ഗള്‍ഫ് മലയാളികളെ ഇന്ത്യന്‍ പൊതുമേഖല വിമാനക്കമ്പിനികള്‍ വെല്ലുവിളിക്കുന്നു. സര്‍വ്വീസുകള്‍ ഞങള്‍ ക്ക് ഇഷ്ടമുള്ളതുപോലെ നടത്തും , ആരുണ്ട് ഇവിടെ ചോദിക്കാന്‍ .?
ദുബൈ: കേരളത്തിലേക്കുള്ള വിമാന സര്‍വീസുകളുടെ താളംതെറ്റല്‍ ദൈനംദിന സംഭവമായി മാറിയ പശ്ചാത്തലത്തില്‍ പ്രവാസി കൂട്ടായ്മകള്‍ നടപടികളിലേക്ക് നീങ്ങുന്നു. പ്രതിഷേധംകൊണ്ട് ഫലമില്ലെന്ന തിരിച്ചറിവിനെ തുടര്‍ന്നാണ് നിയമ നടപടികളടക്കമുള്ള പുതിയ ചുവടുവെപ്പിലേക്ക് പ്രവാസി സംഘടനകള്‍ നീങ്ങുന്നത്. ദല്‍ഹിയിലെത്തി അധികാര കേന്ദ്രങ്ങളില്‍ സമ്മര്‍ദ്ദം ചെലുത്തുന്നതിനുള്ള നീക്കവും നടക്കുന്നുണ്ട്. മനുഷ്യാവകാശ കമ്മീഷനെ സമീപിച്ചിട്ടുമുണ്ട്.
കഴിഞ്ഞ ദിവസം കോഴിക്കോട് വിമാനം 22 മണിക്കൂര്‍ വൈകിയെങ്കില്‍ ഇന്നലെ ഏഴ് വിമാനങ്ങള്‍ കൂട്ടമായി റദ്ദാവുകയായിരുന്നു. മൂടല്‍മഞ്ഞുമൂലം വിമാനം റദ്ദാകുന്നത് മനസ്സിലാക്കാമെന്ന് യാത്രക്കാര്‍ പറയുന്നു. എന്നാല്‍, വിമാനത്താവളത്തില്‍ കുടുങ്ങുന്ന യാത്രക്കാര്‍ക്ക് അടിസ്ഥാന സൌകര്യങ്ങള്‍പോലും നല്‍കാത്തതാണ് പ്രശ്നമാകുന്നത്.
22 മണിക്കൂറും 24 മണിക്കൂറുമൊക്കെ വൈകിയിട്ടും ഒരുനേരത്തെ ഭക്ഷണംപോലും നല്‍കാത്ത സമീപനമാണ് പ്രതിഷേധത്തിനിടയാക്കിയിരിക്കുന്നത്. കഴിഞ്ഞദിവസം വിമാനം 22 മണിക്കൂര്‍ വൈകിയതിനെ തുടര്‍ന്ന് ഒരു യുവാവിന്റെ നിക്കാഹ്പോലും മാറ്റിവെക്കേണ്ടിവന്നു. ഇന്നലെയാകട്ടെ ഏഴുവിമാനങ്ങള്‍ വൈകിയപ്പോള്‍ നൂറുകണക്കിന് യാത്രക്കാര്‍ വിമാനത്താവളത്തിനുള്ളില്‍ അക്ഷരാര്‍ത്ഥത്തില്‍ അഭയാര്‍ത്ഥികളായി മാറുകയായിരുന്നു. ടെര്‍മിനല്‍^2ല്‍ പൊതുവെ സൌകര്യങ്ങളുടെ അപര്യാപ്തതയുണ്ട്. അതിനിടെ, പല വിമാനങ്ങള്‍ ഒരേസമയം റദ്ദായതിനാല്‍ നൂറുകണക്കിന് യാത്രക്കാര്‍ വിമാനത്താവളത്തില്‍ കുടുങ്ങിയത് സ്ഥിതി കൂടുതല്‍ വഷളാക്കി. ഇരിക്കാന്‍ പോലും സൌകര്യമില്ലാതെ യാത്രക്കാര്‍ 18 മണിക്കൂറിലേറെ ഒരേ നില്‍പ്പ് നില്‍ക്കേണ്ടിവന്നു.
മൂടല്‍മഞ്ഞുകാരണം മറ്റ് എയര്‍ലൈനുകളുടെ വിമാനങ്ങളും വൈകിയിരുന്നു. എന്നാല്‍, അവര്‍ യാത്രക്കാര്‍ക്ക് താമസ സൌകര്യമടക്കമുള്ളവ ഏര്‍പ്പെടുത്തിയിരുന്നു. ആറുമണിക്കൂറിലേറെ വിമാനം വൈകിയാല്‍ താമസ സൌകര്യമേര്‍പ്പെടുത്തണമെന്നാണ് അയാട്ട നിര്‍ദ്ദേശിക്കുന്നത്. എന്നാല്‍, വെള്ളിയാഴ്ച രാത്രി 12ന് വിമാനത്താവളത്തിലെത്തിയ യാത്രക്കാര്‍ക്ക് ഇന്നലെ വൈകിട്ട് നാലുമണിവരെ യാതൊരു സൌകര്യവും ഏര്‍പ്പെടുത്തിയില്ല. മാത്രമല്ല, ഈ പതിനാറുമണിക്കൂറിനിടക്ക് ഒരുകഷണം ബ്രഡും ഓംലെറ്റും മാത്രമാണ് ഭക്ഷണമായി നല്‍കിയത്.
യാത്രക്കാരിലേറെയും സ്ത്രീകളും കുട്ടികളുമായിരുന്നു. കുട്ടികളെ തണുപ്പത്ത് വിമാനത്താവളത്തിലെ ടെര്‍മിനലില്‍ നിലത്ത് കിടത്തേണ്ട അവസ്ഥ വന്നത് കുടുംബങ്ങളെ ബാധിക്കുകയും ചെയ്തു. ഇത് പല കുട്ടികള്‍ക്കും ശാരീരിക അസ്വസ്ഥതയുണ്ടാക്കുകയും ചെയ്തു. ഇതോടെ, എയര്‍പോര്‍ട്ട് അധികൃതര്‍ ഇടപെട്ടാണ് ചികില്‍സാ സൌകര്യമെങ്കിലും ലഭ്യമായത്. അധികൃതര്‍ അവഗണന തുടരുന്ന പശ്ചാത്തലത്തില്‍ പ്രതിഷേധങ്ങള്‍ക്കപ്പുറം നടപടികളുമായി മുന്നോട്ടുപോകാനുള്ള ഒരുക്കത്തിലാണ് പ്രവാസി കൂട്ടായ്മകള്‍.
ഈ സാഹചര്യത്തില്‍ കോടതിയെ സമീപിക്കുന്നതിന്റെ സാധ്യതകള്‍ ആരായുന്നതിന് എറണാകുളത്തെ പ്രമുഖ അഭിഭാഷകനായ ജനാര്‍ദ്ദനക്കുറുപ്പുമായി ബന്ധപ്പെട്ടതായി കാലിക്കറ്റ് എയര്‍പോര്‍ട്ട് സംരക്ഷണ സമിതി ഭാരവാഹി എന്‍.ആര്‍.മായിന്‍ പറഞ്ഞു. വിമാനം വൈകുന്നതിന്റെ വിശദാംശങ്ങളും മറ്റും തയാറാക്കി നല്‍കാന്‍ അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ടെന്നും താമസിയാതെ ഹൈക്കോടതിയെ സമീപിക്കാനാണ് നീക്കമെന്നും അദ്ദേഹം വ്യക്തമാക്കി. അതിനിടെ, ഈ പ്രശ്നമുന്നയിച്ച് കേന്ദ്ര സര്‍ക്കാരിനെ സമീപിക്കുന്നതിന് ശ്രമം നടക്കുന്നുണ്ടെന്ന് ഐ.ഒ.സി നേതാവ് പുന്നക്കന്‍ മുഹമ്മദലി പറഞ്ഞു. പ്രവാസി കൂട്ടായ്മയുടെ നേതൃത്വത്തിലാണ് ഇതിന് ശ്രമം നടത്തുക. വിമാനം റദ്ദാക്കുമ്പോള്‍ യാത്രക്കാര്‍ക്ക് മാനുഷിക പരിഗണനപോലും നല്‍കാത്ത എയര്‍ലൈന്‍സ് അധികൃതര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് യു.എ.ഇ ഗള്‍ഫ് മലയാളി കോര്‍ഡിനേഷന്‍ കമ്മിറ്റി ചെയര്‍മാന്‍ അഷറഫ് കളത്തിങ്ങല്‍പ്പാറ കേരളാ മനുഷ്യാവകാശ കമ്മീഷന് പരാതി അയച്ചു.
യാത്രക്കാര്‍ക്ക് അവശ്യ സൌകര്യങ്ങള്‍പോലും നല്‍കാത്ത എയര്‍ഇന്ത്യാ നടപടിക്കെതിരെ ദുബൈ സിവില്‍ ഏവിയേഷന്‍ അധികൃതര്‍ക്ക് പരാതി നല്‍കുന്നതിനും നീക്കം നടക്കുന്നുണ്ട്. ഗള്‍ഫില്‍ നിന്ന് കേരളത്തിലേക്കുള്ള വിമാനങ്ങളുടെ വൈകല്‍ മണിക്കൂറുകളില്‍ നിന്ന് ദിവസങ്ങളിലേക്ക് നീളുകയാണെന്ന് കാലിക്കറ്റ് എയര്‍പോര്‍ട്ട് സംരക്ഷണ സമിതി ഭാരവാഹികളായ എന്‍.ആര്‍. മായിന്‍, എന്‍.പി രാമചന്ദ്രന്‍, കെ.സി അബൂബക്കര്‍, ഇ.കെ നസീര്‍ എന്നിവര്‍ ആരോപിച്ചു.
എയര്‍ ഇന്ത്യാ വിമാന സര്‍വീസ് റദ്ദാക്കിയതു മൂലം വെള്ളിയാഴ്ച രാത്രി ദുബൈ വിമാനത്താവളത്തില്‍ കുടുങ്ങിയ യാത്രക്കാര്‍ക്ക് താമസസൌകര്യമോ ഭക്ഷണമോ നല്‍കാതെ ദുരിതത്തിലാക്കിയ വിമാന കമ്പനിയുടെ നിരുത്തരവാദപരമായ നടപടിയില്‍ ദുബൈ കെ.എം.സി.സി തൃശൂര്‍ കമ്മിറ്റി പ്രതിഷേധിച്ചു. അടിയന്തരമായി നാട്ടിലെത്തേണ്ടവര്‍പോലും യഥാര്‍ഥത്തില്‍ പീഡനം അനുഭവിക്കുകയായിരുന്നെന്നും ഈ യാത്രക്കാരെ സന്ദര്‍ശിച്ച തൃശൂര്‍ കെ.എം.സി.സി കോ^ഓഡിനേറ്ററും മുസ്ലിംലീഗ് ജില്ലാ സെക്രട്ടറിയുമായ സി.എ.എം. റഷീദ്, ജില്ലാ കെ.എം.സി.സി ജന. സെക്രട്ടറി മുഹമ്മദ് വെട്ടുകാട്, കൊടുങ്ങല്ലൂര്‍ മണ്ഡലം ജന. സെക്രട്ടറി അഷ്റഫ് കൊടുങ്ങല്ലൂര്‍ എന്നിവര്‍ പറഞ്ഞു.ദുബൈ: കോഴിക്കോട് വിമാനത്താവളത്തോട് കേന്ദ്ര വ്യോമയാന മന്ത്രാലയവും ഇന്ത്യന്‍ വിമാന കമ്പനികളും കാണിക്കുന്ന അവഗണനയിലും ചിറ്റമ്മ നയത്തിലും ഫാറൂഖ് കോളജ് പൂര്‍വവിദ്യാര്‍ഥി സംഘടനയായ 'ഫോസ' യോഗം പ്രതിഷേധിച്ചു. വിദേശ വിമാന കമ്പനികള്‍ക്ക് കോഴിക്കോട്ടേക്ക് സര്‍വീസ് നടത്താന്‍ അനുമതി നല്‍കണമെന്ന് യോഗം ആവശ്യപ്പെട്ടു. പ്രസിഡന്റ് ഡോ. ടി. അഹ്മദ് അധ്യക്ഷതവഹിച്ചു.
Subscribe to:
Post Comments (Atom)
6 comments:
ഗള്‍ഫ് മലയാളികളെ ഇന്ത്യന്‍ പൊതുമേഖല വിമാനക്കമ്പിനികള്‍ വെല്ലുവിളിക്കുന്നു. സര്‍വ്വീസുകള്‍ ഞങള്‍ ക്ക് ഇഷ്ടമുള്ളതുപോലെ നടത്തും , ആരുണ്ട് ഇവിടെ ചോദിക്കാന്‍ .
വിമാന സര്‍വീസ് താളംതെറ്റല്‍: പ്രവാസി കൂട്ടായ്മകള്‍ നടപടികളിലേക്ക് നീങ്ങുന്നു
ദുബൈ: കേരളത്തിലേക്കുള്ള വിമാന സര്‍വീസുകളുടെ താളംതെറ്റല്‍ ദൈനംദിന സംഭവമായി മാറിയ പശ്ചാത്തലത്തില്‍ പ്രവാസി കൂട്ടായ്മകള്‍ നടപടികളിലേക്ക് നീങ്ങുന്നു. പ്രതിഷേധംകൊണ്ട് ഫലമില്ലെന്ന തിരിച്ചറിവിനെ തുടര്‍ന്നാണ് നിയമ നടപടികളടക്കമുള്ള പുതിയ ചുവടുവെപ്പിലേക്ക് പ്രവാസി സംഘടനകള്‍ നീങ്ങുന്നത്. ദല്‍ഹിയിലെത്തി അധികാര കേന്ദ്രങ്ങളില്‍ സമ്മര്‍ദ്ദം ചെലുത്തുന്നതിനുള്ള നീക്കവും നടക്കുന്നുണ്ട്. മനുഷ്യാവകാശ കമ്മീഷനെ സമീപിച്ചിട്ടുമുണ്ട്.
കഴിഞ്ഞ ദിവസം കോഴിക്കോട് വിമാനം 22 മണിക്കൂര്‍ വൈകിയെങ്കില്‍ ഇന്നലെ ഏഴ് വിമാനങ്ങള്‍ കൂട്ടമായി റദ്ദാവുകയായിരുന്നു. മൂടല്‍മഞ്ഞുമൂലം വിമാനം റദ്ദാകുന്നത് മനസ്സിലാക്കാമെന്ന് യാത്രക്കാര്‍ പറയുന്നു. എന്നാല്‍, വിമാനത്താവളത്തില്‍ കുടുങ്ങുന്ന യാത്രക്കാര്‍ക്ക് അടിസ്ഥാന സൌകര്യങ്ങള്‍പോലും നല്‍കാത്തതാണ് പ്രശ്നമാകുന്നത്.
22 മണിക്കൂറും 24 മണിക്കൂറുമൊക്കെ വൈകിയിട്ടും ഒരുനേരത്തെ ഭക്ഷണംപോലും നല്‍കാത്ത സമീപനമാണ് പ്രതിഷേധത്തിനിടയാക്കിയിരിക്കുന്നത്. കഴിഞ്ഞദിവസം വിമാനം 22 മണിക്കൂര്‍ വൈകിയതിനെ തുടര്‍ന്ന് ഒരു യുവാവിന്റെ നിക്കാഹ്പോലും മാറ്റിവെക്കേണ്ടിവന്നു. ഇന്നലെയാകട്ടെ ഏഴുവിമാനങ്ങള്‍ വൈകിയപ്പോള്‍ നൂറുകണക്കിന് യാത്രക്കാര്‍ വിമാനത്താവളത്തിനുള്ളില്‍ അക്ഷരാര്‍ത്ഥത്തില്‍ അഭയാര്‍ത്ഥികളായി മാറുകയായിരുന്നു. ടെര്‍മിനല്‍^2ല്‍ പൊതുവെ സൌകര്യങ്ങളുടെ അപര്യാപ്തതയുണ്ട്. അതിനിടെ, പല വിമാനങ്ങള്‍ ഒരേസമയം റദ്ദായതിനാല്‍ നൂറുകണക്കിന് യാത്രക്കാര്‍ വിമാനത്താവളത്തില്‍ കുടുങ്ങിയത് സ്ഥിതി കൂടുതല്‍ വഷളാക്കി. ഇരിക്കാന്‍ പോലും സൌകര്യമില്ലാതെ യാത്രക്കാര്‍ 18 മണിക്കൂറിലേറെ ഒരേ നില്‍പ്പ് നില്‍ക്കേണ്ടിവന്നു.
മൂടല്‍മഞ്ഞുകാരണം മറ്റ് എയര്‍ലൈനുകളുടെ വിമാനങ്ങളും വൈകിയിരുന്നു. എന്നാല്‍, അവര്‍ യാത്രക്കാര്‍ക്ക് താമസ സൌകര്യമടക്കമുള്ളവ ഏര്‍പ്പെടുത്തിയിരുന്നു. ആറുമണിക്കൂറിലേറെ വിമാനം വൈകിയാല്‍ താമസ സൌകര്യമേര്‍പ്പെടുത്തണമെന്നാണ് അയാട്ട നിര്‍ദ്ദേശിക്കുന്നത്. എന്നാല്‍, വെള്ളിയാഴ്ച രാത്രി 12ന് വിമാനത്താവളത്തിലെത്തിയ യാത്രക്കാര്‍ക്ക് ഇന്നലെ വൈകിട്ട് നാലുമണിവരെ യാതൊരു സൌകര്യവും ഏര്‍പ്പെടുത്തിയില്ല. മാത്രമല്ല, ഈ പതിനാറുമണിക്കൂറിനിടക്ക് ഒരുകഷണം ബ്രഡും ഓംലെറ്റും മാത്രമാണ് ഭക്ഷണമായി നല്‍കിയത്.
യാത്രക്കാരിലേറെയും സ്ത്രീകളും കുട്ടികളുമായിരുന്നു. കുട്ടികളെ തണുപ്പത്ത് വിമാനത്താവളത്തിലെ ടെര്‍മിനലില്‍ നിലത്ത് കിടത്തേണ്ട അവസ്ഥ വന്നത് കുടുംബങ്ങളെ ബാധിക്കുകയും ചെയ്തു. ഇത് പല കുട്ടികള്‍ക്കും ശാരീരിക അസ്വസ്ഥതയുണ്ടാക്കുകയും ചെയ്തു. ഇതോടെ, എയര്‍പോര്‍ട്ട് അധികൃതര്‍ ഇടപെട്ടാണ് ചികില്‍സാ സൌകര്യമെങ്കിലും ലഭ്യമായത്. അധികൃതര്‍ അവഗണന തുടരുന്ന പശ്ചാത്തലത്തില്‍ പ്രതിഷേധങ്ങള്‍ക്കപ്പുറം നടപടികളുമായി മുന്നോട്ടുപോകാനുള്ള ഒരുക്കത്തിലാണ് പ്രവാസി കൂട്ടായ്മകള്‍.
ഈ സാഹചര്യത്തില്‍ കോടതിയെ സമീപിക്കുന്നതിന്റെ സാധ്യതകള്‍ ആരായുന്നതിന് എറണാകുളത്തെ പ്രമുഖ അഭിഭാഷകനായ ജനാര്‍ദ്ദനക്കുറുപ്പുമായി ബന്ധപ്പെട്ടതായി കാലിക്കറ്റ് എയര്‍പോര്‍ട്ട് സംരക്ഷണ സമിതി ഭാരവാഹി എന്‍.ആര്‍.മായിന്‍ പറഞ്ഞു. വിമാനം വൈകുന്നതിന്റെ വിശദാംശങ്ങളും മറ്റും തയാറാക്കി നല്‍കാന്‍ അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ടെന്നും താമസിയാതെ ഹൈക്കോടതിയെ സമീപിക്കാനാണ് നീക്കമെന്നും അദ്ദേഹം വ്യക്തമാക്കി. അതിനിടെ, ഈ പ്രശ്നമുന്നയിച്ച് കേന്ദ്ര സര്‍ക്കാരിനെ സമീപിക്കുന്നതിന് ശ്രമം നടക്കുന്നുണ്ടെന്ന് ഐ.ഒ.സി നേതാവ് പുന്നക്കന്‍ മുഹമ്മദലി പറഞ്ഞു. പ്രവാസി കൂട്ടായ്മയുടെ നേതൃത്വത്തിലാണ് ഇതിന് ശ്രമം നടത്തുക.
വിമാനം റദ്ദാക്കുമ്പോള്‍ യാത്രക്കാര്‍ക്ക് മാനുഷിക പരിഗണനപോലും നല്‍കാത്ത എയര്‍ലൈന്‍സ് അധികൃതര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് യു.എ.ഇ ഗള്‍ഫ് മലയാളി കോര്‍ഡിനേഷന്‍ കമ്മിറ്റി ചെയര്‍മാന്‍ അഷറഫ് കളത്തിങ്ങല്‍പ്പാറ കേരളാ മനുഷ്യാവകാശ കമ്മീഷന് പരാതി അയച്ചു.
യാത്രക്കാര്‍ക്ക് അവശ്യ സൌകര്യങ്ങള്‍പോലും നല്‍കാത്ത എയര്‍ഇന്ത്യാ നടപടിക്കെതിരെ ദുബൈ സിവില്‍ ഏവിയേഷന്‍ അധികൃതര്‍ക്ക് പരാതി നല്‍കുന്നതിനും നീക്കം നടക്കുന്നുണ്ട്.
indian airlines & air india സ്റ്റാഫിനെ ഒരു ദിവസം കരിഞ്ചത്ത പൂഴ്‌ത്തി വെയ്പ്പു നിയമമനുസരിച്ച് ഉള്ളില്‍ വെച്ചാല്‍ കാര്യം ശരിയാകും. ഏന്താ ഇടതുമുന്നണി സര്‍ക്കാരിനു പറ്റുമോ
ബധിരന്റെ മുമ്പില്‍ വെച്ച് ശംഖ് വിളിച്ചാലുണ്ടാകുന്നതു പോലെയുള്ള പ്രതികരണങ്ങളാണ് സജിത്തിന്റെത്. ചെവികേള്‍ക്കാത്തതുകൊണ്ട് ശംഖ് വായില്‍ വെച്ച് ഊതുന്നത് മാത്രമെ കാണുകയുള്ളു.ചിലപ്പോള്‍ എന്തെങ്കിലും കുടിക്കുകയാണന്ന് കരുതി കുടിച്ച് കഴിഞ്ഞ് കുറച്ച് തനിക്കും തരണമെന്നും ആവശ്യപ്പെടും. പാവം ചെവി കേള്‍ക്കാത്തവനെല്ലെ എന്ന് കരുതി സമാധാനിക്കുക
കരിപ്പൂര്‍ അവഗണന: എം.പിമാര്‍ ആത്മാര്‍ഥത കാണിക്കണം
ദുബൈ: കരിപ്പൂര്‍ വിമാനത്താവളത്തോട് ഇന്ത്യന്‍ ദേശീയ വിമാന കമ്പനികളും എയര്‍പോര്‍ട്ട് അതോറിറ്റിയും തുടര്‍ന്നുവരുന്ന നീതിനിഷേധം അവസാനിപ്പിക്കണമെന്ന് എം.ഇ.എസ് പൊന്നാനി കോളജ് അലുംനി യു.എ.ഇ ചാപ്റ്റര്‍ എക്സിക്യൂട്ടീവ് യോഗം ആവശ്യപ്പെട്ടു. കരിപ്പൂരിലെ യാത്രക്കാരോട് അപമര്യാദയായി പെരുമാറുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണം. കരിപ്പൂര്‍ അവഗണനക്കെതിരെ പ്രവാസികള്‍ നയിക്കുന്ന എല്ലാ നടപടികള്‍ക്കും യോഗം പിന്തുണ പ്രഖ്യാപിച്ചു.
ദേശീയ വിമാന കമ്പനികളുടെ കുത്തക അവസാനിപ്പിക്കുകയും വിദേശ വിമാന കമ്പനികള്‍ക്ക് കരിപ്പൂരില്‍നിന്ന് സര്‍വീസ് നടത്താന്‍ കേന്ദ്ര സര്‍ക്കാറില്‍ സമ്മര്‍ദം ചെലുത്താന്‍ കേരളത്തില്‍നിന്നുള്ള എം.പിമാരും കേന്ദ്രമന്ത്രിമാരും ആത്മാര്‍ഥത കാണിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
ഈ വിമാനങ്ങള്‍ ബഹിഷ്കരിക്കണം
ഇപ്പോള്‍ ദിവസവും കരിപ്പൂരിലെ വിമാനം വൈകലും റദ്ദാക്കലും യാത്രക്കാരുടെ ബഹളംവെക്കലും അനുനയിപ്പിക്കലും ജോലിപോവലും ഒക്കെ ആയി ദിവസവും പത്രങ്ങളില്‍ വാര്‍ത്ത വരുന്നു. പ്രവാസി സമൂഹത്തിന് പ്രതികരിക്കാന്‍ എന്തേ ഇത്രയും താമസം? അതോ പ്രതികരിക്കാന്‍ ശേഷിയില്ലാത്ത, അധ്വാനിക്കാന്‍ മാത്രം വിധിക്കപ്പെട്ട, നിസ്സഹായരായ ജനതയാണോ നമ്മള്‍? ഇനിയും അങ്ങനെ ആയിക്കൂടാ. പ്രതികരിക്കുവിന്‍.
നാട്ടിലെ പൊട്ടിപ്പൊളിഞ്ഞ റോഡിലൂടെ തല്ലിപ്പൊളി ബസ്സില്‍ യാത്രചെയ്യുന്നതിനേക്കാള്‍ കഷ്ടമാണ് നമ്മുടെ ദേശീയ വിമാനങ്ങളില്‍ യാത്രചെയ്യുന്നത്. (ഗള്‍ഫ് സെക്ടറിലേക്കു മാത്രം.) വണ്ടിയുടെ (വിമാനത്തിന്റെ) കണ്ടീഷനും ജീവനക്കാരും കണക്കുതന്നെ. അനുഭവത്തില്‍നിന്ന് പറയുകയാണ്. വിമാനത്താവളത്തിലാണെങ്കില്‍ പാസ്പോര്‍ട്ടില്‍ സീലടിച്ചു കിട്ടാന്‍ മണിക്കൂറുകള്‍ നീണ്ട ക്യൂ, ലഗേജ് കിട്ടാനും മണിക്കൂറുകള്‍, ജീവനക്കാരുടെ പെരുമാറ്റം പഴയ മുതലാളിമാരും അടിമകളുടേതിനും തുല്യം. എന്തിന് പുറത്തു കടന്നാല്‍ ഒരു മൂത്രപ്പുരയ്ക്കുപോലും ക്യൂ നില്ക്കേണ്ട സ്ഥിതി. എന്നിട്ടും എന്തിനാണ് നമ്മള്‍ യാത്ര റദ്ദാവാനും ചുറ്റിത്തിരിയാനും തന്മൂലം ജോലി വെള്ളത്തിലാവാനും മാത്രമായി ഇവരെ ആശ്രയിക്കുന്നു? അല്പം കൂടുതല്‍ സമയവും പണവും കുറച്ചുകാലത്തേക്ക് കണ്ടില്ല എന്നുവെച്ചാല്‍ നമുക്കിവരെ നിലയ്ക്കുനിര്‍ത്താന്‍ ആവില്ലേ? അതേ! അതുതന്നെ, ഈ വിമാനത്താവളത്തെയും വിമാനങ്ങളെയും ബഹിഷ്കരിക്കുക. നമ്മുടെ യാത്രാസുഖവും മറ്റു സുരക്ഷയും ഉറപ്പുതരാന്‍ കഴിയുന്ന കാലത്ത് നമുക്കിവരെ സ്വീകരിക്കാം.
കരിപ്പൂര്‍: ഒപ്പുശേഖരണവും നിരാഹാരവും പരിഗണനയില്‍
ദോഹ: മലബാറില്‍നിന്നുള്ള ഗള്‍ഫ് പ്രവാസികളുടെ യാത്രാപ്രശ്നത്തിന് ശാശ്വത പരിഹാരമുണ്ടാകുംവരെ ഗള്‍ഫ് കാലിക്കറ്റ് എയര്‍പാസഞ്ചേഴ്സ് അസോസിയേഷന്‍ പ്രവര്‍ത്തനരംഗത്തുണ്ടാകുമെന്ന് ഭാരവാഹികള്‍ പറഞ്ഞു. ഖത്തറിലെ പ്രമുഖ മലയാളി സംഘടനകള്‍ക്ക് പ്രാതിനിധ്യമുള്ള ഇത് സ്ഥിരം കൂട്ടായ്മയായി മുന്നോട്ടുപോകും.
ഓപണ്‍ സ്കൈ പോളിസി നടപ്പാക്കി കരിപ്പൂരിലേക്ക് വിദേശ വിമാനങ്ങള്‍ക്ക് അനുമതി നല്‍കുകയാണ് അടിയന്തരാവശ്യമായി സംഘടന ഉന്നയിക്കുന്നതെന്ന് ചെയര്‍മാന്‍ കെ.കെ. ഉസ്മാന്‍, ജനറല്‍ കണ്‍വീനര്‍ എം. ഉസ്മാന്‍ എന്നിവര്‍ പറഞ്ഞു.
ഇന്ത്യന്‍ വിമാനക്കമ്പനികളെയോ നാട്ടില്‍നിന്നുള്ള നേതാക്കളെയോ ബഹിഷ്കരിച്ചുകൊണ്ടുള്ള പ്രക്ഷോഭമാര്‍ഗങ്ങള്‍ ഇപ്പോള്‍ ഉദ്ദേശിക്കുന്നില്ല. മറ്റ് ഗള്‍ഫ് രാജ്യങ്ങളിലെ സംഘടനകളുടെകൂടി സഹകരണത്തോടെ ഇവിടെനിന്നുള്ള പ്രതിനിധിസംഘം ന്യൂദല്‍ഹിയിലെത്തി അധികൃതര്‍ക്ക് നേരിട്ട് പരാതി നല്‍കാന്‍ ആലോചിക്കുന്നുണ്ട്. ഖത്തറിലെ പ്രവാസി മലയാളികളുടെ പരമാവധി ഒപ്പുകള്‍ ശേഖരിച്ച് കൂട്ടനിവേദനം നല്‍കാനും ഉദ്ദേശ്യമുണ്ട്. അംബാസഡര്‍ മുഖേനയും ഇന്ത്യാ ഗവണ്‍മെന്റിന് പരാതി നല്‍കും. ഈ പ്രവര്‍ത്തനങ്ങള്‍ക്ക് വെള്ളിയാഴ്ച നടക്കുന്ന സെമിനാറില്‍ തുടക്കമാകും.
കേന്ദ്ര സര്‍ക്കാറിന്റെ ഭാഗത്തുനിന്നുള്ള രാഷ്ട്രീയ തീരുമാനമാണ് ഇക്കാര്യത്തില്‍ ആവശ്യമെന്നും അത്തരമൊരു നീക്കത്തിന് സമ്മര്‍ദം ചെലുത്തുന്നതില്‍ കേരളത്തിലെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും പരാജയപ്പെട്ടുവെന്നുമുള്ള വിമര്‍ശത്തോട് ഗാപാക് ഭാരവാഹികള്‍ യോജിച്ചു. രാഷ്ട്രീയ പാര്‍ട്ടി നേതൃത്വങ്ങളുടെയും ഭരണനേതൃത്വത്തിന്റെയും കണ്ണുതുറപ്പിക്കാന്‍ ദല്‍ഹിയില്‍ കൂട്ട നിരാഹാരം കിടക്കാന്‍വരെ ഗാപാക് തയാറാകുമെന്ന് അവര്‍ വ്യക്തമാക്കി.
ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്ററില്‍ നടന്ന പത്രസമ്മേളനത്തില്‍ കെ.എം.സി.സി പ്രസിഡന്റ് പി.കെ. അബ്ദുല്ല, ഗാപാക് ഓര്‍ഗനൈസിംഗ് കണ്‍വീനര്‍ ഫരീദ് തിക്കോടി, ട്രഷറര്‍ ഷംസുദ്ദീന്‍ ഒളകര, കെ.പി. ഫൈസല്‍ എന്നിവര്‍ സംബന്ധിച്ചു.
Post a Comment