സ്വകാര്യസ്കൂള്‍ മാനേജ്മെന്റുകള്‍ സംവരണം അട്ടിമറിക്കുന്നു
സംസ്ഥാനത്തെ എയ്ഡഡ് സ്കൂള്‍ മാനേജ്മെന്റുകള്‍ അധ്യാപക നിയമനത്തില്‍ ന്യൂനപക്ഷ-പിന്നോക്കവിഭാഗങ്ങള്‍ക്കുള്ള സംവരണം അട്ടിമറിക്കുന്നു. 7920 എയ്ഡഡ് സ്കൂളുകളിലെ 1,07,047 അധ്യാപകരില്‍ 298 പട്ടികജാതിക്കാരേയുള്ളൂ (0.28 ശതമാനം). പട്ടികവര്‍ഗത്തില്‍പ്പെട്ടവര്‍ 58 മാത്രമാണ് (0.05 ശതമാനം). മറ്റു ന്യൂനപക്ഷ-പിന്നോക്ക വിഭാഗങ്ങളുടെ പ്രാതിനിധ്യവും നാമമാത്രമാണ്. നിയമനങ്ങളില്‍ പട്ടികജാതിക്കാര്‍ക്ക് എട്ടും പട്ടികവര്‍ഗക്കാര്‍ക്ക് രണ്ടും ശതമാനം സംവരണം പാലിക്കണമെന്നാണ് നിയമം. മതന്യൂനപക്ഷവിഭാഗത്തില്‍പ്പെട്ടവര്‍ക്കും സംവരണാനുകൂല്യം ലഭിക്കുന്നില്ല. എട്ടുലക്ഷം രൂപവരെ കോഴവാങ്ങിയാണ് ഇപ്പോള്‍ സ്വകാര്യ സ്കൂളുകളില്‍ അധ്യാപകനിയമനം. ന്യൂനപക്ഷസംരക്ഷണത്തെക്കുറിച്ചും വിദ്യാഭ്യാസാവകാശസംരക്ഷണത്തെച്ചൊല്ലിയും മുറവിളികൂട്ടുന്ന മാനേജ്മെന്റുകളൊന്നും അധ്യാപകനിയമനകാര്യത്തില്‍ ഭരണഘടനാപരമായ ബാധ്യത നിറവേറ്റിയിട്ടില്ലെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. നിയമനത്തിനു പണം മാത്രമാണ് മാനദണ്ഡം.
സംസ്ഥാനത്തെ 12,644 സ്കൂളുകളില്‍ 7920 എയ്ഡഡും 856 എണ്ണം അംഗീകൃത അണ്‍എയ്ഡഡ് വിദ്യാലയങ്ങളുമാണ്. 4498 സര്‍ക്കാര്‍ സ്കൂളുകളാണ് ഉള്ളത്. എയ്ഡഡ് സ്കൂള്‍ അധ്യാപകരില്‍ ആംഗ്ളോ ഇന്ത്യന്‍ വിഭാഗക്കാര്‍ 395 പേര്‍ മാത്രമാണ് (0.4 ശതമാനം). ലത്തീന്‍ കത്തോലിക്കാ വിഭാഗക്കാരായ 4820 അധ്യാപകരുണ്ട് (4.5 ശതമാനം). എസ്ഐയുസി വിഭാഗത്തിലെ 1687 പേരാണ് ഉള്ളത് (1.8 ശതമാനം). പരിവര്‍ത്തിത ക്രൈസ്തവര്‍ 1505 ആണ് (1.4 ശതമാനം). മറ്റു പിന്നോക്കവിഭാഗങ്ങളില്‍പ്പെട്ട ഹിന്ദുക്കള്‍ 20,848 പേര്‍ വരും (19.5 ശതമാനം). ന്യൂനപക്ഷ-പിന്നോക്ക വിഭാഗങ്ങള്‍ക്കുള്ള സംവരണം പൂര്‍ണമായി പാലിച്ചതുകൊണ്ടല്ല ഇവര്‍ക്ക് ജോലി കിട്ടിയത്. ഈ വിഭാഗത്തില്‍പ്പെട്ടവരും മാനേജ്മെന്റുകള്‍ ആവശ്യപ്പെട്ട ഭീമമായ തുക കൊടുത്താണ് ജോലി വാങ്ങിയതെന്നാണ് വിവരം. ന്യൂനപക്ഷാവകാശസംരക്ഷകരുടെ സ്ഥാപനങ്ങളില്‍ ജോലികിട്ടിയതില്‍ ബഹുഭൂരിപക്ഷവും സംവരണത്തിന് അര്‍ഹതയില്ലാത്തവരാണ്. മതന്യൂനപക്ഷങ്ങളുടെയും പിന്നോക്ക ജാതികളില്‍പ്പെട്ടവരുടെയും ഭരണഘടനാപരമായ സംരക്ഷണമാണ് പഠനത്തിലും ജോലിയിലുമുള്ള സംവരണം. സംവരണാനുകൂല്യമുള്ള വിഭാഗങ്ങളില്‍പ്പെട്ടവര്‍ നടത്തുന്ന സ്ഥാപനങ്ങള്‍പോലും അവരോട് നീതിപുലര്‍ത്തുന്നില്ല എന്നാണ് കണക്കുകള്‍ തെളിയിക്കുന്നത്. സംവരണമാനദണ്ഡങ്ങള്‍ പരസ്യമായി ലംഘിക്കുന്നു. അവസരസമത്വവും സാമൂഹ്യനീതിയും ഉറപ്പുവരുത്താന്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടികളെ സംവരണസംരക്ഷകര്‍ തുരങ്കംവയ്ക്കുന്നു. ഭരണഘടനാപരമായ അവകാശം അട്ടിമറിക്കുന്നത് ഒളിച്ചുവച്ചാണ് വിദ്യാഭ്യാസപരിഷ്കാരങ്ങളെച്ചൊല്ലിയുള്ള ഒച്ചപ്പാടുകള്‍.
അഴിമതി തടയാനും സംവരണം പാലിക്കുന്നതിനും പിഎസ്സി പോലുള്ള ഏജന്‍സികള്‍വഴി നിയമനം വേണമെന്ന ആവശ്യം സമൂഹത്തില്‍നിന്ന് ഉയരുന്ന ഘട്ടത്തിലാണ് വിവാദങ്ങള്‍. മാനേജ്മെന്റുകള്‍ നിയമിക്കുന്ന അധ്യാപകരുടെ ശമ്പളവും പെന്‍ഷനും മറ്റ് ആനുകൂല്യങ്ങളും സംസ്ഥാന സര്‍ക്കാരാണ് വഹിക്കുന്നത്. സ്കൂളുകളില്‍ ഡിവിഷനുകള്‍ നഷ്ടപ്പെടുമ്പോള്‍ സ്വകാര്യസ്കൂള്‍ അധ്യാപകരെ സംരക്ഷിക്കുന്ന ബാധ്യതയും സര്‍ക്കാരിനു തന്നെ.
Subscribe to:
Post Comments (Atom)
6 comments:
എസ്സി 0.28 ശതമാനം, എസ്ടി 0.05 ശതമാനം
സ്വകാര്യസ്കൂള്‍ മാനേജ്മെന്റുകള്‍ സംവരണം അട്ടിമറിക്കുന്നു
കെ എം മോഹന്‍ദാസ്
തിരു: സംസ്ഥാനത്തെ എയ്ഡഡ് സ്കൂള്‍ മാനേജ്മെന്റുകള്‍ അധ്യാപക നിയമനത്തില്‍ ന്യൂനപക്ഷ-പിന്നോക്കവിഭാഗങ്ങള്‍ക്കുള്ള സംവരണം അട്ടിമറിക്കുന്നു. 7920 എയ്ഡഡ് സ്കൂളുകളിലെ 1,07,047 അധ്യാപകരില്‍ 298 പട്ടികജാതിക്കാരേയുള്ളൂ (0.28 ശതമാനം). പട്ടികവര്‍ഗത്തില്‍പ്പെട്ടവര്‍ 58 മാത്രമാണ് (0.05 ശതമാനം). മറ്റു ന്യൂനപക്ഷ-പിന്നോക്ക വിഭാഗങ്ങളുടെ പ്രാതിനിധ്യവും നാമമാത്രമാണ്.
നിയമനങ്ങളില്‍ പട്ടികജാതിക്കാര്‍ക്ക് എട്ടും പട്ടികവര്‍ഗക്കാര്‍ക്ക് രണ്ടും ശതമാനം സംവരണം പാലിക്കണമെന്നാണ് നിയമം. മതന്യൂനപക്ഷവിഭാഗത്തില്‍പ്പെട്ടവര്‍ക്കും സംവരണാനുകൂല്യം ലഭിക്കുന്നില്ല. എട്ടുലക്ഷം രൂപവരെ കോഴവാങ്ങിയാണ് ഇപ്പോള്‍ സ്വകാര്യ സ്കൂളുകളില്‍ അധ്യാപകനിയമനം. ന്യൂനപക്ഷസംരക്ഷണത്തെക്കുറിച്ചും വിദ്യാഭ്യാസാവകാശസംരക്ഷണത്തെച്ചൊല്ലിയും മുറവിളികൂട്ടുന്ന മാനേജ്മെന്റുകളൊന്നും അധ്യാപകനിയമനകാര്യത്തില്‍ ഭരണഘടനാപരമായ ബാധ്യത നിറവേറ്റിയിട്ടില്ലെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. നിയമനത്തിനു പണം മാത്രമാണ് മാനദണ്ഡം.
സംസ്ഥാനത്തെ 12,644 സ്കൂളുകളില്‍ 7920 എയ്ഡഡും 856 എണ്ണം അംഗീകൃത അണ്‍എയ്ഡഡ് വിദ്യാലയങ്ങളുമാണ്. 4498 സര്‍ക്കാര്‍ സ്കൂളുകളാണ് ഉള്ളത്. എയ്ഡഡ് സ്കൂള്‍ അധ്യാപകരില്‍ ആംഗ്ളോ ഇന്ത്യന്‍ വിഭാഗക്കാര്‍ 395 പേര്‍ മാത്രമാണ് (0.4 ശതമാനം). ലത്തീന്‍ കത്തോലിക്കാ വിഭാഗക്കാരായ 4820 അധ്യാപകരുണ്ട് (4.5 ശതമാനം). എസ്ഐയുസി വിഭാഗത്തിലെ 1687 പേരാണ് ഉള്ളത് (1.8 ശതമാനം). പരിവര്‍ത്തിത ക്രൈസ്തവര്‍ 1505 ആണ് (1.4 ശതമാനം). മറ്റു പിന്നോക്കവിഭാഗങ്ങളില്‍പ്പെട്ട ഹിന്ദുക്കള്‍ 20,848 പേര്‍ വരും (19.5 ശതമാനം). ന്യൂനപക്ഷ-പിന്നോക്ക വിഭാഗങ്ങള്‍ക്കുള്ള സംവരണം പൂര്‍ണമായി പാലിച്ചതുകൊണ്ടല്ല ഇവര്‍ക്ക് ജോലി കിട്ടിയത്. ഈ വിഭാഗത്തില്‍പ്പെട്ടവരും മാനേജ്മെന്റുകള്‍ ആവശ്യപ്പെട്ട ഭീമമായ തുക കൊടുത്താണ് ജോലി വാങ്ങിയതെന്നാണ് വിവരം. ന്യൂനപക്ഷാവകാശസംരക്ഷകരുടെ സ്ഥാപനങ്ങളില്‍ ജോലികിട്ടിയതില്‍ ബഹുഭൂരിപക്ഷവും സംവരണത്തിന് അര്‍ഹതയില്ലാത്തവരാണ്. മതന്യൂനപക്ഷങ്ങളുടെയും പിന്നോക്ക ജാതികളില്‍പ്പെട്ടവരുടെയും ഭരണഘടനാപരമായ സംരക്ഷണമാണ് പഠനത്തിലും ജോലിയിലുമുള്ള സംവരണം. സംവരണാനുകൂല്യമുള്ള വിഭാഗങ്ങളില്‍പ്പെട്ടവര്‍ നടത്തുന്ന സ്ഥാപനങ്ങള്‍പോലും അവരോട് നീതിപുലര്‍ത്തുന്നില്ല എന്നാണ് കണക്കുകള്‍ തെളിയിക്കുന്നത്. സംവരണമാനദണ്ഡങ്ങള്‍ പരസ്യമായി ലംഘിക്കുന്നു. അവസരസമത്വവും സാമൂഹ്യനീതിയും ഉറപ്പുവരുത്താന്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടികളെ സംവരണസംരക്ഷകര്‍ തുരങ്കംവയ്ക്കുന്നു. ഭരണഘടനാപരമായ അവകാശം അട്ടിമറിക്കുന്നത് ഒളിച്ചുവച്ചാണ് വിദ്യാഭ്യാസപരിഷ്കാരങ്ങളെച്ചൊല്ലിയുള്ള ഒച്ചപ്പാടുകള്‍.
അഴിമതി തടയാനും സംവരണം പാലിക്കുന്നതിനും പിഎസ്സി പോലുള്ള ഏജന്‍സികള്‍വഴി നിയമനം വേണമെന്ന ആവശ്യം സമൂഹത്തില്‍നിന്ന് ഉയരുന്ന ഘട്ടത്തിലാണ് വിവാദങ്ങള്‍. മാനേജ്മെന്റുകള്‍ നിയമിക്കുന്ന അധ്യാപകരുടെ ശമ്പളവും പെന്‍ഷനും മറ്റ് ആനുകൂല്യങ്ങളും സംസ്ഥാന സര്‍ക്കാരാണ് വഹിക്കുന്നത്. സ്കൂളുകളില്‍ ഡിവിഷനുകള്‍ നഷ്ടപ്പെടുമ്പോള്‍ സ്വകാര്യസ്കൂള്‍ അധ്യാപകരെ സംരക്ഷിക്കുന്ന ബാധ്യതയും സര്‍ക്കാരിനു തന്നെ.
"മതന്യൂനപക്ഷങ്ങളുടെയും പിന്നോക്ക ജാതികളില്‍പ്പെട്ടവരുടെയും ഭരണഘടനാപരമായ സംരക്ഷണമാണ് പഠനത്തിലും ജോലിയിലുമുള്ള സംവരണം"
നമ്മുടെ ഭരണ ഘടനയിലെ ഈ ഔദാര്യമാണു, ഇന്നു രാജ്യം നേരിടുന്ന ഒരു പ്രധാന പ്രശ്നം!
സമരങ്ങളിലൂടെയാണ് കേരളം മുന്നേറിയതെന്ന് ശശി മറന്നു.മുഖ്യ മന്ത്രിയുടെ വാക്കുകള്‍....
സമരത്തിലൂടെ കേരളം വളര്‍ന്നിട്ടില്ല, തളര്‍ന്നിട്ടെ ഉള്ളൂ, വളര്‍ന്നതും അരവണക്കുടത്തില്‍ ഇത്ര പരസ്യമായി കൈ ഇടാന്‍ പാകത്തില്‍ പ്രാപ്തമായതും സമരത്തിലൂടെ എന്നു മുഖ്യ മന്ത്രി തിരുത്തി പറയേണ്ടിയിരുന്നു
one good blog.
Janasakthinews readers can enjoy it. Even good For janasakthi editors. Let some light come to their brain
Regards
365greetings.com
one good blog.
Janasakthinews readers can enjoy it. Even good For janasakthi editors. Let some light come to their brain.
Sorry Blog address is
http://podippumthongalum.blogspot.com/2007/12/blog-post_17.html
365greetings.com
സംവരണം ഇല്ലാത്തവരും ജീവിച്ചു പൊക്കോട്ടെ.
Post a Comment