കേരളത്തിലെ രാഷ്ട്രീയ അക്രമങ്ങളെക്കുറിച്ച് പറയുമ്പോള്‍ ആദ്യം ആരുടെയും മനസ്സില്‍ നൊമ്പരത്തോടെ തെളിയുന്ന ചിത്രം ചീമേനിയുടേതാണ്. 1987 മാര്‍ച്ച് 23ന് നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് കഴിഞ്ഞ് ചീമേനിയിലെ സിപിഐ എം ഓഫീസിലിരുന്ന് വോട്ടിന്റെ കണക്ക് പരിശോധിക്കുകയായിരുന്നു പാര്‍ടി പ്രവര്‍ത്തകര്‍. പൊടുന്നനെ കുറെ കോണ്‍ഗ്രസുകാര്‍ ഓഫീസ് വളഞ്ഞു. കവാടങ്ങളില്‍ തീയിട്ടു. ബോംബും കൊടുവാളുമായി അക്രമിസംഘം പുറത്തുനിന്നു. ഓഫീസ്മുറിയില്‍ ശ്വാസംമുട്ടി പ്രാണരക്ഷാര്‍ഥം പുറത്തുചാടിയവരെ പിന്തുടര്‍ന്ന് വെട്ടിവീഴ്ത്തി. മരിച്ചുകിടക്കുന്നവരുടെ മുഖം കരിങ്കല്‍ച്ചീളുകള്‍കൊണ്ട് ഇടിച്ച് വികൃതമാക്കി. അഞ്ചു സിപിഐ എം പ്രവര്‍ത്തകരാണ് ആ ഒറ്റ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. അതുപോലൊരു രാഷ്ട്രീയ ആക്രമണം കേരള ചരിത്രത്തില്‍ അതിനുമുമ്പും പിമ്പുമുണ്ടായിട്ടില്ല.
കണ്ണൂര്‍ ജില്ലയിലാണ് പന്തക്കപ്പാറ എന്ന ഗ്രാമം. അവിടെയുള്ള ദിനേശ്ബീഡി കമ്പനിയില്‍ 1977 ജൂണ്‍ ആദ്യം ഒരാക്രമണം നടന്നു. ഡിസിസി സെക്രട്ടറിയായിരുന്ന വ്യക്തിക്കായിരുന്നു നേതൃത്വം. കേരളം അതുവരെ കണ്ടിട്ടില്ലാത്ത രീതിയിലായിരുന്നു ആ 'ഓപ്പറേഷന്‍'. നാടന്‍ ബോംബുകള്‍ തൊഴിലാളികള്‍ക്കുനേരെ തുരുതുരെ എറിഞ്ഞു. നിരവധിപേരുടെ കൈകാലുകള്‍ തകര്‍ന്നു. ബീഡിതെറുക്കുന്ന മുറങ്ങളില്‍ തൊഴിലാളികളുടെ രക്തവും മാംസക്കഷണങ്ങളും. കൊളങ്ങരോത്ത് രാഘവന്‍ എന്ന സിപിഐ എം പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു. രാഷ്ട്രീയ അക്രമങ്ങളെക്കുറിച്ച് പറയുമ്പോള്‍ ഉദാഹരണത്തിന് ഉമ്മന്‍ചാണ്ടി (മാതൃഭൂമി-ഡിസംബര്‍ 20) തമിഴ്നാട്ടിലെ ശ്രീപെരുംപത്തൂരിലേക്ക് പോകേണ്ടതില്ല. ബോംബേറില്‍ ചിന്നിച്ചിതറിയ ശരീരത്തിന്റെ ഭീകരതയറിയാന്‍ രാജീവ് ഗാന്ധിയെ ഉദാഹരിക്കേണ്ടതുമില്ല. അത് വേണ്ടുവോളം കണ്ണൂര്‍ ജില്ലയില്‍ത്തന്നെയുണ്ട്. 'ശാന്തിയാത്ര'യില്‍ ഉമ്മന്‍ചാണ്ടിയെ അനുഗമിച്ച കെ സുധാകരന്‍തന്നെ പറയും തന്റെ നേതൃത്വത്തില്‍ നടത്തിയ ഒട്ടേറെ മനുഷ്യക്കശാപ്പുകളുടെ കഥ.
കെ സുധാകരന്‍ ഏതൊക്കെ കേസുകളില്‍ പ്രതിയാണെന്ന് ഉമ്മന്‍ചാണ്ടി ഒന്ന് പരിശോധിക്കണം. ഇ പി ജയരാജനെ വധിക്കാന്‍ എം വി രാഘവനൊപ്പം ഗൂഢാലോചന നടത്തി വാടകക്കൊലയാളികളെ വിട്ട കേസ് നടക്കുകയാണിന്നും. ഇപ്പോള്‍ ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും നടത്തിയതുപോലെ ഒരു മാര്‍ക്സിസ്റ്റ് അക്രമവിരുദ്ധ ജാഥ പണ്ട് (1993 മാര്‍ച്ച് നാലിന്)കെ സുധാകരന്‍ നയിച്ചിരുന്നു. ആ ജാഥ നടത്തുന്നതിനിടയിലാണ്, വഴിയോരത്ത് നില്‍ക്കുകയായിരുന്ന പാവപ്പെട്ട കര്‍ഷകത്തൊഴിലാളി നാല്‍പ്പാടി വാസുവിനെ വെടിവച്ചുകൊന്നത്. ഞാന്‍ അവിടെ ഒരുത്തനെ തട്ടിയിട്ടാണ് വരുന്നതെന്ന് പൊതുയോഗത്തില്‍ പ്രഖ്യാപിച്ചത് ശാന്തിമന്ത്രവുമായി ഉമ്മന്‍ചാണ്ടി ഇപ്പോള്‍ കൂടെക്കൊണ്ടുനടക്കുന്ന സുധാകരന്‍തന്നെയായിരുന്നു. കണ്ണൂര്‍ നഗരത്തിലെ സേവറി ഹോട്ടലില്‍ ഊണുവിളമ്പുകയായിരുന്ന നാണു എന്ന തൊഴിലാളിയെ ബോംബെറിഞ്ഞ് കൊന്നത് സുധാകരന്റെ അനുയായികളാണ്. അന്ന് അവിടെ ഊണുകഴിക്കുന്നവരില്‍ ലോട്ടറി വില്‍പ്പനക്കാരനായ ഒരു ജയകൃഷ്ണനും ഉണ്ടായിരുന്നു. കോണ്‍ഗ്രസിന്റെ എല്ലാ ജാഥയിലും മുദ്രാവാക്യംവിളിച്ച് മുന്നില്‍ നടന്നിരുന്ന ആ ജയകൃഷ്ണന്റെ കൈപ്പത്തി ബോംബെറിഞ്ഞ് തകര്‍ത്തുകളഞ്ഞു. ഒന്നര കൈയുമായി ജയകൃഷ്ണന്‍ ഇപ്പോഴും കണ്ണൂരില്‍ ലോട്ടറി വില്‍പ്പന നടത്തുന്നുണ്ട്. ഉമ്മന്‍ചാണ്ടിയുടെ പാര്‍ടിയുടെ ഡിസിസി അംഗമായിരുന്നു പുഷ്പരാജ്. ഉജ്വലമായി പ്രസംഗിക്കുന്ന കോണ്‍ഗ്രസുകാരന്‍; ഓട്ടോറിക്ഷാത്തൊഴിലാളി. ആ പുഷ്പരാജ് കെ സുധാകരനെതിരെ എ കെ ആന്റണിക്ക് ഒരു ഫാക്സ് അയച്ചു. അതിനുള്ള പ്രതിഫലം ഇരുമ്പുവടിയുടെ രൂപത്തിലാണ് വന്നത്. പുഷ്പരാജിന്റെ രണ്ടുകാലുകളും തകര്‍ന്നു. തകര്‍ത്തത് കെ സുധാകരന്റെ സ്വകാര്യ ഗുണ്ടാസംഘത്തില്‍പ്പെട്ടവര്‍. ഈ ജയകൃഷ്ണന്റെയും പുഷ്പരാജിന്റെയുമൊക്കെ കണ്ണീരൊപ്പാതെ എന്ത് ശാന്തിയാത്രയാണ് ഉമ്മന്‍ചാണ്ടി കണ്ണൂരില്‍ നടത്തിയത്?
യുഡിഎഫ് ഭരിക്കുമ്പോള്‍ കണ്ണൂര്‍ ശാന്തമെന്നും എല്‍ഡിഎഫ് ഭരണത്തില്‍ അക്രമാസക്തമെന്നും ഉമ്മന്‍ചാണ്ടി പറയുന്നുണ്ട്. 2005 ല്‍ ഉമ്മന്‍ചാണ്ടിയായിരുന്നു മുഖ്യമന്ത്രി. അക്കൊല്ലം സെപ്തംബര്‍ 11ന് രാത്രി 9.30ന് മൊകേരി എന്ന സ്ഥലത്ത് ഒരാക്രമണം നടന്നു. കോണ്‍ഗ്രസുകാരനും അംഗീകാരമുള്ള പൊതുപ്രവര്‍ത്തകനുമായ സി എച്ച് സുരേഷ്ബാബുവാണ് അക്രമിക്കപ്പെട്ടത്. ആര്‍എസ്എസുകാര്‍ അദ്ദേഹത്തിന്റെ കാലുകള്‍ തകര്‍ത്തുകളഞ്ഞു. ആര്‍എസ്എസിനെതിരെ അവിടെ സ്ഥാനാര്‍ഥിയാകാന്‍ നാമനിര്‍ദേശപത്രിക നല്‍കി എന്നതായിരുന്നു കുറ്റം. തെരഞ്ഞെടുപ്പില്‍ സുരേഷ്ബാബു ജയിച്ചു. സത്യപ്രതിജ്ഞയ്ക്ക് കോണ്‍ഗ്രസുകാര്‍ അദ്ദേഹത്തെ എടുത്തുകൊണ്ടുപോകുകയായിരുന്നു. ഇന്നും കാലുകള്‍ തളര്‍ന്നുതന്നെ.
കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ 2006 ഏപ്രില്‍ ആറിനാണ് തോട്ടത്തില്‍ രവീന്ദ്രന്‍ എന്ന തടവുകാരന്‍ കൊല്ലപ്പെട്ടത്. കൊന്നത് ആര്‍എസ്എസുകാര്‍. ജയിലിലേക്ക് രഹസ്യമായി കടത്തിക്കൊണ്ടുവന്ന ആയുധമുപയോഗിച്ചാണ് കൊലനടത്തിയത്. അന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിതന്നെ. 2004ല്‍തന്നെ കൊളശ്ശേരിയില്‍ സനൂട്ടി, മുഴപ്പിലങ്ങാട്ട് സുരേഷ്-രണ്ടുപേരും ആര്‍എസ്എസിന്റെ ക്രൂരമായ ആക്രമണത്തില്‍ പരിക്കേറ്റ് ഇന്നും ശരീരം തളര്‍ന്ന് ജീവിക്കുന്നു. വിളക്കോട്ട് മുഹമ്മദ് ഇസ്മയില്‍ റാവുത്തറെ ആര്‍എസ്എസുകാര്‍ കൊന്നത് 2002 ലാണ്. പാനൂര്‍ ടൌണില്‍ അഷറഫ് എന്ന ചെറുപ്പക്കാരനെ വെട്ടിക്കൊന്നതും ആ വര്‍ഷംതന്നെ. അപ്പോഴെല്ലാം ഭരണപക്ഷത്ത് യുഡിഎഫാണ്. ഉമ്മന്‍ചാണ്ടി ഭരിക്കുമ്പോള്‍തന്നെയാണ് മട്ടന്നൂരിലെ ബേക്കറി കച്ചവടക്കാരനായ മഹമ്മൂദിനെ പുന്നാട്ടുവച്ച് ആര്‍എസ്എസുകാര്‍ കൊന്നത്. മുഹമ്മൂദിന്റെ മകനായിരുന്നു ദൃക്സാക്ഷി. ആ കുട്ടിയുടെ മൊഴിയനുസരിച്ച് എഫ്ഐആര്‍ തയ്യാറാക്കി ഫയല്‍ചെയ്തു. പ്രതിസ്ഥാനത്ത് ആര്‍എസ്എസിന്റെ പ്രമുഖര്‍. ഉമ്മന്‍ചാണ്ടി പുന്നാട് സന്ദര്‍ശിച്ചതോടെ ആ പ്രതിപ്പട്ടിക 'ആവിയായി'. ആര്‍എസ്എസിന്റെ പ്രധാനപ്പെട്ട എല്ലാവരും സ്വതന്ത്രരായി. അങ്ങനെ സ്വാതന്ത്യ്രം നേടിയ ചില ആര്‍എസ്എസ് നേതാക്കളോടൊപ്പമാണ് ഉമ്മന്‍ചാണ്ടിയുടെ പാര്‍ടി ജനറല്‍സെക്രട്ടറിമാരില്‍ ഒരാളായ കെ സുധാകരന്‍ കഴിഞ്ഞദിവസം വേദി പങ്കിട്ടത്.
പാര്‍ടിഗ്രാമങ്ങളെക്കുറിച്ച് ഉമ്മന്‍ചാണ്ടി പറയുന്നുണ്ട്. നന്ദിഗ്രാമിനെപ്പോലെയാണത്രേ. ശരിയാണ്. ആര്‍എസ്എസുകാരുടെ ചില പോക്കറ്റുകള്‍ അങ്ങനെയാണ്. മറ്റു പാര്‍ടിക്കാരെ അങ്ങോട്ടു പ്രവേശിപ്പിക്കാറില്ല. പൊലീസ് കടന്നുചെന്നാല്‍ ബോംബെറിഞ്ഞ് ഓടിക്കും. അങ്ങനെ ബോംബേറില്‍ പരിക്കേറ്റ് ആശുപത്രിയില്‍ അഭയംതേടിയ പൊലീസ് ഉദ്യോഗസ്ഥരെ ഉമ്മന്‍ചാണ്ടി ഓര്‍ക്കുന്നുണ്ടോ ആവോ. പാര്‍ടിഗ്രാമങ്ങള്‍ സൃഷ്ടിക്കുന്നത് ആരാണെന്ന് സംശയമുണ്ടെങ്കില്‍ ചെറുവാഞ്ചേരിക്കാരോട് ചോദിക്കണം. അവിടെ ചോയന്‍ രാജീവന്‍ എന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകനെ എന്തിനാണ് ആര്‍എസ്എസുകാര്‍ കൊന്നത് എന്ന് അന്വേഷിക്കണം. ആയിത്തറയില്‍ കോണ്‍ഗ്രസുകാരനായിരിക്കുകയും പൊതുപ്രശ്നങ്ങളില്‍ സജീവമായി ഇടപെടുകയുംചെയ്ത അപരാധമാണ് അത്ലിറ്റ് സത്യനെ ആര്‍എസ്എസിന്റെ കൊലക്കത്തിക്ക് ഇരയാക്കിയത്. ആ സത്യന്റെയും രാജീവന്റെയും കുടുംബങ്ങള്‍ക്ക് കോണ്‍ഗ്രസ് നല്‍കിയത് നന്ദിയില്ലായ്മ മാത്രമാണ്. എന്തേ അവരുടെ സ്മരണകള്‍ 'ശാന്തിയാത്ര'യില്‍ തികട്ടിവന്നില്ല? ആര്‍എസ്എസിനെ നോവിക്കാന്‍ എന്തുകൊണ്ട് ഉമ്മന്‍ചാണ്ടി മടിച്ചുനില്‍ക്കുന്നു? സിപിഐ എമ്മിന് ഭൂരിപക്ഷസ്വാധീനമുള്ള എത്രയോ പ്രദേശങ്ങള്‍ കണ്ണൂരിലുണ്ട്. അതിലെവിടെയെങ്കിലും ഇത്തരം അനുഭവങ്ങള്‍ ഉമ്മന്‍ ചാണ്ടിക്ക് ചൂണ്ടിക്കാട്ടാനാകുമോ?
യുഡിഎഫ് ഭരണകാലത്താണ് കണ്ണൂരിനെ ഭീകരജില്ലയായി പ്രഖ്യാപിച്ചത്. അക്കാലത്താണ് ഭീകരപ്രവര്‍ത്തന വിരുദ്ധനിയമം പ്രയോഗിച്ച് സിപിഐ എം പ്രവര്‍ത്തകരെ പൊലീസിനെ ഉപയോഗിച്ച് വേട്ടയാടിയത്. അതിനും നേതൃത്വംനല്‍കിയത് ഉമ്മന്‍ചാണ്ടിതന്നെയായിരുന്നു. എക്കാലത്തും ആര്‍എസ്എസിന് സേവചെയ്യുകയായിരുന്നു കോണ്‍ഗ്രസ്. കഴിഞ്ഞമാസം കണ്ണൂര്‍ജില്ലയില്‍ ഏകപക്ഷീയമായ ആര്‍എസ്എസ് ആക്രമണങ്ങളാണുണ്ടായത്. നവംബര്‍ അഞ്ചിന് തലശേരിയില്‍ സ്കൂള്‍ക്കുട്ടികളെ വീട്ടിലെത്തിക്കാന്‍ കാറോടിച്ചു വരുന്നതിനിടയില്‍ തടഞ്ഞുനിര്‍ത്തി എം കെ സുധീര്‍കുമാറിനെ വെട്ടിക്കൊന്നു. അടുത്ത ദിവസം പുലര്‍ച്ചെ പാലുമായി പോകുകയായിരുന്ന പാറായി പവിത്രനെ വെട്ടി. ആശുപത്രിയില്‍വച്ച് പവിത്രന്റെ ജീവശ്വാസം നിലച്ചു. ചാലക്കരയിലും കതിരൂരിലും പൊന്ന്യത്തും ആര്‍എസ്എസുകാരുടെ മിന്നലാക്രമണങ്ങള്‍ നടന്നു. നിരവധി സിപിഐ എം പ്രവര്‍ത്തകരും അനുഭാവികളും ഈ ആക്രമണങ്ങളില്‍ പരിക്കേറ്റ് ചികിത്സയില്‍ തുടരുന്നു. ആര്‍എസ്എസിനെതിരെ ശക്തമായ ജനവികാരംഉണര്‍ന്ന ആ അവസ്ഥയിലാണ്, ശാന്തിയാത്ര എന്നപേരില്‍ സിപിഐ എം വിരുദ്ധ വിഷപ്രചാരണവുമായി ഉമ്മന്‍ചാണ്ടി രംഗത്തുവന്നത്. രണ്ടു നിരപരാധികളെ കൊന്നുതള്ളിയ ആര്‍എസ്എസിനെക്കുറിച്ച് ഒരിടത്തും പരാമര്‍ശങ്ങളില്ല. പകയും വെറുപ്പും സിപിഐ എമ്മിനോടാണ്. എന്തേ അങ്ങനെ?
തളിപ്പറമ്പിലെ ഒരു ക്ഷേത്രവുമായി ബന്ധപ്പെട്ട കാര്യംപറയുന്നുണ്ട് ഉമ്മന്‍ചാണ്ടി മാതൃഭൂമി ലേഖനത്തില്‍. അവിടെ ദേവസ്വം പ്രസിഡന്റിന്റെ വീട്ടിലേക്ക് ടെലിഫോണിലൂടെ ഭീഷണിയുണ്ടായപ്പോള്‍ ആദ്യം അന്വേഷിച്ചെത്തിയതും അദ്ദേഹത്തെ നിയമനടപടികളില്‍ സഹായിച്ചതും സിപിഐ എമ്മാണ്-പാര്‍ടി ലോക്കല്‍സെക്രട്ടറി ബാലകൃഷ്ണനാണ്. അതൊന്നും ഉമ്മന്‍ചാണ്ടിയോട് ആരും പറഞ്ഞുകൊടുത്തിട്ടുണ്ടാവില്ല. ആറളം ഫാമിനെക്കുറിച്ച്. അവിടെ പാര്‍ടി ഫാമൊന്നും ആരും രൂപപ്പെടുത്തുന്നില്ല. ആദിവാസികള്‍ക്ക് ഭൂമി അനുവദിക്കുന്നത് ജില്ലാതല ഇംപ്ളിമെന്റേഷന്‍ കമ്മിറ്റിയുടെ ശുപാര്‍ശപ്രകാരമാണ്. ആ കമ്മിറ്റിയില്‍ കോണ്‍ഗ്രസുകാരുമുണ്ട്. അര്‍ഹതപ്പെട്ട കുടുംബങ്ങളില്‍ ഭൂരിപക്ഷവും സിപിഐ എം അനുഭാവികളോ പ്രവര്‍ത്തകരോ ആയിട്ടുണ്ടെങ്കില്‍ അതെങ്ങനെ പാര്‍ടിയുടെ കുറ്റമാകും?
മാര്‍ക്സിസ്റ്റ് പാര്‍ടിക്കെതിരായ വിശാലമായ ഒരു സഖ്യത്തിന്റെ വേദിയാകുന്നുണ്ട് ഉമ്മന്‍ചാണ്ടിയുടെ വാദമുഖങ്ങള്‍. ഇതൊരു പശ്ചാത്തലമൊരുക്കലാണ്. വര്‍ഗീയ ശക്തികളെ കൂട്ടുപിടിച്ച് കണ്ണൂരില്‍ വിലാസമുണ്ടാക്കാനുള്ള ഒരുതരം തത്രപ്പാട്. 'ശാന്തിയാത്ര'യുടെ സമാപന ദിവസം കണ്ണൂരിലെ കുപ്രസിദ്ധ ആര്‍എസ്എസ് ക്രിമിനല്‍ ഇറ്റാലിയന്‍ തോക്കുമായി പൊലീസിന്റെ പിടിയിലായത് യാദൃച്ഛികമാണോ? ഗാന്ധിജിയെ വെടിവച്ചുകൊന്നതും ഇറ്റാലിയന്‍ തോക്കുകൊണ്ടായിരുന്നു. ഗാന്ധിഘാതകരോട് ഉമ്മന്‍ചാണ്ടിയുടെ കോണ്‍ഗ്രസ് ചങ്ങാത്തംകൂടുമ്പോള്‍ ആ തോക്കും ഒരു പ്രതീകമാകുന്നുണ്ട്്.
പി ജയരാജന്‍
8 comments:
ഗാന്ധിജിയെ കൊന്ന തോക്കും കോണ്‍ഗ്രസും

ജനശക്തി സഖാക്കളെ,
മാര്‍ക്സിസ്റ്റ് നൃശംസത നൃശംസത എന്ന് നിലവിളിക്കുന്ന പലരും എന്‍.ഡി.ഏഫിനെക്കുറിച്ച് പറയുമ്പോള്‍ “ ആ സംഘടന തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ നടപടി എടുക്കേണ്ടത് പോലീസാണ്” എന്ന മട്ടിലുള്ള സൌമ്യ മനസ്കരാണ്. ചിലര്‍ കാണുകയേ ഇല്ല. നന്ദിഗ്രാമില്‍ സി.പി.എം കുടുംബങ്ങളെ മാസങ്ങളോളം സ്വന്തം നാട്ടില്‍ നിന്ന് അകറ്റി നിര്‍ത്തിയ ഭൂമി സമിതിയെ(?) ന്യായീകരിക്കാന്‍ “ ആ സമിതി അത്ര മാത്രം ശക്തരാണ്” എന്ന നനഞ്ഞ ഞ്യായവുമായി ഇതേ ആളുകള്‍ രംഗത്തെത്തും. മഹാശ്വേതാദേവിക്ക് അവരുടേതായ രാഷ്ട്രീയം ഉണ്ട് എന്നത് മറന്ന് അവരുടെ വയസ്സിനെക്കുറിച്ചും ഈ പ്രായത്തിലും അവര്‍ മുന്നോട്ട് വന്നതിനെക്കുറിച്ചും വൈകാരികമായി വാചാലരാകും.
There is one more link below which shows the real face of CPM. Hope Janasakthi news Editors will hear this
Click Here
365greetings.com
മഹാശ്വേതാദേവിക്ക് അവരുടേതായ രാഷ്ട്രീയം വേണമല്ലോ . അവര്‍ക്ക് രാഷ്ട്രീയം ഉണ്ട് . മാര്‍ക്സിസ്റ്റ് കിരാതവാഴ്ചക്കെതിരായ രാഷ്ട്രീയം . മാര്‍ക്സിസ്റ്റുകള്‍ക്ക് മാത്രം രാഷ്ട്രീയം മതിയോ ? എല്ലാവര്‍ക്കും രാഷ്ട്രീയം വേണം . ഇവിടെ കുറെ കൊലപാതകങ്ങളുടെ ലിസ്റ്റ് കണ്ടു . മാര്‍ക്സിസ്റ്റുകള്‍ നടത്തിയ കൊലപാതകങ്ങളുടെ പട്ടിക ഒന്ന് നിരത്താമോ ? മാര്‍ക്സിസ്റ്റുകള്‍ക്ക് മാത്രമേ കൊല്ലാന്‍ പാടുള്ളൂ എന്നുണ്ടോ ? നന്ദിഗ്രാമില്‍ നിന്ന് പുതിയ പുതിയ ശവക്കുഴികള്‍ കണ്ടെത്തുന്നു . ബലാല്‍സംഗം ചെയ്യപ്പെട്ട് കൊന്ന് കത്തിച്ച സ്ത്രീകളുടെ ശവങ്ങളാണ് തോണ്ടിയെടുക്കപ്പെടുന്നത് . കണക്കെടുത്താല്‍ ഏറ്റവും കൂടുതല്‍ പേരെ കൊന്നത് മാര്‍ക്സിസ്റ്റുകളാണ് . നിങ്ങള്‍ക്ക് പട്ടിക എളുപ്പത്തില്‍ നിരത്താം . അത്രയല്ലേ ഉള്ളൂ . മാര്‍ക്സിസ്റ്റുകാരാല്‍ കൊല്ലപ്പെട്ടവരുടെ പട്ടിക നീണ്ടതാണ് . സ്റ്റാലിനാല്‍ കൊല്ലപ്പെട്ടവരുടെ തലയോട്ടികള്‍ ഒരു മൈതാനം നിറയെ കുന്ന് കൂട്ടിയിരുന്നു . അതിന്റെ മറ്റൊരു പതിപ്പല്ലേ നന്ദിഗ്രാമില്‍ കാണുന്നത് ? മാര്‍ക്സിസ്റ്റുകള്‍ക്ക് കേരളഭരണം സ്ഥിരമായി കിട്ടിയിരുന്നുവെങ്കില്‍ മാര്‍ക്സിറ്റുകളല്ലാത്തവരുടെ കഴുത്തിന് മീതെ തലയും അരക്ക് താഴെ കാലുകളും ആര്‍ക്കെങ്കിലും കാണുമായിരുന്നോ ? നിങ്ങളില്‍ ചിലര്‍ കൊല്ലപ്പെടുമ്പോള്‍ എന്താ വേദന അല്ലേ ? 50 വര്‍ഷങ്ങള്‍ക്ക് മുന്‍പ് കൊല്ലപ്പെട്ട മാര്‍ക്സിസ്റ്റ് ക്രിമിനലുകളുടെ പട്ടിക പോലും നിരത്തുന്നു .
I think Janasakthi editors can write jokes also. I selected the below senteses as the most funny in this news. CPM never killed any people in kannoor. hahahahaha
സിപിഐ എമ്മിന് ഭൂരിപക്ഷസ്വാധീനമുള്ള എത്രയോ പ്രദേശങ്ങള്‍ കണ്ണൂരിലുണ്ട്. അതിലെവിടെയെങ്കിലും ഇത്തരം അനുഭവങ്ങള്‍ ഉമ്മന്‍ ചാണ്ടിക്ക് ചൂണ്ടിക്കാട്ടാനാകുമോ?
ആളെക്കൊല്ലല്‍ മാത്രമല്ല , കൊലയാളികള്‍ക്ക് വേണ്ടി പബ്ലിക്കായി ബക്കറ്റ് പിരിവ് നടത്തുന്ന ലോകത്തിലെ ഏകസംഘടനയും മാര്‍ക്സിസ്റ്റ്കളുടേതാണ് .
ഇന്ത്യക്ക് സ്വാതത്ര്യം കിട്ടിയപ്പോള്‍ അതു വഞ്ചനാ ദിനമായും ഇന്ത്യ 16 കഷണമായി വിഭജിക്കണമെന്നുൊ പറഞ്ഞവര്‍. ചൈന ഇന്ത്യയെ ആക്രമിച്ചപോള്‍ അവര്‍ അവരുടെന്നും നമ്മള്‍ നമ്മുടെതെന്നും ഉള്ള സ്തലത്തിനാണു യുദ്ധം എന്നു പറഞ്ഞ രാജ്യദ്രോഹി നയിച്ച പ്രസ്താനം ഇപ്പോള്‍ രാജ്യസ്നേഹതിന്റെ മുതലകണ്ണിര്‍ ഒഴുക്കുന്നു. കാലം പോയ പോക്കെ
സഖാക്കന്മാരെല്ലാം മാഡത്തിന്റെ സാരിതുംബില്‍ തൂങ്ങിയിട്ടും ഗുജറാത്ത് പോയല്ലൊ സഖാവെ
Post a Comment