Saturday, December 15, 2007

കേരളത്തില്‍ യു.എ.ഇ. വന്‍ നിക്േഷപം നടത്തുന്നു

കേരളത്തില്‍ യു.എ.ഇ. വന്‍ നിക്േഷപം നടത്തുന്നു .

തിരുവനന്തപുരം: റോഡ് വികസനമടക്കം നാല് പ്രധാന മേഖലകളില്‍ വന്‍ നിക്ഷേപം നടത്താന്‍ യു.എ.ഇ._ കേരള സര്‍ക്കാരുകള്‍ ധാരണയിലെത്തി. പെട്രോകെമിക്കല്‍ കോംപ്ലക്സ്, വൈദ്യുത പദ്ധതി, അന്താരാഷ്ട്ര നിലവാരമുള്ള സാമ്പത്തിക കേന്ദ്രം എന്നിവ സ്ഥാപിക്കുന്നതിനും റോഡ് വികസനത്തിനുമാണ് ധാരണ ഉണ്ടാക്കിയിരിക്കുന്നതെന്ന് മന്ത്രി എളമരം കരീം പത്രസമ്മേളനത്തില്‍ അറിയിച്ചു. ഇത് സംബന്ധിച്ച ധാരണാപത്രം ഫിബ്രവരി അവസാനം അബുദാബിയില്‍ ഒപ്പുവയ്ക്കാനാകുമെന്നാണ് സര്‍ക്കാരിന്റെ പ്രതീക്ഷ.
കണ്ണൂര്‍ ജില്ലയിലോ കാസര്‍ഗോഡ് ജില്ലയിലോ അഴീക്കല്‍ തുറമുഖത്തിനോട് ചേര്‍ന്ന് പെട്രോകെമിക്കല്‍ കോംപ്ലക്സ് സ്ഥാപിക്കുന്നതിനുള്ള സാധ്യതയാണ് പരിശോധിക്കുക. അഴീക്കോട് തുറുമുഖത്തിന്റെ വികസനത്തിന് പദ്ധതി തയ്യാറാക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
കാസര്‍ഗോഡ് ജില്ലയില്‍ കല്‍ക്കരി, ഗ്യാസ് എന്നിവയിലേതെങ്കിലും അടിസ്ഥാനമാക്കി ഒരു പവര്‍ പ്രോജക്ട് സ്ഥാപിക്കുന്നതാണ് രണ്ടാമത്തെ പദ്ധതി. ഇതിനായി സാധ്യതാ പഠനം നടത്തി പദ്ധതി നടപ്പാക്കും. ഫ്ളൈഓവര്‍ ഉള്‍പ്പെടെയുള്ള റോഡ് വികസനമാണ് മറ്റൊരു പദ്ധതി. ഏത് റോഡ് എന്ന കാര്യമുള്‍പ്പെടെയുള്ള കാര്യങ്ങള്‍ തീരുമാനിച്ചിട്ടില്ല. ഇക്കാര്യത്തില്‍ ദേശീയപാത, പി.ഡബ്ല്യു.ഡി. എന്നിവകളുമായി ആലോചിച്ച് തീരുമാനമെടുക്കാനാണ് ഉദ്ദേശിക്കുന്നത്. കൊച്ചിയില്‍ അന്താരാഷ്ട്ര നിലവാരമുള്ള സാമ്പത്തിക കേന്ദ്രം (ഫിനാന്‍ഷ്യല്‍ സെന്റര്‍ ഓഫ് ഇന്റര്‍നാഷണല്‍ സ്റ്റാന്‍ഡേര്‍ഡ്സ്) സ്ഥാപിക്കുന്നതാണ് നാലാമത്തെ പദ്ധതി. ഈ കേന്ദ്രത്തിന്റെ രൂപം, സ്ഥാപിക്കേണ്ട സ്ഥലം എന്നിവ സംബന്ധിച്ച് വിശദമായ ചര്‍ച്ച നടത്തി തീരുമാനമെടുക്കും.
വ്യവസായങ്ങളുടെ പശ്ചാത്തല സൌകര്യ വികസനത്തിനുള്ള 'ഇന്‍കല്‍' ഐ.ടി. വികസനത്തിന് രൂപവത്കരിക്കുന്ന കമ്പനി എന്നിവയുമായി സഹകരിക്കാനും യു.എ.ഇ. പ്രതിനിധികള്‍ ചര്‍ച്ചയില്‍ സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ടെന്നും മന്ത്രി എളമരം കരീം പറഞ്ഞു.
ഈ പദ്ധതികള്‍ക്കുള്ള മൊത്തം മുതല്‍മുടക്ക് എത്രയെന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ലെന്ന് മന്ത്രി കരീം അറിയിച്ചു.
ഭൂമിയുടെ ലഭ്യത അടക്കമുള്ള കാര്യങ്ങളില്‍ പരിശോധന നടത്തി സര്‍ക്കാര്‍ യു.എ.ഇ. അധികൃതരെ വിവരമറിയിക്കും. അവരുടെ സാങ്കേതിക വിദഗ്ദ്ധര്‍ പഠനം നടത്തിയശേഷം ഫിബ്രവരി അവസാനം ധാരണാപത്രം ഒപ്പുവെയ്ക്കാമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് മന്ത്രി അറിയിച്ചു.
ധാരണാപത്രം ഒപ്പുവെയ്ക്കുന്നതും ചര്‍ച്ച നടത്തുന്നതും യു.എ.ഇ.യിലെ വ്യവസായികളുമായാണോ സര്‍ക്കാരുമായാണോ എന്ന ചോദ്യത്തിന് യു.എ.ഇ. സര്‍ക്കാരുമായി ഞങ്ങള്‍ ചര്‍ച്ച നടത്തുന്നു. പക്ഷേ പല കമ്പനികളുമായി ബന്ധപ്പെട്ടായിരിക്കും നിക്ഷേപം വരികയെന്നും മന്ത്രി പറഞ്ഞു.
യു.എ.ഇ. ധനകാര്യ വകുപ്പ് സെക്രട്ടറി യൂനുസ് ഹാജി അല്‍ ഖൂരി, വ്യവസായ വകുപ്പ് സെക്രട്ടറി ജമാല്‍ നസീര്‍ ലൂട്ട, അബൂദാബി ചേംബര്‍ ഓഫ് കോമേഴ്സ് സെക്രട്ടറി യൂസഫ് അലി, വ്യവസായവകുപ്പ് ആക്ടിങ് ഡയറക്ടര്‍ സയീദ് അല്‍ റോക്കന്‍, കേരള വ്യവസായവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ടി. ബാലകൃഷ്ണന്‍, വ്യവസായ സെക്രട്ടറി പി.എച്ച്. കുര്യന്‍, ഇന്‍കല്‍ എം.ഡി. ജി.സി.ഗോപാലപിള്ള എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
യു.എ.ഇ. സംഘം നേരത്തെ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദനെ സന്ദര്‍ശിച്ചിരുന്നു. അവരുമായി ചില പദ്ധതികളെക്കുറിച്ച് ചര്‍ച്ച ചെയ്യുകയും അവ തത്വത്തില്‍ അംഗീകരിക്കുകയും ചെയ്തതായി മുഖ്യമന്ത്രി പിന്നീട് അറിയിച്ചു.

1 comment:

ജനശക്തി ന്യൂസ്‌ said...