Monday, December 17, 2007

കേരളത്തിനുവേണ്ടി യോജിച്ച ശബ്ദം

കേരളത്തിനുവേണ്ടി യോജിച്ച ശബ്ദം.

പാര്‍ലമെന്റിന്റെ നവംബര്‍ 15ന് ആരംഭിച്ച് ഡിസംബര്‍ 7-ന് അവസാനിച്ച ശൈത്യകാല സമ്മേളനത്തില്‍ കേരളത്തിന്റെ സുപ്രധാന പ്രശ്നങ്ങള്‍ ഉയര്‍ന്നുവരികയുണ്ടായി. പ്രശ്നങ്ങള്‍ ഉന്നയിക്കുന്നതുപോലെതന്നെ, ഉയര്‍ത്തിയ വിഷയങ്ങളില്‍ മന്ത്രിമാരും ഉദ്യോഗസ്ഥരുമായി ചര്‍ച്ചചെയ്ത് തുടര്‍നടപടികള്‍ മുന്നോട്ടു കൊണ്ടുപോകാനും കേരളത്തിലെ എംപിമാര്‍ കൂട്ടായി പ്രയത്നിച്ചു. കാര്‍ഷികരംഗത്തെ, പ്രത്യേകിച്ചും നാളികേര കൃഷിക്കാരുടെ പ്രശ്നങ്ങള്‍ കൃഷിമന്ത്രി ശരത് പവാറുമായും ഉദ്യോഗസ്ഥരുമായും മൂന്നുവട്ടം എംപിമാര്‍ ചര്‍ച്ചചെയ്തു. പച്ചത്തേങ്ങയ്ക്ക് സംഭരണവില നിശ്ചയിക്കണമെന്ന പ്രധാന ആവശ്യമാണ് എംപിമാര്‍ ഉന്നയിച്ചത്. പൊളിച്ച പച്ചത്തേങ്ങയ്ക്ക് ആറുരൂപ ലഭിക്കണം. ഇത് അനുവദിച്ചാല്‍ ചകിരിവില കൂടുതലായി കൃഷിക്കാര്‍ക്ക് ലഭിക്കും. കൊപ്രയ്ക്ക് താങ്ങുവില ഏര്‍പ്പെടുത്തിയാല്‍ ഗുണം പ്രധാനമായും ഇടത്തട്ടുകാര്‍ക്കാണ് ലഭിക്കുക. ചര്‍ച്ചയ്ക്കൊടുവില്‍ പച്ചത്തേങ്ങ 4.50 രൂപ നല്‍കി സംഭരിക്കാനാണ് തീരുമാനമായത്. 4.50 രൂപയ്ക്ക് പച്ചത്തേങ്ങ സംഭരിക്കുമ്പോള്‍ ഉണ്ടാകാവുന്ന സാമ്പത്തികബാധ്യത പൂര്‍ണമായും കേന്ദ്രഗവണ്മെന്റ് നല്‍കുമെന്നും ശരത് പവാര്‍ വ്യക്തമാക്കി.
് കൊച്ചി തുറമുഖത്ത് പാമോയില്‍ ഇറക്കുന്നത് കേരകര്‍ഷകരെയാകെ തകര്‍ച്ചയിലേക്ക് നയിക്കും. ഈ പ്രശ്നം പാര്‍ലമെന്റില്‍ ഉന്നയിക്കുക മാത്രമല്ല, മന്ത്രിതല ചര്‍ച്ചയിലും കേരളത്തിലെ എംപിമാര്‍ ശക്തമായി ഉയര്‍ത്തി. ദക്ഷിണേന്ത്യന്‍ തുറമുഖങ്ങളില്‍ പാമോയില്‍ ഇറക്കുമതിചെയ്യാന്‍ പാടില്ലെന്ന ശക്തമായ സമീപനമാണ് സ്വീകരിച്ചത്. ഇത് മന്ത്രി അംഗീകരിക്കുകയും കോടതിയില്‍ നിലനില്‍ക്കുന്ന സ്റേ മാറ്റാന്‍ ആവശ്യമായ നിര്‍ദേശം നല്‍കുകയുംചെയ്തു.
കരിപ്പൂര്‍ എയര്‍പോര്‍ട്ടില്‍ തുടര്‍ച്ചയായി വിദേശത്തേക്കുളള വിമാനങ്ങള്‍ റദ്ദാക്കപ്പെടുന്ന സംഭവങ്ങള്‍ പ്രധാന ചര്‍ച്ചാവിഷയമായി. മറ്റ് എയര്‍പോര്‍ട്ടുകളിലെ പോരായ്മകളും ചര്‍ച്ചചെയ്യപ്പെട്ടു. ഈ വിഷയത്തില്‍ വ്യോമയാനമന്ത്രി പ്രഫുല്‍ പട്ടേലിനെ കേരളത്തിലെ എംപിമാര്‍ കണ്ടു. യാത്രക്കാരുടെ ബാഹുല്യം പരിഗണിച്ച് അടുത്ത വര്‍ഷം മാര്‍ച്ച്, ഏപ്രില്‍ മാസത്തില്‍ മറ്റു വിമാനക്കമ്പനികള്‍ക്കുകൂടി അനുവാദം നല്‍കുമെന്ന് മന്ത്രി വ്യക്തമാക്കി. കരിപ്പൂര്‍ വിമാനത്താവളത്തില്‍ വിമാനം ഇറങ്ങുന്നതിനുളള സാങ്കേതികപ്രശ്നങ്ങള്‍കൂടി പരിഹരിക്കപ്പെടേണ്ടതുണ്ട്. നെടുമ്പാശേരി വിമാനത്താവളത്തിലെ ചില പശ്ചാത്തല സൌകര്യങ്ങള്‍ വര്‍ധിപ്പിക്കേണ്ടതുണ്ട്. തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ നിര്‍മാണപ്രവര്‍ത്തനം ത്വരിതപ്പെടുത്തണം. ഈ ആവശ്യങ്ങളോടെല്ലാം അനുകൂല സമീപനമാണ് മന്ത്രി സ്വീകരിച്ചത്. കണ്ണൂര്‍ വിമാനത്താവളത്തിന് ക്യാബിനറ്റ് അംഗീകാരം അടുത്തുതന്നെ നല്‍കുമെന്നും അറിയിച്ചു. ഇന്ത്യന്‍ എയര്‍ലൈന്‍സിന്റെയും എയര്‍ ഇന്ത്യയുടെയും വിമാനങ്ങള്‍ വിദേശ രാജ്യങ്ങളിലേക്ക് പറക്കുമ്പോള്‍ അവ ഉപയോഗിക്കുന്ന ഇന്ധനത്തിന് മറ്റ് വിദേശ വിമാനക്കമ്പനികള്‍ നല്‍കുന്നതിനേക്കാള്‍ വില നല്‍കേണ്ടി വരുന്ന കാര്യവും ചര്‍ച്ചചെയ്യപ്പെട്ടു.
കേരളത്തിലെ ഗാര്‍ഹിക പാചക വാതക സിലിണ്ടറുകളുടെ ക്ഷാമവും പുതിയ കണക്ഷന്‍ നല്‍കാന്‍ കഴിയാത്ത പ്രശ്നവും ചര്‍ച്ചചെയ്യുന്നതിന് പെട്രോളിയംമന്ത്രി മുരളി ദേവറയെ…എംപിമാര്‍ കണ്ടു. രാജ്യത്തെവിടെയും എല്‍പിജിക്ഷാമം ഇല്ലെന്ന വാദമാണ് ചര്‍ച്ചയില്‍ ഉദ്യോഗസ്ഥര്‍ ഉന്നയിച്ചത്. എന്നാല്‍, കേരളത്തില്‍ സിലിണ്ടര്‍ ക്ഷാമം രൂക്ഷമാണെന്നും വിവിധ ഡീലര്‍മാരുടെ പരിധിയില്‍ ആയിരക്കണക്കിന് അപേക്ഷകള്‍ കെട്ടിക്കിടക്കുകയാണെന്നും എംപിമാര്‍ കണക്കുകള്‍ വച്ചു ശ്രദ്ധയില്‍പ്പെടുത്തി. പലപ്പോഴും
ഉണ്ടാവുന്ന പണിമുടക്കുകളും ഹര്‍ത്താലുകളുമാണ് ഇതിനു കാരണമെന്നു പറഞ്ഞ് ഒഴിഞ്ഞുമാറാനാണ് ഉദ്യോഗസ്ഥര്‍ ശ്രമിച്ചത്. എംപിമാരും ഉദ്യോഗസ്ഥരും തമ്മിലുളള വാഗ്വാദത്തില്‍ തന്നെ ഇതെത്തി. മന്ത്രി ഇടപെട്ട് ചില നിര്‍ദേശങ്ങള്‍ മുന്നോട്ടു വച്ചു. ഇതിന്റെ ഭാഗമായി കേന്ദ്ര ഉദ്യോഗസ്ഥരും കേരളത്തിലെ എംപിമാരും ഓയില്‍ കമ്പനി പ്രതിനിധികളും ചേര്‍ന്ന് കേരളത്തില്‍ പ്രത്യേകയോഗം വിളിച്ചുചേര്‍ക്കാന്‍ തീരുമാനമായി.
കേരളത്തിലെ നാഷണല്‍ ഹൈവേയിലെ മെയിന്റനന്‍സ് വര്‍ക്ക് നടത്താത്തത് സംബന്ധിച്ചും നാലുവരിപ്പാതയുടെ നിര്‍മാണം സംബന്ധിച്ചും കേന്ദ്രമന്ത്രി ടി ആര്‍ ബാലുവിന്റെ ചേംബറില്‍ നടത്തിയ ചര്‍ച്ചയിലും വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍ സന്നിഹിതരായിരുന്നു. കേരളത്തിലെ എന്‍എച്ചിന്റെ ദയനീയാവസ്ഥ മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി. ഈ വര്‍ഷം തുടര്‍ച്ചയായ മഴ കാരണം മെയിന്റനന്‍സ് വര്‍ക്ക് നടത്തുന്നതില്‍ താമസം ഉണ്ടായിട്ടുളള കാര്യം സമ്മതിക്കുമ്പോള്‍ത്തന്നെ കേരളത്തിന് ആവശ്യമായ വിഹിതം ലഭിക്കുന്നില്ലെന്ന അഭിപ്രായവും യോഗത്തില്‍ ഉയര്‍ന്നു. ബിഒടി സമ്പ്രദായം സംസ്ഥാന ഗവണ്മെന്റ് അംഗീകരിച്ചതിനാല്‍ നാലുവരിപ്പാതയുടെ പ്രവര്‍ത്തനം ത്വരിതപ്പെടുത്തുമെന്നും മന്ത്രി വ്യക്തമാക്കി. ആലപ്പുഴ ബൈപ്പാസ്, തലശേരി-മാഹി ബൈപാസ്, കണ്ണൂര്‍-വളപട്ടണം ബൈപാസ്, കുപ്പം-ചൊവ്വ ബൈപാസ് എന്നിവ സംബന്ധിച്ച് ചര്‍ച്ച നടന്നു. കേരളത്തിലെ നാഷണല്‍ ഹൈവേയുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരും എംപിമാരും കേരളത്തിലെ ബന്ധപ്പെട്ടവരും ചേര്‍ന്ന് യോഗം വിളിക്കാമെന്നും ധാരണയായി.
കേന്ദ്ര- സംസ്ഥാന ഗവണ്മെന്റുകള്‍ അംഗീകരിച്ച സ്വാതന്ത്യ്രസമര സേനാനികള്‍ക്ക് പൂര്‍ണമായും ഇനിയും കേന്ദ്രപെന്‍ഷന്‍ നല്‍കാത്തത് സംബന്ധിച്ച് കേന്ദ്രമന്ത്രി ശിവരാജ് പാട്ടീലുമായി എംപിമാര്‍ ചര്‍ച്ച നടത്തി. സ്വാതന്ത്യസമരം ഏതൊക്കെയാണെന്ന് കേന്ദ്രഗവണ്മെന്റ് തീരുമാനിച്ചുകഴിഞ്ഞതാണ്. അര്‍ഹരായ സ്വാതന്ത്യ്രസമര സേനാനികളെ കണ്ടെത്തുന്നതിന് സംസ്ഥാന/ജില്ലാതലങ്ങളില്‍ പ്രത്യേക കമ്മിറ്റികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് പെന്‍ഷന്‍ നല്‍കുന്നത്. എന്നാല്‍, സംസ്ഥാന പെന്‍ഷന്‍ ലഭിച്ച നിരവധിപേര്‍ക്ക് കേന്ദ്രപെന്‍ഷന്‍ ലഭിക്കുന്നതില്‍ നിന്ന് ഇപ്പോഴും നിരവധി ആളുകള്‍ ഒഴിവാക്കപ്പെട്ടിരിക്കുകയാണ്. ഇക്കാര്യങ്ങള്‍ ഗൌരവമായി പരിഗണിക്കാമെന്ന് ആഭ്യന്തരമന്ത്രി ഉറപ്പു നല്‍കി.
വല്ലാര്‍പാടം ടെര്‍മിനല്‍ പദ്ധതി സമയബന്ധിതമായി പൂര്‍ത്തിയാക്കാനുളള നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് മന്ത്രിയെ കണ്ടിരുന്നു. കേരളത്തിലെ മത്സ്യത്തൊഴിലാളികള്‍ക്ക് ആവശ്യമായ മണ്ണെണ്ണ ഇപ്പോഴും ലഭിക്കുന്നില്ലെന്ന പ്രശ്നവും ഉയര്‍ന്നുവന്നിട്ടുണ്ട്. എപിഎല്‍/ബിപിഎല്‍ കാര്‍ഡുകളുടെ തരംതിരിവ് മണ്ണെണ്ണ ക്വാട്ട വെട്ടിക്കുറയ്ക്കുന്നതിലേക്കാണ് എത്തിയിട്ടുളളത്. ഈ പ്രശ്നം എംപിമാര്‍ പെട്രോളിയം മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി. ക്യാബിനറ്റ് മുമ്പാകെ ഇവ കൊണ്ടുവരാമെന്ന് മന്ത്രി സമ്മതിച്ചു.
കേന്ദ്രഗവണ്മെന്റ് അംഗീകരിച്ച ഇറക്കുമതി നയത്തിന്റെ ഭാഗമായി സാമ്പത്തിക പ്രതിസന്ധി നേരിടുന്ന എഫ്എസിടിയെ സംരക്ഷിക്കാന്‍ കേന്ദ്രഗവണ്മെന്റ് നയപരമായ തീരുമാനമെടുക്കേണ്ടതുണ്ട്. സാമ്പത്തികസഹായം അനിവാര്യമാണ്. കേരളത്തിലെ എംപിമാര്‍ പ്രധാനമന്ത്രിയുമായും ബന്ധപ്പെട്ട മറ്റു മന്ത്രിമാരുമായും ഈ വിഷയം ചര്‍ച്ചചെയ്തു. ആവശ്യമായ സഹായങ്ങള്‍ നല്‍കുമെന്ന് അവര്‍ വ്യക്തമാക്കി.
നാണ്യവിളകളുടെ വിലത്തകര്‍ച്ച, പൊതുവിതരണ ശൃംഖലയില്‍ ആവശ്യമായ ഭക്ഷ്യധാന്യം ലഭിക്കല്‍, വിലക്കയറ്റം, ആരോഗ്യ, വിദ്യാഭ്യാസ രംഗത്തെ പ്രശ്നങ്ങള്‍, കേരളത്തിന്റെ ടൂറിസംരംഗത്ത് കൂടുതല്‍ സഹായം ലഭിക്കല്‍, മറാഠി വിഭാഗത്തെ പട്ടികവര്‍ഗ ലിസ്റില്‍ ഉള്‍പ്പെടുത്തല്‍ തുടങ്ങിയ നിരവധി വിഷയങ്ങള്‍, എംപിമാര്‍ സബ്മിഷനിലൂടെ സഭയില്‍ അവതരിപ്പിച്ചു. സേലം ഡിവിഷന്‍ രൂപീകരണവുമായി ബന്ധപ്പെട്ട് കേരളത്തിന് പ്രത്യേക പാക്കേജ് നല്‍കാമെന്ന ഉറപ്പ് പാലിക്കണമെന്ന് ഒറ്റക്കെട്ടായി ആവശ്യപ്പെട്ടു. പാര്‍ലമെന്റില്‍ പറഞ്ഞ കാര്യങ്ങളില്‍ താന്‍ ഉറച്ചുനില്‍ക്കുമെന്നും റെയില്‍വെയുമായി ബന്ധപ്പെട്ട പൊതുബജറ്റ് വരുമ്പോള്‍ അവ നടപ്പാക്കുമെന്നും റെയില്‍വെമന്ത്രി ലാലുപ്രസാദ് യാദവ് വ്യക്തമാക്കി.
പി കരുണാകരന്‍ m.p

1 comment:

ജനശക്തി ന്യൂസ്‌ said...

കേരളത്തിനുവേണ്ടി യോജിച്ച ശബ്ദം
പി കരുണാകരന്‍