Friday, January 11, 2008

ലക്ഷ്യം സോഷ്യലിസംതന്നെ;

ലക്ഷ്യം സോഷ്യലിസംതന്നെ;വിവാദങ്ങള്‍ക്ക് ആയുസ്സില്ല: പിണറായി

തിരു: കമ്യൂണിസ്റുകാര്‍ പ്രവര്‍ത്തിക്കുന്നത് സോഷ്യലിസവും കമ്യൂണിസവും നടപ്പാക്കാന്‍തന്നെയാണെന്നും ഇതിന്റെ പേരിലുള്ള വിവാദങ്ങള്‍ക്ക് ആയുസ്സില്ലെന്നും സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. മുന്‍ എംപി എ സമ്പത്ത് രചിച്ച 'മെയ്ദിനം: ചരിത്രവും രാഷ്ട്രീയവും' എന്ന ഗ്രന്ഥത്തിന്റെ പ്രകാശനം നിര്‍വഹിക്കുകയായിരുന്നു പിണറായി. സോഷ്യലിസവും കമ്യൂണിസവും നടപ്പാക്കേണ്ടത് എങ്ങനെയെന്നതില്‍ കമ്യൂണിസ്റുകാര്‍ക്ക് വ്യക്തതയുണ്ട്. അതിനുള്ള ഘട്ടങ്ങളും കൃത്യമായി കണ്ടിട്ടുണ്ട്. അതില്‍ ആശയക്കുഴപ്പമുണ്ടാക്കാമെന്ന് ആരും കരുതേണ്ട.
ഞങ്ങള്‍ വിപ്ളവം എന്ന കാലഘട്ടത്തിലെത്താന്‍ സ്വീകരിക്കുന്ന ഒരു തന്ത്രമുണ്ട്. പാര്‍ടി പരിപാടിയില്‍ അത് പ്രഖ്യാപിച്ചതാണ്. അത് രഹസ്യമല്ല. പലസ്ഥലത്തും അതിന്റെ കോപ്പി കിട്ടും. നേരേ സോഷ്യലിസത്തിലേക്കു പോകുമെന്നല്ല പറഞ്ഞിട്ടുള്ളത്. അതിനുമുമ്പ് ജനകീയ ജനാധിപത്യ വിപ്ളവം ഉണ്ടാകണം.
ഇന്ത്യയിലെ ഏറ്റവും സമുന്നതരായ നേതാക്കളില്‍ ഒരാളായ ജ്യോതിബസു മനസ്സില്‍ ഉദ്ദേശിക്കാത്ത കാര്യങ്ങള്‍ അദ്ദേഹത്തിന്റെ പേരില്‍ ചാര്‍ത്തിക്കൊടുക്കുകയായിരുന്നു മാധ്യമങ്ങള്‍. അദ്ദേഹം സോഷ്യലിസത്തെ തള്ളിപ്പറഞ്ഞെന്നും അന്തിമമായി വിജയിക്കാന്‍ പോകുന്നത് മുതലാളിത്തമാണെന്നു പറഞ്ഞെന്നുമായിരുന്നു പ്രചാരണം. നാടിന്റെ വികസനത്തിന് വ്യവസായങ്ങള്‍ വേണം. വികസന പന്ഥാവില്‍ നാടിനെ നയിക്കാനുള്ള ഉത്തരവാദിത്തമാണ് ഇടതുപക്ഷ സര്‍ക്കാരുകള്‍ ഏറ്റെടുക്കുന്നത്. ഇതുമായി ബന്ധപ്പെട്ട വാര്‍ത്താ സമ്മേളനത്തില്‍ ജ്യേതിബസു പറഞ്ഞ മറുപടിയെയാണ് സോഷ്യലിസത്തെ തള്ളിപ്പറയലായി ചിത്രീകരിച്ചത്.
സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയ്ക്കുശേഷം കിഴക്കന്‍ യൂറോപ്പിലെ സോഷ്യലിസ്റ് രാജ്യങ്ങള്‍ തകര്‍ന്നപ്പോള്‍ സോഷ്യലിസം തകര്‍ന്നെന്നാണ് ബൂര്‍ഷ്വാ മാധ്യമങ്ങള്‍ ലോകമാകെ പ്രചരിപ്പിച്ചത്. ഇത് താല്‍ക്കാലിക തിരിച്ചടിയാണെന്നും അന്തിമ വിജയം സോഷ്യലിസത്തിനായിരിക്കുമെന്നും ഞങ്ങള്‍ പറഞ്ഞപ്പോള്‍ പുഛിച്ചു. പാര്‍ടി പിരിച്ചുവിടാത്തതെന്തെന്ന് അന്ന് ചോദിച്ചവരാണ് ഇന്ന് സോഷ്യലിസത്തിന്റെ വക്താക്കളായി മാറുന്നത്. മലയാള മനോരമ സോഷ്യലിസത്തിനു വേണ്ടി നിലകൊണ്ടാല്‍ ഞങ്ങള്‍ക്ക് സന്തോഷമേയുള്ളൂ. എന്നാല്‍, അവര്‍ക്കൊന്നും ഞങ്ങള്‍ക്കിടയില്‍ ഒരുതരത്തിലുള്ള തെറ്റിദ്ധാരണയും സൃഷ്ടിക്കാനാകില്ല.
ഉടനെ, കേരളത്തില്‍ പാര്‍ടി രണ്ടുചേരിയായി മാറാന്‍ പോകുന്നെന്നും ഇന്നയിന്നയാളുകളുടെ നേതൃത്വത്തിലായിരിക്കും അതെന്നുംവരെ എഴുതി. എത്ര അപഹാസ്യമായും അല്‍പ്പായുസ്സായും അത് മാറിയെന്നും പിണറായി പറഞ്ഞു.
പന്ന്യന്‍ രവീന്ദ്രന്‍ എംപി പുസ്തകത്തിന്റെ ആദ്യകോപ്പി ഏറ്റുവാങ്ങി. സിപിഐ എം ജില്ലാ സെക്രട്ടറി കടകംപള്ളി സുരേന്ദ്രന്‍ അധ്യക്ഷനായിരുന്നു. പ്രൊഫ. വി എന്‍ മുരളി, ആനത്തലവട്ടം ആനന്ദന്‍ എംഎല്‍എ, ഡോ. ടി എന്‍ സീമ എന്നിവരും സംസാരിച്ചു. എ സമ്പത്ത് സ്വാഗതവും എ ലാല്‍സലാം നന്ദിയും പറഞ്ഞു.

1 comment:

ജനശക്തി ന്യൂസ്‌ said...

ലക്ഷ്യം സോഷ്യലിസംതന്നെ;
വിവാദങ്ങള്‍ക്ക് ആയുസ്സില്ല: പിണറായി
തിരു: കമ്യൂണിസ്റുകാര്‍ പ്രവര്‍ത്തിക്കുന്നത് സോഷ്യലിസവും കമ്യൂണിസവും നടപ്പാക്കാന്‍തന്നെയാണെന്നും ഇതിന്റെ പേരിലുള്ള വിവാദങ്ങള്‍ക്ക് ആയുസ്സില്ലെന്നും സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. മുന്‍ എംപി എ സമ്പത്ത് രചിച്ച 'മെയ്ദിനം: ചരിത്രവും രാഷ്ട്രീയവും' എന്ന ഗ്രന്ഥത്തിന്റെ പ്രകാശനം നിര്‍വഹിക്കുകയായിരുന്നു പിണറായി.
സോഷ്യലിസവും കമ്യൂണിസവും നടപ്പാക്കേണ്ടത് എങ്ങനെയെന്നതില്‍ കമ്യൂണിസ്റുകാര്‍ക്ക് വ്യക്തതയുണ്ട്. അതിനുള്ള ഘട്ടങ്ങളും കൃത്യമായി കണ്ടിട്ടുണ്ട്. അതില്‍ ആശയക്കുഴപ്പമുണ്ടാക്കാമെന്ന് ആരും കരുതേണ്ട.