Tuesday, December 04, 2007

ഇടതുപക്ഷ സര്‍ക്കാര്‍ കാര്‍ഷികരംഗത്ത് ഊന്നല്‍ നല്‍കി ^ ബാബുപോള്‍ എം.എല്‍.എ.

ഇടതുപക്ഷ സര്‍ക്കാര്‍ കാര്‍ഷികരംഗത്ത് ഊന്നല്‍ നല്‍കി . ബാബുപോള്‍ എം.എല്‍.എ.

അബൂദബി: കഴിഞ്ഞ യു.ഡി.എഫ്. ഭരണത്തില്‍ നിന്നും എല്‍.ഡി.എഫിനെ വേര്‍തിരിച്ച് നിര്‍ത്തുന്ന പ്രധാനഘടകം കാര്‍ഷിക മേഖലയിലുണ്ടായ പുരോഗതിയാണെന്ന് മൂവാറ്റുപുഴ എം.എല്‍.എ. ബാബുപോള്‍ അഭിപ്രായപ്പെട്ടു. 1,500കര്‍ഷക ആത്മഹത്യകള്‍ക്ക് കഴിഞ്ഞ ഭരണകാലം സാക്ഷ്യം വഹിച്ചപ്പോഴും ഫലപ്രദമായ ഒരു നടപടിയും ഉണ്ടായില്ല. എന്നാല്‍ ഇടതുപക്ഷ ഭരണം നിലവില്‍ വന്ന് 15ദിവസത്തിനകം കേരളത്തിലെഎല്ലാ കലക്ടര്‍മാര്‍ക്കും ആത്മഹത്യാ സംഖ്യ തിട്ടപ്പെടുത്താന്‍ നിര്‍ദേശം നല്‍കി. ആത്മഹത്യ ചെയ്ത കര്‍ഷകരുടെ ആശ്രിതര്‍ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടില്‍നിന്ന് 50,000രൂപ വീതം സഹായം നല്‍കി. രണ്ട് ലക്ഷംവരെയുള്ള കാര്‍ഷിക വായ്പകള്‍ എഴുതിത്തള്ളുകയും ചെയ്തു. ഈ ഭരണത്തിലും ആത്മഹത്യകളുണ്ടായിട്ടുണ്ട്; അത് വെറും 113ആണ്. കാര്‍ഷിക കടത്തിന് മൊറോട്ടോറിയം പ്രഖ്യാപിച്ചത് ഇടത് ഭരണകൂടമാണ്. കാര്‍ഷിക വായ്പയുടെ പലിശനിരക്ക് എട്ടുമുതല്‍ 11വരെ ശതമാനവരെയായിരുന്നത് ഭരണ ഇടപെടല്‍ മൂലം അഞ്ചര മുതല്‍ 6 ശതമാനംവരെയായി കുറഞ്ഞു.
പച്ചക്കറിക്ക് തമിഴ്നാട്, കര്‍ണാടക സംസ്ഥാനങ്ങളെ ആശ്രയിച്ച് മാത്രം കഴിയേണ്ടിവരുന്ന കേരളത്തിന്റെ ഇപ്പോഴത്തെ അവസ്ഥക്ക് മാറ്റം വരുത്താന്‍ പദ്ധതി ആവിഷ്കരിച്ച് നടപ്പാക്കിവരുന്നു. നെല്ലുല്‍പാദനം ലാഭകരമാക്കണമെന്ന ഉദ്ദേശത്തോടെ കര്‍ഷകരില്‍നിന്ന് നല്ല വിലകൊടുത്ത് നെല്ലു വാങ്ങി അരിയാക്കി റേഷന്‍ കടകളിലൂടെ വിതരണം നടത്തുന്നതും ഈ സര്‍ക്കാറാണ്.
വ്യാവസായിക, ഐ.ടി. രംഗങ്ങളിലെ കുതിച്ചുകയറ്റം ഈ സര്‍ക്കാര്‍ നിലവില്‍വന്ന ശേഷമാണുണ്ടായത്. നമ്മുടെ ന്യായമായ എല്ലാ അവകാശങ്ങളും നിര്‍ണയിച്ച ശേഷമാണ് സ്മാര്‍ട്ട് സിറ്റി കരാര്‍ ഒപ്പുവെച്ചത്.പൊതു^സ്വകാര്യ മേഖലകളില്‍ പൂട്ടിക്കിടന്ന സ്ഥാപനങ്ങള്‍ ഏതാണ്ടെല്ലാം തുറന്നു പ്രവര്‍ത്തിപ്പിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. ഏതാനും ചിലത് കൂടി തുറക്കാനുള്ള ശ്രമത്തിലാണെന്നും അദ്ദേഹം പറഞ്ഞു.

3 comments:

ജനശക്തി ന്യൂസ്‌ said...

ഇടതുപക്ഷ സര്‍ക്കാര്‍ കാര്‍ഷികരംഗത്ത് ഊന്നല്‍ നല്‍കി ^ ബാബുപോള്‍ എം.എല്‍.എ.
അബൂദബി: കഴിഞ്ഞ യു.ഡി.എഫ്. ഭരണത്തില്‍ നിന്നും എല്‍.ഡി.എഫിനെ വേര്‍തിരിച്ച് നിര്‍ത്തുന്ന പ്രധാനഘടകം കാര്‍ഷിക മേഖലയിലുണ്ടായ പുരോഗതിയാണെന്ന് മൂവാറ്റുപുഴ എം.എല്‍.എ. ബാബുപോള്‍ അഭിപ്രായപ്പെട്ടു. 1,500കര്‍ഷക ആത്മഹത്യകള്‍ക്ക് കഴിഞ്ഞ ഭരണകാലം സാക്ഷ്യം വഹിച്ചപ്പോഴും ഫലപ്രദമായ ഒരു നടപടിയും ഉണ്ടായില്ല. എന്നാല്‍ ഇടതുപക്ഷ ഭരണം നിലവില്‍ വന്ന് 15ദിവസത്തിനകം കേരളത്തിലെഎല്ലാ കലക്ടര്‍മാര്‍ക്കും ആത്മഹത്യാ സംഖ്യ തിട്ടപ്പെടുത്താന്‍ നിര്‍ദേശം നല്‍കി. ആത്മഹത്യ ചെയ്ത കര്‍ഷകരുടെ ആശ്രിതര്‍ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടില്‍നിന്ന് 50,000രൂപ വീതം സഹായം നല്‍കി. രണ്ട് ലക്ഷംവരെയുള്ള കാര്‍ഷിക വായ്പകള്‍ എഴുതിത്തള്ളുകയും ചെയ്തു. ഈ ഭരണത്തിലും ആത്മഹത്യകളുണ്ടായിട്ടുണ്ട്; അത് വെറും 113ആണ്. കാര്‍ഷിക കടത്തിന് മൊറോട്ടോറിയം പ്രഖ്യാപിച്ചത് ഇടത് ഭരണകൂടമാണ്. കാര്‍ഷിക വായ്പയുടെ പലിശനിരക്ക് എട്ടുമുതല്‍ 11വരെ ശതമാനവരെയായിരുന്നത് ഭരണ ഇടപെടല്‍ മൂലം അഞ്ചര മുതല്‍ 6 ശതമാനംവരെയായി കുറഞ്ഞു.

പച്ചക്കറിക്ക് തമിഴ്നാട്, കര്‍ണാടക സംസ്ഥാനങ്ങളെ ആശ്രയിച്ച് മാത്രം കഴിയേണ്ടിവരുന്ന കേരളത്തിന്റെ ഇപ്പോഴത്തെ അവസ്ഥക്ക് മാറ്റം വരുത്താന്‍ പദ്ധതി ആവിഷ്കരിച്ച് നടപ്പാക്കിവരുന്നു. നെല്ലുല്‍പാദനം ലാഭകരമാക്കണമെന്ന ഉദ്ദേശത്തോടെ കര്‍ഷകരില്‍നിന്ന് നല്ല വിലകൊടുത്ത് നെല്ലു വാങ്ങി അരിയാക്കി റേഷന്‍ കടകളിലൂടെ വിതരണം നടത്തുന്നതും ഈ സര്‍ക്കാറാണ്.

വ്യാവസായിക, ഐ.ടി. രംഗങ്ങളിലെ കുതിച്ചുകയറ്റം ഈ സര്‍ക്കാര്‍ നിലവില്‍വന്ന ശേഷമാണുണ്ടായത്. നമ്മുടെ ന്യായമായ എല്ലാ അവകാശങ്ങളും നിര്‍ണയിച്ച ശേഷമാണ് സ്മാര്‍ട്ട് സിറ്റി കരാര്‍ ഒപ്പുവെച്ചത്.
പൊതു^സ്വകാര്യ മേഖലകളില്‍ പൂട്ടിക്കിടന്ന സ്ഥാപനങ്ങള്‍ ഏതാണ്ടെല്ലാം തുറന്നു പ്രവര്‍ത്തിപ്പിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. ഏതാനും ചിലത് കൂടി തുറക്കാനുള്ള ശ്രമത്തിലാണെന്നും അദ്ദേഹം പറഞ്ഞു.

ഫസല്‍ ബിനാലി.. said...

kaarshika rangath idathu paksha sarkkar ethra oonnal koduthu ennathu babupolineakkal innaattile janangalkkariyaam...
vilakkayattavum ee karshakarthanneyaanu sahikkendathennum ariyuka
kooduthal englishil ezhuthunnathu vaayikkunnavarkku buddimuttaakum, malayaalathil pinneedu shramikkam

Anonymous said...

ശരിയാണു
ശ്രീ.നാരയണന്‍ വെളിയംകോട്‌ തന്നെ ഉദാഹരണം
cpm വാലാട്ടി