏജന്‍സികള്‍ക്ക് നല്‍കും. യാത്രക്കാരുടെ സൌകര്യാര്‍ത്ഥം പ്ലാറ്റ് ഫോമുകളുടെ ഉയരും കൂട്ടും. മെയില്‍, എക്സ്പ്രസ് ടെയിനുകളുടെ ബോഡി സ്റ്റെറിലൈസ്ഡ് സ്റ്റീല്‍ ആക്കും.
മുംബൈ ട്രെയിന്‍ കാര്‍ഡ് യാത്രക്കാര്‍ക്ക് സ്മാര്‍ട്ട് കാര്‍ഡ്
മുംബൈയിലെ ട്രെയിന്‍ കാര്‍ഡ് യാത്രക്കാര്‍ക്ക് ഇനിമുതല്‍ സ്മാര്‍ട്ട് കാര്‍ഡ് നല്‍കും. മുംബൈയിലടക്കം 50 പ്രധാന സ്റ്റേഷനുകളില്‍ എക്സലറേറ്ററുകള്‍ നിര്‍മ്മിക്കും. ഇന്ത്യയിലെ പ്രധാന റെയില്‍വെ സ്റ്റേഷനുകളിലെ പാര്‍ക്കിങ്ങ് സൌകര്യം കൂട്ടും. നഗരങ്ങളിലുള്ള റെയില്‍വെ സ്റ്റേഷനുകളില്‍ ഓട്ടോമാറ്റിക്ക് ടിക്കറ്റ് കൌണ്ടറുകളുടെ എണ്ണം 6,000 ആയി വര്‍ദ്ധിപ്പിക്കും. കൂടാതെ മൊബൈല്‍ ഫോണുകള്‍ വഴി ഇ_ടിക്കറ്റ് ബുക്കിങ്ങ് ആരംഭിക്കും.
വല്ലാര്‍പാടം പാതയ്ക്ക് ധനസഹായം
കേരളത്തിന് ആദ്യ സഹായം. വല്ലാര്‍പാടം കണ്ടെയ്നര്‍ ടെര്‍മിനലിലേക്കുള്ള പാതയ്ക്ക് ധനസഹായം നല്‍കുമെന്ന് റെയില്‍വെ മന്ത്രി ലാലു പ്രസാദ് യാദവ്. എത്ര രൂപ ഇതിനായി നീക്കിവെച്ചെന്ന് അദ്ദേഹം വ്യക്തമാക്കിയില്ല.
പ്ലാറ്റ്ഫോം നവീകരണത്തിന് 500 കോടി
ഇന്ത്യയിലെ പ്രധാനപ്പെട്ട സ്റ്റേഷനുകളിലെ പ്ലാറ്റ്ഫോം നവീകരണത്തിനായി 500 കോടി രൂപ നീക്കിവെയ്ക്കുമെന്ന് റെയില്‍വെ മന്ത്രി. രാജധാനി_ശതാബ്ദി എക്സ്പ്രസുകളിലെ കോച്ചുകളുടെ നിലവാരമുയര്‍ത്താനും തീരുമാനമായി. കൂടാതെ തുറമുഖ നഗരങ്ങള്‍ തമ്മിലുള്ള സര്‍വീസുകളുടെ എണ്ണം കൂട്ടും.
പുതിയ വാഗണ്‍ നിര്‍മ്മാണ നയം
ആധുനിക ഡിസൈനിലുള്ള പുതിയ വാഗണുകള്‍ ലഭ്യമാക്കാന്‍ വേണ്ടി പുതിയ വാഗണ്‍ നിര്‍മ്മാണ നയം നടപ്പിലാക്കും. 1500 പുതിയ വാഗണുകള്‍ ലഭ്യമാക്കാനാണ് തീരുമാനം. ചരക്ക് ഗതാഗതത്തിനായി മാത്രം 20,000 വാഗണുകള്‍ കൂടി ലഭ്യമാക്കും.
വടക്കേന്ത്യയില്‍ കൂടുതല്‍ പാതകള്‍ വൈദ്യുതീകരിക്കും
വടക്കേന്ത്യയില്‍ കൂടുതല്‍ റെയില്‍വെ പാതകള്‍ ഈ വര്‍ഷം വൈദ്യുതീകരിക്കും. തെക്കെയിന്ത്യയിലെ പ്രധാന നഗരങ്ങളിലെ പാതകളും ഭാഗികമായി വൈദ്യുതീകരിക്കും. കൂടാതെ റെയില്‍വെ വികസനത്തിനായി ദര്‍ശന രേഖ പുറത്തിറക്കും.
യാത്രാക്കൂലി വരുമാനത്തില്‍ 14% വര്‍ദ്ധന
കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 14 ശതമാനത്തിന്റെ വര്‍ദ്ധനവ് യാത്രാക്കൂലി വരുമാനത്തിലുണ്ടായി. അതുകൊണ്ട് യാത്രാക്കൂലി, ചരക്ക്കൂലി വര്‍ദ്ധനവുണ്ടാകില്ല. റെയില്‍വെ അടങ്കല്‍ 11,000 കോടിയില്‍ നിന്ന് 30,000 കോടി ആക്കാനും തീരുമാനമായി. 48 പുതിയ കണ്ടെയ്നര്‍ ഡിപ്പോകള്‍ സ്ഥാപിക്കും. സ്റ്റേഷനുകളിലെ നവീകരണ പ്രവര്‍ത്തനങ്ങള്‍ ഡിസംബറില്‍ പൂര്‍ത്തിയാക്കും.
റെയില്‍വെ സുരക്ഷയ്ക്കായി 70 കോടി
റെയില്‍വെ സുരക്ഷയ്ക്കായി 70 കോടി രൂപ മാറ്റിവെയ്ക്കും. റെയില്‍വെ ഇടപാടുകളില്‍ സുതാര്യത ഉറപ്പ് വരുത്തും. സ്റ്റേഷനുകളില്‍ മെറ്റര്‍ ഡിറ്റക്ടറുകള്‍ സ്ഥാപിക്കും. കൂടുതല്‍ സുരക്ഷാ സംവിധാനം ഏര്‍പ്പെടുത്തും. വാഗണ്‍ ലീഡിങ്ങ് നയം കൊണ്ടുവരും.
റെയില്‍വെ പ്രൊട്ടക്ഷന്‍ ഫോഴ്സില്‍ അഞ്ച് ശതമാനം സ്ത്രീ സംവരണം ഏര്‍പ്പെടുത്തും.
എയിഡ്സ് രോഗികള്‍ക്ക് യാത്രാനിരക്കില്‍ ഇളവ്
എയിഡ്സ് രോഗികള്‍ക്ക് പ്രത്യേക യാത്രാ ഇളവ് അനുവദിക്കും. കൂടാതെ പരംവീര്‍, മഹാവീര്‍, വീര്‍ചക്ര ബഹുമതികള്‍ നേടിയവര്‍ക്ക് യാത്രാനിരക്കില്‍ ഇളവ്.
53 പുതിയ തീവണ്ടികള്‍, 10 ഗരീബ് രഥ്
ഇത്തവണ 53 പുതിയ തീവണ്ടികളും 10 ഗരീബ് രഥങ്ങളും അനുവദിച്ചു. കൂടാതെ മുതിര്‍ന്ന സ്ത്രീകള്‍ക്ക് ടിക്കറ്റ് നിരക്കില്‍ 50 ശതമാനം ഇളവ്. മുതിര്‍ന്ന പൌരന്മാര്‍ക്ക് 30 ശതമാനം ഇളവ്.
ആളില്ലാത്ത ലെവല്‍ക്രോസില്‍ ഉടന്‍ കാവല്‍ക്കരെ നിയമിക്കും. റെയില്‍വെ പ്രൊട്ടക്ഷന്‍ ഫോഴ്സില്‍ അഞ്ച് ശതമാനം സ്ത്രീ സംവരണം ഏര്‍പ്പെടുത്തും. കശ്മീരില്‍ കൂടുതല്‍ പുതിയ പാതകള്‍ നിര്‍മ്മിക്കും.
ഫസ്റ്റ് ക്ലാസ് എ.സി.നിരക്ക് കുറച്ചു
ഫസ്റ്റ് ക്ലാസ് ഏ.സി.നിരക്ക് ഏഴു ശതമാനം കുറച്ചു. കൂടാതെ സെക്കന്‍ഡ് ക്ലാസ് ഏ.സി നിരക്കില്‍ നാലു ശതമാനത്തിന്റെ കുറവുണ്ടാകും. തേര്‍ഡ് ക്ലാസ് എ.സി. നിരക്കില്‍ മൂന്ന് ശതമാനം കുറവുണ്ടാകും. പെട്രോള്‍, ഡീസല്‍ ചരക്കു കൂലിയിനത്തില്‍ അഞ്ച് ശതമാനം ഇളവ്

2 comments:

ജനശക്തി ന്യൂസ്‌ said...

Anonymous said...

These People are Really Cheat. They Them self cut and copy their Article in comment so that it will Appear in all comments Groups (Marumozhikal). Just like pariyaram, kannur, Bengal and Chinese election.