Monday, December 17, 2007

സമരങ്ങളാണ് പുരോഗതി തടയുന്നതെന്ന അഭിപ്രായം ശരിയല്ല: മുഖ്യമന്ത്രി

തിരു: ഹര്‍ത്താലും സമരങ്ങളുമാണ് കേരളത്തിന്റെ പുരോഗതി തടയുന്നതെന്ന പിന്തിരിപ്പന്‍ അഭിപ്രായം ശരിയല്ലെന്ന് മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍. അതേസമയം, ഒരുവിധ പ്രചാരണപ്രവര്‍ത്തനവും നടത്താതെ വളരെ എളുപ്പത്തില്‍ വിജയിപ്പിക്കാവുന്ന സമരരൂപമായി രാഷ്ട്രീയ പാര്‍ടികള്‍ ഹര്‍ത്താലുകളെ കാണരുതെന്നും അദ്ദേഹം പറഞ്ഞു. പ്രശസ്ത എഴുത്തുകാരനും നയതന്ത്രജ്ഞനുമായ ശശി തരൂരിന്റെ 'ദ എലഫെന്റ്, ദ ടൈഗര്‍ ആന്‍ഡ് ദ സെല്‍ഫോണ്‍' എന്ന കൃതിയുടെ കേരളത്തിലെ പ്രകാശനം മസ്കറ്റ് ഹോട്ടലില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
വ്യവസായ വാണിജ്യ വൃത്തങ്ങളില്‍ പിശാചിന്റെ കളിസ്ഥലമെന്നാണ് കേരളം അറിയപ്പെടുന്നതെന്ന് ശശി തരൂര്‍ പുസ്തകത്തില്‍ പറയുന്നുണ്ട്. തികച്ചും ഒഴിവാക്കാനാകാത്ത സാഹചര്യങ്ങളിലേ സംഘടനകള്‍ ഹര്‍ത്താല്‍ നടത്താവൂ. തൊഴിലാളികളുടെ അവകാശങ്ങളെക്കുറിച്ചുള്ള ശശിയുടെ നിരീക്ഷണത്തില്‍ ന്യൂനതകളുണ്ട്. സമരങ്ങളെക്കുറിച്ചുള്ള ആഗോളവല്‍ക്കരണ കാഴ്ചപ്പാടിനൊപ്പം അതിന്റെ ഗുണദോഷവശങ്ങളും ചരിത്രവും പരിശോധിക്കേണ്ടിയിരുന്നു. ഗള്‍ഫിലും മറ്റു രാജ്യങ്ങളിലും പോയാല്‍ മലയാളികള്‍ പണിയെടുക്കുമെന്നും ഇവിടെ നിഷ്ക്രിയത്വമാണ് നയിക്കുന്നതെന്നും അദ്ദേഹം പറയുന്നു. സമരങ്ങളിലൂടെയാണ് കേരളം മുന്നേറിയതെന്ന് ശശി മറന്നു. ഭൂപരിഷ്കരണവും മറ്റും ഉദാഹരണം. സമരമാര്‍ഗമെന്ന നിലയില്‍ ബന്ദും ഹര്‍ത്താലും സ്വീകരിക്കേണ്ടി വരികയാണു ചെയ്തിരിക്കുന്നത്. കേരളം നിക്ഷേപസൌഹൃദ സംസ്ഥാനമല്ലെന്ന അഭിപ്രായം മാറിയതായി ശശി പുസ്തകത്തില്‍ പറയുന്നത് വിദേശത്ത് കേരളത്തെക്കുറിച്ച് നല്ല ചിത്രം കിട്ടുന്നതിന് സഹായകരമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയ്ക്ക് പുസ്തകം നല്‍കിയാണ് മുഖ്യമന്ത്രി പ്രകാശനം നിര്‍വഹിച്ചത്. മുന്‍ അംബാസഡര്‍ ടി പി ശ്രീനിവാസന്‍, തോമസ് എബ്രഹാം, പന്തളം സുധാകരന്‍ എന്നിവര്‍ സംസാരിച്ചു. ശശി തരൂര്‍ പുസ്തകത്തെക്കുറിച്ച് വിശദീകരിച്ചു. കേരള ഇന്റര്‍നാഷണല്‍ സെന്ററും ഡിസി ബുക്സും ചേര്‍ന്നാണ് ചടങ്ങ് സംഘടിപ്പിച്ചത്. പെന്‍ഗ്വിന്‍ ബുക്സ് പുറത്തിറക്കിയ പുസ്തകത്തില്‍ ആറു ഭാഗങ്ങളിലായി 60 ലേഖനങ്ങളാണുള്ളത്. 21-ാം നൂറ്റാണ്ടിലെ വന്‍ ശക്തിയാകുന്നതരത്തില്‍ ഇന്ത്യയില്‍ ഈ അടുത്തകാലത്തുണ്ടായ മാറ്റങ്ങളെക്കുറിച്ചുള്ള ലേഖനങ്ങളാണ് ഇവ.

1 comment:

ജനശക്തി ന്യൂസ്‌ said...

സമരങ്ങളാണ് പുരോഗതി തടയുന്നതെന്ന അഭിപ്രായം
ശരിയല്ല: മുഖ്യമന്ത്രി
തിരു: ഹര്‍ത്താലും സമരങ്ങളുമാണ് കേരളത്തിന്റെ പുരോഗതി തടയുന്നതെന്ന പിന്തിരിപ്പന്‍ അഭിപ്രായം ശരിയല്ലെന്ന് മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍. അതേസമയം, ഒരുവിധ പ്രചാരണപ്രവര്‍ത്തനവും നടത്താതെ വളരെ എളുപ്പത്തില്‍ വിജയിപ്പിക്കാവുന്ന സമരരൂപമായി രാഷ്ട്രീയ പാര്‍ടികള്‍ ഹര്‍ത്താലുകളെ കാണരുതെന്നും അദ്ദേഹം പറഞ്ഞു.
പ്രശസ്ത എഴുത്തുകാരനും നയതന്ത്രജ്ഞനുമായ ശശി തരൂരിന്റെ 'ദ എലഫെന്റ്, ദ ടൈഗര്‍ ആന്‍ഡ് ദ സെല്‍ഫോണ്‍' എന്ന കൃതിയുടെ കേരളത്തിലെ പ്രകാശനം മസ്കറ്റ് ഹോട്ടലില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.