Monday, November 12, 2007

കമ്യുണിസ്റ്റുകാര്‍ പിശാചുകളൊ ?

കമ്യുണിസ്റ്റുകാര്‍ പിശാചുകളൊ ?

കമ്യൂണിസ്റ്റ് പാര്‍ടികളെ പിശാചായി വിശേഷിപ്പിച്ച് ചങ്ങനാശേരി അതിരൂപത ഞായറാഴ്ച പള്ളികളില്‍ വായിച്ച ഇടയലേഖനത്തിലെ പദപ്രയോഗത്തില്‍ വിശ്വാസികളില്‍ ഒരു വിഭാഗത്തിന് അമര്‍ഷം.
നിരീശ്വരവാദത്തിനെതിരായ വിമര്‍ശനത്തിന്റെ പേരിലാണ്് വിവാദ പരാമര്‍ശങ്ങളുള്ള ഇടയലേഖനം. നിരീശ്വരവാദികള്‍, കമ്യൂണിസ്റ്റ് പാര്‍ടികള്‍ തുടങ്ങി എല്ലാ വിഭാഗങ്ങളുമായി സഭ സഹകരിക്കണമെന്ന് ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പാപ്പയെപ്പോലുള്ളവര്‍ നിരന്തരം ഓര്‍മിപ്പിക്കുമായിരുന്നു.
എന്നാല്‍ ഇതിനെയെല്ലാം തകിടം മറിക്കുംവിധമാണ് ഇപ്പോള്‍ ചങ്ങനാശേരി അതിരൂപതയുടെ സമീപനം. ലോകത്ത് ഒരു സഭയും ഇത്തരമൊരു രീതി സ്വീകരിച്ചിട്ടില്ലെന്നും ചില വിശ്വാസികള്‍ ചൂണ്ടിക്കാണിച്ചു. ജനാധിപത്യ രാജ്യത്ത് പ്രവര്‍ത്തിക്കുന്ന രാഷ്ട്രീയ പാര്‍ടിക്കെതിരെയുള്ള സമീപനത്തിലെ യുക്തികള്‍ പരക്കെ ചോദ്യംചെയ്യപ്പെടുന്നുണ്ട്.

വിദ്യാഭ്യാസക്കച്ചവടത്തിനെതിരെ സര്‍ക്കാര്‍ സ്വീകരിച്ച നിലപാടാണ് നിരന്തരമായി ഇടയലേഖനങ്ങളിറക്കി വിശ്വാസികളെ തെറ്റിദ്ധരിപ്പിക്കാനുള്ള പ്രേരണയെന്നും വിശ്വാസികളിലെ ഒരുവിഭാഗം പറയുന്നു. വിദ്യാഭ്യാസത്തെ വരുതിയിലാക്കാനുള്ള കമ്യുണിസ്റ്റ് സര്‍ക്കാരിന്റെ രാഷ്ട്രീയനീക്കം ആദ്യ അനുഭവമല്ലെന്ന് ഞായറാഴ്ചത്തെ ഇടയലേഖനവും പറയുന്നു.
തിരുവനന്തപുരംമുതല്‍ കോട്ടയംവരെയുള്ള പള്ളികളിലാണ് ഇടയലേഖനം വായിച്ചത്. 1957ലെ സര്‍ക്കാരിന്റെ വിദ്യാഭ്യാസപരിഷ്കാരങ്ങളിലൂടെ ജോലി-ശമ്പളസാഹചര്യങ്ങള്‍ ലഭ്യമായ വലിയൊരു വിഭാഗം വിശ്വാസികളും അവരുടെ പുതിയ തലമുറയും ഇതിലെ അനൌചിത്യവും ചൂണ്ടിക്കാണിക്കുന്നുണ്ട്. കോടികള്‍ കൊയ്യുന്ന അണ്‍ എയ്ഡഡ് സ്ഥാപനങ്ങളിലെ അധ്യാപകരും അനധ്യാപകരും നാമമാത്രമായ പ്രതിഫലത്തിനാണ് ജോലി ചെയ്യുന്നത് എന്നതുകൊണ്ട് രണ്ടിന്റെയും താരതമ്യം എളുപ്പമാകുന്നുണ്ടെന്നും ഒരധ്യാപകന്‍ പറഞ്ഞു.
ഞങ്ങളില്‍ മഹാഭൂരിപക്ഷവും വിശ്വാസികളായിരുന്നിട്ടും ചെയ്യുന്ന ജോലിക്ക് അര്‍ഹമായ പ്രതിഫലം കിട്ടുന്നില്ലെന്നും അദ്ദേഹം പരിതപിച്ചു.
നിരീശ്വരത്വം, ഭൌതികവാദം, വര്‍ഗസമരം എന്നീ കമ്യൂണിസ്റ്റ് പ്രത്യയശാസ്ത്രരീതികളില്‍ വലിയ അപകടം ഉണ്ട്. അതുകൊണ്ടുതന്നെ ഇക്കൂട്ടരെ 'മാമോനാ'യി കണ്ട് നിസ്സഹകരിക്കണമെന്നാണ് ഇടയലേഖനം ആഹ്വാനം ചെയ്യുന്നത്.
ചങ്ങനാശേരി അടതിരൂപതയ്ക്കുവേണ്ടി ബിഷപ് ജോസഫ് പെരുന്തോട്ടമാണ് ഇടയലേഖനം തയ്യാറാക്കിയത്. മതന്യൂനപക്ഷങ്ങള്‍ വേട്ടയാടപ്പെടുമ്പോള്‍ സംരക്ഷകരാകുന്ന കമ്യൂണിസ്റ്റ് പാര്‍ടിക്കെതിരെയുള്ള ഇത്തരം ആക്രമണങ്ങള്‍ ഹിന്ദുവര്‍ഗീയവാദികള്‍ക്ക് വളംവയ്ക്കുമെന്നും സഭയ്ക്കുള്ളില്‍ത്തന്നെ അഭിപ്രായമുണ്ട്.

9 comments:

ജനശക്തി ന്യൂസ്‌ said...

K.P.Sukumaran said...

മതന്യൂനപക്ഷങ്ങള്‍ വേട്ടയാടപ്പെടുമ്പോള്‍ സംരക്ഷകരാകുന്ന കമ്യൂണിസ്റ്റ് .... ശരിയാണ് ... കമ്യ്യൂണിസ്റ്റ് പാര്‍ട്ടി ഇല്ലെങ്കില്‍ മതന്യൂനപക്ഷങ്ങളുടെ കാര്യം പോക്കാ .. എന്നാല്‍ പാര്‍ട്ടി പേര് മറ്റി മതന്യൂനപക്ഷ സംരക്ഷണപ്പാര്‍ട്ടി എന്നാക്കിയാല്‍ പോരേ ? വേണമെങ്കില്‍ കമ്മ്യൂണിസ്റ്റ് മതന്യൂന പക്ഷ സംരക്ഷണ പാര്‍ട്ടി ഓഫ് ഇന്ത്യ (മാര്‍ക്സിസ്റ്റ്)എന്നാക്കാം .

Anoop P K said...

എന്താ ഈ കമ്മ്യൂണിസ്റ്റ് ഭരിക്കുമ്പോള്‍ മാത്രം ഇത്ര മാത്രം വെട്ടും കുത്തും കൊലപാതകവും നടക്കുന്നത്.... they should be thrown out... ഭരിക്കാന്‍ അറിയാത്തവര്‍ അതിനു പോകരുത്...

Anonymous said...

കോഴിക്കോടാ...
ക്ണാപ്പാ

പണ്ട് ചാലക്കമ്പോളത്തിനു പരിവാര്‍കാര്‍ തീയിട്ടപ്പോഴും , നിലയ്ക്കലില്‍ അച്ചായന്മാരെ തിരഞ്ഞ് പിടിച്ച് വേട്ടയാടിയപ്പോഴും അതിനെ ചെറുത്ത് തോല്‍പ്പിക്കാന്‍ കമ്യൂണിസ്റ്റുകാരെ ഉണ്ടായിരുന്നൊള്ളു എന്ന കാര്യം ഓര്‍ത്താല്‍ നല്ലത്.. ആസനത്തില്‍ മുളച്ച ആല്‍ തണലാണെന്നു കരുതുന്ന വിഡ്ഡിക്കൂട്ടങ്ങളോട് എന്ത് പറഞ്ഞിട്ട് എന്തു കാര്യം

ഫസല്‍ ബിനാലി.. said...

thozhilaalikaludeyum karshakarudeyum kayyil ninnu nirbanditha pirivu vaangi thadi chu kozhiuthavar thanneyaan athe thozhilaalikaleyum karshakareyum muthalaalimaarkku vendi adichu oadikkunnathu
athum oarkunnathu nannu

nownapakshangalude kaaryma...
eattavum valiya vargeeya paarty aaya cpmil ninnu athum athilappuravum nirbandhamaayum pratheekshikkanam

ellaam nirthikko janashakthee
janangal ellam manassilaakkiikkazhinjoo
chinthikku
chinthikku
chinthikku
oraayiram vattam

അങ്കിള്‍ said...

വിദ്യാഭ്യാസകച്ചവടത്തെ ഇല്ലാതാക്കാന്‍ കോടതി തന്നെ ഒരു നല്ല വടി തന്നിട്ട്‌ കൊല്ലങ്ങളായി. ഇതൊന്നു വായിച്ചു നോക്കൂ..

എന്നിട്ടും നടപടി ഒന്നും ഇല്ലെങ്കില്‍, ആ കച്ചവടത്തിനു ഈ സര്‍ക്കാരും കൂട്ടുനില്‍ക്കുന്നു എന്ന്‌ പറഞ്ഞാല്‍?

Anonymous said...

തെറ്റുപറ്റിയാല്‍ തെറ്റുപ്പറ്റിപോയി എന്നു പറയാനുള്ള ചങ്കൂറ്റം കാണിച്ചിട്ടുള്ളതു ഒരു പക്ഷേ മാര്‍പ്പാപ്പയാകും. ഒരിക്കലും തെറ്റു പറ്റില്ല എന്നു വിശ്വസിക്കുന്ന, ഏക മതം കമ്മ്യൂണിസ്റ്റ് മതം തന്നെ. കമ്മ്യൂണിസ്റ്റ് ബുദ്ധിജീവികളെ സമ്മതിക്കണം. ഇപ്പോ നന്ദിഗ്രാമിലെ അക്രമങ്ങളെ വരെ വിശുദ്ധീകരികാന്‍ തുടങ്ങിയിരിക്കുന്നു. നടക്കട്ടേ!

ഈ പോസ്റ്റിലെ വിഷയത്തിലേക്ക് കടക്കാം ...

X. കേരളത്തില്‍ കോണ്‍ഗ്രസ്സിനെ എതിര്‍ക്കുകയും കേന്ദ്രത്തില്‍ കോണ്‍ഗ്രസ്സുമായി സഹകരിക്കുകയും ചെയ്യുന്നതു എന്തു കൊണ്ട്? മാര്‍പ്പാപ്പയെ 'നികൃഷ്ട ജീവി' എന്നു വിളിക്കാന്നുള്ള അല്പത്തം ഒരു കമ്മ്യൂണിസ്റ്റ് നേതാവും കാണിച്ചിട്ടുണ്ടാവില്ല. പക്ഷേ കേരളത്തില്‍ അങ്ങനെയല്ലല്ലോ? ഒരു ബിഷപ്പ് കള്ളം പറയുന്നവനും, ബാക്കിയെല്ലാവരും ശ്രേഷ്ടന്മാരും ആണല്ലോ!!

X. ക്രിസ്തുമതത്തെ ഉല്‍മൂലനം ചെയ്യാന്‍ റോമാചക്രവര്‍ത്തിമാര്‍ ഒന്നിച്ചു വന്നിട്ടു പറ്റിയിട്ടില്ല; എന്നിട്ടാണ് ഇവരുടെ ഉമ്മാക്കി.

"ആസനത്തില്‍ മുളച്ച ആല്‍ തണലാണെന്നു കരുതുന്ന വിഡ്ഡിക്കൂട്ടങ്ങളോട് എന്ത് പറഞ്ഞിട്ട് എന്തു കാര്യം"...

ഒരു കാര്യവുമില്ല...സമയം കളയാതെ ചേട്ടന്‍ ചെല്ല്... നന്ദിഗ്രാമിലേക്കു തന്നെയായികൊള്ളട്ടേ... എന്നിട്ട് കുറച്ച് കര്‍ഷകരെ തന്നെ കൊന്നൊടുക്കിയിട്ട് വന്നോള്ളൂ... അബദ്ധത്തില്‍ ഒരു രക്തസാക്ഷിയെ കിട്ടിയാല്‍ അതു വച്ചു ഒരു ബന്തും നടത്താം.!

X. ഒരു പ്രാവശ്യമെങ്കിലും വിദ്യാഭ്യാസക്കച്ചവടത്തിനെതിരെ കോടതിയില്‍ ജയിക്കൂ... എന്നിട്ടാവാം മറ്റു കാര്യങ്ങള്‍! അതിനെവിടെ സമയം അല്ലേ? കര്‍ണ്ണാടക/തമിഴ് നാട് കോളേജുകളില്‍ ആളെ നിറക്കനുള്ള സമയമായി. ഇനി ഇവിടെ സമരം തുടങ്ങാം. പക്ഷേ ഒരു കാര്യം ... എന്നത്തേയും പോലെ അവിടെ നിറഞ്ഞു കഴിഞ്ഞാല്‍ ഉടനെ ഇവിടെ സമരം നിര്‍ത്തണം.

Anonymous said...

പള്ളികളില്‍ ഇടയലേഖനം വായിച്ച്‌ സി പി ഐ എമ്മില്‍ ചേരാന്‍ പറഞ്ഞിട്ട്‌ ആരും തന്നെ സി പി ഐ എമ്മില്‍ ചെര്‍ന്നിട്ടില്ല. പിന്നെയല്ലെ ഇടയലേഖനത്തില്‍ ആരും തന്നെ സി പി ഐ എം യില്‍ ചേരേണ്ടായെന്ന് പറഞ്ഞാല്‍ ചേരാതിരിക്കുക.. ഇടയലേഖനം എഴുതിവായിച്ചവന്റെ സമയം നഷ്ടമായത്‌ ബാക്കി. മാര്‍പ്പാപ്പ ഇടയലേഖനം ഇറക്കിയാല്‍ പോലും കമ്യുണിസ്റ്റ്‌ പാര്‍ട്ടിയില്‍ ആളുകള്‍ ചേരുന്നത്‌ നിര്‍ത്താന്‍ പറ്റില്ലായെന്ന സത്യം കേരളത്തിലെ കുഞ്ഞാടുകള്‍ തന്നെ കേരളത്തിലെ ഇടയന്മാര്‍ക്ക്‌ പറഞ്ഞ്‌ കൊടുക്കുന്നത്‌ നന്ന്.ഒരോരുത്തരും ഇരിക്കേണ്ട സ്ഥലത്ത്‌ ഇരുന്നില്ലായെങ്കില്‍ അവിടെ മറ്റു പലരും കയറിയിരിക്കും

Anonymous said...

കോടാലി പറഞ്ഞതില്‍ പകുതി ശരിയാണ് കേട്ടോ!!

"ഇടയലേഖനത്തില്‍ ആരും തന്നെ സി പി ഐ എം യില്‍ ചേരേണ്ടായെന്ന് പറഞ്ഞാല്‍ ചേരാതിരിക്കുക."

മറ്റേ പകുതി രണ്ടു തരത്തില്‍ തെറ്റാണ്...

"പള്ളികളില്‍ ഇടയലേഖനം വായിച്ച്‌ സി പി ഐ എമ്മില്‍ ചേരാന്‍ പറഞ്ഞിട്ട്‌ ആരും തന്നെ സി പി ഐ എമ്മില്‍ ചെര്‍ന്നിട്ടില്ല."

ഒന്നാമതു, ഇടയലേഖനത്തില്‍ സി പി ഐ എമ്മില്‍ "ചേരണ്ട" എന്നു പറഞ്ഞിട്ടില്ല. മറ്റൊന്ന് ഏതേങ്കിലും ഇടയലേഖനത്തില്‍ അങ്ങനെ പറഞ്ഞാല്‍ ഭൂരിഭാഗം പേരും ചേര്‍ന്നിരിക്കും. ഇടയലേഖനത്തിന്റെ പ്രസക്തി മനസ്സിലാകുന്നവര്‍ക്കേ ഇതു മനസ്സിലാവൂ.

മറ്റൊന്ന് മാര്‍പ്പാപ്പ ഇടയലേഖനമല്ല; അപ്പോസ്തോലിക ലേഖനമാണ് എഴുതുക എന്നാണ് എനിക്കു മനസ്സിലായിട്ടുള്ളത്. JFYI