Tuesday, November 13, 2007

പുതിയ മൂലധനനിക്ഷേപം സാമൂഹിക സംഘര്‍ഷം വളര്‍ത്തും: ഡോ. കെ.എന്‍ ഹരിലാല്‍

ദുബൈ: കേരളത്തില കാര്‍ഷിക, വ്യാവസായിക മേഖലയുടെ തളര്‍ച്ച കാരണം മറ്റു മേഖലകളിലേക്ക് വഴിമാറുന്ന മൂലധന നിക്ഷേപം സാമൂഹിക സംഘര്‍ഷങ്ങള്‍ക്ക് കാരണമാകുന്നതായി ആസൂത്രണ കമീഷന്‍ അംഗം ഡോ. കെ.എന്‍ ഹരിലാല്‍ അഭിപ്രായപ്പെട്ടു. ഇതിനെ ചെറുക്കാന്‍ ബദല്‍ മാര്‍ഗങ്ങള്‍ രൂപപ്പെടുത്തുകയും ക്രിയാത്മക സമീപനം കൈക്കൊള്ളുകയും ചെയ്തില്ലെങ്കില്‍ കേരളത്തിന്റെ ഭാവിയെ തന്നെ അത് ബാധിച്ചേക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. ബര്‍ദുബൈ ഐ.സി.സി ഹാളില്‍ തനിമ ഒരുക്കിയ 'ഭൂമിയുടെ അവകാശികള്‍' സംവാദത്തില്‍ മുഖ്യ പ്രഭാഷണം നിര്‍വഹിക്കുകയായിരുന്നു ഹരിലാല്‍.
കാര്‍ഷിക, വ്യവസായ മേഖലകള്‍ ലാഭകരമല്ലെന്നു വന്നതോടെ മൂലധനം പുതിയ വഴികള്‍ തേടാന്‍ നിര്‍ബന്ധിതമാവുകയായിരുന്നു. റിയല്‍ എസ്റ്റേറ്റ്, സാശ്രയ വിദ്യാഭ്യാസ മേഖല, തട്ടിപ്പു പദ്ധതികള്‍, ആരോഗ്യ കേന്ദ്രങ്ങള്‍ എന്നിവയിലേക്ക് വന്നെത്തിയ മൂലധനം ലാഭം മാത്രം ലക്ഷ്യം വെച്ചതോടെ സാമൂഹിക പ്രതിസന്ധി കൂടിയിരിക്കുകയാണ്. ഉല്‍പാദനത്തിനുള്ള ഉപാധി എന്ന അവസ്ഥ മാറി. പകരം ഭൂമിയെ വെട്ടിമുറിച്ച് വില്‍പ്പന നടത്താനുള്ള ഒന്നായി മാറുകയും ചെയ്തു. ഊഹ കച്ചവടത്തിന് പറ്റിയ ആസ്തി മാത്രമായും ഭൂമി പരിണമിച്ചു.

ഇതോടെ കൃഷിക്കാര്‍ എന്ന വിഭാഗം തന്നെ നിഷ്കാസിതരായി. കൃഷിയിടം കുറഞ്ഞതോടെ ഭൂരഹിതരുടെ എണ്ണവും ക്രമാതീതമായി ഉയരുകയായിരുന്നു. കാര്‍ഷിക വൃത്തിയില്‍ ഏര്‍പ്പെട്ട തൊഴില്‍രഹിതരാണ് കേരളത്തിന്റെ ഏറ്റവും പുതിയ സമസ്യകളിലൊന്ന്. ആളോഹരി ഉല്‍പാദനം കൂടുതലുള്ള കേരളത്തില്‍ വാണിജ്യ ഉല്‍പന്നങ്ങളുടെ വില കൂടാതിരിക്കുകയും മറ്റു പലതിനും വില വര്‍ധിക്കുകയും ചെയ്യുന്ന സവിശേഷ സാഹചര്യവുമുണ്ട്. നിയമവിരുദ്ധമായ പല മേഖലകളിലേക്കും ചെന്നെത്തുന്ന പുതിയ മൂലധനം വഴി ഉണ്ടാകുന്ന പ്രശ്നങ്ങള്‍ക്ക് അടിയന്തര പരിഹാരം കാണണം. ഭൂപരിഷ്കരണത്തെ തുടര്‍ന്ന് ഒരാള്‍ക്ക് 15 ഏക്കറില്‍ കൂടുതല്‍ കൈവശം വെക്കാന്‍ അധികാരമില്ല. എന്നാല്‍ നിയമവിരുദ്ധമായാണ് പലരും ഭൂമി കൈവശപ്പെടുത്തുന്നത്. മൂന്നാറില്‍ കൈയേറ്റ ഭൂമി തിരിച്ചു പിടിക്കാനുള്ള ശ്രമങ്ങള്‍ പുതിയ രൂപത്തില്‍ കൂടുതല്‍ ശക്തമായി തന്നെ പുനരാരംഭിക്കുമെന്നാണ് തന്റെ പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

1 comment:

ജനശക്തി ന്യൂസ്‌ said...