സി.പി.എമ്മിന്റെ കണ്ണിലെ കരടെടുക്കും മുമ്പ് സ്വന്തം കണ്ണിലെ കോലെടുക്കുക *
ബ്രാഞ്ച് കമ്മിറ്റിയില്‍ ഔദ്യോഗികപാനല്‍ പരാജയപ്പെട്ടു, സെക്രട്ടറിയുടെ റിപ്പോര്‍ട്ടിനെച്ചൊല്ലി ലോക്കല്‍ കമ്മിറ്റിയില്‍ മണിക്കൂറുകള്‍ നീണ്ട വാഗ്വാദം, ചേരിപ്പോരു മൂലം ഏരിയാ കമ്മിറ്റി സമ്മേളനം ഇടയ്ക്കു നിര്‍ത്തിവച്ചു, ജില്ലാക്കമ്മിറ്റിയിലേക്ക് തീപാറുന്ന പോരാട്ടം, ഔദ്യോഗികപാനലിലെ സ്ഥാനാര്‍ഥികള്‍ നാടകീയമായി കൂറുമാറി, അനുയായികള്‍ക്കു നിര്‍ദേശം നല്‍കാന്‍ പാര്‍ട്ടി സെക്രട്ടറി പിണറായി വിജയനും മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദനും രഹസ്യസന്ദര്‍ശനം നടത്തുന്നു...
ഇപ്പോള്‍ കേരളത്തിലെ പത്രങ്ങളിലും ടിവി ചാനലുകളിലും നിറയെ കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ(മാര്‍ക്സിസ്റ്റ്)യുടെ സംഘടനാതെരഞ്ഞെടുപ്പു വാര്‍ത്തകളാണ്. വലിയ ഒച്ചപ്പാടോടെ, വെല്ലുവിളികളോടെ, വീറോടെ, വാശിയോടെ ഏറ്റവും താഴേത്തട്ടുമുതല്‍ സംസ്ഥാനതലംവരെ നടക്കുന്ന തെരഞ്ഞെടുപ്പിലുടനീളം വോട്ടെടുപ്പാണ്. വോട്ടെടുപ്പില്‍ മാറ്റുരച്ചു ഭൂരിപക്ഷം നേടിയാണ് ഓരോ പ്രവര്‍ത്തകനും ജയിക്കുന്നത്. ചുരുക്കിപ്പറഞ്ഞാല്‍ ആഴ്ചകളായി കേരളത്തിലെ മാധ്യമങ്ങളില്‍ സി.പി.എം. സംഘടനാ തെരഞ്ഞെടുപ്പു വാര്‍ത്തകള്‍ക്കാണ് ഏറ്റവും പ്രാധാന്യം.
സി.പി.എം. അതിന്റെ സമയം മുഴുവന്‍ സംഘടനാ തെരഞ്ഞെടുപ്പിലെ വീറിനും വാശിക്കും വേണ്ടി പാഴാക്കുന്നുവെന്നും അതു പാര്‍ട്ടിയെപ്പറ്റി ജനങ്ങള്‍ക്കിടയിലുള്ള മതിപ്പു നഷ്ടപ്പെടുത്തിയെന്നുമുള്ള മട്ടിലാണ് പല മാധ്യമങ്ങളും വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നത്. ശരാശരി മലയാളിയുടെ ദോഷൈകദൃക്കിനെ ചൂഷണം ചെയ്ത്, സി.പി.എമ്മിനെക്കുറിച്ചു മതിപ്പുണ്ടെങ്കില്‍ അതു തുടച്ചുമാറ്റാന്‍ കഴിയുമെന്ന തെറ്റായ കണക്കൂകൂട്ടലാകാം ഈ റിപ്പോര്‍ട്ടുകള്‍ക്കു പിന്നില്‍.
എന്നാല്‍, കേരളത്തിലെ ചിന്താശീലമുള്ള ജനാധിപത്യവാദികളുടെ മനസില്‍ സി.പി.എമ്മിനെക്കുറിച്ചു മതിപ്പു വര്‍ധിപ്പിക്കാനാണ് ഈ വാര്‍ത്തകള്‍ സഹായകമായത്. സി.പി.എം. ജനാധിപത്യവിരുദ്ധ പാര്‍ട്ടിയോ ഉരുക്കുമുഷ്ടിയുള്ള നേതൃത്വത്തിന്റെ ഏകാധിപത്യപാര്‍ട്ടിയോ ആണെന്ന എതിരാളികളുടെ പ്രചാരണം പൂര്‍ണമായും തെറ്റാണെന്ന് ഈ വാര്‍ത്തകള്‍ തെളിയിക്കുന്നു.
ഏറ്റവും താഴെയുള്ള ബ്രാഞ്ച് കമ്മിറ്റി മുതല്‍ പടിപടിയായി സംസ്ഥാന കമ്മിറ്റിവരെ തനി ജനാധിപത്യരീതിയില്‍ തെരഞ്ഞെടുപ്പു നടക്കുന്ന പാര്‍ട്ടിയെന്നത് ഒരു പാര്‍ട്ടിയുടെ ഏറ്റവും വലിയ ബഹുമതിയാണ്. ഓരോ മൂന്നുവര്‍ഷത്തിലും സി.പി.എമ്മില്‍ നടക്കുന്ന സംഘടനാതെരഞ്ഞെടുപ്പ് പ്രക്രിയയാണിത്.
കേരളത്തില്‍ മറ്റേതു രാഷ്ട്രീയപ്പാര്‍ട്ടിയാണ് ഈ ജനാധിപത്യ രീതിയിലുള്ള സംഘടനാതെരഞ്ഞെടുപ്പു നടത്തുന്നത്. ഗാന്ധിജിയും നെഹ്റുവുംമറ്റും വളര്‍ത്തിയെടുത്ത ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസെന്ന ജനാധിപത്യ രാഷ്ട്രീയപ്രസ്ഥാനത്തിന്റെ കേരളത്തിലെ സ്ഥിതിയെന്താണ്? ദീര്‍ഘകാലമായി കേരളത്തിലെ കോണ്‍ഗ്രസില്‍ സംഘടനാ തെരഞ്ഞെടുപ്പ് എന്ന ഒന്ന് സംഭവിച്ചിട്ടേയില്ല. എല്ലാം നിയമനങ്ങളാണ്. മുകളില്‍നിന്ന് തിട്ടൂരവും വാങ്ങിവരുന്ന ആര്‍ക്കും കേരളത്തിലെ കോണ്‍ഗ്രസിന്റെ ഏതു സംഘടനാവിഭാഗത്തിന്റെയും ഏതു ഭാരവാഹിയുമാകാം.
ഡല്‍ഹിയില്‍നിന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുടെ നിയമനഉത്തരവു വാങ്ങാന്‍ കഴിഞ്ഞാല്‍ കെ.പി.സി.സി. പ്രസിഡന്റാകാം, ജനറല്‍ സെക്രട്ടറിയാകാം, ഡി.സി.സി. പ്രസിഡന്റാകാം, യൂത്ത്കോണ്‍ഗ്രസിന്റെയും കെ.എസ്.യുവിന്റെയും പ്രസിഡന്റാകാം, ആരുമാകാം. എല്ലാംസോണിയയുടെ ഇംഗിതത്തെ ആശ്രയിച്ചാണ്.
പാര്‍ട്ടി അണികളും പ്രവര്‍ത്തകരും അക്കാര്യത്തില്‍ എറാന്‍മൂളികള്‍ മാത്രം. എന്നാല്‍, കേരളത്തിലെ കോണ്‍ഗ്രസ് ഭാരവാഹികളുടെ കാര്യത്തില്‍ സോണിയാ ഗാന്ധിയുടെ തീരുമാനമൊന്നും വേണ്ട, മറിച്ച് സോണിയയുടെ പ്രൈവറ്റ് സെക്രട്ടറി വി. ജോര്‍ജിന്റെ തീരുമാനം മതിയെന്നതാണ് പരസ്യമായ ഒരു രഹസ്യം.
പാര്‍ട്ടി പ്രവര്‍ത്തകരെ മുഴുവന്‍ അവഗണിച്ച് ഒരു ടൈപ്പിസ്റ്റ് ഉദ്യോഗസ്ഥന്‍ ഭാരവാഹിയെ തീരുമാനിക്കുന്ന പാര്‍ട്ടിക്കെന്തു ജനാധിപത്യം?
സി.പി.എമ്മില്‍ മറ്റൊരു ജനാധിപത്യ സംവിധാനം കൂടിയുണ്ട്. പാര്‍ട്ടിയുടെ പഞ്ചായത്ത് സ്ഥാനാര്‍ഥി മുതല്‍ പാര്‍ലമെന്റ് സ്ഥാനാര്‍ഥിയെവരെ തീരുമാനിക്കുന്നത് പാര്‍ട്ടി പ്രവര്‍ത്തകരുടെ കമ്മിറ്റിയാണ്്. അതതു മേഖലയിലെ ബന്ധപ്പെട്ട പാര്‍ട്ടി കമ്മിറ്റിയുടെ അംഗീകാരമില്ലാതെ ഒരാള്‍ക്ക് പാര്‍ട്ടിയുടെ പഞ്ചായത്ത് സ്ഥാനാര്‍ഥിയോ നിയമസഭാ സ്ഥാനാര്‍ഥിയോ പാര്‍ലമെന്റ് സ്ഥാനാര്‍ഥിയോ ആകാന്‍ കഴിയില്ല.
കോണ്‍ഗ്രസിലെ സ്ഥിതി അതാണോ? കേരളത്തിലെ കോണ്‍ഗ്രസില്‍ എല്ലാ പാര്‍ട്ടി സ്ഥാനാര്‍ഥിത്വവും ക്വാട്ട അടിസ്ഥാനത്തിലാണ്.
കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പു വേളയില്‍ രാജ്മോഹന്‍ ഉണ്ണിത്താനെപ്പോലെയുള്ളവര്‍ ഇക്കാര്യം പരസ്യമായി പറഞ്ഞതാണ്. കേന്ദ്രക്വാട്ട, മാനേജ്മെന്റ് സീറ്റ്, പേമെന്റ് സീറ്റ് എന്നിങ്ങനെ പോകുന്നു കോണ്‍ഗ്രസിലെ സ്ഥാനാര്‍ഥി നിര്‍ണയം. കേന്ദ്രക്വാട്ട എന്നാല്‍ ഡല്‍ഹിയില്‍ നേരിട്ടു നിശ്ചയിക്കുന്ന സ്ഥാനാര്‍ഥികള്‍. അത് ഒരുപക്ഷേ സോണിയാ ഗാന്ധിയോ പ്രൈവറ്റ് സെക്രട്ടറി വി. ജോര്‍ജോ തീരുമാനിക്കാം.
മഴയത്തു പാര്‍ട്ടിയുടെ പടിപ്പുരയില്‍ പോലും കയറിനില്‍ക്കാത്തവര്‍ക്ക് പാര്‍ട്ടി ടിക്കറ്റ് കിട്ടാം. ഏത് ഏഴാംകൂലിക്കും എപ്പോള്‍ വേണമെങ്കിലും രാജാവാകാം.
പിന്നെ സംസ്ഥാനത്തെ ഉന്നതനേതാക്കള്‍ക്കു സംവരണം ചെയ്തിരിക്കുന്ന സീറ്റുകളില്‍ അവര്‍ നടത്തുന്ന പങ്കുവയ്ക്കല്‍. അതു ചിലപ്പോള്‍ മകനും മകള്‍ക്കുമായി പങ്കുവയ്ക്കും.
കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിലായിരുന്ന കെ.കരുണാകരന്‍ അതാണല്ലോ ചെയ്തതും? പിന്നെ തങ്ങളുടെ ക്വാട്ടയില്‍പെട്ട സീറ്റുകള്‍ ഉണ്ണിത്താന്‍ ആരോപിച്ചതുപോലെ വന്‍തുക വാങ്ങി ഇഷ്ടമുള്ളവര്‍ക്കുകൊടുക്കുന്നു.
അവിടെയൊന്നും പാര്‍ട്ടി പ്രവര്‍ത്തകരുടെയോ പാര്‍ട്ടി കമ്മിറ്റികളുടെയോ (കമ്മിറ്റികളുണ്ടായിട്ടുവേണമല്ലോ) അഭിപ്രായത്തിനു വിലയില്ല. അങ്ങനെ മാനേജ്മെന്റ് ക്വാട്ടയിലും പേമെന്റ് ക്വാട്ടയിലുമുള്ള സീറ്റുകളില്‍ സ്ഥാനാര്‍ഥികളെ നിര്‍ത്തിയതുകൊണ്ടാണല്ലോ കേരളത്തിലെ ചിന്താശക്തിയുള്ള സമ്മതിദായകര്‍ കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ എല്ലാ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെയും തോല്‍പിച്ചു തൊപ്പിപ്പാളയിടീച്ചത്?
അതില്‍നിന്നെല്ലാം സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വം എന്തെങ്കിലും പാഠം പഠിച്ചോ? ഇല്ല, സമീപകാലത്തു പാര്‍ട്ടി പുനസംഘടന വന്നപ്പോള്‍ തെരഞ്ഞെടുപ്പില്‍ തോറ്റ സ്ഥാനാര്‍ഥികളില്‍ പലരും ജില്ലാ കോണ്‍ഗ്രസ് പ്രസിഡന്റുമാരും മറ്റുമായി. എന്തിന്, ലോക്സഭാ തെരഞ്ഞെടുപ്പില്‍ തോറ്റ സ്ഥാനാര്‍ഥി ഉടനെ ഡല്‍ഹിയില്‍നിന്നുള്ള തിട്ടൂരവും വാങ്ങി രാജ്യസഭാംഗമായി.
പാര്‍ട്ടിയുടെ ഉന്നതനേതൃത്വത്തിലിരിക്കുന്നവര്‍ക്കു പാദസേവ ചെയ്താല്‍ പാര്‍ട്ടി നേതൃത്വവും സ്ഥാനാര്‍ഥിത്വവും കരസ്ഥമാക്കാമെന്ന കണക്കുകൂട്ടലും കീഴ്വഴക്കവുമാണ് കേരളത്തിലെ കോണ്‍ഗ്രസിനെ അധപതിപ്പിക്കുന്നത്.
സംഘടനാ പ്രവര്‍ത്തനമില്ലാതെ നേതാവാകാനും സ്ഥാനാര്‍ഥിയാകാനും കഴിയുമെന്ന ധാരണ ഒരു പാര്‍ട്ടിയില്‍ വളര്‍ന്നാല്‍ അതൊരു ജനാധിപത്യപാര്‍ട്ടിയല്ലാതായി മാറുന്നു. മാത്രമല്ല, ജനങ്ങളില്‍നിന്ന് ആ പാര്‍ട്ടി അകലുകയും ചെയ്യുന്നു.
കേരളത്തില്‍ ഒരുകാലത്ത് ജനങ്ങളില്‍നിന്ന് അകന്നുപോയ കോണ്‍ഗ്രസ് വീണ്ടും കരുത്താര്‍ജിച്ചത് യൂത്ത്കോണ്‍ഗ്രസുകാരുടേയും കെ.എസ്.യുക്കാരുടേയും ഊര്‍ജസ്വലതയോടെയുള്ള സംഘടനാപ്രവര്‍ത്തനത്തിലൂടെയാണ്.
ഇപ്പോള്‍ പാര്‍ട്ടിയുടെ ആ ഘടകങ്ങളില്‍ നേതാവാകാന്‍ സംഘടനാപ്രവര്‍ത്തനം ആവശ്യമില്ല. അതോടെ ആ വിഭാഗങ്ങള്‍ക്കു സംഘടനയേ ഇല്ലാതായി. അതുകൊണ്ടാണല്ലോ കോളജ് യൂണിയന്‍ തെരഞ്ഞെടുപ്പുകളിലുടനീളം കെ.എസ്.യുവിനെ നിലംപൊത്തിച്ച് സി.പി.എം. വിദ്യാര്‍ഥിവിഭാഗമായ എസ്.എഫ്.ഐ. കൊടികുത്തുന്നത്.
ഒരു സംഘടനാ പ്രവര്‍ത്തനവുമില്ലാത്ത സംഘടനയ്ക്ക് എങ്ങനെയാണ് വിദ്യാര്‍ഥികളുടെ പിന്തുണ ലഭിക്കുക?
സി.പി.എമ്മിന്റെ നേതൃത്വത്തിലുള്ള ഇടതുമുന്നണി സര്‍ക്കാരിന്റെ ഭരണത്തോട് കേരളത്തിലെ ജനങ്ങള്‍ക്ക് ഇന്നു മതിപ്പില്ലെന്നത് മുന്നണിനേതാക്കള്‍പോലും രഹസ്യമായി സമ്മതിക്കുന്ന കാര്യമാണ്. എന്നിട്ടും പഞ്ചായത്ത്-മുനിസിപ്പല്‍ തെരഞ്ഞെടുപ്പുകളിലും കോളജ് യൂണിയന്‍ തെരഞ്ഞെടുപ്പിലും സമ്മതിദായകരും വിദ്യാര്‍ഥികളും മുന്നണിയുടെ സ്ഥാനാര്‍ഥികള്‍ക്കു വോട്ട് ചെയ്യുന്നു.
അതിനുകാരണം സി.പി.എമ്മിന്റെ സംഘടനാപ്രവര്‍ത്തനമാണ്. ജനാധിപത്യ രീതിയില്‍ പ്രവര്‍ത്തിക്കുന്ന സംഘടനയ്ക്ക് തീര്‍ച്ചയായും ഒരു പരിധിവരെ ജനപിന്തുണ നേടാന്‍ കഴിയുമെന്ന പാഠമാണത്.
ഇപ്പോള്‍ നടക്കുന്ന സി.പി.എമ്മിലെ സംഘടനാ തെരഞ്ഞെടുപ്പ് അന്തിമമായി പാര്‍ട്ടിയെ എവിടെക്കൊണ്ടുചെന്നെത്തിക്കും എന്നതു മറ്റൊരുകാര്യം. പക്ഷേ, സംഘടനയില്‍ തെരഞ്ഞെടുപ്പു നടക്കുന്നുണ്ടെന്നത് പ്രശംസിക്കപ്പെടേണ്ട കാര്യമല്ലേ?
* കടപ്പാട് KM roy mangalam.
Subscribe to:
Post Comments (Atom)
3 comments:

സഖാവെ, CPM-ന്റെ കണ്ണിലെ നന്ദിഗ്രാം എണ്ണ കോലാരെടുക്കും....?
അപ്പോ ... CPM ലും കരടുണ്ടെന്ന് !! ഇങ്ങനെ തുറന്നു പറയാനുള്ള ആര്‍ജ്ജവം ഒരൊറ്റ കമ്മ്യൂണിസ്റ്റ് കാരനും ഉണ്ടായിരുന്നുല്ല. congrats!
ഒരു സംശയം മാത്രം ...
മതം വേണ്ടാ... ദൈവങ്ങള്‍ വേണ്ടാ... എന്നു പറയുന്നവര്‍ എന്തിന്നൊരു ദൈവത്തിന്റെ പ്രസിദ്ധമായ വാക്കുകള്‍ കടം കൊണ്ട് ടൈറ്റില്‍ ആയി ഉപയോഗിക്കുന്നു?!
Post a Comment