Thursday, December 20, 2007

കൊടുമുടിയില്‍നിന്ന് കൊടുങ്കാറ്റ്

കൊടുമുടിയില്‍നിന്ന് കൊടുങ്കാറ്റ്
സുകുമാര്‍ അഴീക്കോട്ഏറ്റവും ഉയര്‍ന്ന മൂന്നു കൊടുമുടികളുള്ള ഒരു രാജ്യമാണ് ഇന്ത്യ _ എവറസ്റ്റിനുപുറമെ. ത്രികൂടപര്‍വതം എന്ന് കേട്ടിട്ടില്ലേ, അതുപോലെ, നമ്മുടെ ഭരണഘടന അളന്നുറപ്പിച്ചതാണ് ഈ മൂന്നു പര്‍വതക്കൂട്ടങ്ങളുടെ ഉറപ്പും ഉയരവും ഒക്കെ _ ഭരണകൂടം, നിയമകൂടം, നിയമനിര്‍മാണകൂടം. രാഷ്ട്രത്തിന് ആവശ്യമായ മൂന്ന് കാര്യങ്ങള്‍ ചെയ്യാന്‍ വിധിക്കപ്പെട്ടവയാണ് ഇവ _ ഭരണനിര്‍വഹണവും നിയമവ്യാഖ്യാനവും നിയമനിര്‍മാണവും. ഇവയുടെ ഔന്നത്യത്തെപ്പറ്റി തര്‍ക്കമോ താരതമ്യമോ ആവശ്യമില്ലെന്ന് ഭരണഘടന ആത്യന്തികമായി പണ്ടേ നിശ്ചയിച്ചുവെച്ചിട്ടുണ്ട്.
ഈ മൂന്നു കൊടുമുടികളില്‍ നിയമവ്യവസ്ഥയാണ് ഏറ്റവും ഉയരംകൂടിയ സ്ഥാപനമെന്ന ഒരു ധാരണ എങ്ങനെയോ കുറച്ചുകാലം നമുക്കിടയില്‍ പ്രചരിച്ചുവരുന്നു. നിയമത്തിന്റെ സാങ്കേതികതയില്‍ നില്‍ക്കുന്ന കേസുകള്‍മാത്രമല്ല പൊതുതാത്പര്യത്തിനുവേണ്ടിയുള്ള ഹര്‍ജികളും കോടതിക്ക് പരിഗണിക്കാം എന്നത് അംഗീകരിക്കപ്പെട്ടതോടെയാണ് കോടതിക്ക് പുതിയൊരു ഉയര്‍ച്ചയും ഉണര്‍വും കിട്ടിയത്. ജനകീയ താത്പര്യങ്ങളില്‍ നീതിപീഠങ്ങള്‍ ശ്രദ്ധകാണിച്ചുതുടങ്ങിയതോടെ നീതിപീഠമാണ് ജനങ്ങളുടെ സംരക്ഷകര്‍ എന്നൊരു നവവിശ്വാസം ജനഹൃദയങ്ങളില്‍ ഉദയംകൊണ്ടു. തങ്ങളെപ്പറ്റിയുള്ള യാഥാസ്ഥിതികമായ വിലയിരുത്തലല്ല ഇപ്പോള്‍ ഉള്ളതെന്നും നിയമസഭയും ഭരണവും തോല്‍ക്കുമ്പോള്‍ ഇടപെടുന്ന നീതിവ്യവസ്ഥ വിജയിക്കുന്നുവെന്നും അവര്‍ ക്രമേണ മനസ്സിലാക്കിത്തുടങ്ങി.
അതോടെ ചില ന്യായാധിപന്മാരുടെ ഇടപെടലിന്റെ സ്വഭാവം പതുക്കെക്കണ്ട് മാറിത്തുടങ്ങി. നിയമസഭകളും ഭരണകൂടങ്ങളും തങ്ങളുടെ കടമകള്‍ നിറവേറ്റാതിരിക്കുകയോ നിറവേറുന്നതില്‍ പോരായ്മകള്‍ വരുത്തുകയോ ചെയ്യുന്നുവെന്നും അവരെ തിരുത്തേണ്ടത് തങ്ങളുടെ ചുമതലയാണെന്നും തിരുത്തലിനപ്പുറത്തുചെന്ന്, എങ്ങനെ ഭരിക്കണമെന്നതിനുള്ള നിര്‍ദേശങ്ങള്‍ കൊടുക്കേണ്ടതാണെന്നും അവര്‍ ചിന്തിച്ചുതുടങ്ങിയെന്നു തോന്നുന്നു. ഹൈക്കോടതികള്‍മാത്രമല്ല സുപ്രീംകോടതിയും ഈ അധികാരപ്രയോഗം എതിരില്ലാത്തവണ്ണം നടത്തിത്തുടങ്ങി.
പാര്‍ലമെന്റിന്റെ വക്താവായ സ്പീക്കറും (സോമനാഥ ചാറ്റര്‍ജി) മന്ത്രിമാരും നിയമവിശാരദന്മാരും ജനങ്ങളും ഈ പോക്കില്‍ തങ്ങളുടെ ആശങ്കയും അനിഷ്ടവും പ്രകടിപ്പിക്കാതിരുന്നില്ല. അതൊന്നും കോടതികള്‍ അഥവാ ന്യായാധിപന്മാര്‍ ചിലരെങ്കിലും അത്ര സാരമാക്കിയില്ല.
അപ്പോഴാണ് ഏറ്റവും ഉയര്‍ന്നതെന്ന് കരുതിയ കൊടുമുടിയുടെ മുകളില്‍ ഒരു കൊടുങ്കാറ്റ് പൊന്തിവന്നത്. ഇക്കഴിഞ്ഞ ഡിസംബര്‍ 10ന് സുപ്രീംകോടതിയിലെ ഒരു ദ്വയാംഗബെഞ്ച് (ജസ്റ്റിസുമാരായ എ.കെ. മാത്തൂരും മാര്‍ക്കണ്ഡേയ കട്ജുവും ചേര്‍ന്നത്) ഈ കടന്നുകയറ്റത്തെ അതിര്‍ത്തികൈയേറ്റമെന്നും സാഹസികതയെന്നും അതിരുകടന്നുവെന്നും എത്തിപ്പിടിക്കലെന്നും പുതിയ നയമെന്നും കടുത്ത ഭാഷ ഉപയോഗിച്ച് വിമര്‍ശിച്ചത്. അവര്‍ പ്രയോഗിച്ച ആംഗലവാക്കുകള്‍ എന്റെ തര്‍ജമയെക്കാളും തീക്ഷ്ണങ്ങളാണെന്നു തോന്നുന്നതുകൊണ്ട് അതേ വാക്കുകള്‍ ഞാന്‍ ഉദ്ധരിച്ചുകൊള്ളട്ടെ _ ഫഷഋഴസദഋമശഫഷര്‍, ദപല്‍ഫഷര്‍ന്‍ഴയറശ, സന്‍ര്‍ഴദഭഫ, സല്‍ഫഴഴഫദഋമ, പഫല്‍യദര്‍യസഷ എന്നൊക്കെ.
ബഹുജനങ്ങളുടെ താത്പര്യങ്ങള്‍ സംരക്ഷിക്കാന്‍ വിശാലമായ ഒരു നീതിബോധം വെച്ച് വിധി പ്രസ്താവിച്ചവര്‍ പിന്നെപ്പിന്നെ തങ്ങള്‍ക്ക് നിയമനിര്‍മാണത്തിനും ഭരണനിര്‍വഹണത്തിനും അധികാരമുണ്ടെന്നുള്ള മട്ടില്‍ വിധികളും കല്പനകളും ഇറക്കിത്തുടങ്ങിയത് ഭരണഘടനയുടെ അടിസ്ഥാനമായി സങ്കല്പിക്കപ്പെട്ട ത്രിതലസമവായതത്ത്വത്തെ (പാര്‍ലമെന്റും ഗവണ്‍മെന്റും ജുഡീഷ്യറിയും അധികാര വിനിയോഗത്തില്‍ സമസ്ഥിതി വേണമെന്ന തത്ത്വം) ലംഘിക്കരുതെന്നാണ് ബെഞ്ചിന്റെ സുചിന്തിതമായ അഭിപ്രായം. ഇവരില്‍ മാര്‍ക്കണ്ഡേയ കട്ജു നേരത്തേതന്നെ തന്റെ വ്യത്യസ്തങ്ങളായ വിധിന്യായങ്ങളുടെ പേരില്‍ അഖിലേന്ത്യാ പ്രശസ്തി നേടിയ ആളാണ്.
പഞ്ചാബ്_ഹരിയാണ ഹൈക്കോടതിയുടെ ഒരു ഓര്‍ഡറിനെതിരായുള്ള ഒരു അപ്പീല്‍ അനുവദിച്ചുകൊണ്ടും കോടതി അതിരുവിട്ടുവെന്നു വ്യക്തമാക്കിക്കൊണ്ടുമുള്ള വിധിന്യായത്തിലാണ് ഈ ബഹുമാന്യരായ ന്യായാധിപന്മാര്‍ മേല്പറഞ്ഞ കടുത്ത ഭിന്നാഭിപ്രായങ്ങള്‍ പ്രഖ്യാപിച്ചത്. എന്നാല്‍ ഈ വിധി ഫലത്തില്‍ മറ്റ് ഹൈക്കോടതികളുടെയും സുപ്രീം കോടതിയുടെപോലും പല തീര്‍പ്പുകളെയും ചോദ്യം ചെയ്യുന്നതായിട്ടാണ് കലാശിച്ചിരിക്കുന്നത്. ഈ ഒറ്റക്കാരണത്താല്‍ത്തന്നെ ഈ വിധി ഒരു വിപ്ലവത്തിന്റെ തുടക്കമാണെന്നു പറയാം. ഉദാഹരണസമൃദ്ധിയുള്ള ഈ വിധിയില്‍നിന്ന് ചില കേസുകള്‍ ജസ്റ്റിസുമാരുടെ വഴിവിട്ട പോക്കിന് തെളിവായി ഇവിടെ ഉദ്ധരിക്കുന്നു.
യ) പഞ്ചാബ്_ഹരിയാണ ഹൈക്കോടതിയുടെ വിധിതന്നെ നല്ലൊരുദാഹരണമാണ്. ഹരിയാണയിലെ ഒരു ഗോള്‍ഫ് ക്ലബ്ബില്‍ പുതിയ കുറച്ച് തസ്തികകള്‍ ഉടനെ വേണമെന്നാണ് ഹൈക്കോടതിയുടെ നിര്‍ദേശം.
യയ) ഇയ്യിടെ ഡല്‍ഹി ഹൈക്കോടതി നഴ്സറി വിദ്യാലയങ്ങളില്‍ പ്രവേശനത്തിന് വേണ്ട വയസ്സ്, ഫീസില്ലാത്ത സീറ്റിനെ സംബന്ധിക്കുന്ന മാനദണ്ഡങ്ങള്‍, നഴ്സറി സ്കൂള്‍ പ്രവേശനത്തിന്റെ ഇന്റര്‍വ്യു തുടങ്ങി ഒരുപാട് കാര്യങ്ങളില്‍ മൂര്‍ത്തമായ തീരുമാനമെടുത്തിരിക്കയാണ്. ഇത് നിയമവിരുദ്ധമാണെന്ന് ബെഞ്ച് ചൂണ്ടിക്കാട്ടിയിരിക്കുന്നു.
കേരളത്തില്‍നിന്ന് നമുക്ക് ഡസന്‍കണക്കിന് ഉദാഹരണങ്ങള്‍ എടുത്തുകാട്ടാന്‍ കഴിയും. വിദ്യാഭ്യാസബില്ലും സ്വാശ്രയകോളേജുകളും സംബന്ധിച്ചുള്ള അനേകം ഓര്‍ഡറുകള്‍ തങ്ങളുടെ അധികാരസീമയില്‍ വരുന്നതല്ലെന്ന് ഹൈക്കോടതി മനസ്സിലാക്കിയോ എന്ന് ഈ സുപ്രീംകോടതി വിധിയുടെ വെളിച്ചത്തില്‍, സംശയിക്കാവുന്നതാണ്. സാമൂഹികലക്ഷ്യത്തോടുകൂടിയതും ഭരണഘടനയുടെ മൌലികങ്ങളായ അനുശാസനങ്ങളെ മാനിക്കുന്നതുമായ ഒരു നിയമത്തെ, നീതിപീഠത്തിലെ സാങ്കേതികമായ സമീപനം അവയവങ്ങള്‍ ഒടിച്ച് ശയ്യാവലംബിയാക്കിയതിന്റെ ഉത്തരവാദിത്വം ഹൈക്കോടതി ഏറ്റെടുക്കുമോ? കൊക്കൊ, പെപ്സി കോളകളെ സംബന്ധിച്ച് നേരത്തെ എടുത്ത പല തീരുമാനങ്ങളും ജനങ്ങളുടെ ദൈന്യം കാണാതെ, കൂറ്റന്‍വിദേശശക്തികള്‍ക്ക് പറ്റിയ പ്രയാസങ്ങളെ വളര്‍ത്തിപ്പറഞ്ഞുകൊണ്ടുള്ളവയായിരുന്നു. പഞ്ചായത്തുതൊട്ട് നിയമസഭവരെയുള്ള ജനപ്രതിനിധികേന്ദ്രങ്ങളെ നിര്‍വീര്യമാക്കുന്ന തീര്‍പ്പുകളായിരുന്നു ഇവയില്‍ പലതും.
കോടതികളുടെ ഈ 'വ്യതിയാനം' അവര്‍ക്കും നാടിനും ഗുണം ചെയ്യില്ലെന്ന് ബെഞ്ച് ചൂണ്ടിക്കാട്ടുന്നു. പാര്‍ലമെന്റും ഭരണകൂടവും കടമകള്‍ ശരിയായി നിറവേറ്റാത്തതുകൊണ്ടാണ് തങ്ങള്‍ക്ക് ഇടപെടേണ്ടിവരുന്നതെന്നാണ് ഇവരുടെ വലിയൊരു ന്യായവാദം. ഇവര്‍ക്ക് ബെഞ്ച് നല്‍കിയ മറുപടി കാര്യത്തിലേശുന്നതാണ്. കോടതികള്‍ തങ്ങളുടെ കടമ വേണ്ടമട്ടില്‍ നിര്‍വഹിക്കുന്നില്ലെന്ന വാദം ഉയര്‍ത്തി കോടതിയുടെ പ്രവര്‍ത്തനത്തില്‍ ഇടപെടാന്‍ നിയമനിര്‍മാണസഭകള്‍ പുറപ്പെട്ടാല്‍ എന്താവും സ്ഥിതി! _ കോടതികളോട് ബെഞ്ച് ചോദിക്കുകയാണ്.
ഇത്ര പ്രത്യക്ഷമായ മറുവശം തങ്ങളുടെ പ്രവൃത്തിക്കുണ്ടെന്നുപോലും കോടതികള്‍ മനസ്സിലാക്കുന്നില്ല. ഇതാണ് അപകടകരമായ 'അഡ്വെന്‍ചറിസം'. 'ജുഡീഷ്യല്‍ ആക്ടിവിസം' 'അഡ്വെന്‍ചറിസം' ആകരുതല്ലോ.
നിയമസഭകളും ഭരണസഭകളും ശരിക്ക് പ്രവര്‍ത്തിച്ചില്ലെങ്കില്‍ എന്താണ് പോംവഴി! വോട്ടിലൂടെ ജനങ്ങളാണ് ഇവരെ തിരുത്തേണ്ടത്. അല്ലാതെ കോടതികളല്ല. നിയമം ഏതെന്ന് ചൂണ്ടിക്കാട്ടുന്നതിനപ്പുറത്ത് അവര്‍ ഏറെ വിനോദയാത്ര ചെയ്യരുതെന്ന് ചുരുക്കം. കോടതിക്കുമാത്രം കഴിയുന്ന നീതിക്കുണ്ടായ നിയന്ത്രണം തങ്ങളുടെ തീര്‍പ്പുകളില്‍ ഉള്‍ച്ചേര്‍ക്കാന്‍ കോടതി ജനങ്ങളോട് കടപ്പെട്ടിരിക്കുന്നു. ഭരണത്തില്‍ ഇടപെടാനാവശ്യമായ വൈദഗ്ധ്യം കോടതിക്കില്ലെന്ന സത്യവും ബെഞ്ച് ഊന്നിപ്പറഞ്ഞിട്ടുണ്ട്. ജഡ്ജിമാര്‍ക്ക് അവരുടെ തൊഴിലില്‍ വൈദഗ്ധ്യം ഉള്ളതുപോലെ നിയമസഭാംഗങ്ങള്‍ക്കും ഭരണകര്‍ത്താക്കള്‍ക്കും വൈദഗ്ധ്യമുണ്ട്. വൈദഗ്ധ്യമില്ലാത്തവര്‍ അതുള്ളവരുടെ രംഗങ്ങളില്‍ കേറി കുഴപ്പം സൃഷ്ടിക്കരുത് എന്നാണ് ബെഞ്ചിന്റെ ഉപദേശം. നിയമസഭാംഗങ്ങള്‍ ചെയ്യുന്നതില്‍ ഇടപെട്ടുവരുമ്പോള്‍, ജഡ്ജിമാര്‍ തിരഞ്ഞെടുക്കപ്പെടണമെന്ന വാദം ഉയരാന്‍ ഇടയുണ്ടെന്ന് ഓര്‍മിപ്പിക്കുന്നു ബെഞ്ച്.
ഇത്തരം ആശയക്കുഴപ്പങ്ങളൊക്കെ ഭാവിയില്‍ ഉയര്‍ന്നുവരാമെന്ന് പ്രഥമപ്രധാനമന്ത്രി ജവാഹര്‍ലാല്‍ നെല്ക്കു ഒന്നാം പാര്‍ലമെന്റ് യോഗത്തില്‍ത്തന്നെ കണ്ടറിഞ്ഞ് മറുപടിയും കൊടുത്തിരുന്നു. ഒരു ഭരണഘടനാ ഭേദഗതിയുടെ ചര്‍ച്ചയില്‍ (1957) അദ്ദേഹം ചോദിച്ചു: കോടതി സുപ്രീം ആണെങ്കില്‍ അതിനപ്പുറത്ത് ഒന്നുണ്ട് _ പാര്‍ലമെന്റും ജനങ്ങളും. ഇവ സുപ്രീമിനുമപ്പുറത്താണ് ന്‍വര്‍യശദര്‍ഫ സുപ്രീം അത്യുന്നതമാണ്, അള്‍ട്ടിമേറ്റ് പരമം ആണ്.
ഇത്ര പ്രത്യക്ഷങ്ങളായ സംഗതികള്‍ ഒട്ടും ശ്രദ്ധിക്കാതെ ഏതോ വന്‍ കുതിരപ്പുറത്ത് കയറിയതുപോലെ പ്രവര്‍ത്തിച്ചുപോന്ന നമ്മുടെ നീതിപീഠങ്ങളെ നിലയ്ക്കുനിര്‍ത്തുവാന്‍ ഈ വിധി പര്യാപ്തമാകുമോ?
നിയമമറിയാത്ത സാമാന്യജനങ്ങള്‍ക്കുപോലും മനസ്സിലാകുന്ന ചില ലളിതവാക്യങ്ങള്‍ ബെഞ്ചിന്റെ വിധി കണ്ടു. അവ ചുവടെ കൊടുക്കുന്നു:
യ) 'ജഡ്ജിമാര്‍ ഭരണം നടത്താന്‍ മുതിരരുത്'.
യയ) 'ജഡ്ജിമാര്‍ ചക്രവര്‍ത്തിമാരെപ്പോലെ പെരുമാറരുത്.'
യയയ) 'ജഡ്ജിമാര്‍ക്ക് നിയമനിര്‍മാണത്തിന് അധികാരമില്ല.'
യല്‍) 'മറ്റ് ശാഖകള്‍ക്ക് നീക്കിവെച്ച മണ്ഡലങ്ങളില്‍ കടക്കുന്ന പ്രവണത ജഡ്ജിമാര്‍ നിയന്ത്രിക്കേണ്ടതാണ്.'
ജഡ്ജിമാര്‍ക്ക് നിയമഭാഷയുമായി കൂടുതല്‍ പരിചയം ഉള്ളതുകൊണ്ട് സാമാന്യജനങ്ങള്‍ക്ക് മനസ്സിലാവുന്ന ഈ ഭാഷ അവര്‍ക്ക് പിടികിട്ടാതെപോയേക്കുമോ എന്ന് ജനങ്ങള്‍ പേടിക്കുന്നുവെങ്കില്‍ അത് ന്യായമല്ലെന്ന് പറയാനാകുമോ?
സുപ്രീംകോടതിയുടെ ചീഫ് ജസ്റ്റിസ് അടങ്ങിയ ഒരു മൂന്നംഗ ബെഞ്ച് ഈ വിധി തങ്ങള്‍ക്ക് ബാധകമല്ലെന്ന് പറഞ്ഞിട്ടുണ്ട്. അവര്‍ക്ക് ബാധകമാണെന്ന് വ്യക്തമായ അഭിപ്രായം അവതരിപ്പിക്കുന്ന രണ്ടംഗ ബെഞ്ചിന്റെ തീരുമാനത്തിന് ഇത്തരത്തില്‍ ഒരു പ്രഖ്യാപനം മതിയോ?
കൊടുമുടിയിലെ കൊടുങ്കാറ്റ് ചായക്കോപ്പയിലെ കൊടുങ്കാറ്റാകാതിരിക്കട്ടെ!

3 comments:

ജനശക്തി ന്യൂസ്‌ said...

കൊടുമുടിയില്‍നിന്ന് കൊടുങ്കാറ്റ്

സുകുമാര്‍ അഴീക്കോട്

ഏറ്റവും ഉയര്‍ന്ന മൂന്നു കൊടുമുടികളുള്ള ഒരു രാജ്യമാണ് ഇന്ത്യ _ എവറസ്റ്റിനുപുറമെ. ത്രികൂടപര്‍വതം എന്ന് കേട്ടിട്ടില്ലേ, അതുപോലെ, നമ്മുടെ ഭരണഘടന അളന്നുറപ്പിച്ചതാണ് ഈ മൂന്നു പര്‍വതക്കൂട്ടങ്ങളുടെ ഉറപ്പും ഉയരവും ഒക്കെ _ ഭരണകൂടം, നിയമകൂടം, നിയമനിര്‍മാണകൂടം. രാഷ്ട്രത്തിന് ആവശ്യമായ മൂന്ന് കാര്യങ്ങള്‍ ചെയ്യാന്‍ വിധിക്കപ്പെട്ടവയാണ് ഇവ _ ഭരണനിര്‍വഹണവും നിയമവ്യാഖ്യാനവും നിയമനിര്‍മാണവും. ഇവയുടെ ഔന്നത്യത്തെപ്പറ്റി തര്‍ക്കമോ താരതമ്യമോ ആവശ്യമില്ലെന്ന് ഭരണഘടന ആത്യന്തികമായി പണ്ടേ നിശ്ചയിച്ചുവെച്ചിട്ടുണ്ട്.

ചിത്രകാരന്‍chithrakaran said...

അഴീക്കോടിന്റെ നിരീക്ഷണങ്ങള്‍ ആശയവ്യക്തത നല്‍കുന്നു. നന്ദി.

sajith90 said...

ബംഗാളില്‍ CPM നേതവും ആനുയായികളും ഒരു അമ്മെയെയും രണ്ടു പെണ്മക്കളെയും മാനബംഗപെടുത്തി എന്നു CBI റിപ്പോര്‍ട്ട്‌ ചെയ്തതില്‍ ബുധദേവെ ബട്ടാചാര്യ പ്രതിഷേധം രേഖപ്പെടുത്തി.ഠിരിണമൂല്‍ കോണ്‍ഗ്രസ്സ്‌ ചെയ്തതാതണെങ്ങില്‍ രേഖപ്പെടുത്തുന്നത്തില്‍ തെറ്റില്ലയിരുന്നു എന്നാകും അധേഹത്തിന്റെ അഭിപ്രായം. നല്ല മുഖ്യമന്ത്രി