Monday, November 05, 2007

ആര്‍ എസ് എസ് കൊലയാളികള്‍ സ്കൂള്‍ വാഹനം ആക്രമിച്ച്ഡ്രൈവറെ വെട്ടിക്കൊന്നു

ആര്‍ എസ് എസ് കൊലയാളികള്‍ തലശ്ശേരിയില്‍ സി പി ഐ എം പ്രവര്‍ത്തകനെ‍ വെട്ടിക്കൊന്നു

തലശേരി: സ്കൂള്‍വിദ്യാര്‍ഥികളുമായി പോവുകയായിരുന്ന കാര്‍ ആക്രമിച്ച് സിപിഐഎം പ്രവര്‍ത്തകനെ ആര്‍എസ്എസുകാര്‍ വെട്ടിക്കൊന്നു. കാര്‍ഡ്രൈവര്‍ എരഞ്ഞോളികൊടക്കളം മൂന്നാംകണ്ടിവീട്ടില്‍ എം കെ സുധീര്‍കുമാറി(38)നെയാണ് സായുധ ആര്‍എസ്എസ്സംഘം കുട്ടികളുടെ കണ്‍മുന്നിലിട്ട് വെട്ടിക്കൊന്നത്. തൊട്ടുപിന്നലെ ചാലക്കരയിലും പൊന്ന്യംമൂന്നാംമൈലിലും സിപിഐ എം പ്രവര്‍ത്തകരെ വെട്ടിക്കൊല്ലാന്‍ ശ്രമമുണ്ടായി. ചാലക്കരയില്‍ സിപിഐ എം ബ്രാഞ്ച് സെക്രട്ടറി കുഞ്ഞിപ്പറമ്പത്ത്കുമാര(കെ പി വത്സന്‍-49)നും മൂന്നാംമൈലില്‍ കൊളശേരിയിലെ പുന്നേരിമീത്തല്‍ ജസീനും(27) ആര്‍എസ്എസുകാരുടെ ആക്രമണത്തില്‍ അതിഗുരുതരമായി പരിക്കേറ്റു.ഞായറാഴ്ച രാത്രിയിലും രണ്ടുപേരെ ആര്‍എസ്എസുകാര്‍ ആക്രമിച്ചിരുന്നു. ചങ്ങനാശ്ശേരിയില്‍ പൊലീസുകാരനേയും മലമ്പുഴയില്‍ രണ്ട് സിപിഐ എം പ്രവര്‍ത്തകരേയും കൊലചെയ്ത ആര്‍എസ്എസ് കണ്ണൂരില്‍ കൂട്ടക്കുരുതിക്കുള്ള ആസൂത്രണമാണ് നടത്തിയത്.
കാവുംഭാഗംഹൈസ്കൂളിനടുത്ത പോതിയോടം ക്ഷേത്രത്തിന് സമീപം തിങ്കളാഴ്ച വൈകിട്ട് 4.50നാണ് നാടിനെ നടുക്കിയ അരുംകൊല. കണ്ണൂര്‍ ചാലയിലെ ചിന്മയസ്കൂള്‍ വിദ്യാര്‍ഥികളുമായി വരുന്നതിനിടയില്‍ കാവുംഭാഗം സ്കൂളിന് മുന്നിലെ റോഡില്‍വെച്ചായിരുന്നു അക്രമം. ഡ്രൈവറെ വെട്ടുന്നതിനിടയില്‍ വിദ്യാര്‍ഥികള്‍ വാവിട്ടുകരഞ്ഞുകൊണ്ട്് ചിതറിയോടി. ബോംബുംവടിവാളുമുള്‍പ്പെടെയുള്ള ആയുധങ്ങളുമായി വഴിതടഞ്ഞ സംഘം കാറിന്റെ ഗ്ളാസ് തകര്‍ത്താണ് സുധീറിനെ വെട്ടിയത്. പ്രാണരക്ഷാര്‍ഥം തൊട്ടടുത്ത വീട്ടിലേക്ക് ഓടിക്കയറിയെങ്കിലും പിന്തുടര്‍ന്നെത്തിയസംഘം ശരീരമാസകലം വെട്ടിപ്പിളര്‍ന്നു. തലക്ക് പിന്നില്‍ ആഴത്തിലുള്ള വെട്ടേറ്റു. ഇടതുകൈപ്പത്തി അറുത്തുമാറ്റി. വലതുകൈക്കും വെട്ടേറ്റു. വിവരമറിഞ്ഞ് കൊളശേരിഭാഗത്ത് പട്രോളിങ്ങ് നടത്തുകയായിരുന്ന പൊലീസ്സംഘമെത്തിയാണ് ആശുപത്രിയിലേക്ക് മാറ്റിയത്. കൊളശേരിയിലെ സ്റ്റേഷനറി വ്യാപാരിയായ ദാമോദരന്റെ വീടിന്റെ അടുക്കളഭാഗത്താണ് സുധീര്‍ വെട്ടിനുറുക്കിയനിലയില്‍ വീണത്. ആശുപത്രിയിലെത്തിക്കുമ്പോഴേക്കും മരിച്ചിരുന്നു. മൃതദേഹം ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍.
എരഞ്ഞോളി കൊടക്കളത്തെ പരേതനായ മൂന്നാംകണ്ടി ബാലന്റെയും കെ സി ശാന്തയുടെയും മകനാണ്. ഭാര്യ: പ്രീത. മക്കള്‍: പ്രയാഗ്(വിദ്യാര്‍ഥി, തലശേരിസെന്റജോസഫ്സ്സ്കൂള്‍), പ്രജീന(കൊടക്കളം യുപി സ്കൂള്‍ അഞ്ചാംക്ളാസ് വിദ്യാര്‍ഥി). സഹോദരങ്ങള്‍: സുനിത(മഠത്തുംഭാഗം), സുജീന(മുഴപ്പിലങ്ങാട്).
ആര്‍എസ്എസ് വധശ്രമത്തില്‍ ഗുരുതരപരിക്കേറ്റ ചലക്കരയിലെ കുമാരനെ കോഴിക്കോട് ബേബിമെമ്മോറിയല്‍ ആശുപത്രിയിലും കൊളശേരിയിലെ ജസിനെ തലശേര സഹകരണാശുപത്രിയിലും പ്രവേശിപ്പിച്ചു. തലശ്ശേരിയിലും പരിസരങ്ങളിലും സുശക്തമായ രക്ഷാസംവിധാനം ഒരുക്കിയിട്ടുണ്ട്. ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തുണ്ട്.അക്രമികള്‍ക്കായി വ്യാപകമായ തെരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.

3 comments:

ജനശക്തി ന്യൂസ്‌ said...

ആര്‍ എസ് എസ് കൊലയാളികള്‍ തലശ്ശേരിയില്‍ സി പി ഐ എം പ്രവര്‍ത്തകനെ‍ വെട്ടിക്കൊന്നു

ജനശക്തി ന്യൂസ്‌ said...

ആര്‍ എസ് എസ് കൊലയാളികള്‍ സ്കൂള്‍ വാഹനം ആക്രമിച്ച്ഡ്രൈവറെ വെട്ടിക്കൊന്നു

ആര്‍ എസ് എസ് കൊലയാളികള്‍ തലശ്ശേരിയില്‍ സി പി ഐ എം പ്രവര്‍ത്തകനെ‍ വെട്ടിക്കൊന്നു

തലശേരി: സ്കൂള്‍വിദ്യാര്‍ഥികളുമായി പോവുകയായിരുന്ന കാര്‍ ആക്രമിച്ച് സിപിഐഎം പ്രവര്‍ത്തകനെ ആര്‍എസ്എസുകാര്‍ വെട്ടിക്കൊന്നു. കാര്‍ഡ്രൈവര്‍ എരഞ്ഞോളികൊടക്കളം മൂന്നാംകണ്ടിവീട്ടില്‍ എം കെ സുധീര്‍കുമാറി(38)നെയാണ് സായുധ ആര്‍എസ്എസ്സംഘം കുട്ടികളുടെ കണ്‍മുന്നിലിട്ട് വെട്ടിക്കൊന്നത്. തൊട്ടുപിന്നലെ ചാലക്കരയിലും പൊന്ന്യംമൂന്നാംമൈലിലും സിപിഐ എം പ്രവര്‍ത്തകരെ വെട്ടിക്കൊല്ലാന്‍ ശ്രമമുണ്ടായി. ചാലക്കരയില്‍ സിപിഐ എം ബ്രാഞ്ച് സെക്രട്ടറി കുഞ്ഞിപ്പറമ്പത്ത്കുമാര(കെ പി വത്സന്‍-49)നും മൂന്നാംമൈലില്‍ കൊളശേരിയിലെ പുന്നേരിമീത്തല്‍ ജസീനും(27) ആര്‍എസ്എസുകാരുടെ ആക്രമണത്തില്‍ അതിഗുരുതരമായി പരിക്കേറ്റു.ഞായറാഴ്ച രാത്രിയിലും രണ്ടുപേരെ ആര്‍എസ്എസുകാര്‍ ആക്രമിച്ചിരുന്നു. ചങ്ങനാശ്ശേരിയില്‍ പൊലീസുകാരനേയും മലമ്പുഴയില്‍ രണ്ട് സിപിഐ എം പ്രവര്‍ത്തകരേയും കൊലചെയ്ത ആര്‍എസ്എസ് കണ്ണൂരില്‍ കൂട്ടക്കുരുതിക്കുള്ള ആസൂത്രണമാണ് നടത്തിയത്.
കാവുംഭാഗംഹൈസ്കൂളിനടുത്ത പോതിയോടം ക്ഷേത്രത്തിന് സമീപം തിങ്കളാഴ്ച വൈകിട്ട് 4.50നാണ് നാടിനെ നടുക്കിയ അരുംകൊല. കണ്ണൂര്‍ ചാലയിലെ ചിന്മയസ്കൂള്‍ വിദ്യാര്‍ഥികളുമായി വരുന്നതിനിടയില്‍ കാവുംഭാഗം സ്കൂളിന് മുന്നിലെ റോഡില്‍വെച്ചായിരുന്നു അക്രമം. ഡ്രൈവറെ വെട്ടുന്നതിനിടയില്‍ വിദ്യാര്‍ഥികള്‍ വാവിട്ടുകരഞ്ഞുകൊണ്ട്് ചിതറിയോടി. ബോംബുംവടിവാളുമുള്‍പ്പെടെയുള്ള ആയുധങ്ങളുമായി വഴിതടഞ്ഞ സംഘം കാറിന്റെ ഗ്ളാസ് തകര്‍ത്താണ് സുധീറിനെ വെട്ടിയത്. പ്രാണരക്ഷാര്‍ഥം തൊട്ടടുത്ത വീട്ടിലേക്ക് ഓടിക്കയറിയെങ്കിലും പിന്തുടര്‍ന്നെത്തിയസംഘം ശരീരമാസകലം വെട്ടിപ്പിളര്‍ന്നു. തലക്ക് പിന്നില്‍ ആഴത്തിലുള്ള വെട്ടേറ്റു. ഇടതുകൈപ്പത്തി അറുത്തുമാറ്റി. വലതുകൈക്കും വെട്ടേറ്റു. വിവരമറിഞ്ഞ് കൊളശേരിഭാഗത്ത് പട്രോളിങ്ങ് നടത്തുകയായിരുന്ന പൊലീസ്സംഘമെത്തിയാണ് ആശുപത്രിയിലേക്ക് മാറ്റിയത്. കൊളശേരിയിലെ സ്റ്റേഷനറി വ്യാപാരിയായ ദാമോദരന്റെ വീടിന്റെ അടുക്കളഭാഗത്താണ് സുധീര്‍ വെട്ടിനുറുക്കിയനിലയില്‍ വീണത്. ആശുപത്രിയിലെത്തിക്കുമ്പോഴേക്കും മരിച്ചിരുന്നു. മൃതദേഹം ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍.
എരഞ്ഞോളി കൊടക്കളത്തെ പരേതനായ മൂന്നാംകണ്ടി ബാലന്റെയും കെ സി ശാന്തയുടെയും മകനാണ്. ഭാര്യ: പ്രീത. മക്കള്‍: പ്രയാഗ്(വിദ്യാര്‍ഥി, തലശേരിസെന്റജോസഫ്സ്സ്കൂള്‍), പ്രജീന(കൊടക്കളം യുപി സ്കൂള്‍ അഞ്ചാംക്ളാസ് വിദ്യാര്‍ഥി). സഹോദരങ്ങള്‍: സുനിത(മഠത്തുംഭാഗം), സുജീന(മുഴപ്പിലങ്ങാട്).
ആര്‍എസ്എസ് വധശ്രമത്തില്‍ ഗുരുതരപരിക്കേറ്റ ചലക്കരയിലെ കുമാരനെ കോഴിക്കോട് ബേബിമെമ്മോറിയല്‍ ആശുപത്രിയിലും കൊളശേരിയിലെ ജസിനെ തലശേര സഹകരണാശുപത്രിയിലും പ്രവേശിപ്പിച്ചു. തലശ്ശേരിയിലും പരിസരങ്ങളിലും സുശക്തമായ രക്ഷാസംവിധാനം ഒരുക്കിയിട്ടുണ്ട്. ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തുണ്ട്.അക്രമികള്‍ക്കായി വ്യാപകമായ തെരച്ചില്‍ ആരംഭിച്ചിട്ടുണ്ട്

Anonymous said...

പ്രബുദ്ധ കേരളമാണു പോലും :-(

കുറച്ചു നാള്‍ മുമ്പ് ഒരു അദ്ധ്യാപകനെ 'കുറച്ച് ആള്‍ക്കൂട്ടം', ഗുണ്ടകള്‍ എന്നും പറയാം, സ്കൂളില്‍, ക്ലാസ്സ്റൂമ്മില്‍ കയറി വെട്ടി കൊന്നിരുന്നു. അതും കൊച്ചു കുട്ടികളുടെ മുന്നില്‍ വച്ചായിരുന്നു എന്നാണ് എന്റെ ഓര്‍മ്മ.