Friday, November 02, 2007

മന്ത്രി വയലാര്‍ രവി നിവേദനം ചവറ്റുകൊട്ടയിലിട്ടു.പ്രവാസി പ്രശ്നങള്‍ മന്ത്രിക്ക് വെറും ചവര്‍

മന്ത്രി വയലാര്‍ രവി നിവേദനം ചവറ്റുകൊട്ടയിലിട്ടു . പ്രവാസി പ്രശ്നങള്‍ മന്ത്രിക്ക് വെറും ചവര്‍

അബൂദബി: കരിപ്പൂര്‍ വിമാനത്താവളത്തിലെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണണമെന്നാവശ്യപ്പെട്ടുകൊണ്ട് വടകര എന്‍.ആര്‍.ഐ. ഫോറം അബൂദബി യൂനിറ്റ് കേന്ദ്ര പ്രവാസികാര്യ മന്ത്രി വയലാര്‍ രവിക്ക് നല്‍കിയ നിവേദനം ഇന്ത്യന്‍ എംബസിയിലെ ചവറ്റുകൂനയില്‍ നിന്ന് കണ്ടെടുത്തു. ഒക്ടോബര്‍ 22ന് എംബസിയില്‍ നടന്ന സംഘടനാ പ്രതിനിധികളുടെ യോഗത്തില്‍വെച്ച് ഫോറം പ്രസിഡന്റ് എന്‍. കുഞ്ഞമ്മത്, ജനറല്‍ സെക്രട്ടറി സമീര്‍ ചെറുവണ്ണൂര്‍ എന്നിവരായിരുന്നു നിവേദനം സമര്‍പ്പിച്ചത്.കരിപ്പൂര്‍ വിമാനത്താവളത്തില്‍ വിദേശ വിമാനങ്ങള്‍ക്ക് അനുമതി നല്‍കണമെന്നും, യാത്രക്കാര്‍ നേരിടുന്ന ദുരിതങ്ങള്‍ക്ക് അറുതി വരുത്തണമെന്നുമായിരുന്നു നിവേദനത്തില്‍ ആവശ്യപ്പെട്ടത്. പത്രവാര്‍ത്തകളുടെ കോപ്പികളും നിവേദനത്തോടൊപ്പം ഉണ്ടായിരുന്നു.പാസ്പോര്‍ട്ട് സംബന്ധമായ ആവശ്യത്തിന് എംബസിയില്‍ എത്തിയ വളാഞ്ചേരി സ്വദേശി കെ.കെ. ശരീഫാണ് ചവറ്റുകൊട്ടയില്‍ നിന്ന് നിവേദനം കണ്ടെടുത്ത് വടകര എന്‍.ആര്‍.ഐ. ഫോറം ഭാരവാഹികളെ ഏല്‍പ്പിച്ചത്. കരിപ്പൂരിനുവേണ്ടി പ്രഖ്യാപിക്കപ്പെട്ട പുതിയ നടപടികളുടെ പേരില്‍ അവകാശതര്‍ക്കം നടന്നുകൊണ്ടിരിക്കെയാണ് കേന്ദ്രമന്ത്രിക്കു സമര്‍പ്പിച്ച നിവേദനത്തിന്റെ ഈ ദുര്‍ഗതി. ബഹ്റൈന്‍ മുതല്‍ ഒമാന്‍ വരെയുള്ള പര്യടനത്തിനിടയില്‍ മന്ത്രി രവി സ്വീകരിച്ച മറ്റു നിവേദനങ്ങളും അതാതിടങ്ങളിലെ ചവറ്റുകൊട്ടകളില്‍ സ്ഥാനം പിടിച്ചിരിക്കുമെന്ന് കരുതേണ്‍ടിയിരിക്കുന്നു.

1 comment:

ജനശക്തി ന്യൂസ്‌ said...