Friday, November 16, 2007

ജീവന്‍ രക്ഷിക്കാന്‍ കേഴുന്ന കോഴിക്ക്‌ കുറുക്കന്‍ ആശംസകള്‍ നേരുന്നു

ജീവന്‍ രക്ഷിക്കാന്‍ കേഴുന്ന കോഴിക്ക്‌ കുറുക്കന്‍ ആശംസകള്‍ നേരുന്നു

പ്രവാസി ഇന്ത്യക്കരുടെ പ്രത്യേകിച്ച്‌ ഗല്‍ഫ്‌ മലയാളികളോട്‌ ഇന്ത്യന്‍ പൊതുമേഖല വിമാനക്കമ്പിനികള്‍ അനുവര്‍ത്തിക്കുന്ന അവഗണനെക്കെതിരെ ഒരു കൂട്ടായ്മ രൂപികരിക്കപ്പെട്ടു.പ്രാസി ഇന്ത്യക്കാരും സന്നദ്ധസംഘടനകളും രാഷ്ട്രിയ പാര്‍ട്ടികളും മാധ്യമ സമൂഹവും അണിനിരക്കുന്ന ഈകൂട്ടായ്മയുടെ പേരു്‌
ഗള്‍ഫ്‌ യൂനിറ്റി കൗണ്‍സില്‍
എന്നാണ്‌.

ഇന്ന് വൈകുന്നേരം കറാമസെന്റര്‍ കോണ്‍ഫ്രന്‍സ്‌ ഹാളില്‍ ചേര്‍ന്ന യോഗത്തിലാണ്‌ പുതിയ കൂട്ടായ്മക്ക്‌ രൂപം നല്‍കിയത്‌.പുതിയ കൂട്ടായ്മക്ക്‌ എല്ലാ ഭാവുകങ്ങളും നേരുന്നതായി കേന്ദ്രപ്രവാസി വകുപ്പ്‌ മന്ത്രി വയലാര്‍ രവി ഹിറ്റ്‌ എഫ്‌ എം നോട്‌ പറഞ്ഞതായി റിപ്പോര്‍ട്ട്‌ ചെയ്ത്തു.ജീവന്‍ രക്ഷിക്കാന്‍ കേഴുന്ന കോഴിക്ക്‌ കുറുക്കന്‍ നേരുന്ന ആശംസകള്‍ പോലെ.

വയലാര്‍ രവിയടക്കമുള്ള കേന്ദ്ര മന്ത്രി സഭക്കും അതിലെ വ്യമോയാന വകുപ്പ്‌ മന്ത്രിക്കും ചര്‍ച്ച ചെയ്ത്‌ ഒരു മണിക്കൂര്‍ കൊണ്ട്‌ തീരുമാനിക്കാവുന്ന പ്രശ്നത്തിന്ന് യാതൊന്നും ചെയ്യാതെ കഷ്ടപ്പാടും ദുരിതങ്ങളും കാലാകാലമായി അനുഭവിക്കുന്ന ഗള്‍ഫ്‌ മലയാളികള്‍ അവകാശങ്ങള്‍ നേടിയെടുക്കാന്‍ ശക്തമായി മുന്നോട്ട്‌ നീങ്ങുമ്പോള്‍ ഭാവുകങ്ങള്‍ നേര്‍ന്ന് ഈ കൂട്ടായ്മയെ അപമാനിക്കാന്‍ ശ്രമിക്കുന്നത്‌ അത്യന്തം പ്രതിഷേധാര്‍ഹമാണ്‌.

കഴിവുകെട്ട താങ്കളെപ്പോലുള്ളവര്‍ വെറെ വല്ല പണിക്കും പോയിരുന്നുവെങ്കില്‍ പ്രവാസികള്‍ രക്ഷപ്പെടുമായിരുന്നു.

11 comments:

ജനശക്തി ന്യൂസ്‌ said...

ജീവന്‍ രക്ഷിക്കാന്‍ കേഴുന്ന കോഴിക്ക്‌ കുറുക്കന്‍ ആശംസകള്‍ നേരുന്നു

പ്രവാസി ഇന്ത്യക്കരുടെ പ്രത്യേകിച്ച്‌ ഗല്‍ഫ്‌ മലയാളികളോട്‌ ഇന്ത്യന്‍ പൊതുമേഖല വിമാനക്കമ്പിനികള്‍ അനുവര്‍ത്തിക്കുന്ന അവഗണനെക്കെതിരെ ഒരു കൂട്ടായ്മ രൂപികരിക്കപ്പെട്ടു.പ്രാസി ഇന്ത്യക്കാരും സന്നദ്ധസംഘടനകളും രാഷ്ട്രിയ പാര്‍ട്ടികളും മാധ്യമ സമൂഹവും അണിനിരക്കുന്ന ഈകൂട്ടായ്മയുടെ പേരു്‌ ഗള്‍ഫ്‌ യൂനിറ്റി കൗണ്‍സില്‍ എന്നാണ്‌.ഇന്ന് വൈകുന്നേരം കറാമസെന്റര്‍ കോണ്‍ഫ്രന്‍സ്‌ ഹാളില്‍ ചേര്‍ന്ന യോഗത്തിലാണ്‌ പുതിയ കൂട്ടായ്മക്ക്‌ രൂപം നല്‍കിയത്‌.
പുതിയ കൂട്ടായ്മക്ക്‌ എല്ലാ ഭാവുകങ്ങളും നേരുന്നതായി കേന്ദ്രപ്രവാസി വകുപ്പ്‌ മന്ത്രി വയലാര്‍ രവി ഹിറ്റ്‌ എഫ്‌ എം നോട്‌ പറഞ്ഞതായി റിപ്പോര്‍ട്ട്‌ ചെയ്ത്തു.
ജീവന്‍ രക്ഷിക്കാന്‍ കേഴുന്ന കോഴിക്ക്‌ കുറുക്കന്‍ നേരുന്ന ആശംസകള്‍ പോലെ.

വയലാര്‍ രവിയടക്കമുള്ള കേന്ദ്ര മന്ത്രി സഭക്കും അതിലെ വ്യമോയാന വകുപ്പ്‌ മന്ത്രിക്കും ചര്‍ച്ച ചെയ്ത്‌ ഒരു മണിക്കൂര്‍ കൊണ്ട്‌ തീരുമാനിക്കാവുന്ന പ്രശ്നത്തിന്ന് യാതൊന്നും ചെയ്യാതെ കഷ്ടപ്പാടും ദുരിതങ്ങളും കാലാകാലമായി അനുഭവിക്കുന്ന ഗള്‍ഫ്‌ മലയാളികള്‍ അവകാശങ്ങള്‍ നേടിയെടുക്കാന്‍ ശക്തമായി മുന്നോട്ട്‌ നീങ്ങുമ്പോള്‍ ഭാവുകങ്ങള്‍ നേര്‍ന്ന് ഈ കൂട്ടായ്മയെ അപമാനിക്കാന്‍ ശ്രമിക്കുന്നത്‌ അത്യന്തം പ്രതിഷേധാര്‍ഹമാണ്‌. കഴിവുകെട്ട താങ്കളെപ്പോലുള്ളവര്‍ വെറെ വല്ല പണിക്കും പോയിരുന്നുവെങ്കില്‍ പ്രവാസികള്‍ രക്ഷപ്പെടുമായിരുന്നു.

sajith90 said...

ഒരു കാര്യൊ ചെയാം. വയലാറിനു പകരം സ്വന്തം മകനെ കര്‍ണടകത്തില്‍ എന്‍ജിനിയറിങ്ങുനു വിട്ടു കേരളത്തില്‍ സമരം ചെയ്ത പിണറയി വിജയനെ വിളിക്കാം
365greetings.com

ജനശക്തി ന്യൂസ്‌ said...

മിസ്റ്റര്‍ സജിത്ത്‌,

വിഷയത്തെപ്പറ്റി പ്രതികരിക്കാതെ വായില്‍ തോന്നിയത്‌ കോതക്ക്‌ പാട്ട്‌ എന്ന് പറഞ്ഞതുപോലെ വായില്‍ തോന്നിയ പുലമ്പുന്നത്‌ വിവരം വിവേകം ഏറിയ ആളാണെന്ന് മാലോകരെ അറിയിക്കാനാണോ?
ഒന്നിച്ച്‌ നിന്ന് ശബ്ദിക്കേണ്ടിടത്ത്‌ അങ്ങിനെ ചെയ്തേ മതിയാകൂ.

കേരളത്തോടും പ്രവാസികളൊടും കേന്ദ്ര സര്‍ക്കാര്‍ അനുവര്‍ത്തിക്കുന്ന അവഗണയ്ക്ക്‌ എതിരെ മലയാളികള്‍ ഒന്നടക്കം ശബ്ദിക്കേണ്ട സമയമാണിത്‌.
അതിന്ന് തയ്യാറാകാതെ മറ്റു പലതും പറയുന്നത്‌ ശരിയല്ല.

എന്തിന്‌ കൊള്ളാം മനുഷനൊന്നാണന്ന
ചിന്തയില്ലാത്ത പഠിപ്പും പടുത്വവും.

sajith90 said...

വായില്‍ തോന്നിയത്‌ കോതയ്കു പാട്ട്‌. കൊള്ളാം നല്ല ഉപമ. സത്യം പറഞ്ഞാല്‍ വിവരവും വിവേകവും അറിയിക്കാനെന്നു.

"ഹ എത്ര സുന്ദരം ഈ കേരളം
എല്ലാരും CPM പറയുന്നത്‌ കേട്ടു നടന്നിരുന്നെങ്ങില്‍.
ഞങ്ങളെ എതിര്‍ത്താല്‍ കൊല്ലും ഞങ്ങള്‍,
സാമ്രജ്യത്തവാതികള്‍ എന്നു മുദ്ര കുത്തും.
ബുദ്ധിജീവികള്‍ ഞങ്ങളോടപ്പം,
ഞങ്ങള്‍ക്കൊപ്പം കൂടിയാല്‍ ബുദ്ധൂസിനെയും ബുദ്ധിജീവിയാക്കും
ഞങ്ങളില്‍ നിന്നു വിട്ടാലവനെ ബുദ്ദുസക്കും ഞങ്ങള്‍,
കാരണം ബുദ്ധി ഞങ്ങളുടേതാണൊല്ലൊ."

ജനശക്തി ന്യുസെ, ഈ തമസ്കരണവും, തിരസ്കരണവും നമ്മള്‍ കുറെ കണ്ടതെല്ലെ.
പത്തുമുപ്പത്‌ വര്‍ക്ഷം കേരളം ഭരിച്ചിട്ടും ഒരു മാലിന്യ നിര്‍മാര്‍ജന സിസ്റ്റം വരെ കൊണ്ടു വരാത്ത നിങ്ങള്‍ക്ക്‌ രവിയെ കുറ്റം പറയാന്‍ അര്‍ഹതയില്ല.

CPM ഗുണ്ടകള്‍ ക്ലാസ്സില്‍ കയറി കുട്ടികളുടെ മുന്നില്‍ വെച്ചു ജയരാജന്‍ മാഷിനെ വെട്ടികൊന്നപ്പോള്‍ എവിടെ പോയി നിങ്ങളുടെ ജനസ്നേഹം.
രാഘവനോദുള്ള ദേഷ്യം സ്നേക്ക്‌ പാര്‍ക്കില്‍ ഉള്ള മിണ്ടാപ്രാണികളോട്‌ പ്രകടിപ്പിച്ചപ്പോള്‍ നീങ്ങളുടെ ഒരു ബുദ്ധിജീവിയും ക മ എന്നു മിണ്ടിയില്ലല്ലൊ

Anonymous said...

വായില്‍ തോന്നിയത്‌ കോതയ്കു പാട്ട്‌.എന്തനുസരണയുള്ള ബുദ്ധി പിണറായി , മമ്മൂട്ടിക്കെതിരെ വിളിച്ച ജീവനക്കരനെ ശകാരിച്ച അതേ വാക്കുകള്..
എന്തിന്‌ കൊള്ളാം മനുഷനൊന്നാണന്ന
ചിന്തയില്ലാത്ത പഠിപ്പും പടുത്വവും.
CPMകാരെ വിശേഷിപ്പിക്കാന്‍ പറ്റിയ വാചകം.പിണ റായിയുടെ മകന്‍ എങ്ങനെയാ ലണ്ടനില്‍ 60ലക്ഷം ചെലവില്‍ പഠിക്കുന്നത്/. ഒരു ജോലീം ഇന്നൊളം ചെയ്യാത്ത പിണ റായിക്ക് എവിടുന്നാ ഇത്രയും കാശ്, ഇതൊക്കെ അന്വേഷിച്ച് മറുപടികണ്ടശേഷം പോരെ വയലാര്‍ രവിയെ കുറ്റം പറയുന്നത് പത്ത് മുപ്പത് കൊല്ലം കുളമാകിയ ബംഗാളിലെ അവഥ ഇപ്പൊഴെങ്കിലും കണണ്‍ തുറന്ന്കാണുന്നുടൊ?
മൂട് താങ്ങുന്ന എഴുത്തുകാരെ ബുദ്ധിജീവികളായും അല്ലാത്തവരെ മന്ദന്മാരായും ചിത്റീകരിക്കാന്‍ കുറെ മൂട് താങ്ങികളെ മീഡീയാകളില്‍ കുത്തിനിറച്ചിട്ടുണ്ടല്ലൊ. ഇത് പഴയകാലമല്ല, കൂറെയൊക്കെ ആളുകള്ക്ക് മനസിലാകാന്‍ തുടങ്ങി,(തലച്ചൊറിന്റെ സ്ഥാനത് തീട്ടമുളള്‍ സഖാക്കന്മാറ്ക്കൊഴികെ)

CPM ഗുണ്ടകള്‍ ക്ലാസ്സില്‍ കയറി കുട്ടികളുടെ മുന്നില്‍ വെച്ചു ജയരാജന്‍ മാഷിനെ വെട്ടികൊന്നപ്പോള്‍ എവിടെ പോയി നിങ്ങളുടെ ജനസ്നേഹം.
രാഘവനോദുള്ള ദേഷ്യം സ്നേക്ക്‌ പാര്‍ക്കില്‍ ഉള്ള മിണ്ടാപ്രാണികളോട്‌ പ്രകടിപ്പിച്ചപ്പോള്‍ നീങ്ങളുടെ ഒരു ബുദ്ധിജീവിയും ക മ എന്നു മിണ്ടിയില്ലല്ലൊ

ജനശക്തി ന്യൂസ്‌ said...

ബധിരന്റെ മുമ്പില്‍ വെച്ച്‌ ശംഖ്‌ വിളിച്ചാലുണ്ടാകുന്നതു പോലെയുള്ള പ്രതികരണങ്ങളാണ്‌ സജിത്തിന്റെത്‌. ചെവികേള്‍ക്കാത്തതുകൊണ്ട്‌ ശംഖ്‌ വായില്‍ വെച്ച്‌ ഊതുന്നത്‌ മാത്രമെ കാണുകയുള്ളു.ചിലപ്പോള്‍ എന്തെങ്കിലും കുടിക്കുകയാണന്ന് കരുതി കുടിച്ച്‌ കഴിഞ്ഞ്‌ കുറച്ച്‌ തനിക്കും തരണമെന്നും ആവശ്യപ്പെടും. പാവം ചെവി കേള്‍ക്കാത്തവനെല്ലെ എന്ന് കരുതി സമാധാനിക്കുക

ചെവി മാത്രമല്ല കണ്ണും കാണില്ലായെന്ന് ഈ പ്രതികരണത്തില്‍ നിന്ന് മനസ്സിലായി. സ്വന്തം അച്ഛന്റെയും അമ്മയുടെയും മുന്നില്‍ വെച്ച്‌ ഭാര്യയുടെയും പിഞ്ചു കുഞ്ഞുങ്ങളുടെയും മുന്നില്‍ വെച്ച്‌ സ്‌കൂളിലേക്ക്‌ കുട്ടികളെകൊണ്ടുപോകുന്ന സമയത്ത്‌ ബസ്സില്‍ നിന്ന് വലിച്ചിറക്കി കുട്ടികളുടെ മുന്നില്‍ വെച്ച്‌ ഇങ്ങിനെ എത്രപേരെയാണ്‌ ആര്‍ എസ്‌ എസ്‌ കൊലയാളിസംഘം കൊല ചെയ്തിട്ടുള്ളത്‌. നാട്ടുകാരെ കൊന്ന് പോലീസ്‌ സംരക്ഷണത്തോടെ ക്ലാസ്സില്‍ ചെല്ലുന്നത്‌ അധ്യാപകനോ ഗുണ്ടയോ? വാളെടുത്തവന്‍ വാളാല്‍.... ദൈവത്തിന്നുപോലും ഇത്തരക്കാരെ രക്ഷിക്കാന്‍ സാധ്യമല്ല.

Mr. K# said...

എന്താ ഇത് ന്യൂസേ. വാളെടുത്തവന്‍ വാളാല്‍ എന്നൊക്കെ കല്പിക്കാന്‍ ഇതെന്താ ഗോത്രവര്‍ഗ സംസ്കാരമോ‌? ഒരല്പം കൂടി പക്വത ആയിക്കൂടേ പ്രതികരണങ്ങളില്‍.

കെ.ടി ജയകൃഷ്ണന്‍ മാഷ് ആരെ കൊന്നു എന്നാ താങ്കള്‍ പറയുന്നത്‌? അദ്ദേഹത്തെ ഗുണ്ട എന്നു വിളിക്കാന്‍ എന്താ ഇപ്പോള്‍ പ്രകോപനം. മരിച്ചു കഴിഞ്ഞാലും ഒരു മനുഷ്യനെ വെറുതേ വിട്ടു കൂട അല്ലേ‌?

അദ്ദേഹത്തിന്റെ പേരു പോലും അറിയില്ലല്ലോ താങ്കള്‍ക്ക്. ഇതാ വിവരങ്ങള്‍

ഇതാ കണ്ണൂരിലെ കുറേ വാളെടുപ്പു വിശേഷങ്ങള്‍.

sajith90 said...

സുഹൃത്തെ കൊലപാതകം ആരു ചെയ്താലും അതു തെറ്റാണു. അതു RSS ആയാലും, congress ആയാലും, CPM ആയാലും ഞങ്ങള്‍ ജനങ്ങളുടെ കാര്യം വെള്ളത്തില്‍.
ദൈവത്തിനു പോലും ഇവരെ ഋക്ഷിക്കാന്‍ കഴിയില്ല എന്നു പറയുന്നത്‌ ജനശക്തി ന്യൂസ്‌ കൊലപാതകികളെ സപ്പോര്‍ട്ട്‌ ചെയുകയാണു.CPM അനുയായികളുടെ വിവരമില്ലായ്മ ഒരിക്കല്‍ കൂദി ജനശക്തി ന്യൂസ്‌ വെളിപ്പെടുത്തി

ഏതൊരും കൊലപാതകിക്കും നിയമ പ്രകാരമുള്ള ശിക്ഷ കിട്ടണം

ജനശക്തി ന്യൂസ്‌ said...

കൊലപാതകത്തെയോ കൊലയാളികളെയോ ഒരിക്കലും സംരക്ഷിക്കാനോ ന്യായികരിക്കാനോ ശ്രച്ചിട്ടില്ല.നാട്ടില്‍ അച്ഛന്‍ നഷ്ടപ്പെടുന്ന മക്കളുടെയും മക്കള്‍ നഷ്ടപ്പെടുന്ന അച്ഛനമ്മമാരുടെയും ഭര്‍ത്താവ്‌ നഷ്ടപ്പെട്ട ഭാര്യയുടെയും മനസ്സില്‍ നിന്ന് ഉയരുന്ന ദീനരോദനം കൊലക്കത്തിയുമായി നടക്കുന്ന രക്തദാഹികള്‍ക്ക്‌ മനസ്സിലാകുന്നില്ല. അവരെ മനസ്സിലാക്കേണ്ടവര്‍ എരിതീയില്‍ എണ്ണ ഒഴിക്കുകയുമാണ്‌.രക്തദാഹികളെ തിരുത്താന്‍ അത്ര എളുപ്പമല്ല.
നിരപരാധികളെ പതിയിരുന്ന് വെട്ടുന്ന രീതി ബ്ലൊഗില്‍ തന്നെ കുതിരവട്ടനും കാണുന്നില്ലേ ?.
മനസ്സിലെ വിഷം എവിടെയെങ്കിലും ചീറ്റിക്കളയാന്‍ പാഞ്ഞു നടക്കുന്ന സജിത്തിനെ കണില്ലായെന്ന് നടിക്കരുത്‌

Anonymous said...

പ്രാവസികളുടെ കാര്യത്തില്‍ ബന്ധപ്പെട്ടവരുടെ പിടിപ്പു കേടുത്തന്നെ. ചുമ്മാ 2 മണികൂര്‍ airport ല്‍ ഇരുന്നാ ഊഹിക്കാം 24 മണിക്കൂര്‍ വൈകിവരുന്നവരുടെ അവസ്ഥ!

"കഴിവുകെട്ട താങ്കളെപ്പോലുള്ളവര്‍ വെറെ വല്ല പണിക്കും പോയിരുന്നുവെങ്കില്‍ പ്രവാസികള്‍ രക്ഷപ്പെടുമായിരുന്നു."
അതില്‍ കുറച്ചു സംശയം ഇല്ലാതില്ല. വേരെ ആരെ കൊണ്ടു വരണം എന്നു കൂടി പറഞ്ഞാല്‍ നനായിരുന്നു?

ഇത്രനാളായിട്ടും കേരളത്തിലെ തകര്‍ന്ന roadകള്‍ ശരിയാക്കനറിയത്ത ____ കളയോ?

ന്യായമായ ശമ്പളം സര്‍ക്കാര്‍ doctor മര്‍ക്കു കൊടുക്കാതെ അവരെ സമരത്തിലേക്കു തള്ളിവിട്ട ശ്രീമതി ____ നേയോ?

മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ അവസ്ഥ ബന്ധപ്പെട്ടവരുടെ ശൃദ്ധയില്‍ പ്പെടുത്താന്‍ കഴിയാത്ത പിടിപ്പുകെട്ടവരേയോ?

ഇനിയും നീളം വരും ഈ ലിസ്റ്റിന്.

പക്ഷേ ഇതു ഏതു കുറുക്കന്റെ മുമ്പില്‍ കേഴണം എന്നറിയാത്ത ഒരു പാവം കോഴിയാണ് ഞാന്‍.