Thursday, November 22, 2007

കൊല്‍ക്കത്ത കത്തുന്നു.

കൊല്‍ക്കത്ത കത്തുന്നു.

നന്ദിഗ്രാംപ്രശ്നം, തസ്ളിമ നസ്രീന്റെ വിസ റദ്ദാക്കല്‍എന്നീ ആവശ്യങ്ങളുന്നയിച്ച് അഖിലേന്ത്യ നൂനപക്ഷഫോറം ബുധനാഴ്ച കൊല്‍ക്കത്തയില്‍ സംഘടിപ്പിച്ച റോഡ് ഉപരോധം കലാപമായി. മതമൌലിക വര്‍ഗീയ തീവ്രവാദികള്‍ എല്ലാ അതിരുകളും ലംഘിച്ച് വ്യാപകമായ അക്രമമാണ് നഗരത്തില്‍ നടത്തിയത്.
മധ്യകൊല്‍ക്കത്ത കേന്ദ്രീകരിച്ച്നടന്ന അക്രമത്തില്‍ ഡെപ്യൂട്ടി കമ്മീഷണര്‍ ജാവേദ്ഷാമിം ഉള്‍പ്പെടെ ഒട്ടേറെ പോലീസുദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റു. വസ്തുവകകള്‍ വ്യാപകമായി നശിപ്പിക്കപ്പെട്ടു. പോലീസ് നടത്തിയ കണ്ണീര്‍വാതക പ്രയോഗത്തിലും ലാത്തിച്ചാര്‍ജിലുമായി നൂറിലേറെ സമരക്കാര്‍ക്കും പരിക്കുണ്ട്. മുപ്പതോളം വാഹനങ്ങള്‍ സമരക്കാര്‍ തല്ലിത്തകര്‍ത്തു. ബെന്നിയാപുരിലെ സി.പി.എം. ഓഫീസ് പ്രതിഷേധക്കാര്‍ തീവെച്ചു. പാര്‍ട്ടിയുടെ മറ്റൊരു ഓഫീസും തകര്‍ത്തു. നഗരത്തില്‍ മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു.

5 comments:

ജനശക്തി ന്യൂസ്‌ said...

Anonymous said...

ഇത് എന്തൊന്ന് ന്യൂസ്. ഈ ന്യൂസിന്ന് യാതൊരു ഡിമാന്റുമില്ല സഖാവെ. ന്യൂനപക്ഷ ഫോറത്തിന്റെ ഉപരോധ സമരത്തില്‍ സി പി എമ്മുകാര്‍ നുഴഞ് കയറി കുഴപ്പങള്‍ ഉണ്ടാക്കിയെന്ന് ന്യൂസ് കൊടുക്കാന്‍ പറ്റുമോ. ആ ന്യ്യുസിനെല്ലെ മാഷെ വാല്യുയുള്ളത്. ദേശിയ സി പി എം വിരുദ്ധ മാധ്യമ സിന്‍ഡിക്കേറ്റിനെന്തേ ഈ ബുദ്ധി തോന്നാതിരുന്നത്

Anonymous said...

മലപ്പുറം ജില്ല മുസ്ലിമുകളെ പ്രീണിപ്പിക്കാനായി കൊടുത്ത മാതിരിയുള്ള CPM ന്റെ മുസ്ലിം പ്രീണന നയം തിരിഞ്ഞു കൊത്തുന്നു. ഇപ്പോള്‍ അനുഭവിക്കുന്നു. കേരളത്തിലും ഉടെനെ പ്രതീക്ഷിക്കാം

Anonymous said...

ഒരു ഓഫ് ടൊപ്പിക് :
പോലിസിനെ തല്ലിയ കുട്ടിനേതാവിനെ സ്റ്റേഷനില്‍ നിന്ന് ഇറക്കാന്‍ മന്ത്രിപോയതിനെ പറ്റി എന്തേങ്കിലും ന്യായികരണം ഇവിടെ കാണാമെന്നു പ്രതീക്ഷിച്ചു. അല്ലാ.. ഒരിക്കലും തെറ്റു പറ്റാത്തായി ഒരു പാര്‍ട്ടിയുണ്ടെങ്കില്‍ അതു സഖാക്കളുടെ പാര്‍ട്ടീ മാത്രാമാണല്ലോ ?!!

മന്ത്രിമാര്‍ക്കൊന്നും ഒരു പണിയും ഇല്ല്ലാത്തതു കൊണ്ടാകും 'ജനശക്തി' പ്രദര്‍ശിപ്പിക്കാന്‍ ഇറങ്ങി പുറപ്പെട്ടത്.

Anonymous said...

കൊല്‍ക്കത്ത കത്തട്ടെ ആര്‍ക്ക് ചേതം .