വികസന സംസ്കാരത്തിലൂന്നിയ മാധ്യമ പ്രവര്‍ത്തനം അനിവാര്യം: ഒ. അബ്ദുറഹ്മാന്‍ .
ദുബൈ: നാടിന്റെ വികസന പ്രവര്‍ത്തനത്തിലൂന്നിയ മാധ്യമ സംസ്കാരമാണ് ആവശ്യമെന്ന് 'മാധ്യമം' എഡിറ്റര്‍ ഒ. അബ്ദുറഹ്മാന്‍ അഭിപ്രായപ്പെട്ടു. നിസാര കാര്യങ്ങള്‍ ഊതിപ്പെരുപ്പിക്കുന്ന നിലവിലുള്ള ശൈലി കാരണം പല പ്രധാന പ്രശ്നങ്ങളും അവഗണിക്കപ്പെടുകയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ദുബൈയില്‍ ഇന്ത്യന്‍ മീഡിയാ ഫോറം സംഘടിപ്പിച്ച മീറ്റ് ദി പ്രസ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മീഡിയാ സിന്‍ഡിക്കേറ്റ് എന്നുപറഞ്ഞ് മാധ്യമങ്ങളെ അടച്ചാക്ഷേപിക്കുന്ന ശൈലി ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. പല പൊതുപ്രശ്നങ്ങളും ജനശ്രദ്ധയില്‍പ്പെടുന്നത് മാധ്യമങ്ങള്‍ രംഗത്തിറങ്ങുന്നത് കാരണമാണ്. അന്വേഷണോദ്യോഗസ്ഥര്‍ തുമ്പില്ലെന്ന് പറഞ്ഞ് എഴുതിത്തള്ളുന്ന കേസുകള്‍ മുതല്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍വരെ മാധ്യമങ്ങളുടെ ഇടപെടല്‍ വഴിത്തിരിവാകുന്നുണ്ട്. അതേസമയം, ചോര്‍ന്നുകിട്ടുന്ന വാര്‍ത്തകള്‍ക്ക് അതിന്റേതായ തകരാറുകളുമുണ്ട്. ചില വിവരങ്ങള്‍ പൂര്‍ണ്ണമായും ശരിയായിക്കൊള്ളണമെന്നില്ല. മാധ്യമ പ്രവര്‍ത്തകരുടെ വീക്ഷണങ്ങളും വാര്‍ത്തകളില്‍ ഉള്‍ക്കൊള്ളിക്കുന്നതോടെയാണ് പ്രശ്നങ്ങള്‍ തുടങ്ങുന്നത്. വീക്ഷണങ്ങള്‍ വാര്‍ത്തയില്‍ കലര്‍ത്തുന്ന പ്രവണത ശരിയല്ല.
പുതുമകള്‍ സൃഷ്ടിക്കാനുള്ള പാച്ചിലിനിടയില്‍ വിശ്വാസ്യതക്കുള്ള സ്ഥാനം പിന്നിലായിപ്പോകുന്നുണ്ടോ എന്ന കാര്യവും ചിന്തിക്കണം. ജനങ്ങള്‍ മുമ്പത്തേക്കാള്‍ ബോധവാന്മാരാണ്. ഓരോ വാര്‍ത്തയുടെയും നിജസ്ഥിതി സംബന്ധിച്ച് ജനങ്ങള്‍ ആരായുന്നുണ്ട്. വാര്‍ത്ത ശരിയല്ലെങ്കില്‍ അപ്പപ്പോള്‍ പ്രതികരിക്കുന്നുമുണ്ട്.
ഓരോ ജനതയുടെയും താല്‍പ്പര്യങ്ങള്‍ക്കനുസരിച്ച രൂപത്തിലാണ് പല മാധ്യമ മാനേജ്മെന്റുകളും നയം രൂപീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മാധ്യമ നടത്തിപ്പ് മറ്റ് വ്യവസായങ്ങളെപ്പോലെ കണക്കാക്കുന്ന മാനേജ്മെന്റുകള്‍ മൂല്യങ്ങളുടെ കാര്യത്തില്‍ വിട്ടുവീഴ്ച ചെയ്യുകയാണ്.
മാധ്യമ രംഗത്ത് ആഗോളവത്കരണം കടന്നുകയറിയതോടെ, ഈ രംഗത്ത് ജോലി ചെയ്യുന്നവരുടെ തൊഴില്‍ സുരക്ഷയും ഗണ്യമായി കുറയുകയാണ്. പത്ര നടത്തിപ്പ് ലാഭകരമല്ലെന്ന് കണ്ട് മാനേജ്മെന്റുകള്‍ മറ്റ് വ്യവസായങ്ങളിലേക്ക് തിരിയുമ്പോഴും പുതിയ മാനേജ്മെന്റുകള്‍ സ്ഥാപനം ഏറ്റെടുക്കുമ്പോഴുമൊക്കെ നിരവധി മാധ്യമ പ്രവര്‍ത്തകര്‍ക്ക് ജോലി നഷ്ടപ്പെടുന്നു. 'സ്വയം വിരമിക്കല്‍ പദ്ധതി' എന്ന പേരില്‍ പല സ്ഥാപനങ്ങളിലും 'നിര്‍ബന്ധിത വിരമിക്കല്‍ പദ്ധതി'യാണ് നടപ്പാക്കുന്നത്. ഇന്ത്യയില്‍ മാധ്യമ രംഗത്ത് പ്രവര്‍ത്തിക്കുന്നവരുടെ തൊഴില്‍ സുരക്ഷക്ക് പ്രത്യേക നിയമ നിര്‍മാണം ആവശ്യമാണ്. കേരളത്തില്‍ മാധ്യമ സ്ഥാപനങ്ങള്‍ തമ്മില്‍ കടുത്ത മല്‍സരം നിലനില്‍ക്കുമ്പോഴും പ്രതിസന്ധി ഘട്ടങ്ങളില്‍ പരസ്പരം മികച്ച സഹകരണമാണ് കാഴ്ചവെക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യന്‍ മീഡിയാ ഫോറം പ്രസിഡന്റ് പി.വി വിവേകാനന്ദ് അധ്യക്ഷതവഹിച്ചു. ജനറല്‍ സെക്രട്ടറി ബിജു ആബേല്‍ ജേക്കബ് സ്വാഗതവും ട്രഷറര്‍ കെ.എം അബ്ബാസ് നന്ദിയും പറഞ്ഞു.
Subscribe to:
Post Comments (Atom)
1 comment:
വികസന സംസ്കാരത്തിലൂന്നിയ മാധ്യമ പ്രവര്‍ത്തനം അനിവാര്യം: ഒ. അബ്ദുറഹ്മാന്‍

Post a Comment