Thursday, January 03, 2008

പ്രവാസിമലയാളികള്‍ക്ക് പെന്‍ഷന്‍പദ്ധതി നടപടിക്രമങള്‍ പൂറ്‌ത്തിയാകുന്നു_ മുഖ്യമന്ത്രി

കൊച്ചി: പ്രവാസിമലയാളികള്‍ക്ക് പെന്‍ഷന്‍ ഉള്‍പ്പെടെയുള്ള ക്ഷേമപദ്ധതികള്‍ സംസ്ഥാനസര്‍ക്കാര്‍ തയ്യാറാക്കി വരികയാണെന്ന് മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്‍ അറിയിച്ചു. വിദേശത്തുള്ള കേരളീയര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് നല്‍കാനുള്ള ശ്രമങ്ങളും തുടങ്ങിക്കഴിഞ്ഞു. ദീര്‍ഘകാലങ്ങളായുള്ള ഈ രണ്ട് ആവശ്യങ്ങള്‍ക്കും പ്രത്യേക പരിഗണന നല്‍കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. നോര്‍ക്കാ വകുപ്പും നോര്‍ക്കാ റൂട്ട്സും ചേര്‍ന്ന് കൊച്ചിയില്‍ സംഘടിപ്പിക്കുന്ന കേരളീയ പ്രവാസിസംഗമം ഉദ്ഘാടനംചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
സര്‍ക്കാരിന് നാലിലൊന്ന് പ്രാതിനിധ്യം മാത്രമുണ്ടായിരുന്ന നോര്‍ക്കാ റൂട്സിനെ സര്‍ക്കാരിന് 51.3 ശതമാനം പ്രാതിനിധ്യമുള്ള കമ്പനിയാക്കി മാറ്റാന്‍ തീരുമാനിച്ചിരിക്കുകയാണ്. അതിനുള്ള നടപടികള്‍ ദ്രുതഗതിയില്‍ നടക്കുകയാണെന്നും മുഖ്യമന്ത്രി അറിയിച്ചു. സര്‍ക്കാരിന് ഭൂരിപക്ഷ പങ്കാളിത്തമുള്ള കമ്പനിയായി നോര്‍ക്ക റൂട്സ് മാറുന്നതോടെ പ്രവാസി കേരളീയര്‍ക്കു വേണ്ടിയുള്ള കമ്പനിയുടെ പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാരിന് കൂടുതല്‍ സജീവമായ പങ്കുവഹിക്കാന്‍ സാധിക്കും.
മലയാളഭാഷയുമായുള്ള മലയാളികളുടെ ബന്ധം സുദൃഢമാക്കുന്നതിന് ആരംഭിച്ച മലയാളഭാഷാ പഠനകേന്ദ്രങ്ങളുടെ പ്രവര്‍ത്തനം കൂടുതല്‍ വ്യാപിപ്പിക്കും. കാലതാമസം കൂടാതെ മറ്റ് രാജ്യങ്ങളിലും ഭാഷാപഠനകേന്ദ്രം തുറക്കും. ഇതിനായി മലയാളം മിഷന്‍ രൂപവത്കരിക്കും. വിദേശത്തുനിന്ന് മടങ്ങിവരുന്നവര്‍ക്കായി സര്‍ക്കാര്‍ നടപ്പാക്കുന്ന 'സാന്ത്വനം' പദ്ധതി കുറേക്കൂടി ഉപകാരപ്രദമായ രീതിയില്‍ മെച്ചപ്പെടുത്തും.
പ്രവാസി കേരളീയരുടെ സഹകരണത്തോടെ 'നോര്‍ക്ക' ഗ്രാമം സ്ഥാപിക്കാനുള്ള നിര്‍ദേശവും പരിഗണനയിലാണ്. പ്രവാസികള്‍ക്ക് നിക്ഷേപത്തിന് സുരക്ഷിതമായ സൌകര്യം ഒരുക്കുന്നതിനോടൊപ്പം അന്താരാഷ്ട്ര നിലവാരമുള്ള വിദ്യാഭ്യാസ_ചികിത്സാസൌകര്യം, പാര്‍പ്പിട സമുച്ചയം, വിനോദ_വിശ്രമകേന്ദ്രങ്ങള്‍ തുടങ്ങിയവയാണ് വിഭാവനംചെയ്യുന്നതെന്നും മുഖ്യമന്ത്രി അറിയിച്ചു.
കേന്ദ്ര പ്രവാസികാര്യ മന്ത്രി വയലാര്‍രവി ചടങ്ങില്‍ അധ്യക്ഷനായിരുന്നു. ഏപ്രില്‍ ഷെഡ്യൂളിന് മുമ്പായി കരിപ്പൂരില്‍നിന്ന് കൂടുതല്‍ വിദേശ വിമാനകമ്പനികള്‍ സര്‍വീസ് ആരംഭിക്കുമെന്ന് അദ്ദേഹം പറഞ്ഞു. വിദേശത്തേക്കുള്ള റിക്രൂട്ടിങ് ഏജന്റുമാരിലെ തട്ടിപ്പുകാര്‍ക്കെതിരെ കര്‍ശന നടപടിക്ക് നിര്‍ദേശം നല്‍കിയതായും അദ്ദേഹം അറിയിച്ചു. ഡല്‍ഹിയിലെ കേന്ദ്ര പ്രവാസികാര്യ മന്ത്രാലയത്തില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഇന്റര്‍നാഷണല്‍ ഹെല്‍പ്പ്ലൈന്‍ തുടങ്ങും. ജനവരി 9 മുതല്‍ ഇതിന്റെ പ്രവര്‍ത്തനം ആരംഭിക്കുമെന്നും വയലാര്‍ രവി പറഞ്ഞു.
കൊച്ചിയില്‍ ഗോകുലം കണ്‍വെന്‍ഷന്‍ സെന്ററില്‍ രണ്ട് ദിവസങ്ങളിലായാണ് സംഗമം. ഉദ്ഘാടനച്ചടങ്ങില്‍ ഡോ.സെബാസ്റ്റ്യന്‍പോള്‍ എം.പി., നോര്‍ക്ക റൂട്ട്സ് ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളായ എം.എ.യൂസഫലി, ഡോ.എം.അനിരുദ്ധന്‍, മഞ്ഞളാംകുഴി അലി എംഎല്‍എ, കെ.ടി.ജലീല്‍ എംഎല്‍എ, അലക്സാണ്ടര്‍ വടക്കേടം, വി.കെ.സി.മമ്മത്കോയ, മൂസാമാസ്റ്റര്‍, നോര്‍ക്ക സെക്രട്ടറി ഷീലാതോമസ്, ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ കെ.എം.രാമാനന്ദന്‍, ജനറല്‍ മാനേജര്‍ എസ്.എം.നജീബ് തുടങ്ങിയവര്‍ സംബന്ധിച്ചു.

2 comments:

ജനശക്തി ന്യൂസ്‌ said...

Anonymous said...

മറ്റുള്ളവരുടെ സ്വത്ത്‌ പിടിച്ചെടുത്ത്‌ അതിന്റെ ചെയര്‍മാന്‍ ആകുക. പരിയാരത്ത്‌ അതും നടന്നു. CPM ഇന്ത്യയില്‍ അതികാരത്തില്‍ വന്നാല്‍ ഉള്ള സ്തിതി ഇതാണു. ഇതാണു എന്നെ ഭയാപ്പെടുത്തന്നത്‌.