ജനപ്രതിനിധികളുടെ മുമ്പില്‍ വാലാട്ടി നില്‍ക്കുന്ന ഒരു സമൂഹം മലയാളികളെപോലെ മറ്റൊരിടത്തുമില്ല : സക്കറിയ
അബൂദബി: രാഷ്ട്രീയക്കാരും മതങ്ങളും മാധ്യമങ്ങളും ഭാഷയെ ചൂഷണം ചെയ്യുകയാണെന്നും ഈ മൂന്ന് കൂട്ടരും കള്ളം പറയാനുള്ള ഉപകരണമാക്കി ഭാഷയെ മാറ്റിയെടുത്തുവെന്നും സാഹിത്യകാരനും നിരൂപകരനുമായ സക്കറിയ അഭിപ്രായപ്പെട്ടു. അബൂദബി ഐ.സി.സി. ഹാളില്‍ 'ഗള്‍ഫ് മാധ്യമം' ഒരുക്കിയ സ്വീകരണ ചടങ്ങില്‍ 'ആധുനിക പത്രപ്രവര്‍ത്തനം' എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മുതലാളിമാരുടെ താല്‍പര്യങ്ങള്‍ക്കനുസരിച്ച് അസത്യങ്ങളും അര്‍ധ സത്യങ്ങളും കൊണ്ട് പേജ് നിറക്കുന്ന പത്രങ്ങള്‍ക്ക് എങ്ങനെയാണ് രാഷ്ട്രീയപ്പാര്‍ട്ടികളെ ചോദ്യം ചെയ്യാന്‍ കഴിയുക. ജനപ്രതിനിധികളുടെ മുമ്പില്‍ വാലാട്ടി നില്‍ക്കുന്ന ഒരു സമൂഹം മലയാളികളെപോലെ മറ്റൊരിടത്തുമില്ല. ജനപ്രതിനിധികള്‍ മുതലാളിമാരും അവരെ തെരഞ്ഞെടുക്കുന്ന ജനങ്ങള്‍ തൊഴിലാളിയുമാണെന്ന ധാരണ മാറേണ്ടതുണ്ട്. രാഷ്ട്രീയക്കാരെ വെള്ള പൂശുന്ന ബ്യൂട്ടി പാര്‍ലറുകളായി പത്രങ്ങള്‍ മാറിയിരിക്കുന്നുവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. അബ്ദു ശിവപുരം അധ്യക്ഷത വഹിച്ചു.
വക്കം ശക്കീര്‍, എ.എം. മുഹമ്മദ് എന്നിവര്‍ ആശംസനേര്‍ന്നു. സലീം പെരുമാതുറ സ്വാഗതവും എം.കെ. ഉസ്മാന്‍ നന്ദിയും പറഞ്ഞു. ഐ.സി.സി. പ്രസിഡന്റ് പി.എം. ഹാമിദലി ഉപഹാരം സമര്‍പ്പിച്ചു.
3 comments:
ഭാഷയെ ചൂഷണം ചെയ്യുന്നത് സ്ഥാപിത താല്‍പര്യക്കാര്‍: സക്കറിയ

Visit for Newyear Greetings
365greetings.com
cpm മാപ്പപേക്ഷ വിണ്ടും. പാര്‍ട്ടിക്കു തെറ്റുപറ്റിപോയി. ഉടനെ തെറ്റു തിരുത്തുന്നതാണു. നന്ദിഗ്രാമിലെ സ്‌ഥിതിയെ പറ്റി ഇവരുടെ ഹീറൊ ബുധദേവ് ബട്ടാചാരിയ പരസ്യമായി പറഞ്ഞതാണു.
(പണ്ടും ബംഗാളില്‍ നിന്നു ഇംഗ്ലീഷ് പഠനം പ്രൈമറി തലത്തില്‍ നിര്‍ത്തി പിന്നെ 24 വര്‍ഷത്തിനു ശേഷം പാര്‍ട്ടി പറഞ്ഞതാണു ,പാര്‍ട്ടിക്കു തെറ്റു പറ്റി എന്നു).അങ്ങിനെ ഇടക്കിടക്ക് പാര്‍ട്ടിക്കു തെറ്റു പറ്റും പിന്നെ തിരുത്തും. നാരായണന്‍ വെളിയംകോടു പോലുള്ള തലയില്‍ ചളി മാത്രം കൈമുതലായവര്‍ ഇതിനെ പറ്റി ഒന്നു സ്വയം ചിന്തിച്ചാല്‍ കേരളം എന്നേ നന്നായേനെ
ഏതായാലും കൊലപാതകികള്‍ (cpm,RSS,Congress ഗുണ്ടകള്‍ അടക്കം) കോടതിയില്‍ തെറ്റു പറ്റിപോയി എന്നു ഏറ്റു പര്‍ഞ്ഞാല്‍ കോടതിയും അവെരെ വെറുതെ വിടുമൊ. എന്നാല്‍ ബുധദേവ് ബട്ടാചാരിയക്കും മാപ്പു കൊടുക്കാം
by
Sajith90
ശരിയാണു
ശ്രീ.നാരയണന്‍ വെളിയംകോട് തന്നെ ഉദാഹരണം
cpm വാലാട്ടി
Post a Comment