യു.ഡി.എഫ് മതവികാരം ഇളക്കിവിടുന്നു: പിണറായി
കോഴിക്കോട്: തങ്ങളെ കൈയൊഴിഞ്ഞ വിഭാഗങ്ങളെ തിരിച്ചുപിടിക്കാന്‍ അടിത്തറ ദുര്‍ബലമായ യു.ഡി.എഫ് ന്യൂനപക്ഷ വിഭാഗങ്ങളില്‍ മതവികാരം ഇളക്കിവിടുകയാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. സി.പി.എം കോഴിക്കോട് ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വിദ്യാഭ്യാസ മേഖലയിലാണ് വലിയതോതില്‍ ഇടപെടലുകള്‍ നടക്കുന്നത്. ക്രൈസ്തവ വിശ്വാസികളില്‍ എതിര്‍പ്പ് ഉയര്‍ത്താന്‍ യു.ഡി.എഫ് അനുകൂല രാഷ്ട്രീയമുള്ള പുരോഹിതന്മാരെയാണ് ഉപയോഗപ്പെടുത്തുന്നത്. സമുദായത്തില്‍നിന്ന് തീര്‍ത്തും ഒറ്റപ്പെട്ട മുസ്ലിംലീഗ് ചില മുസ്ലിം സംഘടനകളിലൂടെ മുസ്ലിം വികാരം ഉണര്‍ത്താന്‍ ശ്രമിക്കുന്നു. യു.ഡി.എഫിന് ആളെ കൂട്ടാന്‍ മതവിഭാഗങ്ങള്‍ ശ്രമിക്കേണ്ട. ഒരു മതത്തിന്റെ കാര്യത്തിലും ഞങ്ങള്‍ ഇടപെടില്ല. മതം രാഷ്ട്രീയ കാര്യങ്ങളിലും ഇടപെടരുത്. യു.ഡി.എഫ് ഹാലിളകുന്നത് ഞങ്ങളോടൊപ്പമുള്ള ആളുകളെ അടര്‍ത്തിയെടുക്കാനാണ്. ഞങ്ങളാരും പുരോഹിതരെ സമീപിച്ച് ആളെ ഉണ്ടാക്കിയതല്ല. അവര്‍ക്ക് സ്വയമുണ്ടായ ബോധത്തിന്റെ അടിസ്ഥാനത്തില്‍ വന്നവരാണ്. മതത്തിന്റെ വില ഞങ്ങള്‍ കുറക്കില്ല. പക്ഷേ അവര്‍ അവിടെ നിന്നോളണം. സി.പി.എമ്മിനെ സ്വാധീനിച്ചുകളയാമെന്ന് വിചാരിച്ചാല്‍ ഏശില്ല. ഒരു മതവുമായും സംഘര്‍ഷം ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല. യു.ഡി.എഫിനുവേണ്ടി ഇത്തരം സംഘര്‍ഷം നടത്താന്‍ മതവിഭാഗങ്ങള്‍ ശ്രമിക്കരുത് ^പിണറായി ആവശ്യപ്പെട്ടു.
ക്രൈസ്തവ സഭകളുമായി അഭിപ്രായ വ്യത്യാസം തുടരുമ്പോള്‍തന്നെ യോജിക്കാവുന്ന മേഖലകളില്‍ യോജിക്കുന്നതിന് തടസ്സമാവില്ല. കെ.ഇ.ആര്‍. പരിഷ്കരണമായാലും ന്യൂനപക്ഷങ്ങളെ ബാധിക്കുന്ന മറ്റെന്ത് നടപടിയായാലും അതിവിശദമായ ചര്‍ച്ചക്കുശേഷമേ നടപ്പാക്കൂ. ഇപ്പോള്‍ പ്രചരിപ്പിക്കുന്ന കാര്യങ്ങള്‍ നടപ്പാക്കാന്‍ സര്‍ക്കാര്‍ ആലോചിച്ചിട്ടുപോലുമില്ല. അക്ഷരമാലാ ക്രമത്തില്‍ രജിസ്റ്ററില്‍ പേരെഴുതിയാല്‍ ഏത് മതവികാരമാണ് വ്രണപ്പെടുക? ^അദ്ദേഹം ചോദിച്ചു.
സാമ്രാജ്യത്വ വിരുദ്ധ പോരാട്ടങ്ങളിലൂടെ അമേരിക്കന്‍ കണ്ണിലെ കരടായി മാറിയിരിക്കയാണ് സി.പി.എം. പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്താനുള്ള അവരുടെ ശ്രമമാണ് നന്ദിഗ്രാമില്‍ കണ്ടത്. ത്രിപുരയിലും കേരളത്തിലും ഇത്തരം ശ്രമങ്ങള്‍ നടക്കുന്നു. ഇതോടൊപ്പം കേരളത്തില്‍ എല്‍.ഡി.എഫിനെ തകര്‍ക്കാന്‍ യു.ഡി.എഫ് ബി.ജെ.പിയോടൊപ്പം ചേര്‍ന്നിരിക്കയാണെന്നും പിണറായി ആരോപിച്ചു. കെ. മൂസക്കുട്ടി അധ്യക്ഷത വഹിച്ചു. പാലോളി മുഹമ്മദ്കുട്ടി, എം.എ. ബേബി, പി. കരുണാകരന്‍, ഇ.പി. ജയരാജന്‍, എളമരം കരീം, പി.കെ. ശ്രീമതി, വി.വി. ദക്ഷിണാമൂര്‍ത്തി, എ.കെ. ബാലന്‍, എം.വി. ഗോവിന്ദന്‍, ടി.പി. രാമകൃഷ്ണന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ സി.പി. ബാലന്‍ വൈദ്യര്‍ സ്വാഗതം പറഞ്ഞു.
Subscribe to:
Post Comments (Atom)
2 comments:
യു.ഡി.എഫ് മതവികാരം ഇളക്കിവിടുന്നു: പിണറായി
കോഴിക്കോട്: തങ്ങളെ കൈയൊഴിഞ്ഞ വിഭാഗങ്ങളെ തിരിച്ചുപിടിക്കാന്‍ അടിത്തറ ദുര്‍ബലമായ യു.ഡി.എഫ് ന്യൂനപക്ഷ വിഭാഗങ്ങളില്‍ മതവികാരം ഇളക്കിവിടുകയാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. സി.പി.എം കോഴിക്കോട് ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വിദ്യാഭ്യാസ മേഖലയിലാണ് വലിയതോതില്‍ ഇടപെടലുകള്‍ നടക്കുന്നത്. ക്രൈസ്തവ വിശ്വാസികളില്‍ എതിര്‍പ്പ് ഉയര്‍ത്താന്‍ യു.ഡി.എഫ് അനുകൂല രാഷ്ട്രീയമുള്ള പുരോഹിതന്മാരെയാണ് ഉപയോഗപ്പെടുത്തുന്നത്. സമുദായത്തില്‍നിന്ന് തീര്‍ത്തും ഒറ്റപ്പെട്ട മുസ്ലിംലീഗ് ചില മുസ്ലിം സംഘടനകളിലൂടെ മുസ്ലിം വികാരം ഉണര്‍ത്താന്‍ ശ്രമിക്കുന്നു. യു.ഡി.എഫിന് ആളെ കൂട്ടാന്‍ മതവിഭാഗങ്ങള്‍ ശ്രമിക്കേണ്ട. ഒരു മതത്തിന്റെ കാര്യത്തിലും ഞങ്ങള്‍ ഇടപെടില്ല. മതം രാഷ്ട്രീയ കാര്യങ്ങളിലും ഇടപെടരുത്.
യു.ഡി.എഫ് ഹാലിളകുന്നത് ഞങ്ങളോടൊപ്പമുള്ള ആളുകളെ അടര്‍ത്തിയെടുക്കാനാണ്. ഞങ്ങളാരും പുരോഹിതരെ സമീപിച്ച് ആളെ ഉണ്ടാക്കിയതല്ല. അവര്‍ക്ക് സ്വയമുണ്ടായ ബോധത്തിന്റെ അടിസ്ഥാനത്തില്‍ വന്നവരാണ്. മതത്തിന്റെ വില ഞങ്ങള്‍ കുറക്കില്ല. പക്ഷേ അവര്‍ അവിടെ നിന്നോളണം. സി.പി.എമ്മിനെ സ്വാധീനിച്ചുകളയാമെന്ന് വിചാരിച്ചാല്‍ ഏശില്ല. ഒരു മതവുമായും സംഘര്‍ഷം ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല. യു.ഡി.എഫിനുവേണ്ടി ഇത്തരം സംഘര്‍ഷം നടത്താന്‍ മതവിഭാഗങ്ങള്‍ ശ്രമിക്കരുത് ^പിണറായി ആവശ്യപ്പെട്ടു.
ക്രൈസ്തവ സഭകളുമായി അഭിപ്രായ വ്യത്യാസം തുടരുമ്പോള്‍തന്നെ യോജിക്കാവുന്ന മേഖലകളില്‍ യോജിക്കുന്നതിന് തടസ്സമാവില്ല. കെ.ഇ.ആര്‍. പരിഷ്കരണമായാലും ന്യൂനപക്ഷങ്ങളെ ബാധിക്കുന്ന മറ്റെന്ത് നടപടിയായാലും അതിവിശദമായ ചര്‍ച്ചക്കുശേഷമേ നടപ്പാക്കൂ. ഇപ്പോള്‍ പ്രചരിപ്പിക്കുന്ന കാര്യങ്ങള്‍ നടപ്പാക്കാന്‍ സര്‍ക്കാര്‍ ആലോചിച്ചിട്ടുപോലുമില്ല. അക്ഷരമാലാ ക്രമത്തില്‍ രജിസ്റ്ററില്‍ പേരെഴുതിയാല്‍ ഏത് മതവികാരമാണ് വ്രണപ്പെടുക? ^അദ്ദേഹം ചോദിച്ചു.
സാമ്രാജ്യത്വ വിരുദ്ധ പോരാട്ടങ്ങളിലൂടെ അമേരിക്കന്‍ കണ്ണിലെ കരടായി മാറിയിരിക്കയാണ് സി.പി.എം. പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്താനുള്ള അവരുടെ ശ്രമമാണ് നന്ദിഗ്രാമില്‍ കണ്ടത്. ത്രിപുരയിലും കേരളത്തിലും ഇത്തരം ശ്രമങ്ങള്‍ നടക്കുന്നു. ഇതോടൊപ്പം കേരളത്തില്‍ എല്‍.ഡി.എഫിനെ തകര്‍ക്കാന്‍ യു.ഡി.എഫ് ബി.ജെ.പിയോടൊപ്പം ചേര്‍ന്നിരിക്കയാണെന്നും പിണറായി ആരോപിച്ചു.
കെ. മൂസക്കുട്ടി അധ്യക്ഷത വഹിച്ചു. പാലോളി മുഹമ്മദ്കുട്ടി, എം.എ. ബേബി, പി. കരുണാകരന്‍, ഇ.പി. ജയരാജന്‍, എളമരം കരീം, പി.കെ. ശ്രീമതി, വി.വി. ദക്ഷിണാമൂര്‍ത്തി, എ.കെ. ബാലന്‍, എം.വി. ഗോവിന്ദന്‍, ടി.പി. രാമകൃഷ്ണന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ സി.പി. ബാലന്‍ വൈദ്യര്‍ സ്വാഗതം പറഞ്ഞു.
Sachaar charchayum Mattan biriyaaniyum dahichu kaanilla CPM nu. hajj cheyyan poayavare thallippedippichathum, Aravana karaarum CPM nr tholi polichu kaanichappoal,Christian managementukal avarude athikaarathil sarkkarum partyum kaikadathan shramichathile swabaavika prathiaranam, ee vaka kaaryangalil RSS nte sthaanam CPM nu enna thalsamaya vaartha keralathil parannathinteyum bahirsfuranangal maathramithu....
Post a Comment